ആത്മിക 1[sidhu] 152

Views : 6139

ഡാ ശ്യാമേ നീ ആരെയാ പണി ഏല്പിച്ച നേതാവ് ചോദിച്ചു .

ദേവാ അവിടെ നമ്മുടെ ഒരു പയ്യൻ ഉണ്ട് അവനാ പണിയൊപ്പിച്ചേ അവനെ നിനക്കറിയാരിക്കും ഫൈസൽ നമ്മുടെ കമ്പനിയിൽ ആയിരുന്നു ഒരു കഞ്ചാവ് കേസിൽ പെട്ട് അകത്തു പോയതാ ഞാൻ അവനെ വിളിച്ചു കാര്യം പറഞ്ഞു .

അവൻ പണി ആവില്ലലോ മൂന്നാമൻ ചോദിച്ചു

നീ ചുമ്മാ പേടിക്കാതെ ജിത്തു അവൻ വിശ്വസിക്കാൻ പറ്റുന്നവനാ ചതിക്കില്ല .ശ്യാം ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു

എന്തായാലും ദേവ നിന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു ഇനി നമ്മുടെ നേരെ കേസ് തിരിയില്ല .നാലാമൻ പറഞ്ഞു

ദേവൻ =ഡാ കിച്ചു നീ വെറുതെ എന്നെ പൊക്കല്ലേ അല്ലേലും നമ്മുടെ നേരെ ഒന്നും ചെയ്യാൻ പറ്റില്ല, കമ്പനി അമ്മയുടെ പേരിലായിരുന്നു .
പിന്നെ അവരെ കൊന്നത് അതിനു വേറെ കാരണം ഉണ്ട് , നമ്മളെ ഇരുപതാം വയസിൽ ഈ ബിസിനെസ്സിലേക് ഇറങ്ങിയതാ എന്നിട് കഴിഞ്ഞ പതിമൂന്ന് വർഷം കൊണ്ട് നമ്മൾ നാലും കൂടി അവർക്ക് ഉണ്ടാക്കി കൊടുത്ത് ഒന്നും രണ്ടും അല്ല ഒരു ലക്ഷം കോടിക്ക് മുകളിൽ ഉണ്ട് നമ്മുടെ കഷ്ടപ്പാടിന്റെ ഫലം ,അതുകൊണ്ട് മാത്രമാണ് കമ്പനി ഇത്രെയും വളർന്നത് .
അമ്മയോട് കമ്പനി എനിക്ക് എഴുതി താരം പറഞ്ഞപ്പോൾ അവർ പറയുവാ ഇതിനു ഒരു അവകാശി കൂടി ഉണ്ടെന്നു എന്റെ ഒളിച്ചോടി പോയ അച്ഛന് ഒരു മകൾ കൂടി ഉണ്ട് അവൾക്കും കമ്പനിയിൽ ഷെയർ ഉണ്ടെന്നു അച്ഛന്റെ കുടുംബ സ്വത്ത് ആണ് കമ്പനി തുടങ്ങാൻ ഉപയോഗിച്ച മൂലധനം so അവൾക്കും എന്നെപോലെ തന്നെ അവകാശം ഉണ്ടെന്നു ,അമ്മയ്ക്ക് പെട്ടന്ന് മാനസാന്തരം വന്നു .

ശ്യാം =അല്ലെടാ അവളെ എവിടെ പോയി കണ്ടുപിടിക്കാന ആന്റി നിന്നോട് വല്ലതും പറഞ്ഞോ.

ദേവൻ =ഇല്ല അകെ പറഞ്ഞത് അവൾ അച്ഛന്റെ കൂടെ ആണ് എന്നാണ് .പക്ഷെ അച്ഛൻ എവിടെയാണെന്ന് ആർക്കും അറിയില്ല എങ്ങനെ എങ്കിലും അവരെ കണ്ടുപിടിച്ചു കൊന്നാലെ കമ്പനി എനിക്ക് കിട്ടു .

ജിത്തു =എടാ മഹാദേവ്സാറിന് വേറെ മകൾ എങ്ങനെ ഉണ്ടായി .

