ആരതി 3 [ഏകാകി] 75

Views : 3907

ആരതി -3

Author :ഏകാകി

 

 

അങ്ങനെ ഇരിക്കെ ഒരു ദിവസം കളരി കഴിഞ്ഞു ഞാനും വിഷ്ണുവും വരുമ്പോൾ അവൻ എന്നോട് ചോദിച്ചു.

എടാ കുറെ ദിവസമായി ചോദിക്കണം എന്ന് വിചാരിക്കുന്നു. നീ എന്താ അവളോട് നിന്റെ ഇഷ്ട്ടം തുറന്നു പറയാത്തത് എന്ന്….

 

പക്ഷെ അത് കേട്ടപ്പോൾ ഞെട്ടിയത് ഞാൻ ആണ്….

നീ എന്തൊക്കെയാ പറയണേ ആരുടെ കാര്യമാ പറയണേ….

 

തുടരുന്നു……….

 

വിഷ്ണു :ഡാ നീ എന്നോട് പൊട്ടൻ കളിക്കല്ലേ മലരേ. ഞാൻ ആരുടെ കാര്യമാ പറയുന്നേ എന്ന് നിനക്ക് മനസിലായില്ലേ.

അറിയാമായിരുന്നിട്ട് കൂടി ഞാൻ അവനോട് പൊട്ടൻ കളിച്ചു.

എടാ ഇല്ല എനിക്ക് മനസിലായില്ല.

ആരതിയുടെ കാര്യമാ ഞാൻ പറഞ്ഞെ.

🙄നീ ഇത് എന്തൊക്കെയാടാ പറയണേ ഞാൻ വിഷ്ണുവിനോട് ചോദിച്ചു…

ഡാ നീ പൊട്ടൻ കളിക്കല്ലേ നിനക്ക് അവളോട് ഒന്നും ഇല്ലേ…

ഞാൻ : എടാ അവൾ നമ്മുടെ കൂട്ടുകാരി അല്ലേടാ അതിൽ കൂടുതൽ എന്താടാ. അതല്ലാതെ മറ്റൊന്നും എനിക്ക് ഇല്ല.

വിഷ്ണു : ഉറപ്പാണല്ലോ ഈ പറഞ്ഞത്.

ഞാൻ അതെ എന്ന് അവന്റെ മുഖത്തു നോക്കാതെ തല കുലുക്കി.

പിന്നെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. നേരെ വീട്ടിലേക്കു വച്ചു പിടിച്ചു.

 

കുളികഴിഞ്ഞു പതിവ് പോലെ കോളേജിലേക്ക് പോയി….

 

കോളേജിൽ എത്തിയപ്പോൾ പതിവ് പോലെ തന്നെ കാര്യങ്ങൾ നടന്നു.പക്ഷെ എനിക്ക് എന്തോ വിഷ്ണുവിനോട് സംസാരിക്കാൻ ഒരു ബുദ്ധിമുട്ട്.അവൻ ചെറുപ്പം മുതലേ എന്റെ കൂടെ ഉള്ളതാ ആദ്യമായാണ് അവനോട് കള്ളം പറയുന്നത്. അത്രക്കും ഓപ്പൺ ആയിരുന്നു ഞങ്ങൾ.

 

എങ്കിലും എന്നോട് സംസാരിക്കാൻ അവന് ഒരു ബുദ്ധിമുട്ടും ഉള്ളതായി എനിക്ക് തോന്നിയില്ല. അവൻ ഒക്കെ ആയിരുന്നു.

Recent Stories

The Author

ഏകാകി

6 Comments

  1. Ini muthal part number idan marakkaruthy. Nalka stiry. But pages kootanam

    1. അടുത്ത partil കൂട്ടാം 💞

  2. ❤️❤️❤️❤️❤️

    1. 🥰

  3. 3rd part അല്ലേ, page കുറവാണെങ്കിലും നന്നായിട്ടുണ്ട് ❤️

    1. Thanks🌸💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com