ആത്മിക 1[sidhu] 152

മഹിയേട്ട എന്ത് പറ്റി കണ്ണൊക്കെ കലങ്ങി ഇരിക്കുന്നലോ .സീത ആകുലതയോടെ ചോദിച്ചു

മഹി അകെ തകർന്നിരുക്കുവായിരുന്നു .
സീതേ അവന്തി പോ ..പോയോടോ മഹിയുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു അയാൾ പറഞ്ഞു തീർന്നതും അയാളുടെ കണ്ണിൽ നിന്ന് കണ്ണുനീർ താഴേക്കുവീണു .

മഹിയേട്ടൻ എന്തൊക്കെയാ ഈ പറയണേ സത്യം ആണോ സീത വിശ്വാസം വരാത്തപോലെ തിരിക്കി

മഹി tv യുടെ നേരെ കൈ ചൂണ്ടി

വാർത്ത കണ്ട സീതയുടെ മുഖത്തും സങ്കടത്തിന്റെ തിരകൾ അലയടിച്ചു .

സീതേ ഞാൻ അവളെ അവസാനമായി കാണാൻ പോകുവാ ചിലപ്പോൾ എനിക്കിനി ഒരു തിരിച്ചുവരവ് ഉണ്ടാകുവെന്നു ഉറപ്പില്ല ഞാൻ തിരിച്ചുവന്നിലെങ്കിലും മോളെ നോക്കണേ .അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു

മഹിയേട്ടൻ അവിടെ പോവണ്ട അവിടെ നിറച്ചും ശത്രുക്കളാണെന്നു എപ്പോളും പറയാറില്ലേ പിന്നെ എന്തിനാ പോണേ ഏട്ടന് എന്തെങ്കിലും സംഭവിച്ചാൽ അവന്തിയേച്ചി യുടെ ആത്മാവിന് സന്തോഷം ആകുവോ ഏട്ടനെ രക്ഷപെടുത്താനാ ചങ്കുപറിച്ചെറിയണ പോലെ ഏട്ടനെ അവിടെനിന്നു പറഞ്ഞുവിട്ടത് എന്നിട്ടും ഏട്ടൻ വീണ്ടും അപകടത്തിൽ ചെന്ന് ചാടാൻ ഞാൻ സമ്മതിക്കില്ല .

സീത മഹിയെ പിന്തിരിപ്പിക്കാൻ നോക്കി

സീതേഞ്ഞാണ് ജീവിക്കാൻ ഉള്ളതൊക്കെ ജീവിച്ചു അവസാനമായി ഒന്ന് കാണണം എത്തുന്നു വേണ്ടി ഞാൻ മരിച്ചാലും അവളില്ലാതെ ഞാൻ മാത്രം ഇവടെ നിൽക്കുന്നത് എന്തിനാ .

സീത എന്തൊക്കെ പറഞ്ഞിട്ടും മഹി തന്റെ നിലപാടിൽ ഉറച്ചു നിന്നു .
സീത കരഞ്ഞുകൊണ്ട് അയാളുടെ വാശിക്ക് മുൻപിൽ സമ്മതം അറിയിച്ചു .

ആമി ഒരുങ്ങി വന്നപ്പോൾ മഹി അവളോട് ബൈക്കിൽ പോകാം എന്ന് പറഞ്ഞു .

മഹി ഒരുങ്ങി ഇറങ്ങുമ്പോൾ ആമി ഭക്ഷണം കായിച്ചുകഴിഞ്ഞു മാഹിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു മതിവേഗം ഭക്ഷണം കഴിച്ചു കഴിഞ്ഞു സീതയോട് യാത്ര പറഞ്ഞു .

സീതേ ഞാൻ ഇനി തിരിച്ചുവന്നില്ലെങ്കിൽ നീ നല്ല മനസുള്ള നിന്നെ നോക്കാൻ സാധിക്കുന്ന ഒരാളെ വിവാഹം ചെയ്തു സുഖമായി ജീവിക്കണം .ഞാൻ അവിടെ എത്തിയിട്ട് വിളിക്കാം .

മഹി അമ്മയെ സ്കൂളിൽ വിട്ടിട്ട് തിരികെ അയാളുടെ കടയിലേക്കു ചെന്നു,ആ നാട്ടിലെ തന്റെ ഏറ്റവും അടുത്ത 2 സുഹൃതുക്കളായ ഗോപിയെയും ,ജോസഫിനെയും വിളിച്ചു കടയിലേക്കു വരൻ പറഞ്ഞു .

