അറിയാതെപോയത് 2 [Ammu] 135

അറിയാതെപോയത് 2

Author : Ammu

 തെറ്റുകൾ ചൂണ്ടി കാണിച്ച് എഴുത്തിൻ്റെ ശരിയായ രീതി പറഞ്ഞ് തരുന്ന എല്ലാവർക്കും നന്ദി. എല്ലാവരും എഴുതുന്നതുപോലെ പെട്ടെന്ന് കഥ ശരിയായ രീതിയിൽ എഴുതുവാൻ കഴിയണില്ല. എങ്കിലും പരമാവധി അഭിപ്രായങ്ങൾക്കനുസരിച്ച് എഴുതാൻ ശ്രമിക്കാം.

അവളുടെ കൊലുസിൻ്റെ ശബ്ദം എന്നെ തേടിയെത്തിയതും എല്ലാം അവളോട് തുറന്ന് പറയണമെന്ന് തീരുമാനിച്ച് കൊണ്ട് എണീറ്റ് ജനലിനടുത്ത് പോയി

ഇന്ദു വാതിൽ തുറന്നതും ജനലിനരികിൽ നിൽക്കുന്ന ദേവനെയാണ് കണ്ടത്,

അകത്തേക് കടക്കാതെ വാതിലിനക്കിൽ തന്നെ നില്ക്കുന്ന അവളോടവൻ പറഞ്ഞു

” ഇങ്ങോട്ട് കയറി പോന്നോളൂ”
അത് കേട്ടതും പെണ്ണ് മുറിയിലേക്ക് കയറി വന്നു.

ദേവേട്ടാ
അവളുടെ വിളി കേട്ടതും എന്താനുള്ള ഭാവത്തിൽ ഞാനവളെ നോക്കി
അപ്പോളവൾ പാൽ ഗ്ലാസ് എൻ്റെ നേരേ നീട്ടി പിടിച്ചു.

“അതവിടെ വെച്ചേക്ക്, എന്നിക്ക് നിന്നോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്”

:എൻ്റെ സംസാരത്തിൽ നിന്നും തന്നെ കേഴ്ക്കാൻ പോകുന്നത് നല്ല കാര്യമല്ലാന്ന് അവൾക്ക് മനസിലായെന്ന് ആ മുഖം വിളിച്ച് പറയുന്നുണ്ടായിരുന്നു.
. ഇപ്പോൾ വരാന്ന് അവളോട് പറഞ്ഞ് പതിയേ പുറത്തേക്ക് വന്നു, വീട്ടിലുള്ളവർ എല്ലാവരും കിടക്കാൻ പോയെന്ന് മനസിലായി.വേഗം തന്നെ മുറിയിൽ ചെന്ന് അവളെ വിളിച്ചു.

“ഇന്ദു വാ”
അത് കേട്ടതും അവളെൻ്റെ പുറകിൽ കൂടി നടന്ന് വരാൻ തുടങ്ങി.

ഞങ്ങൾ നേരേ നടന്ന് പോയത് എൻ്റെ അച്ഛൻ്റെ അസ്ഥിതറയ്ക്ക് അരികിലേക്കാണ്.ഈ നേരത്ത് എൻ്റെ ഇങ്ങോട്ട് വന്നതെന്ന മട്ടിൽ അവളെന്നെ നോക്കി.

” ഇന്ദുവിനറിയോ അമ്മയ്ക്കും അനിയത്തിയ്ക്കും അറിയാത്ത ഒരു രഹസ്യവും എൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, ചെറുതോ വലുതോ എന്തും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട് .

പക്ഷേ ഞാൻ ജീവിതത്തിൽ ഏറ്റവും വലിയ തെറ്റ് അത് എല്ലാവരിൽ നിന്നും മറച്ച് ജീവിക്കാൻ തുടങ്ങിയിട്ട് നാളുകൾ ആയി. അന്ന് മുതൽ ഇന്ന് വരെ എല്ലാവർക്കും മുൻപിൽ സന്തോഷമായി ഇരിക്കുന്നതായി അഭിനയിച്ചു കൊണ്ടിരിക്കുന്നു”

അസ്ഥി തറയ്ക്ക് നേരേ കൈ ചൂണ്ടി

” ഞാൻ അതികം അടുപ്പം അച്ഛനോട് കാട്ടിയിട്ടില്ല, എന്നാൽ ഈ കഴിഞ്ഞുപോയ വർഷങ്ങളിൽ മനസിലുള്ളതെല്ലം പറഞ്ഞ് പൊട്ടിക്കരയുന്നത് ഇവിടെയാണ് ”

Updated: July 9, 2021 — 10:35 pm

22 Comments

  1. ഹാ….
    നന്നായി വരുന്നുണ്ട്….
    ഇങ്ങനെ മുന്നോട്ട് പോട്ടെ…..
    പിന്നെ സ്പീഡ് അൽപ്പം കുറക്കണം…?

