അറിയാതെ പറയാതെ 3 [Suhail] 118

“രാത്രി കിടക്കാൻ വന്നപ്പോളാണ് ദേവേട്ടൻ എന്നോട് പറഞ്ഞത് നാളെ തന്റെ വീട്ടിലേക് പോകാം ഞാൻ ഓഫിസിൽ പോയി തിരികെ വരുമ്പോളേക്കും റെഡി ആയി നിന്നോ എന്നും… എന്തോ വീട്ടിലേക് പോകുന്ന കാര്യം കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു അമ്മായിയേം അമ്മാവനേം അജുവിനേം അച്ചുവിനേം കാണുന്നത് ഓർത്തപ്പോൾ തന്നെ തുള്ളി ചാടാൻ തോന്നി നുറഞ്ഞു പൊന്തിയ സന്തോഷം കടിച്ചമർത്തി നാളത്തെ പൊക്കിലുള്ള സന്തോഷത്തിൽ മോളെയും കെട്ടിപിടിച്ചു അവൾ കിടന്നു….

എന്തോ അവളുടെ സന്തോഷം കണ്ടപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വന്നു എന്തായാലും അയാൾക് ഇവിടെ നിന്നൊരു മാറ്റം നല്ലതാ എന്തായാലും 2 ദിവസം ഓഫീസ് കാര്യങ്ങൾ എല്ലാം സിദ്ധുനെ ഏല്പിച്ചു നാളെ തന്നെ പോകാം എന്നും പറഞ്ഞു അവനും പയ്യെ ഉറക്കത്തിലേക് പോയി..

 

പിറ്റേന്ന്

 

ഓഫീസിലെ തിരക്കൊക്കെ കഴിഞ്ഞു വീട് എത്തിയപോളെക്കും സമയം 5കഴിഞ്ഞു നേരത്തെ ഇറങ്ങാൻ വിചാരിച്ചതാണ് പക്ഷെ 2 ദിവസം ലീവ് ആയതുകൊണ്ട് തന്നെ കുറച്ചു അധികം ജോലി ഉണ്ടായിരുന്നു ഞാൻ വീട്ടിലെക് കേറി സോഫയിൽ ഇരുന്നപ്പോളേക്കും അമ്മ ചായ ആയി വന്നു ചായ കുടിച്ചോണ്ടിരുന്നപ്പോളേക്കും മിയുസ് ഒരു പച്ച പാട്ടുപാവാടയും ഇട്ടു തായേക് ഇറങ്ങി വന്നു..

ആഹാ അച്ഛന്റെ മോൾ സുന്ദരി ആയിട്ടുണ്ടാല്ലോ എന്ന് പറഞ്ഞപ്പോളേക്കും ആളും പല്ല് മൊത്തം കാണിച് തയെക്ക് നോക്കി നാണിച്ചു നിക്കുന്നു…

എല്ലാ ഇതെന്താ ഒരു നാണമൊക്കെ… പതിവില്ലാത്തതാണല്ലോ…. അതെ അമ്മ പറഞ്ഞല്ലോ പെൺകുട്ടികൾ കുറച്ചു നാണം ഓക്കേ വേണമെന്ന് അതാ ഞാൻ നാണിച്ചേ ഹീ കൊള്ളാലെ എന്നും പറഞ്ഞു അവൾ കയ്യ് കൊട്ടി ചിരിച്ചു…

 

ചായ കുടി കഴിഞ്ഞപ്പോളേക്കും ഞാൻ റെഡി ആകാൻ വേണ്ടി മുകളിലേക്കു പോയി…റൂമിലേക്കു കേറിയപ്പോൾ തന്ന്നെ കണ്ടത് കണ്ണാടിയുടെ മുമ്പിൽ നിക്കുന്ന ലെച്ചുനെ ആണ് അവളും പച്ച കളർ ഒരു സാരി ആരുന്നു അമ്മയും മോളും ഇപ്പോൾ മാച്ച് ഉള്ളതെ ഇടാറുള്ളു…

 

ഞാൻ കുളിച് ഇറങ്ങിയപ്പോളേക്കും ഒരു പച്ച ഷർട്ടും അതിനോട് മാച്ച് ഉള്ള പച്ച കര ഉള്ള ഒരു മുണ്ടും അവൾ തേച്ചു വെച്ചിട്ടുഡ്… അത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ ഒരു പുഞ്ചിരി വന്നു വേഗം റെഡി ആയി തായേ എത്തിയപ്പോൾ ദേ നില്കുന്നു വേറെ ഒരാളും കൂടെ റെഡി ആയി….

