അറിയാതെപോയത് 2 [Ammu] 135

അമ്മ അവളെ വിളിക്കുന്ന ശബ്ദം ഫോണിലുടെ കേഴ്ക്കുമ്പോൾ ഞാൻ ഓർത്തത് വിദേശത്തേക്കുള്ള എൻ്റെ പോക്ക് വേണ്ടാന്ന് പറഞ്ഞ് കരയുന്ന ആ പാവാടാക്കാരിയെ ആയിരുന്നു. എത്ര പെട്ടെന്നാണ് വർഷങ്ങൾ ഓടിപ്പോയത്.

ഏട്ടാ,
എന്തടി കാന്താരി
നല്ല ആളാട്ടോ ഇന്നലെ വിളിക്കാന്ന് പറഞ്ഞിട്ട് ഇപ്പഴാ വിളിക്കണേ?

എൻ്റെ പൊന്നുട്ടി സോറി ടി
ഏട്ടൻ കുറച്ച് തിരക്കിലായിപ്പോയി. അതൊക്കെ കഴിഞ്ഞ് വന്നപ്പോഴേക്കും ഒത്തിരി വൈകിപ്പോയി

ഏട്ടാ,
എന്തേ ടാ?

ഇനിയെങ്കിലും തിരിച്ച് വന്നൂടെ ? ഏട്ടൻ ആഗ്രഹിച്ച പോലെ ഇന്ന് നമ്മൾ നല്ലൊരു നിലയിൽ എത്തിയില്ലേ,
അവളുടെ ശബ്ദം മാറിയതും അവൾ കരയാണെന്ന് മനസിലായി.

അതേ ഏട്ടൻ്റെ മോള് ഇനിയും ഇങ്ങനെ കരയണ്ട, ഏട്ടൻ അടുത്ത് തന്നെ തിരിച്ച് വരും, പിന്നെ എന്നും നിങ്ങടെ കൂടെ തന്നെ ഉണ്ടാക്കും.

ഏട്ടാ, ഏട്ടൻ സത്യമാണോ പറയണേ?

അതെ ടി, തിരിച്ച് പോരണമെന്ന് ആലോചിച്ചിട്ട് തന്നെയാ ഇരുന്നത്, പിന്നെ ഇപ്പോ അമ്മ ഒരു കാര്യം പറഞ്ഞപ്പോൾ അതങ്ങട്ട് ഉറപ്പിച്ചു.

നിനക്ക് ഹരിയെ കുറിച്ച് എന്താ അഭിപ്രായം?

ഏത് ഹരി?
“നമ്മടെ മാഷിൻ്റെ മോൻ ”

ആര് ഹരി ചേട്ടനോ?
മ്
”ആ ആളെക്കുറിച്ച് എന്ത് പറയാനാ, നമ്മടെ നാട്ടിൽ അലമ്പില്ലാത്തവരുടെ ലിസ്റ്റ് എടുത്താൽ ആ കൂട്ടത്തിൽ ആ ചേട്ടനും ഉണ്ടാകും.
മാഷിൻ്റെ തനി പകർപ്പ് ”

അല്ല ചേട്ടനെന്തിനാ ഹരി ചേട്ടനെക്കുറിച്ച് ചോദിക്കണേ?

നിനക്ക് ഹരിയെ വിവാഹം കഴിക്കാൻ ഇഷ്ടമാണോ?
ഏട്ടാ, ഏട്ടനെന്തായി പറയണേ?

“മാഷ് ഇന്ന് വീട്ടിൽ വന്ന് നിന്നെ ഹരിയ്ക്ക് തന്നൂടേന്ന് ചോദിച്ചു. ഹരിയെ കുറിച്ച് എന്നിക്ക് നന്നായറിയാം അവൻ നിന്നെ പൊന്നുപോലെ നോക്കും, പക്ഷേ ഏട്ടന് നിൻ്റെ ഇഷ്ടമാണ് അറിയേണ്ടത്

നിനക്ക് സമ്മതമാണെങ്കിൽ അവരോട് വരാൻ പറയാം.”

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.