അവനെയും തേടി… (ജ്വാല ) 1290


അവനെയും തേടി…

Avaneyum Thedi… | Author : Jwala

http://imgur.com/gallery/MiSzYsK

മുഖത്തേക്ക് വീശിയടിച്ച ശക്തമായ കാറ്റിലും, മഞ്ഞുതുള്ളികളിലും എന്റെ ഉറക്കം മുടക്കി. പുറത്തേക്ക് നോക്കി ബസ് ടോൾ പ്ലാസയിൽ മറ്റൊരു വാഹനത്തിന്റെ പിന്നിലായി കിടക്കുകയാണ്,
മുന്നിലെ കാറിലെ ഡ്രൈവർ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നു സമയം ഏകദേശം പതിനൊന്നു കഴിഞ്ഞിരിക്കുന്നു, ഇപ്പോഴും ടോൾ പ്ലാസയിൽ തിരക്ക് തന്നെ.
ബസിൽ യാത്രക്കാരുടെ എണ്ണം താരതമേന്യ കുറഞ്ഞു യാത്രക്കാർ ഏറിയകൂറും മയക്കത്തിലാണ്.

കഴിഞ്ഞുപോയ ഏതാനും മണിക്കൂറുകൾ മനസ്സിൽ ഓടിയെത്തി.
പ്രശസ്തമായ ഒരു മലയാളം ടി വി ചാനലിലെ പ്രോഗ്രാം പ്രൊഡ്യൂസർ ആണ് ഞാൻ.

ഈദ് ദിനം സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ അവസാന മിനുക്കു പണികളിൽ മുഴുകിയിരുന്നതു കൊണ്ട് വീട്ടിലേക്ക് പോകാൻ ഏറെ വൈകി.

തിരുവനന്തപുരത്തു നിന്ന് ഗുരുവായൂരിലേക്കുള്ള കെ. എസ്. ആർ. ടി. സി , ബസ് കിട്ടുമ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു, റോഡിൽ നല്ല തിരക്ക് എല്ലാവരും വീടെത്താനുള്ള തിരക്കിലും…

ഗുരുവായൂരിന് അടുത്തുള്ള ഒരു കൊച്ചു ഗ്രാമത്തിൽ ആണ് എന്റെ വീട്, ഒൻപതു മണി കഴിഞ്ഞാൽ പിന്നെ എന്റെ നാട്ടിലേക്ക് ബസ്, ഓട്ടോ ഇവ കിട്ടുക വലിയ ബുദ്ദിമുട്ടാണ് .

മടിയിൽ വച്ചിരുന്ന ബാഗ് സീറ്റിലേക്ക് ഒതുക്കി വച്ചു മകനുള്ള പെരുന്നാൾ വസ്ത്രങ്ങൾ ആണ്, അവന്റെ ആഗ്രഹം പോലത്തെ വെള്ള കുർത്തയും, ചുവന്ന ഓവർകോട്ടും…

ബസ് ഇപ്പോൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ് പിന്നിലേക്ക് ഓടി ഒളിക്കുന്ന മരങ്ങൾ വീണ്ടും കൺപോളകൾക്ക് ഘനം കൂടുന്നു ,മെല്ലെ കണ്ണുകൾ അടഞ്ഞു…

ചായ കുടിക്കാനുള്ളവർക്ക് കുടിക്കാം ഒരു പത്ത് മിനിട്ടുണ്ട് കണ്ടക്ടറുടെ ഉച്ചത്തിലുള്ള സംസാരം കെട്ടാണ് ഉറക്കമുണർന്നത്.

ഒരു തട്ടുകടയുടെ അടുത്തതായി ബസ് നിർത്തിയിട്ടിരിക്കുന്നു വൃത്തിയുള്ള സ്ഥലം, ടാർപ്പോളിൻ കൊണ്ട് കെട്ടി മറച്ചുള്ള സ്ഥലത്തേക്ക് നടക്കുമ്പോൾ ഓംലറ്റിന്റെ മാസ്മരിക ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി.
ഒരു കട്ടൻ കാപ്പിയും, ചൂട് ദോശയും, ഓംലറ്റും ഓർഡർ ചെയ്തു.

