ഞാൻ ഇന്ന് സ്കൂളിൽ പോണില്ല അമ്മെ ഭയങ്കര കൈ വേദന .
ആമി നീ കൂടുതൽ ഒന്നും പറയണ്ട നിനക്ക് മാത്രം എല്ലാ ദിവസവും സ്കൂളിൽ പോകുന്ന സമയത്തു മാത്രം ഓരോ വേദന വരുന്നത് . ആമിയുടെ അമ്മ സീത പറഞ്ഞു .
സീത ഒരു up സ്കൂളിൽ ടീച്ചർ ആയിട്ടു ജോലി ചെയുന്നു .കാണാൻ ആവിശ്യത്തിന് ഭംഗിയൊക്കെ ഉണ്ട് ഇരുനിറം നീണ്ട മുടി സുന്ദരമായ കണ്ണുകൾ നല്ല സ്വാഭാവം കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ .സീത ജോലി ചെയുന്ന സ്കൂളിലേക്കു പോകണമെങ്കിൽ ഒരു മണിക്കൂർ യാത്ര ചെയ്യണം എന്നുള്ളതുകൊണ്ട് ആമിയെ മഹാദേവൻ വീടിനു അമ്പലത്തിനോട് ചേർന്നുള്ള സ്കൂളിൽ ചേർത്തു .
അമ്മയും ഇന്ന് സ്കൂളിൽ പോയില്ലലോ അപ്പൊ എനിക്കും പോവണ്ട .ആമി കുറുമ്പോടെ പറഞ്ഞു .
മോളെ അമ്മയുടെ സ്കൂളിൽ ഇന്നലെ സ്പോർട്സ് മീറ്റ് ആയിരുന്നത്കൊണ്ട് റസ്റ്റ് എടുക്കാൻ അല്ലെ ഇന്ന് അവധി തന്നത് .സീത ആമിയെ പറഞ്ഞു മനസിലാക്കാൻ നോക്കി .
എന്നെ അച്ഛൻ ബൈക്കിൽ കൊണ്ടുപോകുമെങ്കിൽ ഞാൻ ഇന്ന് സ്കൂളിൽ പോകാം .
മോളെ അച്ഛൻ പത്രം ഇടാൻ പോയതല്ലെ ഇതുവരെ വന്നിട്ടില്ലലോ ഇനിയും നീ കുളിക്കാതെ ഇരുന്നാൽ ലേറ്റ് ആവും നീ പോയി കുളിക്ക അച്ഛൻ നേരത്തെ വരുവാണേൽ നിന്നെ അച്ഛന്റെ കൂടെ വിടാം .
ആമി അത് കേട്ടതും കുളിക്കാൻ പോയി ,
ആമി കുളിക്കുന്നതിനിടയിലാണ് മഹാദേവൻ പത്രം ഇട്ടു കഴിഞ്ഞു വരുന്നത് അദ്ദേഹത്തിന് പലചരക് കടയാണ് അതിനൊപ്പം പത്ര ഏജൻസിയും ഉണ്ട് .
അദ്ദേഹം tv ഓൺ ആക്കി കസേരയിലേക് ഇരുന്നു ന്യൂസ് ചാനൽ വെച്ചു അതിൽ അവന്തികയുടെ മരണവാർത്ത കണ്ട മഹാദേവൻ ഞെട്ടി അദ്ദേഹത്തിന് അവരെ അത്ര മാത്രം ഇഷ്ടം ആയിരുന്നു കണ്ടിട്ട് എട്ടു കൊല്ലം ആയെങ്കിലും വല്ലപോലും ഇങ്ങോട് വരുന്ന കാളുകളിലൂടെ അവർ പ്രണയിച്ചു .
മഹാദേവൻ പഴയ കാര്യങ്ങൾ ഓരോന്നും ആലോചിച്ചു കണ്ണടച്ചു .
മഹാദേവൻ ഈ നാട്ടിൽ സീതയോടൊപ്പം വന്നിട്ട് എട്ടുകൊല്ലത്തോളം ആവുന്നു ഇവടെ വന്നു താമസം ആരംഭിക്കുമ്പോൾ സീത എട്ടു മാസം ഗർഭിണിയായിരുന്നു .അധികം താമസമില്ലാതെ സീത ആത്മിക മഹാദേവ് എന്ന പെൺകുട്ടിക്ക് ജന്മം നൽകി .
സീത ഗർഭിണിയാണെന്ന് അറിഞ്ഞതും അവളെ അവളുടെ മുത്തശ്ശൻ വീട്ടിൽനിന്നു പുറത്താക്കി അവളുടെ അച്ഛൻ മുത്തശ്ശനെ മറികടന്ന് ഒന്നും പ്രവർത്തികിലായിരുന്നു അവളുടെ ചേട്ടന്മാർക്കും അമ്മാവന്മാർക്കും അവളെ കൂടെനിർത്തണമെന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും മുത്തശ്ശൻ ഏവരെ തടഞ്ഞു .
ഒരുദിവസം സീത നേരിട്ടുവന്നു പറയുമ്പോളാണ് മഹാദേവൻ ഇതറിയുന്നത് അപ്പോൾ തന്നെ അയാൾ സീതയ്ക്ക് താമസിക്കാനും മറ്റും സൗകര്യം ഒരുക്കി . കുറച്ചുദിവസങ്ങൾക്കുള്ളിൽ തന്നെ അവന്തികയോട് എല്ലാം തുറന്നു പറഞ്ഞു കാര്യങ്ങൾ മനസിലാക്കിയ അവന്തിക ആയിരുന്നു പിന്നീട് സീതയുടെ ബലം സീതയുടെ കൂടെ സ്വന്തം ചേച്ചിയെ പോലെ അവൾ നിന്നു ബിസിനസ് ടൂർ എന്നപേരിൽ ഓഫീസിൽ നിന്ന് ചാടി സീതയുടെ കൂടെ വന്നിരിക്കുന്നതായിരുന്നു അവന്തികയുടെ പ്രധാന പണി .
