അർജ്ജുൻ്റെ പ്രണയം [vibin P menon] 69

Views : 3755

അർജ്ജുൻ്റെ പ്രണയം

Author : vibin P menon

 

(കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )

………………………………………………………………………

കാവിയിൽ വിരിഞ്ഞ സൂര്യ കിരണങ്ങൾ, മരക്കൊമ്പുകളിൽ തട്ടി, ജോഗേഴ്സ് പാർക്കിലെ ട്രാക്ക് സ്വർണ്ണം പൂശി. ട്രാക്ക് പാകിയിരിക്കുന്ന ലോക്ക് കട്ടകൾ ക്യാനറി നിറത്തിൽ ആയിരുന്നതുകൊണ്ടാവാം സായംസന്ധ്യയിൽ കണ്ണുകൾക്ക് ഈ സുഖപ്രദമായ കാഴ്ച അനുഭവിക്കാൻ കഴിയുന്നത്.ഒരു നല്ല നടത്തം കഴിഞ്ഞു അർജുൻ ട്രാക്കിനു വശത്തെ ഒരു സിമന്റ് ബെഞ്ചിൽ കുറച്ചു അലക്ഷ്യമായി ചാരി ഇരിക്കുക ആയിരുന്നു.അൻപതു മിനിറ്റ് ബ്രിസ്ക് വോക്കിങ്ങ്, ഈവെനിംഗ് സമയത്തു, സ്ഥിരം ചെയ്യാറുള്ളതാണ്. നടത്തം കഴിഞ്ഞു കുറേ നേരം മറ്റു നടത്തക്കാരെ നോക്കിയിരിക്കുക അവന് എപ്പൊഴും ഒരു വിനോദം തന്നെ ആയിരുന്നു. കുറെ അധികം സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ഈ ട്രാക്കിൽ കൂടി വട്ടംവച്ചു നടക്കും. സന്ധ്യ മയങ്ങുമ്പോൾ അവർ സ്ഥലം കാലിയാക്കി വീട്ടിലേക്കു മടങ്ങും. ഒരു മുപ്പതു, മുപ്പത്തഞ്ചു, മിനിറ്റു കൂടി കഴിയുമ്പോൾ ഇന്നത്തെ സന്ധ്യ ഇരുട്ടിനെ പുണർന്നു തുടങ്ങും.

നടത്തക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയിരിക്കുന്നു. അവൻ പ്രതീക്ഷിച്ചിരുന്ന ആ തല ഇതുവരെ അവരുടെ കൂട്ടത്തിൽ കണ്ടില്ല. ഒരു സന്തോഷ കുറവ് അർജുൻ അറിയാതെ തന്നെ അവൻ്റെ മനസ്സിൽ രേഖപ്പെട്ടു തുടങ്ങി.കൂടെക്കൂടെ അവൻ പാർക്കിലെ അകലെയുള്ള കവാടത്തിലേക്ക് കണ്ണോടിച്ചു.

 

ഹൃദയത്തിൽ ഒരു ബീറ്റ് പെട്ടന്നു കൂടി.അവളുടെ തല അർജുൻ കണ്ടു.അവൾ പടികൾ കയറുകയാണ്. അവൾ നടത്തക്കാരുടെ ഇടയിൽ മറഞ്ഞു.

അവൻ കാത്തിരുന്നു. പിന്നെ കണ്ഠത്തിൽ മൂളി… ‘‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ…എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളീ മലർ തേൻകിളി…’’

 

‘ശ്ശേ…ശ്ശേ… ഞാൻ ഇത്രക്ക് ലോലഹൃദയനായിക്കൂടാ…അവൾ എന്റെ ആരുമല്ല…എവിടുത്തെയോ ഒരു പെണ്ണ്…അവൾ എന്തൊക്കെയോ ആയിരിക്കാം…ആർക്കറിയാം അവളുടെ ഭൂതകാലം?’ ചാടിപ്പുറപ്പെട്ട തൻ്റെ മനസ്സിനെ അർജ്ജുൻ കുറ്റപ്പെടുത്തി കടിഞ്ഞാണിടാൻ ശ്രമിച്ചു. എന്നാലും നെഞ്ചിന്റെ ഉള്ളത്തിൽ ചിത്രശലഭങ്ങൾ ചിറകുവീശുന്നപോലെ, ഒരു വല്ലാത്ത അനുഭൂതി.

‘കല്യാണം വേണ്ട എന്ന് വെച്ച ഒരു ഒരുത്തനല്ലെ ഞാൻ? പ്രായം വച്ചു ഞാൻ കുറച്ചുകൂടി പക്ക്വത കാണിക്കണം.

 

ഉം, അവൾ വരുന്നുണ്ട്. അകലെ എന്റെ ഇടതു വശത്തെ വളവു തിരിഞ്ഞിരിക്കുന്നു.’

നടന്നടുത്തോണ്ടേ ഇരിക്കുന്നു. മൈക്രോഫോൺ തിരിയുന്നപോലെ അർജ്ജുൻ്റെ തല അവിടേക്കു തിരിഞ്ഞു. കാലുകൾ മിഡി തട്ടിത്തെറുപ്പിക്കുന്ന ശബ്ദം. അവൾ ചുറുചുറുക്കോടെ എന്റെ മുമ്പേ നടന്നുപോയി. എന്റെ വലതു വശത്തെ വളവും അവൾ തിരിഞ്ഞു. സ്വർണ്ണം ചാർത്തിയ അവളുടെ മുടിച്ചുരുളുകൾ സൂര്യകിരണത്തിൽ അലതല്ലി പറന്നു. മുഖം തങ്ക നിറത്തിൽ പ്രശോഭിച്ചു. ഉയർന്ന മൂക്കിന്റെയും, കവിൾത്തടത്തിന്റെയും വശം തിളങ്ങി. പീലി വിടർത്തിയ അവളുടെ വലിയ ഇടതു കൺപോള ശരിക്കും കണ്ടു. ഈശ്വരൻ നിർമ്മിച്ചു ഭൂമിയിലേക്ക് ഇറക്കിവിട്ട ഒരു അപ്സരസ്. അവൾ ഒരു താള ലയത്തിൽ നടന്നു നീങ്ങുന്നു. ഇളം ഡാർക്കു നിറത്തിലെ മിഡിയും, മഞ്ഞയും, നീലയും ഇടകലർന്ന വലിയ പുള്ളികളുള്ള ടോപ്പും അവളെ കൂടുതൽ മനോഹാരിയാക്കി.

Recent Stories

The Author

vibin P menon

6 Comments

  1. 🅓🅡🅤🅝🅚 🅑🅔🅣🅒🅗 ⓿⓿❼

    Jeevikuvanel avre pole jeevikanam

  2. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ആയിരുന്നു ഇനിയും എഴുതുക

    All the best

  3. nannaayittundu, othiri ishtappettu

    avasaanam alpam dhruthikootti conclude cheytho ennoru samshayam. 🙂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com