അപ്പോൾ മാത്രമാണ് ഞാൻ ഓർത്തത് ഓട്ടോക്കാരന്റെ അടുത്തു പറഞ്ഞില്ല എത്തുന്ന കാര്യം,

ഏത് പാതിരാത്രിയിലും എന്നെ എത്തിക്കാറുള്ള ഓട്ടോ സുഹൃത്തിനെ വിളിച്ചു …

മറുവശത്ത് അവന്റെ ശബ്ദം കേട്ടു,
ഹലോ… ഇക്കാ ഞാൻ സ്റ്റാൻഡിൽ ഉണ്ട്, നാളെ പെരുന്നാൾ അല്ലേ?
മാർക്കറ്റിൽ തിരക്കുണ്ട് ഇക്കായെ വീട്ടിൽ വിട്ടിട്ടേ ഞാൻ പോകുകയുള്ളൂ, അവന്റെ സംസാരം മനസിന്‌ ആശ്വാസം പകർന്നു

Updated: February 17, 2021 — 2:03 pm

55 Comments

  1. ചാണക്യൻ

    ജ്വാല………. എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്ന ഒരെഴുത്ത്…. വളരെ മനോഹരം…. എപ്പോഴും വളരെ വ്യത്യസ്തമായ പ്രമേയം കൊണ്ടു വരുന്നതിന് അഭിനന്ദനങൾ ??

    1. ചാണക്യൻ ബ്രോ,
      കഥ ഇഷ്ടമായല്ലോ അല്ലേ? അതാണ് ഏറ്റവും വലിയ സന്തോഷം. വായനയ്ക്കും, കമന്റിനും നന്ദി…

  2. കൊള്ളാം ജ്വാലാപ്പി
    മനുഷ്യന്‍ മനുഷ്യനെ ആശയങ്ങളുടെ പേരില്‍ കൊലപ്പെടുത്തുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ ,,,
    ഒക്കെ ഇന്നിന്റ്റെ പ്രത്യേകതയാണ്
    ഇന്നലെയും ഇങ്ങനെ തന്നെ
    നാളെയും ഇങ്ങനെ തന്നെ ,,
    ഇതൊന്നും മാറാന്‍ പോകുന്നില്ല ,,,

    1. ഹർഷാപ്പി,
      ആശയത്തിനെ മറ്റൊരു ആശയങ്ങൾ കൊണ്ട് പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ അവിടെ കൊലപാതകങ്ങൾ എന്ന മറ്റൊരു ആശയം നടപ്പിൽ വരുത്തുന്നു.
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം… ???

  3. നല്ലൊരു ആശയത്തിന്റെ മികച്ച ആവിഷ്കാരം.വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ.തൂലിക ചലിക്കട്ടെ.ആശംസകൾ ജ്വാല??

    1. മനൂസ്,
      പലപ്പോഴും നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുന്നത് ഇങ്ങനെ ആകസ്മികമായി ഓരോ കാര്യം സംഭവിക്കുമ്പോഴാണ്, ആശയത്തിനെ പ്രതിരോധിക്കാൻ കഴിയാതെ വരുമ്പോൾ മറ്റൊരു ആശയം കടം കൊള്ളുന്നു,
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നിറഞ്ഞ സ്നേഹം… ???

  4. കുറച്ചു വരികൾ കൂടുതൽ ആയങ്ങളിൽ നിറക്കാൻ ജ്വാല വീണ്ടും വന്നു…

    ഇഷ്ട്ടപെട്ടു…

    സ്നേഹത്തോടെ നൗഫു ??

    1. വളരെ സന്തോഷം നൗഫു ഭായ്… ???

  5. ജ്വാലേച്ചി ♥️♥️♥️

    ഒന്നും പറയാനില്ല ???

    സ്നേഹം ?

    -മേനോൻ കുട്ടി

    1. കുട്ടി ബ്രോ,
      വളരെ സന്തോഷം, കഥ വായിച്ചുവല്ലോ അതുമതി…
      സ്നേഹം… ???

  6. ♥♥?

    1. ???

