അറിയാതെ പറയാതെ 3 [Suhail] 118

അറിയാതെ പറയാതെ 3

Author : Suhail

[ Previous Part ]

 

ദിവസങ്ങൾ കടന്നു പോയി മംഗലത്ത് ഉള്ളവർ എല്ലാം അവളുടെ പ്രിയപെട്ടവരാണ് അമ്മായി അച്ഛനും അമ്മായി അമ്മയും എന്നതിൽ ഉപരി അവളെ സ്വന്തം മകളായി ആയിരുന്നു ജയദേവനും സുജാതയും അവളെ കണ്ടിരുന്നത്..

സിദ്ധുവും യാമിയും അവൾക് നല്ല സഹോദരങ്ങളായി അച്ചുവിനെയും അജുവിനെയും പോലെ അപ്പോളും അവര്ക് ചേച്ചി വേണം ആയിരുന്നു. മിയമോൾക് അമ്മയില്ലാതെ പറ്റാതായി എത് നേരവും അമ്മേ അമ്മേ എന്നും പറഞ്ഞു പിറകെ നടപ്പാണ് കക്ഷി അവൾ കുറുമ്പ് കാണിക്കുമ്പോൾ ലെച്ചു കണ്ണുരുട്ടും അപ്പോൾ തന്നെ എന്റെ ചക്കര അമ്മ എന്നും പറഞ്ഞു അവളെ കെട്ടിപിടിച്ചു ഉമ്മ കൊണ്ട് മൂടും ??സോപ്പ് സോപ്പ്…

അങ്ങനെ എല്ലാം കൊണ്ട് ലക്ഷ്മി അവിടെ ഹാപ്പി ആണ് അവൾ എല്ലാവരേം പരിഗണിക്കുമായിരുന്നു ഒരാളെ ഒഴിച്ചു..

“അയാൾ എത്ര പെട്ടെന്ന് ഈ വീടും ആയും വീട്ടുകാരുമായി അടുത്തത് എല്ലാവരും ആയി അപ്പോളും കളിചിരി ആണ് തത്കാലം ജോലിക് പോകുന്നില്ല വീട്ടിൽ തന്നെ നിന്നോളം എന്നും അയാളുടെ തീരുമാനം ആയിരുന്നു ചിലപ്പോൾ മോളും ആയി കുറെ സമയം ചിലവയികാനാകും.. ഇപ്പോൾ അമ്മയ്ക്ക് അടുക്കളയിൽ കേറാറില്ല.. കയറ്റാറില്ല എന്ന് പറയുന്നതാവും നല്ലത് ഒരു ദിവസം അമ്മയ്ക്ക് കാലിനു വേദന വന്നു കുറെ നേരം നിൽകുമ്പോൾ വരുന്നതാണ് പണ്ടേ ഡോക്ടർ പറഞ്ഞിട്ടുള്ളതാ പക്ഷെ ആര് കേൾക്കാൻ അല്ലെകിലും അമ്മ മാർക് മക്കളുടെ കാര്യം കഴിഞ്ഞല്ലേ സ്വന്തം കാര്യം നോക്കാൻ സമയം ഉള്ളു അങ്ങനെ അവൾ ഇതറിഞ്ഞപ്പോൾ അമ്മയെ കുറെ ചീത്തയും പറഞ്ഞു. ഇനി മേലാൽ അടുക്കള ഭാഗത്തേക് കാണരുതെന്നു താകിത്തും കൊടുത്തു..

മിയമോൾ ഇപ്പോൾ എന്നെ വേണ്ട ഫുൾ ടൈം അമ്മേ അമ്മേ എന്നും പറഞ്ഞു നടക്കുന്നത് കാണാം അതിന്റെ കുശുമ്പ് ഒന്നും എനിക് ഇല്ലാട്ടോ എന്നാലും ചെറുതായിട്ട് ?പക്ഷെ രാത്രി കിടക്കാർ ആകുമ്പോൾ അവൾ എന്റെ നെഞ്ചിൽ കേറി കിടക്കും അതിനു മാത്രം ഒരു മാറ്റവും ഇല്ല… എല്ലാവരോടും നന്നായി ഇടപെടുമ്പോളും അയാൾ എന്നോട് മാത്രം മിണ്ടാറില്ല.. എന്റെ ഇല്ല കാര്യങ്ങളും ചെയ്യും ഒന്നിനും അമ്മയെ വിളിക്കണ്ട ആവശ്യം വരാറില്ല പക്ഷെ എന്തോ എന്റെ മുഖത്തു പോലും നോക്കാറില്ല എന്താ താൻ വല്ല ഭീകര ജീവി ആണോ എന്തിനാ തന്നോട് ഒരു അകൽച്ച ചിലപ്പോൾ എന്റെ കാര്യങ്ങളിൽ ഒന്നും ഇടപെടേണ്ട മോൾക് വേണ്ടി ആണ് ഈ കല്യാണം എന്ന് പറഞ്ഞത് കൊണ്ടാണോ.. എന്തായാലും ഇതിനു ഒരു തീരുമാനം ഇന്ന് തന്നെ ഉണ്ടാകണം എന്നും പറഞ്ഞു സ്റ്റെപ് കയറി അവൻ റൂമിലേക്കു പോയി…