    Dk ???

    1. ഞാനിത് തുടർക്കഥയാക്കി എഴുതണം എന്ന് കരുതിയതല്ല. ഒരു ചെറിയ Story ആയി എഴുതണമെന്നെ ഉദ്യേശിച്ചൊളൂ, നിങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെടുമോന്ന് സംശയം ഉള്ളത് കൊണ്ട് ചെറിയ ഒരു പേജ് ആദ്യം പോസ്റ്റ് ചെയ്തേ, ഇഷ്ടമായിലെങ്കിൽ അപ്പോൾ തന്നെ ഈ എഴുത്തേ വേണ്ടാന്ന് വയ്ക്കാമെന്ന് കരുതി. സത്യം പറഞ്ഞാൽ ഇനി മനസിലുള്ള ഭാഗങ്ങൾ രണ്ട് ചെറിയ പാർട്ട് ആയിട്ട് ഇടാനൊള്ളതെ ഒള്ളൂ. അതിപ്പോൾ ഒരുമിച്ചിടണോ അതോ രണ്ട് ഭാഗമാക്കി ഇടണോ എന്നാണ് ഞാൻ ആലോചിക്കണേ.

      1. മനസ്സ് എന്ത് പറയുന്നോ അത് കേൾക്കു

  2. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ?❤️❤️❤️❤️ കാത്തിരിക്കുന്നു ??

  3. ഏക - ദന്തി

    അമ്മുട്ട്യേ…
    നന്നായി ..അത്രേ പറയാള്ളൂ ….

    you are getting adapted from the surroundings ,and getting updated according to the surroundings ….

    ലാംഗ്വേജ് സ്റ്റൈലും പങ്‌ചഷൻ സ്റ്റൈലും വന്നപ്പോൾ തന്നെ വായിക്കാനും ഒരു സുഖം .

    ട്വിസ്റ്റ് ഇറക്കിയത് ഇഷ്ട്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ……

    1. നന്നായി എന്നറിഞ്ഞതിൽ സന്തോഷം

  4. കഥയുടെ ഗതി തന്നെ മാറി……. ആദ്യ part നേക്കളും ഒരുപാട് മാറ്റം…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

    സ്നേഹത്തോടെ..,?

  5. നിധീഷ്

    ❤❤❤❤

  6. മന്നാഡിയാർ

    ❤❤❤❤????

  7. ആഹാ കഥ തിരിഞ്ഞല്ലോ.. നന്നായിട്ടുണ്ട്.. കൂടുതൽ അറിയാൻ കാത്തിരിക്കുന്നു..
    കോമ ഇട്ടു സംഭാഷണം എഴുതിയതും പാരഗ്രാഫ് തിരിച്ചെത്തും വായനസുഖം കൂട്ടി.. ഗുഡ് ജോബ്..
    സ്നേഹത്തോടെ…

    1. തിരിച്ചതും * എന്നാണ്

      1. നിങ്ങൾ എല്ലാവരും പറഞ്ഞ് തന്ന എഴുതാൻ നോക്കിയതാണ്,
        ഇഷ്ടപ്പെട്ടുന്നറിഞ്ഞതിൽ സന്തോഷം.

  8. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    4 th

    1. വായിച്ചതിനും കമൻറ് പറഞ്ഞതിനും സന്തോഷം

  9. കഥ നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
    സ്നേഹത്തോടെ❤️

    1. കഥ നന്നായി പോകുന്നുവെന്ന് പറഞ്ഞതിൽ സന്തോഷം.

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    വായിച്ചിട്ട് പറയാം…..

    1st….

    പിന്നെ കമെന്റിന് ഒക്കെ റിപ്ലൈ ഇടാൻ ശ്രമിക്കു…. എന്നാലേ നല്ല. സപ്പോർട്ട് കിട്ടു ❤❤❤

    1. കമെൻ്റിന് Replay തരാത്തതിന് sorry. ഇനി മുതൽ Replay ഇടാൻ ശ്രമിക്കാം.

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ath nalloru tirumanam chechi…

Comments are closed.