ദേവൻ =’അമ്മ പറഞ്ഞത് അച്ഛന് ആരോ പണികൊടുത്തപ്പോൾ സംഭവിച്ചപ്പോൾ ഉണ്ടായ ഒരണ്ണം ആണെന്നാ .സംഭവം നടക്കുന്നത് ഒരു എട്ടോ ഒമ്പതോ കൊല്ലം മുൻപാണ് അച്ഛനെ നാറ്റിക്കാൻ ബിസിനസിലെ എതിരാളികൾ അച്ഛനെ മയക്കി കിടത്തി cdsb എന്ന sexdrug ഡോസ് കൂടി അച്ഛന്റെ ശരീരത്തിൽ കുത്തി വെച്ചു ഒരു റൂമിൽ കിടത്തി ലോക്ക് ചെയ്തു അതെ റൂമിൽ ഏതോ തട്ടികൊണ്ട് വന്ന പെണ്ണിനെ ഇതേ പോലെ ഡ്രഗ് കൊടുത്തു കിടത്തിയിട്ടുണ്ടാരുന്നു ഉറക്കം വീട്ടുഉണർന്ന അവൾ അടുത്ത് കിടന്ന അച്ഛന്റെ മെലേക് കയറാൻ തുടങ്ങി അപ്പോളാണ് അച്ഛനും ഉറക്കം വിട്ടുണർന്നത് പിന്നെ എന്താ നടന്നതെന്ന് ഞാൻ പറയണ്ട ആവിശ്യം ഇല്ലാലോ ഇത് അവളുടെ വീട്ടിൽ അറിഞ്ഞു അതോടെ അവൾ വീട്ടിൽ നിന്ന് പുറത്തായി അവരും ഏതോ വല്യ പണക്കാർ ആയിരുന്നു .അച്ഛൻ അവരെ സംരക്ഷിച്ചു ആ ഇടയ്ക്കാണ് അവർ ഗർഭിണിയാണെന്ന് അറിയുന്നത് .കുഞ്ഞൊണ്ടായി കഴിഞ്ഞപ്പോൾ ആണ് ‘അമ്മ ഇതിനെകുറിച്ചറിയുന്നതു അമ്മ അതോടെ ആ സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ ഉപദ്രവിക്കാൻ തുടങ്ങി ഇതറിഞ്ഞ അച്ഛൻ അമ്മയോട് വഴക്കിടുന്നു .എന്നിട്ടും ‘അമ്മ ഉപദ്രവം നിർത്തിയില്ല അതോടെ അച്ഛൻ ആ സ്ത്രീയെയും കൊണ്ട് നാടുവിട്ടു പിന്നെ അന്വേഷിച്ചിട്ടും കണ്ടത്താനായില്ല

ഇപ്പോളും സ്വത്തുക്കളെല്ലാം അച്ഛന്റെ പേരിലാണ് അമ്മയുടെ പേരിൽ കുറച്ചു വസ്തുക്കൾ മാത്രേ ഉള്ളു .

ഞാൻ ആലോചിച്ചപ്പോൾ അധികം ആർക്കും ഈ കഥ അറിയില്ല അപ്പൊ അമ്മ പറയാതെ ഇരിക്കുമെന്ന് എനിക്ക് തോന്നിയില്ല അവർ പ്രായം കൂടുമ്പോൾ കൂടുതൽ ശീലാവതി കളിക്കുവാ അപ്പൊ ഈ വിവരം ലീക് ആയാൽ നമുക്ക് പണി ആവും പിന്നെ അവർ നമ്മളറിയാതെ കാശെടുത്തു പാവങ്ങൾക് സഹായം കൊടുക്കുന്നു പിന്നെ നമ്മളുടെ ഒരു ലോഡും പോലീസ് പിടിക്കാൻ കാരണം ആയി അതുകൊണ്ട് കള്ളക്കേസ് ഉണ്ടാക്കി ജയിലിൽ ആക്കിയത് ,അവിടെ പോയി കണ്ടപ്പോൾ നമ്മുടെ എല്ലാ illegal കച്ചവടങ്ങളുടെയും തെളിവ് അവരുടെ കൈയിൽ ഉണ്ടെന്നു അപ്പൊ പിന്നെ ഒന്നും ആലോചിച്ചില്ല തീർത്തു .

പിന്നെ എന്റെ അച്ഛന്റെ ചോരയിൽ പിഴച്ചു പെറ്റ സന്താനം അവളെ നമ്മൾ തേടും കിട്ടിയില്ലെങ്കിലും കുഴപ്പം ഇല്ല അവൾ വരുമ്പോൾ നമുക്കു തീർക്കാം അഭിമാനിയായ എന്റെ തന്ത അവളെ അതിനു വിടാൻ സാധ്യത ഇല്ല .അപ്പോൾ എങ്ങനെ നോക്കിയാലും നമ്മൾ സേഫ്

Recent Stories

The Author

sidhu

12 Comments

  1. Bro interesting anu baaki petanu post cheyyo

  2. ♥♥♥♥♥

    1. സ്മേര ലക്ഷ്മി

      നന്നായിട്ടുണ്ട്.
      Waiting for next part

  3. Starting kollaam❕
    Ithil villain aaranen manasilay✌🏻,hero and heroine nta post ozhivilanen thonunu.🤔
    15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.🏃🙃
    Anyway waiting for next part ❤️

    1. Pinnah “SHANKARAN” nta next part epozha verua ❓

      1. ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം

        1. Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
          2 heroes and 2 villains❕
          Ethinaylm katta waiting 🤜🏻🤛🏻

    2. ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
      ithokke next partil set cheyum

  4. Nallathudakkam bro thudaruka

  5. Nalla thudakkam.. Appo eni anu sharikkum kadhayude arambham

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com