ഞാൻ ചെല്ലുമ്പോൾ അമ്മയും മോളും കൂടെ ഡ്രസ്സ്‌ ഓക്കേ മടക്കി വെക്കുവർന്നു.. മോൾ എന്തൊക്കെയോ അവളോട് പറയുകയും അവൾ എന്തൊക്കെയോ തിരിച്ചു പറയുകയും 2ഉം കൂടെ ചിരിക്കുകയും ഓക്കേ ചെയ്യുന്നുണ്ട്… ഞാൻ റൂമിലേക്കു കയറിയപ്പോൾ തന്നെ അവളുടെ സംസാരം നിന്നു മോളോട് കണ്ണുകൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്…

മിയുസേ അമ്മുമ്മ വിളിക്കുന്നുണ്ട് തയെക്ക് ചെന്നിട്ട് എന്താണെന്നു ചോദിക്….

8 Comments

  1. നന്നായിട്ടുണ്ട്, ?

  2. ❤❤❤❤❤

  3. പാവം പൂജാരി

    കഥ ഇഷ്ട്ടപ്പെട്ടു.♥️♥️
    അക്ഷരതെറ്റുകൾ കുറക്കാൻ ശ്രമിക്കുക.

  4. കഥ കൊള്ളാം. പിന്നെ pl ൽ ഉള്ള ആരാധ്യ എന്ന കഥയുമായി ചില സാമ്യം തോന്നി. 1st പാർട്ടിൽ കുഞ്ഞ് ചിപ്സ് കഴിക്കുന്ന ഭാഗവും എന്റെ കൂടെ വരോ എന്നൊക്കെ ചോദിക്കുന്നതും ആ കഥയിൽ നിന്നു അത്പോലെ ഈച്ചക്കോപ്പി അടിച്ചതാണോ.

    1. ഞാനും ആ കഥ വായിച്ചിട്ടുണ്ട് ബ്രോ ചിലപ്പോൾ ഒരുപാട് സ്റ്റോറി വായിക്കുന്നത് കൊണ്ട് ചില സീനുകൾ വന്നിട്ടുണ്ടാകം പിന്നെ ഇത് ആ കഥയും ആയി ഒരു ബന്ധവും ഇല്ല അത് കഥയുടെ ക്ലൈമാക്സിലേക് എത്തുമ്പോൾ മനസിലാകും

      1. കഥ ചിലപ്പോൾ അങ്ങനെയല്ലായിക്കാം ആ കഥയുമായി സാമ്യം ഇല്ലായിരിക്കാം. പക്ഷെ അതിലെ ചില ഭാഗങ്ങൾ വന്നിട്ടുണ്ടാകാം എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം. ആ കുഞ്ഞ് ചിപ്സ് കഴിക്കുന്നത് മുതൽ വാവാച്ചിക്ക് എന്റെ മോളെ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന ഭാഗം വരെ ഈച്ചകോപ്പിയാണ് അറിയാതെ വന്നതാണെങ്കിൽ സാമ്യം വരാം ഈച്ചക്കോപ്പി വരില്ല.
        ആ ഭാഗം കണ്ടപ്പോൾ പറഞ്ഞന്നേ ഒള്ളൂ. കഥ പൂർത്തിയാകാതെ വിലയിരുത്തുന്നതിൽ അർത്ഥമില്ല.കഥ തുടർന്ന് പ്രതീക്ഷിക്കുന്നു.

  5. ശരി ആകാം ബ്രോ ?

  6. Aha ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട് ???? അവർക്ക് മുന്നേ തന്നെ അറിയാം എന്നു തോന്നുന്നു ലേ?

    പിന്നെ എന്തേലും ഒരു suggestion പറയാൻ ഉള്ളത് ഡയലോഗ് എഴുതി കഴിഞ്ഞാൽ കൊറച്ച് സ്പേസ് ഇട്ട് അടുത്ത paragraph poole ബാക്കി എഴുതിയാൽ കുറച്ച് കൂടി നന്നായേനെ ?

    അടുത്ത പാർട്ടും പെട്ടെന്ന് തന്നെ ഉണ്ടല്ലോ ..?

    സ്നേഹത്തോടെ ????

Comments are closed.