അറിയാതെ പറയാതെ 3 [Suhail] 117

അയാളുടെ വീട്ടിലേക് ഇവിടെ നിന്നു 2മണിക്കൂർ ഉണ്ടായിരുന്നുള്ളു പക്ഷെ വൈകുന്നേരങ്ങളിലെ ട്രാഫിക് ബ്ലോക്ക്‌ കൂടെ ഉള്ളതിനാൽ കുറച്ചൂടെ കഴിഞ്ഞാണ് വീടെത്തിയത്…

 

ഞങ്ങളെ കാത്തു വീടിന്റെ ഉമ്മറത്ത് തന്നെ അമ്മാവനും അമ്മായിയും അച്ചുവും ഉണ്ടായിരുന്നു

കാറിൽ നിന്നു ഇറങ്ങിയപ്പോൾ തന്നെ മിയമോൾ അപ്പൂപ്പന്റെ അമ്മുമ്മയുടെ കയ്യ്കളിലേക് ഓടി..

പിന്നെ ഞങ്ങളെ ഒന്നും ഒരു മിണ്ടും കക്ഷിക് ഉണ്ടായിരുന്നില്ല യാത്രയിൽ ഉണ്ടായിരുന്ന കയ്ച്ചകൾ മൊത്തം അവർ പറഞ്ഞുകൊടുക്കുന്ന തിരക്കിലായിരുന്നു കക്ഷി..

 

ലെച്ചുനെ കണ്ടപ്പോൾ തന്നെ അച്ചു ഓടി വന്നു കെട്ടിപ്പിടിച്ചു പിന്നെ എല്ലാവരും കൂടെ ഹാളിൽ ഇരുന്നു സുഖ വിവരങ്ങൾ ഓക്കേ ചോയ്ച്ചും പറഞ്ഞും ഇരികുവർന്നു അങ്ങനെ രാത്രിയിലെ അത്താഴം കയിഞ്ഞ് റൂമിലേക്കു പോയി…

അച്ചുവിന്റെ ഒപ്പം തന്നെ ആണ് ആമി കിടന്നത്….

 

“ലെച്ചുവിന്റെ മുറിയിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോൾ അവൻ ആ മുറിയൊക്കെ ഒന്ന് കണ്ണോടിച്ചു ചെറിയ മുറിയാനെകിലും നല്ല വായു സഞ്ചരവും കാറ്റും വെളിച്ചവും ഉള്ള മുറി ആയിരുന്നു ജനൽ തുറന്നിട്ടപ്പോൾ നല്ല തണുത്ത കാറ്റ് പണ്ട് ഇവിടെ ഒരുപാട് വട്ടം വന്നിട്ടുടെകിലും പുറത്തുള്ള ഈ കയ്ച്ച ഒന്നും ആസ്വാധിക്കാൻ പറ്റിയിരുന്നില്ല… പഴയ ഓർമകളിൽ പുറത്തെ കയ്ച്ചകളും നോക്കി ഇരുന്നപ്പോളേക്കും എന്റെ ചുവരിൽ ഒരു കയ്യ് വന്നു തിരിഞ്ഞു നോക്കാതെ തന്നെ അതിന്റെ ഉടമയെ എനിക് അറിയാമായിരുന്നു വേറെ ആര് എന്റെ ഹൃദയസഖി തന്നെ….

 

കിടക്കുന്നില്ലേ ദേവേട്ടാ മ്മ് മോൾ ഉറങ്ങിയോ….

