അച്ചേ ഞാൻ പോണില്ല ഞാൻ അമ്മേടെ ഒപ്പം ഇരിക്കണേ കണ്ടില്ലേ അച്ഛാ പോയി ചോയ്ച്ചോ ?ഞാൻ ഇല്ല എന്നും പറഞ്ഞു അവൾ കയ്യ് മലർത്തി കാണിച്ചു…. മ്മ് ഇങ്ങനെ ഒന്നും ഇവൾ പോകുലാ ഒരു നമ്പർ ഇറക്കാം ?മിയുസേ എന്ന ശരി അച്ഛാ പൊക്കോളാം മിയുന്നുള്ള ചോക്കി (chocoalote ) അച്ഛാ കഴിച്ചോളാം… അത് കേട്ടപ്പോൾ തന്നെ അവളുടെ കണ്ണ് തിളങ്ങി ?അയ്യോ അച്ഛാ തായേ നിന്നു വന്നതല്ലേ പിന്നേം പോകണ്ട മിയുസ് പോയി അമ്മുമ്മയെ കണ്ടിട്ട് വരാം എന്നും പറഞ്ഞു അവൾ തായേക് ഓടി…
അമ്പാടി കള്ളി എന്നും പറഞ്ഞു അവൻ അവളെ നോക്കി ചിരിച്ചു….
ലക്ഷ്മി എനിക് തന്നോട് ഒന്ന് സംസാരിക്കണം…
എന്നെ നോക്കി കയ്യിൽ ഉണ്ടായിരുന്ന സാരി തായേ വെച്ചിട്ട് പറഞ്ഞോളൂ എന്ന് സൗമ്യമായി പറഞ്ഞു..
അവൾ അത് പറയുമ്പോളും എന്റെ മുഖത്തേക് നോക്കി ഇരുന്നില്ല…ഇയാൾ എന്താ ഇങ്ങനെ ഞാൻ അയാളോട് അല്ലെ സംസാരിക്കണം എന്ന് പറഞ്ഞത് എന്നിട്ട് തറയിലേക് നോക്കി അതിന്റെ ഭംഗി അലക്കുവാണോ അവൻ മനസ്സിൽ പറഞ്ഞു…
“തനിക് എന്നെ ഭർത്താവ് ആയി കാണാൻ കഴിയില്ലെന്നു അറിയാം അതും പറഞ്ഞു ഒരു മുറിയിൽ ഇങ്ങനെ രണ്ടു അപരിചിതരെ പോലെ കഴിയണ്ടതുണ്ടോ… താൻ വീട്ടിലെ മറ്റുള്ളവരും ആയി നല്ല കൂട്ടാണല്ലോ എന്നോട് മാത്രം എന്താ ഇങ്ങനെ ഞാൻ എന്താ അത്രയ്ക്കും ദുഷ്ടനായി തനിക് തോന്നിയോ..?
അവന്റെ ദേഷ്യം മൊത്തം അവന്റെ സ്വരത്തിൽ പ്രേകടം ആയിരുന്നു പറഞ്ഞു കഴിഞ്ഞപ്പോളാണ് അവൻ പറഞ്ഞത് കുറച്ചു കൂടി പോയില്ലേ എന്ന് തോന്നിയത്..
അവന്റെ സംസാരം കേട്ടു അപ്പുറത്ത് ഇടുക്കി ഡാം അവൾ തുറന്നു വീട്ടിട്ടുണ്ടായിരുന്നു ???
“എഡോ താൻ കരയാൻ പറഞ്ഞതോനുമല്ല ഈ ജീവിതകാലം മുഴുവൻ യാതൊരു പരിചയവും ഇല്ലാത്തവരെ പോലെ ഒരേ മുറിയിൽ കഴിയാണോ അറ്റ്ലീസ്റ്റ് തനിക് എന്നെ നല്ലൊരു സുഹൃത്ത് ആയി എങ്കിലും കണ്ടുകൂടെ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
അവന്റെ സംസാരം കേട്ടു അവനെ തന്നെ നോക്കി നില്കുവർന്നു അവൾ ചെറിയ പുഞ്ചിരി മുഖത്ത് വരുത്തി അവൾ അവനു നേരെ കൈനീട്ടി പറഞ്ഞു “ഫ്രണ്ട്‌സ് “… അവനും അവൾക് നേരെ കയ്കോർത്ത് ഫ്രണ്ട്‌സ്…. ഇത് അവരുടെ ജീവിതത്തിൽ പുതിയ ഒരു ബന്ധം സൃഷ്ടികുവർന്നു നല്ല സൗഹൃദം….
അങ്ങനെ കുറച്ചു ദിവസം കയിഞ്ഞ് പതിവ് പോലെ അവൻ ഓഫീസിൽ നിന്നു വന്നപ്പോളെ ലേറ്റ് ആയി കുളിച് ഇറങ്ങി തായേ ഡയിനിംഗ് ടേബിളിൽ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരികുവർന്നു..
