അപൂർവരാഗം II [രാഗേന്ദു] 858

അപൂർവരാഗം II

Author: രാഗേന്ദു

Previous Part 

 

ഹായ് ഫ്രണ്ട്‌സ്.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക..അക്ഷരത്തെറ്റുകൾ ക്ഷമിക്കുക..

നിങ്ങൾക്ക് കഥ ഇഷ്ടമാവുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല..മനസിൽ തോന്നുന്നത് ആണ് എഴുതുന്നത്.. തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു..സ്നേഹത്തോടെ❤️

 

 

“ദൈവമേ നെഞ്ചിൽ കയറി കൂടിയോ പെണ്ണ്..പണി ആവുമോ..ഇന്ന് കണ്ടതെ ഉള്ളു അപ്പോഴേക്കും??ഏയ്‌. ഛേ!!..”

ഇനി എന്തെങ്കിലും ആലോചിച്ചാൽ പ്രാന്ത് പിടിക്കും അതുകൊണ്ട് ഒരു പുഞ്ചിരിയോടെ തലയണയിൽ മുഖം പൂഴ്ത്തി തല വഴി പുതപ്പ് എടുത്തു പുതച്ചു.. കണ്ണുകൾ അടച്ചു നിദ്രയിൽ പൂണ്ടു.. നല്ല നിമിഷങ്ങൾ സ്വപ്നം കണ്ട്..

 

തുടർന്ന് വായിക്കുക..

*****

രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി.. മുറിയുടെ പുറത്തേക്ക് ഇറങ്ങി.. സൂര്യയുടെ മുറിയിൽ കയറി നോക്കി നല്ല വൃത്തിക്ക് എല്ലാം അടുക്കി വച്ചിരിക്കുന്ന നല്ല വലുപ്പമുള്ള മുറി.. അവനെ എങ്ങും അവിടെ കാണാൻ സാധിച്ചില്ല.. ഞാൻ അടുകളിയിൽ ചെന്ന് കാപ്പി ഉണ്ടാക്കി..അവനു ഉള്ളത് ഫ്ലാസ്കിൽ ആക്കി എനിക്കുള്ള കാപ്പി ഞാൻ ഒരു കപ്പിൽ പകർത്തി തിരിഞ്ഞു നടന്നതും.. ഒരു ടവൽ കൊണ്ട് മുഖവും തുടച്ച് ഒരു ഷൊർട്സും അഴിഞ്ഞ ഒരു സ്ലീവ്ലെസ് ബനിയനും ഇട്ട് ഫ്രണ്ട് ഡോർ തുറന്നു വരുന്ന സൂര്യയെ ആണ് ഞാൻ കണ്ടത്..

“ഗുഡ് മോർണിങ് സൂര്യ..”

ഒരു പുഞ്ചിരിയോടെ ഞാൻ അവനെ വിഷ് ചെയ്തു..

“ഹേയ് ശിവ് മോർണിങ്.. എണീറ്റോ.!!.”

“അഹ്.. ഞാൻ നോക്കിയായിരുന്നു മുറിയിൽ.. നിന്നെ കണ്ടില്ല നടക്കാൻ പോയോ..വാ കാപ്പി കുടിക്കുന്നോ.!!.”

ഞാൻ ഫ്ലാസ്ക് തുറന്നു..

“ഞാൻ എടുത്തോളാ ഒന്ന് ഫ്രഷ് ആവണം.. ജിമ്മിൽ പോയി വന്നതാ.. ഇവിടെ ഇവരുടെ തന്നെ ജിം ഉണ്ട് ടോപ്പ് ഫ്ലോറിൽ..”

അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ് അവിടെ നിന്നും മുറിയിലേക്ക് നടന്നു.. ഞാൻ നേരെ ബാൽകോണിയിലേക്കും.. മൂടൽ മഞ്ഞ് ബാംഗ്ലൂർ നഗരത്തെ പൊതിഞ്ഞു പിടിച്ചിരിക്കുന്നു.. ചുറ്റും ഒന്നും കാണുന്നില്ല.. പക്ഷെ വണ്ടികളുടെ ഹോർണ് അടി ശബ്ദം കേൾക്കാം..രാവിലെ തന്നെ എല്ലാവരും തിരക്കിലാണ്..