  7. ജ്വാല ചേച്ചി….? വീണ്ടും ഒരു കുഞ്ഞ് കഥ ഒരുപാട് അർത്ഥതലങ്ങൾ നിറഞ്ഞു നിൽക്കുന്ന…….. ഒരുപാട് പേർക്ക് വെളിച്ചമകുന്ന ഒരാളെ കാരണമില്ലാതെ അല്ലങ്കിൽ അവൻ നമുക്ക് തടസ്സമാണ് എന്ന് തോന്നിയാൽ വെട്ടി മറ്റും……. അതിൽ അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല….. അത് അയാളെ സ്നേഹിക്കുന്നവർക്ക് മാത്രം…….. നമ്മൾ ഓരോ തെറ്റ് ചെയ്യുമ്പോഴും വിധി തന്നെ അതിനുള്ള മറുപടി തരും എന്ന് അറിയുന്നില്ല……..

    ഈ പ്രാവശ്യവും മനോഹരമായ രചന സമ്മാനിച്ചു….ഇനിയും കാത്തിരിക്കുന്നു വ്യത്യസ്തമായ രചനകൾക്ക് വേണ്ടി……

    സ്നേഹത്തോടെ…??????

    1. സിദ്ദ്‌,
      പ്രതീക്ഷയോടെ നമ്മളെ കാത്തിരിക്കുന്നവർക്ക് മുന്നിൽ പ്രതീക്ഷ ഇല്ലാതാകുന്ന നിമിഷം എഴുതാൻ ഒരു ശ്രമം നടത്തിയതാണ്…
      വായനയ്ക്കും, ഇഷ്ടമായി എന്നറിഞ്ഞതിലും സന്തോഷം… ???

  8. എരിഞ്ഞു തീരാൻ ഇനിയും എത്ര പൂക്കൾ ബാക്കി?????…..
    Hats off ജ്വാല..
    ❤❤❤

    1. Achilie ബ്രോ,
      വളരെ സന്തോഷം, ???

    2. ❤️❤️❤️❤️❤️❤️❤️❤️

  9. ജ്വാല ചേച്ചി

    ഇതിനൊക്കെ എന്ത് എഴുതണം എന്ന് എനിക്ക് അറിയില്ല.ഇഷ്ടപ്പെട്ടു..
    എന്നത്തേയും പോലെ ഈതവണയും അടിപൊളി ആക്കി.

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ് ഭായ്,
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് നിറഞ്ഞ സ്നേഹം മാത്രം, ???

  10. ജീവന്റെയും ജീവിതത്തിന്റെയും വില മനസിലാക്കാതെ അത് നശിപ്പിക്കുന്നവർ തിരിച്ചറിവിന്റെ കാലത്ത് കരയും… ആ സമയം കരയാൻ മാത്രമേ സാധിക്കൂ.. അത് കൊല്ലുന്നവൻ മാത്രമല്ല സ്വയം നശിപ്പിക്കുന്നവനും അങ്ങനെ തന്നെ…

    എഴുത്തിന്…????
    ❤❤❤

    1. അപ്പു,
      വളരെ സന്തോഷം, വായനയ്ക്കും, അഭിപ്രായത്തിനും പെരുത്തിഷ്ടം… ???

  11. വളരെ നല്ല ഒരു ആശയം അത് പ്രകടിപ്പിച്ച വരികൽകായി അഭിനന്ദനങ്ങൾ നേരുന്നു❣️
    അടുത്ത കഥക്കായി കാത്തിരിക്കുന്നു♥️

    1. വളരെ നന്ദി ആനന്ദ്… ???

    1. ????

  12. കാലത്തിന്റെ നേർ ചിത്രം അഭിനന്ദനങൾ
    ആശംസകളോടെ

    1. എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം ഓപ്പോൾ… ???

  13. വാൽമീകി

    ജ്വാല ഇത്തവണയും മനോഹരമായി എഴുതി
    സ്നേഹാദരങ്ങളോടെ

    വാൽമീകി

    1. വളരെ സന്തോഷം വാൽമീകി ???

  14. ??????????????

    1. രാജീവേട്ടാ,
      സ്നേഹം… ???