ആ യാത്രയുടെ ഷീണം കാരണം അവൾ അമ്മാവന്റെ മടിയിൽ ഇരുന്നു തന്നെ ഉറങ്ങി…ഇപ്പൊ കൊണ്ട് വന്നു കിടത്തിയുള്ളു അല്ല കയ്ച്ച കണ്ടു നിൽക്കാനാണോ തീരുമാനം കിടക്കുന്നില്ലേ… മ്മ് എന്നും പറഞ്ഞു അവൻ വന്നു മോളെ നെഞ്ചോട് ചേർത്ത് കിടന്നുറങ്ങി…അത് കണ്ട് അവളും കട്ടിലിൽ ഒരു വശത്തായി കിടന്നു പയ്യെ കണ്ണടച്ചു…

ഇന്ന് ഏറെ നാളുകൾക്കു ശേഷം എന്തോ വളരെ സന്തോഷിച്ചു ഒരുപാട് ചിരിച്ചു എന്തോ തന്റെ വീട്ടിൽ വന്നതിന്റെ ആകാം എത്ര ഓക്കേ പറഞ്ഞാലും ഈ വീട്ടിൽ എന്റെ മുറിയിൽ കിടക്കുന്നതിന്റെ സുഖം വേറെ കിട്ടില്ലലോ യാത്രയിൽ ദേവേട്ടനോട് പറയണം എന്നുണ്ടായിരുന്നു വീട്ടിലെക് എന്തെകിലും ഡ്രസ്സ്‌ വാങ്ങുന്ന കാര്യം എന്തോ പറയാൻ മടി ആയതു കൊണ്ട് തന്നെ പറഞ്ഞില്ല പക്ഷെ എന്തോ തന്റെ മനസ് വായിച്ച പോലെ ഷോപ്പിംഗ് മാളിൽ കേറി എല്ലാവർക്കും കയ്യ് നിറയെ ഡ്രെസ്സ് വാങിട്ടാണ് അവിടെ നിന്നു ഇറങ്ങിയത് എന്തോ ആ കണ്ണുകളിൽ തന്നോട് ഉള്ള പ്രണയം ചില സമയങ്ങളിൽ കാണാറുണ്ട്…. ഇനി തന്റെ ഉള്ളിൽ കുയിച്ചു മുടിയതിന്റെ ബാക്കിപാത്രം പോലെ വെറുരച്ചത് ഉള്ളത് കൊണ്ടാണോ പുള്ളികാരന്റെ ഓരോ നോട്ടത്തിലും തനിക് അങ്ങനെ തോന്നുന്നത്…

ആ അത് എന്തെകിലും ആകട്ടെ എല്ലാവരേം കണ്ടപ്പോൾ വളരെ സന്തോഷം ആയി ഒരാളെ ഒഴിച്ചു അജു അവനെ കാണാത്തത്തിൽ എന്തോ മനസിന്‌ ഒരു വേദന പിന്നെ ഞാൻ വരുന്നത് അറിഞ്ഞു അവൻ ഇന്ന് രാത്രി ബസ് കയറും എന്ന് അറിഞ്ഞപ്പോൾ സമാധാനം ആയി നാളെ അവനെ കാണാലോ അങ്ങനെ ഓരോന്നും ആലോജിച് അവൾ കിടന്നു….

 

പിറ്റേന്ന് താൻ വഴുകിയാണ് എഴുനേൽറ്റത് താൻ ഉറക്കത്തിൽ നിന്നു എഴുനേൽറ്റപ്പോൾ ലെച്ചുവും മിഴിയും എവിടെയോ പോകാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.. ചോധിച്ചപോൾ മോൾക് എന്തോ വഴിപാട് നേർന്നിട്ടുണ്ട് അതുകൊണ്ട് അമ്പലത്തിൽ പോകുവാണെന്നു… അമ്മയായിട്ടു അമ്പലത്തിൽ പോകുന്നത് കൊണ്ട് മോളും നല്ല ഹാപ്പി ആണ്…

