അഭിരാമി 3 [Safu] 167

എനിക്ക് ചിരി വന്നു കേട്ടിട്ട്. ഞാന്‍ വല്യ കാര്യവും ആക്കിയതായി ഭാവിച്ചില്ല. കേട്ടപ്പോ ചെറിയ സന്തോഷം ഒക്കെ തോന്നി. കാരണം എനിക്കും ചെറിയ രീതിയില്‍ എന്തോ ഒക്കെ തോന്നിയിരുന്നു. പക്ഷേ ഒരിക്കലും പ്രകടിപ്പിച്ചില്ല. ആര്‍ക്ക് മുന്നിലും. എന്റെ ഏട്ടന്‍ അറിഞ്ഞാല്‍ എന്ന പേടി ആയിരുന്നു എനിക്ക്. അതിനേക്കാള്‍ ഉപരി ഏട്ടനെ ചതിക്കുന്ന പോലെ ഒരു തോന്നലും. കോളേജ് ഇല്‍ ആദ്യ ദിനം കൊണ്ട്‌ വിടുംപോൾ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ. പേരുദോഷം ഒന്നും കേൾപ്പിക്കരുത് എന്ന്. അത്കൊണ്ട്‌ തന്നെ ഞാൻ അത് മനസില്‍ തന്നെ വച്ചു. ഒന്നും സംഭവിക്കാത്ത പോലെ തന്നെ നവ്യ യുടെ മുന്നിലും പെരുമാറി. പക്ഷേ ശ്രീ യുടെ അടുത്ത് പോകുന്നത് കുറച്ചു. കൂടെ തന്നെ ആളെ  ആളറിയാതെ ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയതു. സംഗതി ഉള്ളത് തന്നെ. ഇടം കണ്ണിട്ട് ഇടക്ക് നോക്കുന്നതൊക്കെ എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ വല്യ mind കൊടുക്കാൻ പോയില്ല. ഒരുദിവസം നവ്യ പനി കാരണം leave ആയി. അന്ന് ലൈബ്രറില്‍ ബുക്ക് തിരികെ കൊടുക്കാൻ പോയി വരുന്ന വഴിക്ക് ശ്രീ എന്റെ അടുത്തേക്ക് വന്നു.

“നവ്യ ഇല്ലാത്തത് കൊണ്ട്‌ തനിച്ചായി അല്ലെ”
ഞാൻ ഒന്ന് ചിരിച്ച് കാണിച്ചു. സംസാരിക്കാൻ എന്തോ ഒരു മടി പോലെ. മനസില്‍ ഉള്ളത് അറിയാതെ വെളിയില്‍ വന്നു പോയാലോ….
“താൻ നല്ല വായാടി ആണ് എന്നാണല്ലോ നവ്യ പറഞ്ഞത്. എന്നിട്ട് എന്താ ഒന്നും മിണ്ടാതത്?”
അതിനും ഒന്നും ഞാൻ പറഞ്ഞില്ല. ഒന്നുമില്ല എന്ന രീതിയില്‍ ചുമ്മാ ചുമല്‍ കുലുക്കി കാണിച്ചു.

 

“എന്റെ ഇഷ്ടം നേരിട്ട് വന്ന് അറിയിക്കണം എന്നായിരുന്നു ആഗ്രഹം. അവൾ അത് പൊളിച്ച് കൈയിൽ തന്നു. എന്തായാലും എന്റെ പെണ്ണിനോട് ഞാൻ പറയണമല്ലോ ഇഷ്ടം. എനിക്ക് ഇഷ്ടമാണ് ആമിയെ. മറുപടി ഉടനെ കിട്ടില്ല എന്ന് അറിയാം. ഇപ്പൊ ചോദിച്ചാലും നോ എന്ന് മാത്രമേ പറയൂ എന്നും അറിയാം. അത് കൊണ്ട്‌ മറുപടി ഇപ്പൊ വേണ്ട. നന്നായി ആലോചിച്ചു ഇഷ്ടം ആണെന്ന് മാത്രം പറഞ്ഞാല്‍ മതി. ”

ഇത്രയും പറഞ്ഞ്‌ ആള്‌ പോയി. ഞാൻ അവിടെ വാ പൊളിച്ച് നിന്ന് പോയി. ഒരു നിമിഷം നിന്ന് ഇപ്പൊ എന്താ പറഞ്ഞെ എന്ന് ഒന്നുകൂടെ rewind ചെയത് നോക്കി. ഒരേ സമയം നാണവും വെപ്രാളവും ഒക്കെ വരുന്നു. വേഗം ക്ലാസ് ലേക്ക് പോയി. ഇനി എന്റെ expression കണ്ടിട്ട് പുള്ളിക്ക് വല്ലതും പിടി കിട്ടിയാലോ. ക്ലാസ് കഴിഞ്ഞപ്പോഴും വേഗം പോയി.

