അറിയാതെപോയത് 2 [Ammu] 135

“നീയെന്താടാ ഈ പറയണേ ഞാൻ കാരണമണവൾ ഇങ്ങനെ കിടക്കുമ്പോൾ എങ്ങനെ പോവാനാടാ”

“നീ ഞാൻ പറയുന്നത് ആദ്യം മനസിലാക്ക്, ഇത്രയും കാലത്തിന് ശേഷം നിന്നെ കാത്ത് വീട്ടിൽ അമ്മയും അനിയത്തിയും ഇരിക്കുന്നത്, ഈ പ്രതീക്ഷ തന്നെ നി ആയിട്ടാണ് അവർക്ക് കൊടുത്തത്.
ഇപ്പോ നീ ചെല്ലാതെ ഇരുന്നാൽ അവരുടെ അവസ്ഥ എന്താവും. അതു കൊണ്ട് നീ പോവാൻ നോക്ക് ,ഇവിടെ പിന്നെ ഞാനില്ലെടാ ”

അങ്ങനെ അവൻ്റെ നിർബന്ധത്തിനു വഴങ്ങി ഞാൻ നാട്ടിലേക്ക് പോന്നു. ഏതവസ്ഥയിൽ നാട്ടിൽ നിന്നും പോന്നോ അതിനേക്കാൾ മാനാസികമായി തകർന്നൊരു തിരിച്ച് വരവ്.

ഇതിനിടയിൽ ഉണ്ണി വിളിച്ച് അവളുടെ അവസ്ഥ മോശമായി കൊണ്ടിരിക്കാണ്, അവളെ വേറേ ഹോസ്പിറ്റലിലേക്ക് മാറ്റാൻ പോകാണെന്ന് പറഞ്ഞു.

വീട്ടിൽ വന്നതിനു ശേഷം എല്ലാവരുടെ മുമ്പിലും ചിരിച്ച് നടന്നെങ്കിലും അവളുടെ അവസ്ഥ എന്തായെന്ന് അറിയാതെ മനസാക്കെ വിങ്ങുകയായിരുന്നു.
അവളോട് ഒരിക്കലും പ്രണയം തോന്നിയിട്ടില്ല, ഞാൻ കാരണം അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോഴും മനസ് വിങ്ങിയത് കുറ്റബോധം കൊണ്ടാണ്.

ഒരു പക്ഷേ അവളത് പറഞ്ഞപ്പോൾ ,ഞാൻ തന്നെ അവളെ പറഞ്ഞു മനസിലാക്കിയിട്ട് പോന്നാൽ മതിയായിരുന്നു എന്നൊരു തോന്നൽ.

ഉണ്ണി അവളെ ഹോസ്പിറ്റൽ മാറ്റണമെന്ന് പറഞ്ഞ് വിളിച്ചതിന് ശേഷം പിന്നീട് വിളിച്ചതേ ഇല്ല, ഞാൻ അങ്ങോട്ട് വിളിച്ചെങ്കിലും അവനെ കിട്ടിയില്ല.

അവളുടെ അവസ്ഥ അറിയാൻ കഴിയാതെ വന്നപ്പോൾ നേരേ ഹോസ്പിറ്റലിലേക്ക് വിളിച്ചു, എന്നാൽ അവിടെ നിന്നും അറിയാൻ കഴിഞ്ഞത്
അവളെ വേറെ ഏതോ ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നാണ്.

ഉണ്ണിയെ കുറിച്ച് പിന്നീട് ഒരറിവും എന്നിക്ക് കിട്ടിയില്ല. ഓഫിസിൽ നിന്നും അവൻ റിസയ്ൻ ചെയ്ത് പോയേന്ന് മാത്രം അറിഞ്ഞു .നയനയെ കുറിച്ചും ആർക്കും അറിയില്ല.

ഇതിനിടയിൽ പ്രിയയുടെ കല്യാണം കഴിഞ്ഞു. അടുത്തത് എൻ്റെ വിവാഹം നടത്തണമെന്ന് പറഞ്ഞ് അമ്മ വാശി പിടിക്കാൻ തുടങ്ങി.

അമ്മയോട് ഇതെല്ലാം എങ്ങനെ പറയണമെന്ന് അറയില്ലായിരുന്നു. അവൾ ഇന്ന് ജീവനോടെ ഉണ്ടോന്ന് പോലും അറയില്ല. എൻ്റെ ചോദ്യങ്ങൾക്ക് എല്ലാം ഉത്തരം അറിയുന്നവൻ എവിടെയാന്നും അറിയില്ല.

വിവാഹത്തിൻ്റെ കാര്യം കേൾക്കുമ്പോൾ തന്നെ ചോര ഒഴുകി കൊണ്ടിരിക്കുന്ന അവളുടെ മുഖമാണ് ഓർമ്മയിൽ വരുന്നത്.

ഇത്രയും കാലമായും ആ മുഖമാണെന്നെ വേട്ടയാടുന്നത്. അതുകൊണ്ടാണ് വിവാഹം വേണ്ടാന്ന് തീരുമാനിച്ചത്.

” നിന്നോട് ഞാൻ ചെയ്തതും തെറ്റാണ്,നീ ആഗ്രഹിക്കുന്ന രീതിയിൽ ഒരു നല്ല കുടുംബ ജിവിതം തരാൻ എന്നിക്ക് കഴിയില്ല ഇന്ദു”

ഇന്ദുവിൽ നിന്നും ഒരു പ്രതിക്കരണവും ഇല്ലാത്തത് കണ്ട് തിരിഞ്ഞ് നോക്കിയപ്പോൾ

ദേവൻ കാണുന്നത് താഴെ വീണ് കിടക്കുന്ന അവളെ ആണ്.
ഇന്ദുവിനെ കൈകളിൽ കോരിയെടുത്ത് മുറിയിലേക്ക് ഓടുകയായിരുന്നു പിന്നീടവൻ.

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.