എന്നെ വിളിക്കായിരുന്നില്ലേ എന്ന് ചോദിച്ചപോൾ ദേവേട്ടൻ നല്ല ഉറക്കത്തിലാ ശല്യപെടുത്താണ്ട എന്ന് വിചാരിച്ചു എന്നും പിന്നെ അച്ചു ഉണ്ട് കൂട്ടിനു ഇവിടെ അടുത്ത അമ്പലം വേഗം പോയി വരാം എന്നൊക്കെ പറഞ്ഞു എനിക് ഉള്ള ഭക്ഷണം അടുത്തു തന്നിട്ടാ അമ്മയും മകളും പോയത്…. അവരുടെ സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു ഇനി ഒരിക്കലും ആ അമ്മയേം മകളേം പിരിക്കലെ എന്ന് ദൈവത്തോണ്ട് പ്രാർത്ഥിച്ചു…

8 Comments

  1. നന്നായിട്ടുണ്ട്, ?

  2. ❤❤❤❤❤

  3. പാവം പൂജാരി

    കഥ ഇഷ്ട്ടപ്പെട്ടു.♥️♥️
    അക്ഷരതെറ്റുകൾ കുറക്കാൻ ശ്രമിക്കുക.

  4. കഥ കൊള്ളാം. പിന്നെ pl ൽ ഉള്ള ആരാധ്യ എന്ന കഥയുമായി ചില സാമ്യം തോന്നി. 1st പാർട്ടിൽ കുഞ്ഞ് ചിപ്സ് കഴിക്കുന്ന ഭാഗവും എന്റെ കൂടെ വരോ എന്നൊക്കെ ചോദിക്കുന്നതും ആ കഥയിൽ നിന്നു അത്പോലെ ഈച്ചക്കോപ്പി അടിച്ചതാണോ.

    1. ഞാനും ആ കഥ വായിച്ചിട്ടുണ്ട് ബ്രോ ചിലപ്പോൾ ഒരുപാട് സ്റ്റോറി വായിക്കുന്നത് കൊണ്ട് ചില സീനുകൾ വന്നിട്ടുണ്ടാകം പിന്നെ ഇത് ആ കഥയും ആയി ഒരു ബന്ധവും ഇല്ല അത് കഥയുടെ ക്ലൈമാക്സിലേക് എത്തുമ്പോൾ മനസിലാകും

      1. കഥ ചിലപ്പോൾ അങ്ങനെയല്ലായിക്കാം ആ കഥയുമായി സാമ്യം ഇല്ലായിരിക്കാം. പക്ഷെ അതിലെ ചില ഭാഗങ്ങൾ വന്നിട്ടുണ്ടാകാം എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം. ആ കുഞ്ഞ് ചിപ്സ് കഴിക്കുന്നത് മുതൽ വാവാച്ചിക്ക് എന്റെ മോളെ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഭാഗം വരെ ഈച്ചകോപ്പിയാണ് അറിയാതെ വന്നതാണെങ്കിൽ സാമ്യം വരാം ഈച്ചക്കോപ്പി വരില്ല.
        ആ ഭാഗം കണ്ടപ്പോൾ പറഞ്ഞന്നേ ഒള്ളൂ. കഥ പൂർത്തിയാകാതെ വിലയിരുത്തുന്നതിൽ അർത്ഥമില്ല.കഥ തുടർന്ന് പ്രതീക്ഷിക്കുന്നു.

  5. ശരി ആകാം ബ്രോ ?

  6. Aha ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ???? അവർക്ക് മുന്നേ തന്നെ അറിയാം എന്നു തോന്നുന്നു ലേ?

    പിന്നെ എന്തേലും ഒരു suggestion പറയാൻ ഉള്ളത് ഡയലോഗ് എഴുതി കഴിഞ്ഞാൽ കൊറച്ച് സ്പേസ് ഇട്ട് അടുത്ത paragraph poole ബാക്കി എഴുതിയാൽ കുറച്ച് കൂടി നന്നായേനെ ?

    അടുത്ത പാർട്ടും പെട്ടെന്ന് തന്നെ ഉണ്ടല്ലോ ..?

    സ്നേഹത്തോടെ ????

Comments are closed.