സീതയെ ഏതെങ്കിലും നല്ല ചെറുക്കാനുമായി കല്യാണം കഴിപ്പിക്കണം .അതുവരെ നിങ്ങൾ കൂടെ ഉണ്ടാവണം .
ഇനി തമ്മിൽ കാണുവോന്ന് അറിയില്ല കാണണം എന്നാണ് എന്റെ ആഗ്രഹം ഞാൻ പോട്ടെ പതിനൊന്നു മണിക്ക് ആണ് ട്രെയിൻ .
നിങ്ങൾ വീട്ടിൽ പോയി എന്റെ രണ്ടു ജോഡി ഡ്രസ്സ് എടുക്കാവോ ഇനി വീട്ടിലേക് ചെന്നാൽ സീത കരയുന്നത് കാണാൻ എനിക്കാവില്ല . മഹാദേവൻ സങ്കടത്തോടെ പറഞ്ഞു .
ജോസഫ്ഉം ഗോപിയും ഗോപിയുടെ ബൈക്കിൽ കയറി മാഹിയുടെ വീട്ടിലേക് പോയി .
മഹി എന്തോ ആലോചിച്ച ശേഷം ഫോൺ എടുത്ത് സുധാകർ എന്ന നമ്പറിലേക് വിളിച്ചു
കാൾ കണക്ട് ആയി
ഹലോ സുധാകർ ഞാൻ മഹി
അഹ് മഹിസാർ വിവരങ്ങളൊക്കെ അറിഞ്ഞലോ
മ്മ് ഞാൻ വിളിച്ചത് വേറെ ഒരു കാര്യം ചോദിക്കാനാ
എന്താ സാർ
എനിക്ക് അത്യാവിശം ആയി ഒരു വിൽപത്രം ഉണ്ടാക്കണം പിന്നെ ഒരു വ്യാജനും വേണം അത് ഉണ്ടാക്കുന്ന സ്ഥലം വല്ലതും തനിക് അറിയാവോ .
സാർ വിൽപത്രം ഞാൻ റെഡിയാക്കി തരാം ,വ്യാജൻ ഉണ്ടാക്കണ ടീം നമ്മുടെ അടുത്ത് ഉണ്ട് സാർ രണ്ടിലും വേണ്ട മാറ്റർ പറ പിന്നെ വ്യാജൻ എങ്ങനെ വേണമെന്നും പറ .
സുധാകർ ഇത് നമ്മൾ രണ്ടും അല്ലാതെ ആരും അറിയരുത് അവന്തിയുടെ വിശ്വസ്തൻ ആയതുകൊണ്ടുകൂടിയാണ് ഞാൻ ഈ ആവിശ്യത്തിന് ഇയാളെ തന്നെ വിളിച്ചത് .
ഒർജിനൽ വില്ലിൽ എന്റെ സ്വത്തെല്ലാം ഇരുപത്തിമൂന്ന് വയസ്സ് തികയുന്ന അന്ന് എന്റെ മോൾക്ക് കിട്ടുന്ന പോലെ വേണം അവൾക് അവളുടെ മക്കൾക്ക് അല്ലാതെ സ്വത്ത് പത്തു ശതമാനത്തിൽ ഒരാളിലേക് കൊടുക്കാൻ സാധിക്കാത്ത പോലെ വേണം ചെയ്യാൻ മകളുടെ പേര് ആത്മിക മഹാദേവ് ഇപ്പൊ പ്രായം ഏഴ് വയസ്സ് പിന്നെ അവൾക്ക് മക്കൾ ഉണ്ടാകുന്നതിനു മുൻപ് അവൾ മരണപ്പെട്ടാൽ അസ്ഥിയെല്ലാം സർക്കാർ കണ്ടു കെട്ടാൻ പറ്റുന്നപോലെ എഴുതി ചേർക്കണം .