ഗോപി പോലീസിൽ asi ആണ് അയാൾക് അൻപതു വയസുണ്ട് ജോസഫ് പട്ടാളത്തിലായിരുന്നു നാല്പതാം വയസ്സിൽ റിട്ടയർ ആയി ഇപ്പൊ അയാൾക് 57 വയസുണ്ട് നന്നായി ഹിന്ദി വായിക്കാനും എഴുതാനും അറിയാവുന്നതുകൊണ്ടുതന്നെ അയാൾ അടുത്തുള്ള ചില ട്യൂഷൻ സ്ഥാപനങ്ങളിൽ ഹിന്ദി ട്യൂഷൻ എടുത്തു സമയം കളയുന്നു .

മാഹിയുടെ എല്ലാ കഥകളും ഈ നാട്ടിൽ അവർക്കുമത്രേ അറിയാവൂ .

ഗോപിയും ജോസഫും വരുമ്പോൾ മഹി കസേരയിൽ ഇരിക്കുവായിരുന്നു .

മാഹിയേട്ട എന്തുപറ്റി പെട്ടന്നു ഇങ്ങോട് വരൻ പറഞ്ഞത്. ജോസഫ് ചോദിച്ചു .

ഞാൻ ഒരു യാത്ര പോകുവാണ് തിരിച്ചു വരുമോ എന്നറിയാത്ത യാത്ര ,തിരിച്ചു വരൻ എന്നാലാവുന്നടുതോളം ഞാൻ ശ്രെമിക്കും ഞാൻ അതിൽ പരാജയപ്പെട്ട് തിരിച്ചുവന്നില്ലെങ്കിൽ ആരും എന്നെ അന്വേഷിക്കരുത് ,ഒരു കാരണവശാലും പോലീസിൽ പരാതി കൊടുക്കരുത് ,പത്രത്തിൽ പേരും കൊടുക്കരുത് ഇതിൽ എന്തെങ്കിലും സംഭവിച്ചാൽ എന്റെ മോളും സീതയും കൊടുത്തവരും ഒന്നും ജീവനോടെ ഇരിക്കില്ല .

ചേട്ടാ നിങ്ങൾ എന്താ ഇങ്ങനെ ഒക്കെ പറയുന്നത് നിങ്ങൾക് ഒന്നും സംഭവിക്കില്ല ഗോപി അയാളെ ആശ്വസിപ്പിക്കാൻ നോക്കി

ഗോപി ഞാൻ മുഴുവൻ പറയട്ടെ ,
ഞാൻ തിരിച്ചു വന്നില്ലെങ്കിൽ നിങ്ങൾക് അറിയാവുന്ന ആർക്കെങ്കിലും കട വാടകയ്ക്ക് കൊടുത്തുഅതിന്റെ വാടക സീതക്ക് കൊടുക്കണം .
നിങ്ങൾ വേണം അവർക്കു താങ്ങായി .

ഏട്ടൻ എവിടെ പോകുന്ന കാര്യം ആണ് ഈ പറയുന്നേ പിന്നെ ഇപ്പൊ മരിക്കാനും മാത്രം എന്തുണ്ടായി ജോസഫ് തന്റെ സംശയം മറച്ചുവെച്ചില്ല

ഞാൻ എന്റെ അവന്തിയെ ഒന്ന് അവസാനമായി കാണാൻ പോകുവാ അവിടെ വെച് സംഭവിക്കാൻ സാധ്യത ഉള്ള കാര്യങ്ങൾ ആണ് ഞാൻ പറഞ്ഞത് .

ഏട്ടാ നിങ്ങൾക് പോകാതിരുന്നുകൂടെ
അതെ ചേട്ടാ ജോസഫ് പറയുന്നപോലെ ചെയ്യുന്നതാണ് നല്ലതെന്നു എനിക്കും തോന്നുന്നു .

ഇല്ലെടാ എനിക്ക് പോണം .

12 Comments

  1. Bro interesting anu baaki petanu post cheyyo

  2. ♥♥♥♥♥

    1. സ്മേര ലക്ഷ്മി

      നന്നായിട്ടുണ്ട്.
      Waiting for next part

  3. Starting kollaam❕
    Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
    15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
    Anyway waiting for next part ❤️

    1. Pinnah “SHANKARAN” nta next part epozha verua ❓

      1. ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം

        1. Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
          2 heroes and 2 villains❕
          Ethinaylm katta waiting ????

    2. ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
      ithokke next partil set cheyum

  4. Nallathudakkam bro thudaruka

  5. Nalla thudakkam.. Appo eni anu sharikkum kadhayude arambham

Comments are closed.