അഭിരാമി 5[Premlal] 153

ഉറക്കെയുള്ള ചോദ്യം കേട്ട്  കണ്ണൻ     ചിന്തകളിൽ നിന്നും ഉണർന്നു

അവൻ എണ്ണീറ്റവളേ നോക്കി                ക്ലാസ് മുഴുവൻ അവരേ ഉറ്റു നോക്കി    കാരണം കുറച്ചു മുൻപ് നടന്നത് കോളേജ് മൊത്തം കണ്ട കാര്യമാണല്ലോ

 

എന്താടോ ചോദിച്ചത് കേട്ടില്ലേ              അതോ തനിക്ക് കേഴ്‌വി കുറവ്  വല്ലോം ഉണ്ടോ ?

അവൾ കളിയാക്കിയതുപോലവനോട് ചോദിച്ചു

ഇതു കേട്ട് വിയർത്തു കുളിച്ചു നിന്നിരുന്ന കണ്ണൻ എണ്ണീറ്റവൾക്ക് മറുപടി നൽകി

” കണ്ണൻ”

ഇതു കേട്ടവളുടെ മുഖത്തൊരു പുശ്ച ഭാവം വരുന്നത് കണ്ണൻ കണ്ടു ???

കണ്ണനോ …….. അങ്ങനൊരു പേര്         ഞാൻ ക്ലാസ് ലിസ്റ്റിൽ കണ്ടില്ലല്ലോ?     അവൾ അവനോട് ചോതിച്ചു

ഈശ്വരാ ഇവൾ എന്നെ കൊല്ലാൻ വല്ലോം അവതാരമെടുത്തവളാണോ    എന്നവൻ മനസ്സിലോർത്തു

 

എടോ തന്നോടാ ചോതിക്കുന്നത്           താൻ ക്ലാസ് വല്ലോം മാറിപ്പോയോ        അതെങ്ങനാ ബോധം വല്ലോം ഉണ്ടെങ്കിൽ വേണ്ടേ                                  ഓരോന്ന് രാവിലെ ഇറങ്ങിക്കൊള്ളും   മനുഷ്യനെ മെനക്കെടുത്താൻ              പുശ്ച ഭാവത്തോടിത്രേം പറഞ്ഞിട്ടവൾ കണ്ണനേ നോക്കി ??

അവനാകപ്പാടെ വിയർത്തൊഴുക്കാൻ തുടങ്ങി

കോളേജ് മൊത്തം വിറപ്പിക്കുന്ന കണ്ണൻ കേവലമൊരു പെണ്ണിന്റെ മുന്നിൽ പഞ്ച പുശ്ചം അടക്കി              നിൽക്കുന്നത് ക്ലാസിലെ കുട്ടികൾ മുഴുവൻ അൽഭുതത്തോടെ നോക്കി നിന്നു

 

ചെയ്ത തെറ്റിന് തനിക്ക് പശ്ചാതാപമുണ്ട്                                      ഒന്നുമില്ലേലും അവളൊരു പെൺ കുട്ടിയല്ലേ .                                                 തന്റെ ഭാഗത്താണ് തെറ്റ്                         എന്നാലും അവളിത്രേം അഹങ്കരിക്കണ്ട കാര്യ മൊന്നുമില്ല         കണ്ണൻ മനസ്സിലോർത്തു കൊണ്ട്        അവളോട് പറഞ്ഞു തുടങ്ങി

 

എന്റെ ഒഫീഷ്യൽ നെയിം വിഷ്ണു എന്നാണ്                                                    എല്ലാരും സ്നേഹത്തോടെ വിളിക്കുന്നത് കണ്ണാന്നാ                          അതു കൊണ്ടാ ഞാനങ്ങനെ പറഞ്ഞത്                                                   കണ്ണൻ  പറഞ്ഞു നിർത്തി

 

ചെല്ലപ്പേരും ഓമനേപ്പേരും ഒക്കയങ്ങു വീട്ടിൽ .ഇവിട നിന്റെ ഒർജിനൽ പേര്  പറഞ്ഞാ മതി . കേട്ടോടാ….

അവൾ ദേഷ്യത്തോടെ പറഞ്ഞവനെ നോക്കി

അസമയം അവളുടെ മുഖം കണ്ടവന്   പേടി വന്നു

ദേഷ്യം വന്ന് മുഖമെല്ലാം ചുമന്ന്            ആകപ്പാടെയൊരു  രാക്ഷസിയുടെ       കൂട്ടായി അവളുടെ മുഖം

 

(ലെവൻ മൈൻസ്)                                  ഈ ശ്വരാ ഇവളെന്താ യക്ഷിയോ        തനിക്കൊരബദ്ധം പറ്റിയെന്നുള്ളത്    നേരാ                                                          അതിനു ഞാൻ മാപ്പു പറയാനും  തയ്യാറാ                                                      എന്നു വെച്ച് മനുഷ്യനെ ഇങ്ങനെ നോക്കി കൊല്ലണോ                                അവളുടെ ഭാവം കണ്ടാൽ ഞാനവളേ  പീഡിപ്പിക്കാൻ ചെന്നതു പോലാ            ഭദ്രകാളി???

 

എന്താടോ താൻ പറഞ്ഞതു കേട്ടോ ?   അവളവന്റ കാതടപ്പിക്കുന്ന ശബ്ദത്തിൽ അവനോട് ചോതിച്ചു

 

ഇം…

അവൻ തലയാട്ടി

Updated: March 31, 2022 — 8:22 pm

3 Comments

  1. ❤️??❤️??❤️

  2. nalla twist — Premathinte negative side aayallo 😀

  3. അറക്കളം പീലി

    കൊള്ളാം.
    ടീച്ചർ സ്റ്റുഡൻ്റ് കഥകൾ ഇപ്പൊ വരില്ലല്ലോ എന്നലോചിച്ചിരിക്കുവയിരിന്നു.

Comments are closed.