കല പില കല പില ശബ്ദം ഇടക്ക് കണ്ണന്റെ ഗാഡ നിദ്രയെ ഭംഗം വരുത്തി അവൻ ചെറുതായൊന്നുണർന്നു
കണ്ണ് തുറന്ന് നോക്കിയതും അവൻ മാരെല്ലാം ഭയങ്കര ചർച്ചയിലായിരുന്നു
പിള്ളേച്ചന്റെ തണുത്ത മോര് അവന്റെ വയറിനേയൊന്നു തണുപ്പിച്ചിരുന്നു
അവന്റെ കെട്ടൊക്കെ ഏകദേശം ഇറങ്ങിയിരുന്നു അവൻ പഴയെതെല്ലാം ഓർത്തെടുത്തു
കുറച്ചു മുന്നേ കോളേജിൽ നടന്നത് അവന്റെ മൈൻഡിലേക്ക് കടന്നു വന്നു
മദ്യത്തിന്റെ ലഹരി പൂർണ്ണമായും വിട്ടു മാറിയ അവന് ചെറുതായി കുറ്റബോധം വരാൻ തുടങ്ങി
ശ്ശേ.. എന്തൊക്കയാ താൻ കാട്ടി കൂട്ടിയത് അവളേതായിരിക്കും. കാണാൻ നല്ല ഐശ്വര്യമുള്ള കുട്ടി താനങ്ങനൊക്കെ ചെയ്തപ്പോൾ പേടിച്ചരണ്ട മുഖവും നിറഞ്ഞ കണ്ണുകളുമായി നിന്നിരുന്ന അവളേ കണ്ണൻ ഓർത്തെടുത്തു
ഇം എന്തായാലും വേണ്ടൂല്ല കുറച്ച് കഴിഞ്ഞവൾ ആരാണെന്ന് കണ്ടുപിടിച്ച് മാപ്പു പറയണം എന്നവൻ മനസ്സിലോർത്തു
ഭക്ഷണമൊന്നും കാര്യമായ് കഴിക്കാത്ത അവന് ഷീണം ശെരിക്കും വിട്ടു മാറിയിരുന്നില്ല
അവൻ അങ്ങന തന്നെ ബെഞ്ചിൽ തല വെച്ച് കിടന്നു വീണ്ടും ഒരു മയക്കത്തിലേക്ക് പോയി….
” ഗുഡ് മോണിംഗ് ടീച്ചർ ”
പിള്ളേരുടെ ഒച്ച കേട്ടാണവൻ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത്
അവൻ പതിയെ കണ്ണൂകൾ തുറന്നു തുറക്കാൻ പാടായിരുന്നു കണ്ണിന് നല്ല ചൂടനുഭവപ്പെടുന്നുണ്ട് രണ്ടു ദിവസമായുള്ള മദ്യപാനത്തിന്റ ആയിരിക്കും. അവൻ മനസ്സിലോർത്തു
“ഗുഡ് മോണിംഗ് സ്റ്റുഡൻസ് ”
ശബ്ദം കേട്ട ഭാഗത്തേക്കവൻ നോക്കി നെഞ്ചിൽ ബുക്കും അടക്കിപ്പിടിച്ച് ടീച്ചർ ക്ലാസിലേക്ക് കയറി വന്നു
നീല സാരി ആഹാ …. എന്തു രസാ ടീച്ചറെ കാണാൻ കണ്ണൻ മനസ്സിലോർത്തു
അവൻ ബെഞ്ചിൽ നിവർന്നിരുന്നു ക്ലാസ് മുഴുവൻ ഒരു നിമിഷം സ്തംഭിച്ചതവൻ ശ്രദ്ധിച്ചു
എന്താ സംഭവമെന്നറിയാൻ അവൻ സൈഡിലിരുന്ന കൂട്ടുകാരെ നോക്കി
അടുത്തിരുന്ന വിമൽ വിറക്കുന്ന കണ്ട അവൻ എന്താടാ എന്ന് ചോദിച്ചു കൊണ്ട് മറ്റവൻമാരെയെല്ലാം നോക്കി അവൻമാരുടവസ്ഥയും മറിച്ചായിരുന്നില്ല അവൻമാരും ചെറുതായി വിറക്കാൻ തുടങ്ങി
ഹേ… ഇതെന്താ സംഭവം എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ടവൻ കയറി വന്ന ടീച്ചറേ നോക്കി
ഒരു നിമിഷം അവൻ സ്റ്റക്കായി പോയി ???????????
ഹേ…. ഇവളല്ലേ …ഞാൻ … രാവിലേ ഹേ.. ഇവളെന്താ ഇവിടെ ഹേ.. ഇവൾ ടീച്ചറായുരുന്നോ ?
ഈശ്വരാ……
അവനൊരു നിമിഷം ബോധം മറയുന്ന പോലെ തോന്നി
അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു
ജനലിൽ കുടി കടന്നു വന്ന ഇളം കാറ്റിന് പോലും അവേനേ തണുപ്പിക്കാൻ സാധിച്ചില്ല
അവൻ ഒരു നെടു വീർപ്പോടെ അവൻ മാരെ നോക്കി??
ഒന്നു ചലിക്കാൻ പോലുമാകാതെ അവൻമാർ കറണ്ടടിച്ചതു പോലവിടിരുന്നു???
കണ്ണൻ അവന്റെ ശ്രദ്ധ വീണ്ടു ടീച്ചറുടെ നേരേയെറിഞ്ഞു
സ്റ്റുഡൻസ് ഞാൻ നിങ്ങടെ ക്ലാസ് ടീച്ചറാണ് അഭിരാമി വിഷയം MATHS അണ്
❤️??❤️??❤️
nalla twist — Premathinte negative side aayallo 😀
കൊള്ളാം.
ടീച്ചർ സ്റ്റുഡൻ്റ് കഥകൾ ഇപ്പൊ വരില്ലല്ലോ എന്നലോചിച്ചിരിക്കുവയിരിന്നു.