അറിയാതെപോയത് 4 [Ammu] 102

Views : 6655

അറിയാതെപോയത് 4

Author : Ammu

[ Previous Part ]

 

ഒത്തിരി വൈകിപ്പോയെന്നറിയാം എല്ലാവരോടും അതിന് ആദ്യമെ sorry

താൻ ഇത്രയും കാലം അന്വോഷിച്ച് നടന്ന തൻ്റെ മിത്രത്തെ മുന്നിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് ദേവൻ്റെ കണ്ണുകൾ നിറഞ്ഞു.

ഉണ്ണിന്ന് വിളിച്ച് ദേവൻ അവനരികിലേക്ക് ഓടി

” ഉണ്ണി … എവിടെയായിരുന്നെടാ നീ? ഞാൻ എവിടെയൊക്കെ നിന്നെ അന്വേഷിച്ച് നടന്നുവെന്നറിയോ? നയന എവടെ? അവൾക്ക് എന്താടാ പറ്റിയേ?”

ഒറ്റ ശ്വാസത്തിൽ തന്നെ ദേവനത്രയും ചോദിച്ചു.

ദേവൻ്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ഉണ്ണി തൻ്റെ ഫോൺ അവന് നേരേ നീട്ടി പിടിച്ചു.

ഫോണിലേക്ക് നോക്കിയ ദേവൻ കണ്ടത് ഉണ്ണിയുടെയും നയനയുടെയും വിവാഹ ഫോട്ടോയാണ്.

ദേവൻ്റെ സമനില തന്നെ ആ നിമിഷം തെറ്റി, അവൻ ഉണ്ണിയെ തലങ്ങും വിലങ്ങും അടിച്ചു കൊണ്ടല്ലറി

“ടാ ഇത്രയും നാളും ഞാനിവിടെ തീ തിന്ന് ജീവിക്കുമ്പോൾ നിങ്ങൾ രണ്ടു പേരും കല്യാണം കഴിച്ച് സുഖമായി കഴിയായിരുന്നൂല്ലേ! ഒരു വാക്ക് എന്നെ വിളിച്ച് നിന്നക്ക് പറഞ്ഞൂടായിരുന്നോ

നിങ്ങൾ ഒന്നായിന്നറിഞ്ഞാൽ ഞാനല്ലേടാ ഏറ്റവും കൂടുതൽ സന്തോഷിക്കാ, എന്നിട്ട് അവൾ ജിവനോടെ ഉണ്ടോ ഇല്ലയോന്ന് പോലും അറിയാതെ,

എന്നോട് നിങ്ങൾക്കിത് എങ്ങനെ ചെയ്യാൻ തോന്നിയടാ?

ഒരു മനുഷ്യൻ കുറ്റബോധം കൊണ്ട് അലയുന്നതിൻ്റെ വേദന നിനക്കൊന്നും പറഞ്ഞാ മനസിലാവില്ലെടാ, എന്നെ ഇങ്ങനെ സമാധാനമില്ലാതെ അലയാൻ വിട്ടട്ട് എന്ത് സന്തോഷമാടാ നിനക്ക് കിട്ടിയത്?”

അത്രയും നേരം മിണ്ടാതെ നിന്ന ഉണ്ണി ദേവനെ തള്ളിമാറ്റി കൊണ്ട് :

ആഗ്രഹിച്ചത് കിട്ടിയിട്ടും അത് നഷ്ടപ്പെടുമോന്ന് ഓർത്ത് ജിവിക്കുന്നവൻ്റെ പേടി എന്താന്ന് നിനക്ക് അറിയോ?

Recent Stories

The Author

Ammu

7 Comments

    1. കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks

  1. അമ്മൂട്ടി❣️

    വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..

    പുതിയ കഥയുമായി വരൂ……

    All the best

    സസ്നേഹം
    ❣️❣️❣️❣️❣️❣️❣️

  2. എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
    മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️🤗

  3. Korachoode neettayrnnu…. oru 3 pagenkilum✌

  4. Climax part anoo brooo😟😟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com