പിന്നെ ഡ്യൂപ്ലിക്കേറ്റിൽ എന്റെ എല്ലാ സ്വത്തുവകകളും അവന്തികയുടെ മകൻ ദേവ്ജിത് മഹാദേവന് എഴുതി വെച്ചപോലെ ഒരു പത്ത് വർഷം മുൻപത്തെ ഡേറ്റ് ഇട്ട് തയ്യാറാക്കണം പിന്നെ അത് കണ്ടാൽ പഴക്കം ഉള്ളപോലെ തോന്നിക്കുകയും വേണം . അവന്തിയുടെ സൈൻ വേണ്ടിടത് ഞാൻ തന്നെ അവളുടെ ഒപ്പ് ഇട്ടോളാം അപ്പൊ ശെരി ഞാൻ ഒരു നാലുമണി കഴിയുമ്പോൾ തന്റെ ഓഫീസിൽ വരാം താൻ അവിടെ ഉണ്ടാവണം .പിന്നെ ഡ്യൂപ്ലിക്കേറ്റിൽ നമ്മുക്ക് മാത്രം അറിയാവുന്നപോലെ എന്തെങ്കിലും അടയാളം വേണം അറിയാവുന്നവർ അല്ലാതെ ആറു നോക്കിയാലും കാണരുത് .
ഓക്കേ സാർ ഞാൻ പെട്ടന്ന് തന്നെ തയാറാക്കാൻ നോക്കാം സാർ വരുമ്പോൾ സാധനം റെഡി ആയിരിക്കും .
അപ്പോ ശെരി അവിടെ വെച്ചു കാണാം .
മഹാദേവൻ ആവ്യശ്യമുള്ള പണം കടയിലെപെട്ടിയിൽ നിന്ന് എടുത്തു കട പൂട്ടുന്നതിന്റെ ഇടയിൽ ഡ്രസ്സ് എടുക്കാൻ പോയവർ അതും കൊണ്ട് വന്നു .
യാത്ര പറയുന്നതിന് ഇടയിൽ മഹാദേവൻ അവരോട് ആമിയെ അവൾക് താല്പര്യം ഉണ്ടെങ്കിൽ bba ഉം mba ഉം പഠിപ്പിക്കണം എന്ന് പറഞ്ഞു .
മഹി യാത്ര തിരിച്ചു അയാളുടെ മനസ്സിൽ ഏകദേശം ഉറപ്പായിരുന്നു ദേവൻ തന്നെ കൊല്ലാൻ പ്ലാൻ ഇട്ടിട്ടുണ്ടാവുമെന്ന് .
ട്രെയിനിൽ ആയിരുന്നു യാത്ര കുറച്ചുദൂരം നിൽക്കേണ്ടി വന്നെങ്കിലും കൊല്ലം എത്തിയപോലുത്തേക്കും സീറ്റ് കിട്ടി .
നാലു മണിക്ക് മുൻപായി മഹി സുധാകറിന്റെ ഓഫീസിൽ എത്തി .
ഹലോ സുധാകർ എന്തോ എഴുതിക്കൊണ്ടിരുന്ന സുധാകരനെ മഹി വിളിച്ചു .
മഹിസാർ ഹായ്
എഡോ വിൽ റെഡി ആയോ
ആയി സാർ ഒരു ഒപ്പിടൽ കർമം മാത്രം ചെയ്താൽ മതി
Bro interesting anu baaki petanu post cheyyo
♥♥♥♥♥
athe bro
നന്നായിട്ടുണ്ട്.
Waiting for next part
Starting kollaam❕
Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
Anyway waiting for next part ❤️
Pinnah “SHANKARAN” nta next part epozha verua ❓
ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം
Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
2 heroes and 2 villains❕
Ethinaylm katta waiting ????
ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
ithokke next partil set cheyum
Nallathudakkam bro thudaruka
thanks bro
Nalla thudakkam.. Appo eni anu sharikkum kadhayude arambham