പിന്നീടുള്ള ദിവസങ്ങളിൽ ഒക്കെയും ആളുടെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള നോട്ടം ഒക്കെ നിന്നു. നേരെ വന്ന് നിന്ന് നോക്കാൻ തുടങ്ങി. നവ്യ കുറെ തവണ ഞങ്ങളെ പരസ്പരം സംസാരിപ്പിക്കാന് നോക്കി. ഞാന്‍ ഒഴിഞ്ഞുമാറി. പിടിക്കപ്പെടുമോ എന്ന ഭയം ആയിരുന്നു.

. അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി. ഫിഫ്ത് semester എക്സാംന്റെ സ്റ്റഡി leave ടൈം വന്നു. എനിക്ക് ആണെങ്കിൽ ആകെ എന്തൊക്കെയോ പോലെ തോന്നാന്‍  തുടങ്ങി. വിശപ്പ് ഇല്ല. ഉറക്കമില്ല. ആകെ കൂടെ വല്ലാത്ത ഒരു അവസ്ഥ. എന്താ ഇങ്ങനെ ഇപ്പൊ എന്ന് ആലോചിച്ചു നോക്കി. പിന്നെ ഉത്തരം കിട്ടി. ശ്രീ…എന്നെ അതിഥി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ ഇടയ്ക്ക് ചോദിക്കുകയും ചെയ്തു. ഞാൻ എന്തൊക്കെയോ പറഞ്ഞ്‌ ഒഴിഞ്ഞു മാറി. അവൾ പൂര്‍ണമായും വിശ്വസിച്ചില്ല.

അങ്ങനെ എങ്ങനെ ഒക്കെയോ ദിവസങ്ങൾ തള്ളി നീക്കി. Leave um എക്സാം ഓക്കേ കഴിഞ്ഞ് വീണ്ടും കോളേജ് ഇല്‍ പോകാൻ തുടങ്ങി. വല്ലാത്ത ഒരു ഉത്സാഹം എന്റെ പ്രവൃത്തികളില്‍ പോലും നിറയാന്‍ തുടങ്ങി. എത്ര ഒരുങ്ങിട്ടും തൃപ്തി വരുന്നില്ല. വേഗം തന്നെ കോളേജ്ലേക്ക് പോയി. കോളേജ്ല്‍ എത്തിയ പാടെ കണ്ടു. എന്നെ പ്രതീക്ഷിച്ച് നോക്കി നിക്കുന്ന ശ്രീയെ. എന്നെ കണ്ടപ്പോൾ ആ കണ്ണുകൾ വിടര്‍ന്നു. എന്റെയും. നിറഞ്ഞ ഒരു പുഞ്ചിരി ഞാൻ നല്‍കി. എനിക്ക് ഇനിയും ഒളിച്ച് വെക്കാൻ കഴിയില്ലായിരുന്നു. അത്ഭുതതോടെ, സന്തോഷത്തോടെ എന്നെ നോക്കുന്നത് കണ്ടു. വേഗം ക്ലാസിലേക്ക് കയറി.

9 Comments

  1. ♥♥♥♥♥

  2. °~?അശ്വിൻ?~°

    Keep going….❤️

    1. Super bro pinne page kutti ezhuthane

  3. Safu,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കാര്യമായി ശ്രദ്ദിക്കേണ്ട ഒരു കാര്യം പാരഗ്രാഫ് തരം തിരിച്ച് എഴുതാൻ ശ്രമിക്കൂ,

    വായനയ്ക്ക് കൂടുതൽ ഇമ്പമേകും…

    1. Thank you❤️❤️❤️
      ഇത് ആദ്യമായി എഴുതിയ സ്റ്റോറിയാണ് …. രണ്ട് വര്ഷം മുന്നേ മറ്റൊരിടത്ത് പോസ്റ്റ് ചെയ്തത് …. ആദ്യമായി എഴുതിയതിന്റെ പോരായ്മകൾ ഉണ്ട്‌ ….. പറ്റുന്നത് പൊലെ എഡിറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ….. ഇനീ കുറച്ചു കൂടെ ശ്രദ്ധിച്ച് പോസ്റ്റ് ചെയ്യാം ❤️❤️❤️

  4. Safu..

    അടിപൊളി ❤❤??

    1. Thank u ❤️

  5. ❤️❤️❤️❤️

    1. ❤️❤️❤️

Comments are closed.