“നി എന്താ ചെയ്യുന്നേ..?”
“അഹ് നി വന്നോ.. ധ ചായ എങ്ങനെ ഉണ്ടെന്ന് പറ..”
അവൻ അത് എടുത്തു ചുണ്ടോട് ചേർത്തു..
“ഹമ്മെ.. അടിപൊളി.. ഒരു പ്രിത്യേക ടേസ്റ്റ്..”
ഞാൻ ഒന്ന് ചിരിച്ചു..
“ഇഞ്ചിയും ഏലക്കയും ഇട്ടിട്ടുണ്ട്..”
“കൊള്ളാം.. ഇവിടെ ഞാൻ ഈ എരിയയിലോട്ട് വരാറില്ല.. ഇടക്ക് വീട്ടിൽ നിന്ന് അമ്മ വരും അപ്പോൾ എനിക്ക് വേണ്ടി എന്തെങ്കിലും ഉണ്ടാക്കും അതാ ഇങ്ങനെ സ്റ്റോക്ക് ചെയ്തിരിക്കുന്നത്.. എന്തായാലും ചായ ഞെട്ടിച്ചു..”
“ഇതൊക്കെ എന്ത്.. ഞാൻ എല്ലാം ഉണ്ടാക്കും.. അച്ഛൻ ആണ് ഗുരു.. അപാര കൈപുണ്യം ആണ് ആൾക്ക് .. ആൾ ഓരോന്ന് ഉണ്ടാകുമ്പോൾ കൂടെ നിന്ന് പഠിച്ചത.. എന്നെകിലും ഒറ്റക്ക് ജീവിക്കുമ്പോ ഇതൊക്കെ അറിഞ്ഞിരിക്കേണ്ടേ..”
“ശരിയാണ്..അപ്പൊ ഇനി പുറത്തുന്ന കഴിച്ചു വയർ കേടാക്കേണ്ട അല്ലെ.. ”
അവൻ പറഞ്ഞപ്പോൾ ഞാൻ ഒന്ന് ചിരിച്ചു..
“അഹ് നി വാ നമ്മുക്ക് ഒന്ന് കറങ്ങിട്ട് വരാം.”
അവൻ ചായ കപ്പ് കഴുകി അവിടെ വച്ച് തിരിഞ്ഞു നടന്നു.. ഞാനും.
ഞങ്ങൾ വണ്ടിയിൽ കുറച്ചു ദൂരം കറങ്ങി.. അവൻ എന്നെ അവിടുത്തെ മാളിൽ കൊണ്ടുപോയി..ഒരു റെസ്റ്റോറന്റിൽ കയറി ഫുഡ് കഴിച്ചു.. ശേഷം വണ്ടിയിൽ കയറി..ഇടക്ക് ചിരിച്ചും തമാശകൾ പറഞ്ഞും കളിയാക്കിയും വെറുതെ കുറച്ചു നേരം കറങ്ങി.. ഫ്ലാറ്റിലേക്ക് എത്തിയപ്പോൾ നേരം ഒരുപാട് വൈകി. നല്ല ക്ഷീണം തോന്നിയത് കൊണ്ട് ഞങ്ങൾ രണ്ടാളും ഗുഡ് നൈറ്റ് പറഞ്ഞ് മുറികളിൽ കയറി..
നേരെ കയറി കിടന്നു.. ഇന്ന് നടന്നത് ഓരോന്ന് ആലോചിച്ചു..ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ദിവസം.. ഇങ്ങനെ ഒരു കമ്പനിയിൽ ജോലി കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല… എല്ലാം ഒരു സ്വപ്നം പോലെ..അതുപോലെ നീതയും സൂര്യയും പോലെ നല്ല സുഹൃത്തുക്കൾ..
നീത.. അവളെ കാണുമ്പോൾ അവളോട് വല്ലാത്ത ഒരു ഇഷ്ടം തോന്നുന്നു..അവളുടെ നുണകുഴികൾ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു..
അവൾ ഇല്ലായിരുന്നെങ്കിൽ ഈ പരിചയം ഇല്ലാത്ത സ്ഥലത്.. അവൾ കാരണം ആണ് താമസിക്കാൻ ഇത്രെയും സൗകര്യം ഉള്ള സ്ഥലം കിട്ടിയത്.. എന്നോട് കാണിച്ച ആ കരുതൽ..
എല്ലാം ആലോചിച്ചപ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..
“ദൈവമേ നെഞ്ചിൽ കയറി കൂടിയോ പെണ്ണ്..പണി ആവുമോ..ഇന്ന് കണ്ടതെ ഉള്ളു അപ്പോഴേക്കും??ഏയ്. ഛേ!!..”
ഇനി എന്തെങ്കിലും ആലോചിച്ചാൽ പ്രാന്ത് പിടിക്കും അതുകൊണ്ട് ഒരു പുഞ്ചിരിയോടെ തലയണയിൽ മുഖം പൂഴ്ത്തി തല വഴി പുതപ്പ് എടുത്തു പുതച്ചു.. കണ്ണുകൾ അടച്ചു നിദ്രയിൽ പൂണ്ടു.. നല്ല നിമിഷങ്ങൾ സ്വപ്നം കണ്ട്..
