“ഡാ ഏതോ ഒരു ബാംഗ്ലൂർ അഡ്രസ്സ് അത് അവളുടെ ആണെന്ന് ഉറപ്പിച്ചു പറയാൻ എങ്ങനെ സാധിക്കും.. ഇനി അവൾ ആണങ്കിൽ തന്നെ ചെയ്ത ആൾ തന്നെ അഡ്രസ്സും വയ്ക്കുമോ.. എനിക്ക് എന്തോ പോലെ ശിവ..നി എന്തോ കോഴപ്പത്തിൽ ചെന്ന് ചാടുന്ന പോലെ തോന്നുന്നു.. ഒന്നും കൂടി ആലോചിച്ചിട്ട് പോരെ..അല്ലെങ്കിൽ വേണ്ട നമ്മുക്ക് ഒരുമിച്ചുപോകാം..”
അവൻ അത് പറഞ്ഞു വണ്ടിയുടെ ബാക്കിൽ കയറാൻ തുടങ്ങിയതും ഞാൻ അവനെ തടഞ്ഞു ബൈക്കിന്റെ ചാവി അവന്റെ കയ്യിൽ നിന്നും തട്ടി എടുത്തു അവനെ തുറിച്ചു നോക്കി.. ബൈക്ക് സ്റ്റാർട്ട് ചെയ്തു..
“ഡാ.!!”
അവൻ പുറകിൽ നിന്നും വിളിച്ചു എങ്കിലും ഞാൻ കേൾക്കുക പോലും ചെയ്യാതെ വണ്ടി മുൻപോട്ട് എടുത്തു.. നേരെ ബാംഗ്ലൂർക്ക്..
ഇടുക്കിയിൽ നിന്നും ബാംഗ്ലൂർക്ക് തമിഴ്നാട് കയറി കമ്പം തേനി ഡിണ്ടികൾ പോയാൽ അവിടെ നിന്നും നാമക്കൽ എത്താം..അവിടെ എത്തിയാൽ പിന്നെ എളുപ്പം ബാംഗ്ലൂർ എത്താം..
മനസ് മരവിച്ച അവസ്ഥ..ഓരോന്ന് ആലോചിച്ചപ്പോൾ അവളുടെ മുഖം മനസിൽ തെളിഞ്ഞു വരുന്നു.. ദേഷ്യം ഇരട്ടിച്ചു വണ്ടിയുടെ വേഗത കൂടി .. രാത്രി യാത്ര അയത്കൊണ്ട് വഴിയിൽ തിരക്ക് അനുഭവപ്പെട്ടില്ല..
ഇടയിൽ മൊബൈൽ റിങ് ചെയ്തുയെങ്കിലും അത് ശ്രദ്ധിക്കാതെ വണ്ടി മുൻപോട്ട് ഓടിച്ചു.
ഒരു വൈകുന്നേരത്തോടെ ഞാൻ ബാംഗ്ലൂർ എത്തി..വീണ്ടും ഫോണ് റിങ് ചെയ്തു നോക്കിക്കിയപ്പോൾ അമ്മയാണ്.. എടുക്കാതെ ഇരിക്കാൻ മനസ് അനുവദിച്ചില്ല..വണ്ടി സൈഡിൽ നിർത്തി.. എടുത്തു.
” നി എവിടെയാ.. എത്ര നേരായി വിളിക്കുന്നു.. മനുഷ്യനെ തീ തീറ്റിച്ചല്ലോഡാ..”
ദേഷ്യത്തോടെ ആണ് അത് പറഞ്ഞതെങ്കിലും ആ മനസ് എന്നെയോർത്തുള്ള സങ്കടമാണെന് എനിക്ക് അറിയാമായിരുന്നു.
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️