  15. ഫ്ലോക്കി കട്ടേക്കാട്

    ❤❤❤

    തലച്ചോർ പാർട്ടിക്/സങ്കടനകൾക്ക് പണയം വെച്ച ജന്മങ്ങൾ വാഴുന്ന നാട്ടിൽ സർവ സാധാരണമായ ഒരു കാര്യം. തീവ്രത ചോരാതെ നൽകി…..

    ആശയം മരിക്കുമ്പോൾ ആയുധമെടുക്കുന്നവർ മനസ്സിലാക്കേണ്ട ഒന്നേ ഒള്ളു, നഷ്ടം സ്വന്തത്തിന് മാത്രമാണ്….

    ഫ്ലോക്കി

    1. പ്രതീക്ഷയോടെ കാത്തിരിക്കുന്നവർക്ക് നഷ്ടം, വായനയ്ക്കും, ഇഷ്ടമായതിലും വളരെ സന്തോഷം ???

  16. ജ്വാല,

    എന്നും പറയും പോലെ…. കുറഞ്ഞ വാക്കിക്കുകൾ കൊണ്ട് വലിയൊരു സന്ദേശം….!…❣️
    ചില വരികൾ മനസ്സിൽ തട്ടി….. ആശംസകൾ ജ്വാല.

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. കിങ് ബ്രോ, ആദ്യമേ തന്നെ എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തിഷ്ടം… ???

  17. ആഹാ.,., വന്നല്ലോ.,.വനമാല.,.,
    ജ്വാലാമുഖി.,.,.,പുതിയ സമയക്രമങ്ങളുമായി പൊരുത്തപ്പെട്ടു തുടങ്ങി എന്ന് കരുതുന്നു.,.,
    വരും എന്നു പറഞ്ഞെങ്കിലും ഇത്ര പെട്ടെന്ന് വരുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നില്ല.,.,
    നല്ലെഴുത്ത്.,.,. എനിക്ക് ആകെ ഒരു അഭിപ്രായം പറയാനുള്ളത് കഥയുടെ പേരിനെ പറ്റി ആണ്.,., പേര് വായിക്കുമ്പോൾ തന്നെ നമുക്ക് ഏകദേശം ഒരു ഊഹം ലഭിക്കുന്നുണ്ട് അവസാനം എന്തായിരിക്കും എന്ന്.,., ബാക്കി ഒക്കെ പതിവ് പോലെ മനോഹരം.,.., വീണ്ടും ഇതിലും മനോഹരമായ കഥയുമായി വരിക.,.,
    സ്നേഹപൂർവം.,.,
    ??

    1. തമ്പു അണ്ണാ,
      ഈ കഥ എഴുതിയിട്ട് ഞാൻ അനുഭവിച്ച പ്രശ്നം ആണ് ഒരു പേര് കൊടുക്കാൻ, ഇതിനു മുൻപ് വേറെ ഒരു പേര് കൊടുത്തു ഒരിടത്ത് കൊടുത്തു അവിടെയും ഇത് തന്നെ പറഞ്ഞു.
      വായിച്ചതിലും, ഇഷ്ടമായതിലും സന്തോഷം…
      സമയക്രമം ഒന്നും ആയില്ല, അന്ന് പറഞ്ഞത് കൊണ്ട് ഒരു കഥ എഴുതി വച്ചിരുന്നത് ഇട്ടു എന്ന് മാത്രം.
      എപ്പോഴും നൽകുന്ന പിന്തുണയ്ക്ക് ഇഷ്ടം… ???

  18. നൈസ്..

    1. താങ്ക്യു പാപ്പിച്ചായാ… ???

  19. നല്ല വിഷയം.?
    താനെന്ന ഭാവം പേറി നടന്നു മറ്റുള്ളവരുടെ മുന്നിൽ തോറ്റിട്ടില്ല എന്ന് സ്വന്തത്തിനെ തെറ്റിദ്ധരിപ്പിക്കാനാണ് ല്ലാവർക്കും ഇഷ്ട്ടം.

    വാക്കുകളുടെ ഉപയോഗങ്ങളിൽ പിഴവുകൾ തോന്നി.

    ?