നാട് ഓർമ വരുന്നു..ശാന്തവും സുന്ദരവുമായ എന്റെ ഗ്രാമം.. വന്നിട്ട് ഒന്ന് രണ്ട് ദിവസം ആയുള്ളൂ അപ്പഴേക്കും നാടിനെ വല്ലാതെ മിസ് ചെയുന്നു .. ഇടുക്കി എന്നും സുന്ദരി ആണ്.. അവളെ അങ്ങനെ അങ് മറക്കാൻ പറ്റുമോ.!. എവിടെ പോയലും സ്വന്തം നാട് ആവും എല്ലാവർക്കും പ്രിയം. ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു..കപ്പ് ചുണ്ടോട് മുട്ടിച്ച് കാപ്പി ഒരു ഇറക്ക് ഇറക്കി.. ആ തണുപ്പിൽ അത് ആസ്വദിച്ചു…

186 Comments

  1. വായിക്കാൻ കഴിഞ്ഞിട്ടില്ല….. ആദ്യ ഭാഗവും…. ഡ്യൂട്ടി തിരക്ക് ആണ്… അതിന്റെ കൂടെ കുറെ പേപ്പർ വർക്കുകളും ഉണ്ട്…. ഒത്തിരി താമസിയാതെ വായിക്കൂട്ടോ…..

    സ്നേഹപൂർവ്വം ??????

    1. സമയം പോലെ വായിച്ചാൽ മതി.. ❤️

  2. അല്ലെങ്കിലും ട്രിപ്പ് കഴുഞ്ഞു വന്നാൽ പിന്നെ അവൻ എന്തൊക്കെ എവിടെ ഇടുമെന്ന് അവനു പോലും അറിയില്ല.. എങ്ങനെകിലും കിടന്ന മതി എന്ന രീതിയിലാണ് അവന്റെ വരവ്..

    ഞാൻ അത് എടുത്തു ഒരു ചിരിയോടെ അവന്റെ റൂമിന്റെ വാതിൽ തുറന്ന് ലൈറ്റ് ഇട്ട് തിരിഞ്ഞതും.. അകത്തേ കാഴ്ച കണ്ട് എന്റെ ഹൃദയം നിലച്ചു പോയി.. കണ്ണുകൾ മിഴിഞ്ഞു.. ഒന്ന് അനങ്ങാൻ പോലും ആവാതെ തറഞ്ഞു പോയി ഞാൻ ഒരു നിമിഷം..

    avde nthaaa indaayyee???

    Next Part pettannu tharuooo…

    1. Next Part enna indaavaaa

    2. Avihitham

      1. ????

      2. മനസാ വാചാ.. ആ ബാക്കി പൂരിപ്പിച്ചോ

      3. cheriya oru pedi illathilla?

    3. ഒന്നും ഉണ്ടായില്ല.. ബാക്കി വൈകാതെ താരം.. സ്നേഹം❤️

      1. ippo oru samadhanam ?

      2. chechiii oru dout chechikk 2 account indoo?. chillathill green ☑️ kaanunnu chillathill ath illa..
        ath nthaa angane.

        1. രണ്ട് അക്കൗണ്ട് ഒന്നുമില്ല.. ലോഗിൻ ചെയ്താൽ ഗ്രീൻ ടിക്ക് വരും. ചിലപ്പോൾ മടി തോന്നുമ്പോൾ ലോഗിൻ ചെയ്യാതെ നേരെ കമെന്റ്റ് ഇടും അപ്പൊ ടിക്ക് വരില്ല.. paswordinu ഇത്തിരി നീളം ഉണ്ട്?അത് അടിച്ചു വരുമ്പോ എനിക്ക് തന്നെ മടി ആവും

  3. Chechii agane villikallo . Next part vegam tharan nokkaman .???

    1. വിളിച്ചോളൂ.. വൈകാതെ തരാം❤️

  4. ?? ? ? ? ? ? ? ? ??

    ❤️❤️❤️ കൊള്ളാം?, ടെൻഷൻ അടിപ്പിക്കാൻ ഇഷ്ടമാണല്ലേ

    1. ലേശം?.. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  5. കൊളളാം…. നന്നായിട്ടുണ്ട്….അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…????❤
    ചില വരികളിൽ ശിവയുടെയും സൂര്യയുടെയും ഡയലോഗ്കൾക്ക് ഒരു ഫെമിനിയൻ ടച്ച്‌ ഇല്ലാതില്ലേ എന്ന് ഒരു സംശയം ??