വേറെ ആരും അല്ലാട്ടോ നമ്മുടെ യാമി ആണ്..

 

“അല്ല നീ അങ്ങോട്ട ഈ ഒരുങ്ങികെട്ടി ?…

അത് എട്ടത്തിയും മോളില്ലാണ്ട് എന്നിക് ബോർ അടിക്കും അതോണ്ട് ഞാനും വന്നു…

അല്ല നിനക്ക് കോളേജ് ഇല്ലേ..?പിന്നെ 2ദിവസം പോയില്ലാനും പറഞ്ഞു അവിടെ എന്നെ ആരും തിരകാൻ പോകുന്നില്ല ഏട്ടാ വാ ലേറ്റ് ആയി ബാ ഇറങ്ങാം…ഇനി ഇവളോട് പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് മനസിലായൊണ്ട് അവൻ പിന്നെ ഒന്നും പറഞ്ഞില്ലേ

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അവർ ഇറങ്ങി…..

8 Comments

  1. നന്നായിട്ടുണ്ട്, ?

  2. ❤❤❤❤❤

  3. പാവം പൂജാരി

    കഥ ഇഷ്ട്ടപ്പെട്ടു.♥️♥️
    അക്ഷരതെറ്റുകൾ കുറക്കാൻ ശ്രമിക്കുക.

  4. കഥ കൊള്ളാം. പിന്നെ pl ൽ ഉള്ള ആരാധ്യ എന്ന കഥയുമായി ചില സാമ്യം തോന്നി. 1st പാർട്ടിൽ കുഞ്ഞ് ചിപ്സ് കഴിക്കുന്ന ഭാഗവും എന്റെ കൂടെ വരോ എന്നൊക്കെ ചോദിക്കുന്നതും ആ കഥയിൽ നിന്നു അത്പോലെ ഈച്ചക്കോപ്പി അടിച്ചതാണോ.

    1. ഞാനും ആ കഥ വായിച്ചിട്ടുണ്ട് ബ്രോ ചിലപ്പോൾ ഒരുപാട് സ്റ്റോറി വായിക്കുന്നത് കൊണ്ട് ചില സീനുകൾ വന്നിട്ടുണ്ടാകം പിന്നെ ഇത് ആ കഥയും ആയി ഒരു ബന്ധവും ഇല്ല അത് കഥയുടെ ക്ലൈമാക്സിലേക് എത്തുമ്പോൾ മനസിലാകും

      1. കഥ ചിലപ്പോൾ അങ്ങനെയല്ലായിക്കാം ആ കഥയുമായി സാമ്യം ഇല്ലായിരിക്കാം. പക്ഷെ അതിലെ ചില ഭാഗങ്ങൾ വന്നിട്ടുണ്ടാകാം എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം. ആ കുഞ്ഞ് ചിപ്സ് കഴിക്കുന്നത് മുതൽ വാവാച്ചിക്ക് എന്റെ മോളെ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഭാഗം വരെ ഈച്ചകോപ്പിയാണ് അറിയാതെ വന്നതാണെങ്കിൽ സാമ്യം വരാം ഈച്ചക്കോപ്പി വരില്ല.
        ആ ഭാഗം കണ്ടപ്പോൾ പറഞ്ഞന്നേ ഒള്ളൂ. കഥ പൂർത്തിയാകാതെ വിലയിരുത്തുന്നതിൽ അർത്ഥമില്ല.കഥ തുടർന്ന് പ്രതീക്ഷിക്കുന്നു.

  5. ശരി ആകാം ബ്രോ ?

  6. Aha ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ???? അവർക്ക് മുന്നേ തന്നെ അറിയാം എന്നു തോന്നുന്നു ലേ?

    പിന്നെ എന്തേലും ഒരു suggestion പറയാൻ ഉള്ളത് ഡയലോഗ് എഴുതി കഴിഞ്ഞാൽ കൊറച്ച് സ്പേസ് ഇട്ട് അടുത്ത paragraph poole ബാക്കി എഴുതിയാൽ കുറച്ച് കൂടി നന്നായേനെ ?

    അടുത്ത പാർട്ടും പെട്ടെന്ന് തന്നെ ഉണ്ടല്ലോ ..?

    സ്നേഹത്തോടെ ????

Comments are closed.