മഹാദേവന് വേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംസാരം ഓഫീസിൽ പരന്നു എന്നാലും എല്ലാം അറിയുന്ന അവന്തിക മൗനം പാലിച്ചു അവൾക് അവളുടെ പ്രാണനായ ഭർത്താവിനെ ജീവനായിരുന്നു
പക്ഷെ അച്ഛന്റെ ഈ കാര്യങ്ങൾ മകൻ അറിഞ്ഞാൽ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ അറിയാവുന്ന അവന്തിക മഹാദേവനോട് സീതയെ വിളിച്ചുകൊണ്ട് എവിടെയെങ്കിലും പോകാൻ പറഞ്ഞു കാരണം അവന്തികയ്ക്ക് ദേവന്റെ എല്ലാ കാര്യങ്ങളും അറിയാമായിരുന്നു അവൻ പണത്തിനു വേണ്ടി എന്തും ചെയ്യുന്നവൻ ആയിരുന്നു 1996 ഇൽ സ്വത്ത് കിട്ടാൻ വേണ്ടി ദേവൻ മഹാദേവന്റെ ചേട്ടൻ ആദിദേവിനെയും കുടുംബത്തിനെയും ആക്സിഡന്റ് എന്ന പേരിൽ കളഞ്ഞു അതോടെ ആദിദേവിന്റെ സ്വത്തുക്കളും ദേവ് ഗ്രൂപ്സിൽ ആദിദേവിനുള്ള എല്ലാം മഹാദേവന്റെ പേരിലായി .
ഇത്രെയൊക്കെ ചെയ്ത ദേവൻ തന്റെ സ്വത്തിന് ഒരു അവകാശി കൂടി ഉണ്ടെന്ന് അറിഞ്ഞാൽ കൊല്ലാൻ പോലും മടിക്കില്ല എന്ന് തോന്നിയ അവന്തിക മാഹിയെയും സീതയെയും നിർബന്ധിച്ചു അവിടെ നിന്ന് പറഞ്ഞുവിട്ടു .
ഇനി ഒരിക്കലും അവൾ വിളിക്കാതെ ആ നാട്ടിലേക്കു വരരുതെന്ന് വാക്ക് മേടിച്ചിട്ടാണ് അവൾ അവിടെ നിന്ന് സീതയെയും മാഹിയെയും വിട്ടത് .
ഇവടെ വന്നെങ്കിലും രണ്ടു പേർക്കും പരസ്പ്പരം ഭാര്യ ഭർത്താക്കന്മാരായി അംഗീകരിക്കാൻ സാധിക്കില്ലായിരുന്നു മഹി സീതയെ സ്വന്തം പെങ്ങളെ പോലെ നോക്കി മാഹിക്ക് അവൾ ഒരു മകളായിരുന്നു സുഹൃത്തായിരുന്നു പെങ്ങൾ ആയിരുന്നു അവൾക്കും തിരിച്ചു അങ്ങനെ തന്നെ ആയിരുന്നു മാഹിക്ക് ഇപ്പൊ പ്രായം 61 ഉം സീതക്കു ഇരുപത്തിആറും സീതയെ മഹി വേറെ വിവാഹം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവൾ അതിന് സമ്മതിച്ചില്ല അവൾക് വിവാഹം ഒന്ന് വേണ്ട ആമിയുടെ അമ്മയായി കഴിഞ്ഞാൽ മതിയെന്നാണ് സീത പറഞ്ഞത് സീതക്ക് ആമി എന്നാൽ ജീവനാണ് മഹാദേവനും ആമിയെ വളെരെ ഇഷ്ടമാണ് .
സീത തട്ടി വിളിക്കുമ്പോളാണ് മഹി കണ്ണ് തുറന്നതുതന്നെ .
Bro interesting anu baaki petanu post cheyyo
♥♥♥♥♥
athe bro
നന്നായിട്ടുണ്ട്.
Waiting for next part
Starting kollaam❕
Ithil villain aaranen manasilay✌?,hero and heroine nta post ozhivilanen thonunu.?
15 വർഷങ്ങൾക്ക് ശേഷം “ആമി” heroine aytum avala snehikinavan hero aytum aano verua. എൻെറ ഒരു സംശയം പറഞ്ഞത.??
Anyway waiting for next part ❤️
Pinnah “SHANKARAN” nta next part epozha verua ❓
ശങ്കരൻ എഴുതിക്കൊണ്ടിരിക്കുവാ 2000 words ആയതേ ഉള്ളൂ എന്തോ അത് കഴിഞ്ഞു എഴുതുമ്പോൾ something incomplete ആയപോലെ തോന്നുവാ അതുകൊണ്ട് അത് എഴുതി എടുക്കാൻ സമയം വേണം
Time edth ezhutyal mathi ,nalla orr part kitanm enne ullu❤️
2 heroes and 2 villains❕
Ethinaylm katta waiting ????
ഇതിൽ മെയിൻ ആയിട്ട് ആമിയെ ആണ് ഇതുവരെ ചിന്തിച്ചിട്ടുള്ളത് പിന്നെ രണ്ടു ഹീറോ ഉണ്ടാവും വില്ലൻ ഒരാൾ കൂടി ഉണ്ടാവും
ithokke next partil set cheyum
Nallathudakkam bro thudaruka
thanks bro
Nalla thudakkam.. Appo eni anu sharikkum kadhayude arambham