അറിയാതെപോയത് 4 [Ammu] 102

.തൻ്റെ പുറകിലായി വന്ന് നിന്ന ചെറുക്കനെയും പെണ്ണിനെയും കണ്ട ഇന്ദുവാകെ ഞെട്ടി, താൻ കാണുന്നത് സത്യം തന്നെയാണോന്നറിയാൻ അവൾക്ക് കുറച്ച് നേരം വേണ്ടി വന്നു.

തൻ്റെ ദേവേട്ടൻ ആരെ അന്വേഷിച്ച് അലയുന്നുവോ അവർ തൻ്റെ മുമ്പിൽ, ദേവട്ടൻ്റെ ഫോണിൽ ഇവരുടെ ഫോട്ടോ ഇന്ദു കണ്ടതാണ്‌. ഇന്ദു വേഗം തന്നെ അവരുടെ മുമ്പിൽ നിന്നും മാറി അമ്പലത്തിൻ്റെ ഒരു വശത്തേക്കക്ക് പോയി നിന്നു.

ഇന്ദു അപ്പോഴാണ് നയനയെ ശരിക്കും ശ്രദ്ധിച്ചത് ,അവളുടെ കഴുത്തിൽ താലി കിടക്കുന്നു.

 

എൻ്റെ ദേവേട്ടനിവടെ ഇവൾ ജീവനോടെ ഉണ്ടോ ഇല്ലയോന്നറിയാതെ ഭ്രാന്ത് പിടിച്ച് നടക്കുമ്പോൾ ഇവര് സന്തോഷത്തോടെ കഴിയാണല്ലേ

അവളെ ഇഷ്ടമല്ലാന്ന് പറഞ്ഞതിന് ആ പാവത്തിനെ ഇത്രയും നാളും ഇവൾ വിഡ്ഡി യാക്കി .
അല്ല ഇവളെ മാത്രം പറയണതെന്തിന്, ഉണ്ണിന്ന് പറഞ്ഞാൽ ഇപ്പഴും ഏട്ടന് ജീവനാണ് അതേ സുഹുർത്തും ചേർന്ന് തന്നെയല്ലേ ഇത്രയും കാലവും സമാധാനമില്ലാതേ അലയാൻ വിട്ടത്

അവരോട് സംസാരിക്കാൻ തന്നെ അവൾ തീരുമാനിച്ചു.

ഇന്ദു അമ്പലത്തിന് പുറത്തിറങ്ങി അവർ വരാനായി കാത്ത് നിന്നു.

ആദ്യം പുറത്തേക്ക് വന്നത് നയനയാണെങ്കിലും

“അയ്യോ ഞാൻ വഴിപാടിന് ഏൽപ്പിച്ചത് വാങ്ങാൻ മറന്നു “, അത് വാങ്ങീട്ട് വരാമെന്ന് പറഞ്ഞ് അമ്പലത്തിനുളളിലേക്ക് തന്നെ പോയി

ഉണ്ണി പുറത്തേക്ക് വന്നതും ഇന്ദു അവന് മുമ്പിലായി വന്ന് നിന്നു

ആകാശല്ലേ?

അതെ , പക്ഷേ എന്നിക്ക് ഇയാളെ മനസിലായില്ല

ഇയാൾക്ക് എന്നെ അറിയില്ല, പക്ഷേ ദേവേട്ടനെ നന്നായി അറിയുല്ലോ!

Updated: July 9, 2021 — 10:38 pm

7 Comments

    1. കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks

  1. അമ്മൂട്ടി❣️

    വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..

    പുതിയ കഥയുമായി വരൂ……

    All the best

    സസ്നേഹം
    ❣️❣️❣️❣️❣️❣️❣️

  2. എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
    മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️?

  3. Korachoode neettayrnnu…. oru 3 pagenkilum✌

  4. Climax part anoo brooo??

Comments are closed.