അവനും അവര്ക് ഒപ്പം ഇരുന്നു ലെച്ചു എല്ലാവർക്കും വിളമ്പുവാർന്നു വിളമ്പി കഴിഞ്ഞപ്പോൾ തന്നെ അവൻ അവൾക് വേണ്ടി അവന്റെ അടുത്തുള്ള കസേര തന്നെ വലിച്ചിട്ടു കണ്ണുകൊണ്ട് ഇരിക്കാൻ പറഞ്ഞു അങ്ങനെ അവർ ഒരുമിച്ച് ഇരുന്നു ഭക്ഷണം കഴികുവർന്നു മിയ മോൾക് അമ്മ വാരികൊടുത്താലേ കഴിക്കുകയുള്ളു അത് കൊണ്ട് തന്നെ അമ്മയും മകളും ഒരുമിച്ചാ കഴിക്കുന്നത്…
“ദേവാ… എന്താ അച്ഛാ ലച്ചുമോൾടെ വീട്ടിൽ നിന്നു വിളിച്ചിട്ടുണ്ടാർന്നു.. നിങ്ങൾ 2ദിവസം അവിടെ പോയി ഒന്ന് നിന്നിട്ടു വാ…. അല്ലേലും അങ്ങനെ ഒരു ചടങ്ങ് ഉണ്ടാണല്ലോ അവര് ഇങ്ങോട്ട് വിളിക്കുന്നതിനു മുമ്പ് ഇവരെ എങ്ങോട്ട് വിടേണ്ടതായിരുന്നു.. അമ്മയും അതിനെ പിൻതാങ്ങി പറഞ്ഞു…
മ്മ് എന്ന് മൂളിയിട്ടു അവൻ മുകളിലേക്കു പോയി.
നന്നായിട്ടുണ്ട്, ?
❤❤❤❤❤
കഥ ഇഷ്ട്ടപ്പെട്ടു.♥️♥️
അക്ഷരതെറ്റുകൾ കുറക്കാൻ ശ്രമിക്കുക.
കഥ കൊള്ളാം. പിന്നെ pl ൽ ഉള്ള ആരാധ്യ എന്ന കഥയുമായി ചില സാമ്യം തോന്നി. 1st പാർട്ടിൽ കുഞ്ഞ് ചിപ്സ് കഴിക്കുന്ന ഭാഗവും എന്റെ കൂടെ വരോ എന്നൊക്കെ ചോദിക്കുന്നതും ആ കഥയിൽ നിന്നു അത്പോലെ ഈച്ചക്കോപ്പി അടിച്ചതാണോ.
ഞാനും ആ കഥ വായിച്ചിട്ടുണ്ട് ബ്രോ ചിലപ്പോൾ ഒരുപാട് സ്റ്റോറി വായിക്കുന്നത് കൊണ്ട് ചില സീനുകൾ വന്നിട്ടുണ്ടാകം പിന്നെ ഇത് ആ കഥയും ആയി ഒരു ബന്ധവും ഇല്ല അത് കഥയുടെ ക്ലൈമാക്സിലേക് എത്തുമ്പോൾ മനസിലാകും
കഥ ചിലപ്പോൾ അങ്ങനെയല്ലായിക്കാം ആ കഥയുമായി സാമ്യം ഇല്ലായിരിക്കാം. പക്ഷെ അതിലെ ചില ഭാഗങ്ങൾ വന്നിട്ടുണ്ടാകാം എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം. ആ കുഞ്ഞ് ചിപ്സ് കഴിക്കുന്നത് മുതൽ വാവാച്ചിക്ക് എന്റെ മോളെ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഭാഗം വരെ ഈച്ചകോപ്പിയാണ് അറിയാതെ വന്നതാണെങ്കിൽ സാമ്യം വരാം ഈച്ചക്കോപ്പി വരില്ല.
ആ ഭാഗം കണ്ടപ്പോൾ പറഞ്ഞന്നേ ഒള്ളൂ. കഥ പൂർത്തിയാകാതെ വിലയിരുത്തുന്നതിൽ അർത്ഥമില്ല.കഥ തുടർന്ന് പ്രതീക്ഷിക്കുന്നു.
ശരി ആകാം ബ്രോ ?
Aha ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ???? അവർക്ക് മുന്നേ തന്നെ അറിയാം എന്നു തോന്നുന്നു ലേ?
പിന്നെ എന്തേലും ഒരു suggestion പറയാൻ ഉള്ളത് ഡയലോഗ് എഴുതി കഴിഞ്ഞാൽ കൊറച്ച് സ്പേസ് ഇട്ട് അടുത്ത paragraph poole ബാക്കി എഴുതിയാൽ കുറച്ച് കൂടി നന്നായേനെ ?
അടുത്ത പാർട്ടും പെട്ടെന്ന് തന്നെ ഉണ്ടല്ലോ ..?
സ്നേഹത്തോടെ ????