    1. *ചില വാക്കുകളുടെ ഉപയോഗങ്ങളിൽ പിഴവുകൾ തോന്നി

      1. വളരെ സന്തോഷം റാബി, എവിടെയെല്ലാം ആണ് പിഴവുകൾ എന്നൊന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ ശരിയാക്കാമായിരുന്നു…
        വളരെ നന്ദി… ???

        1. //ഇപ്പോൾ നടക്കാൻ ഒരു *ആയാസം* കിട്ടുന്നില്ല,

          //*സാകൂതം വായിച്ചു*
          //സുഹൃ*ത്ത്* വലയത്തിൽ
          //കഴിഞ്ഞ ഓണത്തിനിടയ്ക്ക് അവനെ പരിചയപെട്ടത്.

          //കെട്ടാണ് ഉറക്കമുണർന്നത്
          //ബുദ്ദിമുട്ടാണ്
          //ഏറിയകൂറും : വായിച്ചപ്പോൾ ആപ്റ്റായി തോന്നിയില്ല. പക്ഷെ പരിശോധിച്ചപ്പോൾ കിട്ടിയുമില്ല.
          //മുഖത്തേക്ക് വീശിയടിച്ച ശക്തമായ കാറ്റിലും, മഞ്ഞുതുള്ളികളിലും എന്റെ *ഉറക്കം മുടക്കി*.

          അക്ഷര തെറ്റുകളുണ്ട്. ചിലയിടത്തു ഫുള്സ്റ്റോപ്പിന്റെ കുറവുണ്ട്, ചേർത്തെഴുത്തിന്റെ കുറവുണ്ട്, double dots ന്റെ കുറവുണ്ട്. Comma ചിലയിടത്തു അനാവശ്യമായി തോന്നി.

          🙂 ഹായ് ജ്വാല..
          എനിക്കു വായിക്കാനിഷ്ടമുള്ള ഇവിടുത്തെ ചുരുക്കം എഴുതുകളിലൊന്നാണ് ജ്വാലയുടേത്.
          അതുകൊണ്ടാണ് ഇവ പറഞ്ഞതു തന്നെ. സുഖമാണെന്ന് കരുതുന്നു.

          ഉം.

          1. റാബി,
            ആദ്യമേ തന്നെ വലിയൊരു നന്ദി പറയുന്നു, വളരെ ചെറിയ കാര്യം പോലും ശ്രദ്ദിച്ചു പറഞ്ഞു തന്നു.
            ഞാൻ വായനക്കാരിൽ നിന്നും ഇത്രയ്‌ക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല എന്നത് എന്റെ തെറ്റാണ്.
            റാബി പറഞ്ഞുതന്ന വാക്കുകൾ ഞാൻ പിന്നീട് ഗൂഗിൾ ചെയ്ത് നോക്കിയപ്പോഴാണ് എനിക്ക് തെറ്റുകൾ മനസ്സിലായത്. എനിക്കത് വലിയൊരു അറിവാണ് തന്നത്.
            ഞാനും മലയാളത്തിൽ അത്ര വലിയ അറിവൊന്നും ഇല്ല, കുറെ പുസ്തകങ്ങൾ വായിച്ചുള്ള പരിചയത്തിന്റെ പുറത്ത് എഴുതുന്നതാണ്.
            എന്തായാലും ഇനി ഞാൻ കൂടുതൽ ശ്രദ്ദിക്കാം.
            ഒരിക്കൽ കൂടി റാബിക്ക് എന്റെ സ്നേഹവും, നന്ദിയും.
            എന്റെ എഴുത്തുകൾ വായിക്കാൻ ഇഷ്ടപ്പെടുന്നു എന്ന് പറയുന്നത് തന്നെ ഒരു അംഗീകാരം തന്നെ.
            സുഖമാണ്,… ???

  20. ഇഷ്ടമായി ?
    പുതിയ രചനകൾക്കായി കാത്തിരിരിക്കുന്നു
    ❤❤❤️

    1. നിറഞ്ഞ സ്നേഹം ???

  21. Ishtamaayi❣️❣️. Chindippikkunna story…

    1. താങ്ക്യു മിഥുൻ… ???

  22. Ɒ?ᙢ⚈Ƞ Ҡ???‐??

    3??

  23. First

    1. തേങ്ങ ഉടച്ചു അല്ലേ? ???

Comments are closed.