അറിയാതെപോയത് 2 [Ammu] 135

സമ്പാദിക്കണം അമ്മയെയും അനിയത്തിയെയും നല്ല രീതിയിൽ നോക്കണം”
അതിനായി ജോലിക്ക് വേണ്ടി തിരഞ്ഞ് നടക്കുമ്പോഴാണ് കൂട്ടുകാരൻ വഴി വിദേശത്ത് ജോലി ശരിയാകുന്നത്. വിട്ടിൽ സമ്മതിക്കാതെ ഇരുന്നിട്ടും അവരെ പറഞ്ഞ് മനസിലാക്കി ഞാൻ പോയി ”

 

 

എല്ലാ സാധാരണകാരനെയും പോലെ തൻ്റെ സ്വപ്നങ്ങളും ഏന്തി ഞാനാ വിദേശമണ്ണിൽ കാല് കുത്തി.

എയർപോർട്ടിന് പുറത്ത് ഇറങ്ങിയതും

“ടാ ദേവാ ” എന്ന് വിളിച്ച് അവൻ ഓടി വരുന്നുണ്ടായിരുന്നു.

ആകാശ്
അവൻ കാരണമാണ് എനിക്ക് ഇവിടെ ജോലി ശരിയായത്, അതും അവൻ്റെ കൂടെ തന്നെ.

“ഉണ്ണി “യെന്ന് വിളിച്ച് ഞാനവനെ കെട്ടിപിടിച്ചു. കുറച്ച് നേരം അങ്ങനെ തന്നെ നിന്നു.

 

“കൂട്ടുകാരുടെ സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ പോകാമായിരുന്നു”

പെട്ടെന്ന് ഒരു പെണ്ണിൻ്റെ ശബ്ദം കേട്ടത് കൊണ്ട് ഞാൻ തിരിഞ്ഞ് നോക്കി .
എന്നെയും ഉണ്ണിയെയും നോക്കിയാണ് അവൾ പറയുന്നത്.

“ഉണ്ണി ആരാടാ ഇത് ?”
ഇതാണ് ” നയന ”
– ആളും നമ്മുടെ കൂടെ തന്നെയുള്ളതാണ്.

അതേ പരിചയപ്പെടുത്തൽ ഒക്കേ പോകുന്ന വഴിയും ആകാം. രണ്ടും കൂടെ വരാൻ നോക്ക്.
ഫ്ലാറ്റിലേക്ക് പോകും വഴി ഞങ്ങൾ പരിചയപ്പെട്ടു.

ഉണ്ണിയും നയനയും അടുത്തടുത്ത ഫ്ലാറ്റുകളിൽ ആണ് താമസിക്കുന്നതെന് അവൻ പറഞ്ഞു.
ഫ്ലാറ്റിൽ എത്തിയതും, നയന നാളെ കാണാമെന്ന് പറഞ്ഞ് അവളുടെ റൂമിലേക്ക് പോയി.

“ദേവാ, നീ പോയി കുളിച്ചിട്ട് വാ ഞാൻ ഇപ്പോൾ തന്നെ വരാം”

ശരി ടാ
കുളിയെല്ലാം കഴിഞ്ഞ് പുറത്ത് വന്നപ്പോഴേക്കും ഉണ്ണി തിരിച്ച് വന്നിരുന്നു. അവൻ ഫുഡ് വാങ്ങാൻ പോയതായിരുന്നു.

“ആ ആശാൻ്റേ കുളി കഴിഞ്ഞോ? ദേ നല്ല സൂപ്പർ ചിക്കൻ കറിയും ചപ്പാത്തിയുമുണ്ട്, നി വന്ന് കഴിക്കാൻ നോക്ക് ”

നീ ഫുഡ് പുറത്ത് നിന്നാണോ എന്നും വാങ്ങുന്നത്?
എന്നും അല്ല ടാ , ഇന്ന് നീ വരുന്നത് കൊണ്ട് ഒന്നും ഉണ്ടാക്കാൻ നിന്നില്ല.

പിന്നെ ചിരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു
” ആദ്യ ദിവസമായി നിന്നെ എൻ്റെ പരിക്ഷണങ്ങൾക്ക് വിധേയമാക്കരുതല്ലോ “

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.