തുടരും
അറിയില്ല എത്രത്തോളം നന്നായിട്ടുണ്ട് എന്ന്. എന്തായാലും ഇഷ്ടപെട്ടാലും ഇല്ലെങ്കിലും അഭിപ്രായം പറയണേ.❤️
Nice story, നന്നായിട്ടുണ്ട്
Great…. ഞാനും അങ്ങനെ കുറച്ചു നേരത്തേക്ക് ബാംഗ്ലൂർ എത്തി… ????♥️♥️♥️
ഇന്ദു ചേച്ചി തുടക്കം കൊള്ളാം ♥️
❤raagu❤️?.. നല്ല തുടക്കം സസ്പെൻസ് വിട്ട് ഒരു കളിയും ഇല്ല അല്ലെ… എന്തായാലും.താൻ എഴുതിയ. കൃഷ്ണവേണിയെ കാൽ.. ഇതു സൂപ്പർ ഹിറ്റ് ആകും…. യീ അടുത്ത പാർട്ട് എന്താകും എന്ന ടെൻഷൻ അടിക്കാൻ വയ്യാതെ കൊണ്ട 3’4പാർട്ട് കഴിഞ്ഞിട്ട് വായിക്കാം എന്നു വേച്ചേ…..എന്നാ അടുത്ത പാർട്ട് വായിക്കട്ടെ..യീ ഒരുമിച്ച് വായിക്കുന്ന ഒരു സുഖം വേറെ യാ..
കൃഷ്ണവേണിയെകാൾ നന്നാവുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ശ്രമിക്കാം.. അത് മനസിൽ വചിത് വായികരുതെ.. അവസാനം നിരാശപെട്ടാൽ ആകെ കുഴപ്പം ആവും.. പിന്നെ സസ്പെൻസ് അതൊക്കെ ചുമ്മ അല്ലെ?. സ്നേഹം❤️
❤Raagu❤വായിച്ചു തുടങ്ങാൻ പോകുവാ..
ശരി. അഭിപ്രായതിനായി വെയിറ്റിങ്❤️
Superb
ഒത്തിരി സ്നേഹം❤️
ചേച്ചി എഴുതിയതിൽ വായിക്കുന്ന ആദ്യ കഥയാണിത്, വളരെ നന്നായിട്ടുണ്ട് ?. റൊമാൻസ് സ്റ്റോറീസ് അധികം വായിക്കാത്തത് കൊണ്ട് ee ഭാഗത്തേക്ക് നോക്കാതിരുന്നതാണ്, bt എനിക്കിത് ഇഷ്ട്ടപ്പെട്ടു ?,
അടുത്ത പാർട്ടും വായിക്കട്ടെ ?
എന്തത്തിന് പേരിന് മാത്രമേ ആ സാധനം ഉള്ളു. വായിക്കുമ്പോൾ നായകന് unറൊമാറ്റിക് മൂരാച്ചി എന്ന് പട്ടവും ആവും. ?
Next part എപ്പോഴാ
നാളെ പ്രതീക്ഷിച്ചോളൂ
katta waitting✨?
എംകെ എന്താ ഇപ്പോൾ പുതിയ കഥകൾ ഒന്നും എഴുതിലാത്തത്. Realy missing his stories ?
ഒരു യാത്രയിൽ ആണ് അതാട്ടോ.
chechii… Mk poitt 50 dhivasam aayille. vannittudaavuoo chechikk ariyoo?
വന്നിട്ടില്ല.
ooohh?
നല്ല തുടക്കം അടുത്ത part വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു❤️❤️
ഒത്തിരി സന്തോഷം കേട്ടോ ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️
ഇന്ദു ഇന്നാണ് കാണുന്നത് പിന്നീട് സൗകര്യം പോലെ വായിച്ച് കമൻ്റ് തരാം.
സ്നേഹത്തോടെ?
ശരി സമയം പോലെ വായിച്ചോളൂ❤️
അടുത്ത ഭാഗം 13ആം തിയതി എപ്പോഴാണ് ഷെഡ്യൂൾ ചെയ്തേക്കുന്നേ ?
Next Part 13 nn aano
Upcoming list ൽ 13 ആണ് കാണിക്കുന്നത്.
oooohh
രാത്രി 11 മണി ആണ് ഇട്ടത്. തീരുവാണേൽ അതിനു മുൻപ് തരാം.
okkeeyy??
തുടക്കം അടിപൊളി. ഇതുപോലെ തന്നെ മുൻപോട്ടുപോകുക
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
Nannayatund keto nallapole avatharipichu.. thudakkam adipili next part nu waiting aanatto .. vaikathe tharille
ഒത്തിരി സ്നേഹംട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം❤️
സൂപ്പർ ആയി മോളു തുടങ്ങട്ടെ ??❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.സ്നേഹത്തോടെ❤️
❤️❤️❤️
❤️
ഈ കഥയുടെ പേര് കേടപ്പോ നല്ല പരിചയം ഈ പേരിലുള്ള കഥ എവിടെയോ വായിച്ചതു പോലെ . കഥ വായിച്ചപ്പോൾ മനസിലായി ഇത് വേറെ കഥയാണെന്ന് . എന്തായാലും തുടക്കം ഗംഭീരായിട്ട്ണ്ട് Waiting for next part
ശരിക്കും പേര് ഇടാൻ ഞാൻ മോശം ആണ്. പെട്ടെന്ന് മനസിൽ തോന്നിയ പേര് അങ്ങ് ഇട്ടതാനട്ടോ. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം.സ്നേഹത്തോടെ❤️