    1. അയ്യോ ആണോ.ഏത് ഭാഗം ആണ്. ഞാൻ മാറ്റാൻ ശ്രമിക്കാം. സുന്ദരൻ ആണെന്ന് പറഞ്ഞത് കൊണ്ട് ആണോ. കോംപ്ലിമെന്റിങ് ഈച് അതർ അത്രേ ഉദ്ദേശിച്ചുള്ളൂ.

      1. അധികം ഒന്നും അല്ല.. ചില ഡയലോഗ്സ്…
        ചിലപ്പോൾ എനിക്ക് തോന്നിയത് ആവും..

        “ഓഹ് ഈ പറയുന്ന ആൾ എന്താ മോശം.. ഒരു കൊച്ചു ചുള്ളൻ അല്ലെ.. അഹ് ഇനി എത്ര പെമ്പിള്ളേർ പുറകെ നടക്കും എന്ന് കണ്ട് അറിയാം.നമ്മളെ ഇനി ആരെങ്കിലും മൈൻഡ് ചെയ്താൽ ആയി ഹമ്മ്..”

        അവൻ ഒരു നെടുവീർപ്പിട്ടു പറഞ്ഞു..

        “ഒന്ന് പോയെ സൂര്യ രാവിലെ തന്നെ കളിയാക്കുവാ അല്ലെ!!.. നാട്ടിൽ നോക്കാത്തവർ ആണ് ഇവിടെ നോക്കുന്നത്..അതും മോഡേർന് പെമ്പിള്ളേർ..”

        മുകളിൽ സാധാരണ ആണ്പിള്ളേര് പറയുമ്പോൾ.. ” ഓഹ് നീ എന്താ മോശം.. ചുള്ളൻ തന്നെ അല്ലേ… ”

        അത് പോലെ..

        ” ഒന്ന് പോയെ സൂര്യ.. ” എന്ന് പൊതുവെ പെൺപിള്ളേർ പറയുന്നത് അല്ലേ.?
        ആണ്പിള്ളേര് പറയുമ്പോൾ
        “:ഒന്ന് പോയെടാ..” എന്നാവും പറയുക എന്ന് തോന്നുന്നു.

        ശെരിയാണോ എന്തോരോ എന്തോ ??????

        1. ശരിട്ടോ ഞാൻ മാറ്റാം. പെണ്ണ് ആയത്‌കൊണ്ടോ എന്തോ അങ്ങനെ വന്നുപോയി.താങ്ക് യു ❤️

  6. Really interesting thread, dear Ragendu
    Waiting for the III-rd part
    Idukki – Bangalore

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അടുത്ത ഭാഗം വൈകാതെ തരാം.. പിന്നെ ആ രണ്ടു സ്ഥലത്തെ കുറിച്ചു വല്യ അറിവ് ഒന്നുമില്ല അതുകൊണ്ട് വിശദീകരിക്കാനും അറിയില്ല..തെറ്റ് വല്ലതും ഉണ്ടെങ്കിൽ ക്ഷമിക്കണേ❤️

  7. ന്താ ഇപ്പൊ ഇണ്ടായെ, വല്ലാത്തൊരു നിർത്തലായി പോയി. ഇനി വല്ല അവിഹിതവും നടക്കുന്നുണ്ടോ ?. നായിക വേറെ ആരേലും ആണോ. ന്തായാലും ആകാംഷ കൂടി, കാത്തിരിക്കുന്നു ???

    1. Adhikam aakaamksha vendaa Nithin
      Ragendu athra kroorayalla ???

      1. ????

  8. അടുത്ത പാർട്ട്‌ വരുന്നവരെ ടെൻഷൻ ആയിരിക്കും..
    ❤❤❤❤❤

    1. വൈകാതെ വരും.❤️

  9. ❤❤

    1. മോനു സുഖം അല്ലെടാ

      1. അങ്ങനെ പറയാം ??

  10. Hi ഇന്ദു ചേച്ചി…. ഞാൻ ഒരുപാട് നാൾ ചേച്ചിടെ പിതിയ കഥ വരാൻ നോക്കി ഇരുന്നു… Angane കുറെ കാത്തിരുന്നു വന്നതാണ്.. അപൂർവരാഗം… ആദ്യ part വായിച്ചപ്പോൾ പകുതി വച്ചു ഞാൻ നിർത്തിപ്പൊയി വായിക്കാൻ oru mood വന്നില്ല… പിന്നെ വായിക്കണ്ട എന്ന് വച്ചു പിന്നെ ഇന്ന് രാവിലെ എന്തോ oru തോന്നലിന്റെ പുറത്തു വായിച്ചു തുടങ്ങി… വായിച്ചു തുടങ്ങിയപ്പോൾ ഉണ്ടായ ആ mood പിന്നെ തോന്നിയില്ല… രണ്ട് പാർട്ടും വായിച്ചു… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…. കഥ ഒരുപാട് ഇഷ്ടപ്പെട്ടു ????❤❤❤

    1. ഹായ്.. സോറിട്ടോ പ്രതീക്ഷപോലെ കഥ വരാതത്തിൽ. പക്ഷെ വീണ്ടും വായിക്കാൻ കാണിച്ച മനസിന് അത് ഇഷ്ടപെട്ടത്തിന് ഒത്തിരി സ്നേഹം. സ്നേഹത്തോടെ❤️

  11. സൂപ്പർ…… പിന്നെ ഒരു തെപിനുള്ള സിമിൻ്റും മണലും മിക്സ് അകുന്ന പോലെ തോന്നുന്നു. അടുത്ത part നെ വെയ്റ്റിംഗ് ആണ്……….

    1. ?? ? ? ? ? ? ? ? ??

      ❤️❤️❤️ കൊള്ളാം?, ടെൻഷൻ അടിപ്പിക്കാൻ ഇഷ്ടമാണല്ലേ

    2. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. ഏയ്‌ ഞാൻ അങ്ങനെ ചെയുവോ. സ്നേഹത്തോടെ❤️

  12. വല്ലാത്ത ജാതി നിർത്തൽ ആയി പോയി??

    കഥ ഇഷ്ടപ്പെട്ടു mishter

    1. Nithayudeyum suryudeyum avihitham kayyode pokki

      1. പാവം എന്റെ സൂര്യയും നീതയും

    2. ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം. സ്നേഹത്തോടെ❤️

  13. Oru theppu sense cheyyunnallo… Adutha part pettennu kittuvo…illel manushyan tension adichu chaakum. U know what i am kind hearted. I can’t bear too much tensions?

    1. ഞാനും ഒരു ലോല ഹൃദയ ആണ്. വൈകാതെ തരാം.❤️

  14. ❤️❤️

  15. Adippoli, adutha partt varunnathu vare ellavarkkum tension ???
    Engane kadha avasanippukkalle chechi papam kittum??

    1. ? ടെൻഷൻ വേണ്ട..
      സ്നേഹം❤️

  16. മീശ മാധവൻ

    എന്റെ ചേച്ചി പൊളി . പക്ഷെ ഇങ്ങനേ നിർത്തിയതിനു ദൈവംതമ്പുരാൻ പൊരികിലാ കേട്ടോ .. ചുമ്മാ പറഞ്ഞതാ . അടുത്ത പാർട്ട് വേഗം തരണേ ??

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ദൈവമേ പ്രാകല്ലേ. സ്നേഹം❤️

  17. ഇനി അടുത്ത പാർട്ടിൽ എന്താണാവോ ഏതോ പാവം ചെക്കൻ??,,അതികം വെയ്റ്റിംഗ് adipikathe അടുത്ത പാർട്ട്‌ vegam തരണേ????????????????????????

    1. അതെ പാവം എന്റെ ശിവ. നോകാം എന്താവും എന്ന്. വൈകാതെ തരാം. സ്നേഹത്തോടെ❤️

  18. Nice story…. ❤❤❤

    1. സ്നേഹം❤️

  19. വന്നല്ലോ… ❤️❤️❤️

  20. ആഞ്ജനേയദാസ്

    ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി……

    ഇങ്ങനൊക്കെ കൊണ്ട് നിർത്തിയാൽ നിന്നെ കോക്കാച്ചി പിടിക്കും കൊച്ചേ…. ??????????

    Anyway…. Nys part….

    1. ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം. ഞാൻ പാവം അല്ലെ?❤️

  21. പഴയ പിക് ആയിരുന്നു നല്ലത് രാഖേന്ധു പേരിനോട് ചേരുന്ന പിക് ആയിരുന്നു അത്

    1. പ്രൊഫൈൽ പിക് ആണോ. ഇത് കുറച്ചു കളർഫുൾ പോലെ തോന്നി അതുകൊണ്ട് ഇട്ടതാണ്

  22. വായിച്ചിട്ട് വരവേ.. ??

    1. നിത അല്ലെ അപ്പൊ നായിക ?

  23. ❤️❤️❤️

  24. ❤️❤️

    1. First adichallo ??

Comments are closed.