അപരാജിതൻ 54 5204

എല്ലാവർക്കും പുണ്യ ഈദ് ആശംസകൾ

 

അപരാജിതൻ 54

 

ശ്മശാനഭൂമിയിൽ:

ലോപമുദ്ര, നിസ്സഹായയായി ലഹരിയുടെ ആധിക്യത്തിൽ ബോധമകന്നു കിടക്കുന്ന തന്റെ സഹോദരനെയും കൂട്ടുകാരനെയും നോക്കിയിരുന്നു.

അവളുടെ ഹൃദയം ഭയത്താൽ പെരുമ്പറ മുഴക്കി മിടിച്ചുകൊണ്ടേയിരുന്നു.

എത്ര ലഹരിയുപയോഗിച്ചാലും അതിൽ ഉന്മത്തനാകാത്ത ആദിയ്ക്ക് ഇപ്പോൾ വന്ന ഈ മാറ്റം അവളെയാകെ വിഷമിതയാക്കി.

ലോപമുദ്ര , കണ്ണുകൾ അടയ്ക്കുമ്പോൾ ഉൾക്കണ്ണിൽ തെളിയുന്നത്, അചലയമ്മ നട്ടുവളർത്തിയ അമ്പതാണ്ട്‌ പ്രായമുള്ള കൂവളം കാറ്റിൽ ആടിയുലയുന്നതാണ്.

അതൊരുപക്ഷേ അചലയമ്മയുടെ ആത്മാവ് ഭയത്താൽ നടുങ്ങിയുലയുന്നത് ആകുമോ എന്നാണവളുടെ മനസ്സ് തോന്നിച്ചത്.

“കണ്ണാ….അപ്പൂ ,,,എന്തിര്ങ്കെടാ ,,നമ്മ അചലപാട്ടിയമ്മ അങ്കെ ഭയന്തേ ഇറുക്കാര്ടാ,,,സീക്രമാ എന്തിര്ങ്കെടാ”

നിരവധിപ്രാവശ്യം ലോപമുദ്ര ആദിയുടെ കവിളിലും നെഞ്ചിലും മുറുകെതട്ടി വിളിച്ചുകൊണ്ടേയിരുന്നു.

ഓരോ പ്രാവശ്യത്തെ അവളുടെ വിളിയിലും അവനൊന്നു മൂളി കണ്ണ് തുറക്കാൻ നോക്കുന്നുവെങ്കിലും ലഹരി തലയിൽ പിടിച്ചവനതിനാകാതെ ചുടലയെ കെട്ടിപിടിച്ചു കിടന്നു.

ലഹരി തലയ്ക്ക് പിടിച്ച ചുടല നഷ്‌ടമായ ഉണർവ്വിലും പുഞ്ചിരിച്ചു തന്നെ ആദിയെ കെട്ടിപ്പിടിച്ചു കിടന്നു പുലമ്പി.

സങ്കരാ,,,,

നൻപാ,,,,

യാർ ചൊന്നേൻ നീ സണ്ടാലൻ എന്റ്…

നീ നിജമാ രാസാ താൻ ടാ,,

ഇന്ത മണ്ണുക്ക് അരസൻ താൻടാ,,,

നാൻ പൊളി സൊല്ല മാട്ടോ…

നാൻ എതുവു ചൊന്നാലും അതെ താൻ നിജോ൦,,

ആദിസങ്കര രുദ്രതേജ നായനാർ

രാസാവ്ക്ക് രാസാ

പെരിയ രാസാ

സക്രവർത്തി,,,”

അപ്പോളും ലോപമുദ്ര തന്നാലാകും വിധം വെള്ളം മുഖത്തു തളിച്ച് ആദിയെ ഉണർത്തുവാനായി ഭഗീരഥപ്രയത്‌നം നടത്തികൊണ്ടെയിരുന്നു.

ശിവശൈലത്തെ വട്ടമിട്ടു മാനത്തൂടെ പക്ഷിരാജൻ ചിറകടിച്ചു ശബ്ദമുണ്ടാക്കി പറക്കുന്നുണ്ടായിരുന്നു അപ്പോൾ.

@@@@

Updated: July 5, 2024 — 7:49 am

210 Comments

  1. ഹർഷൻ ചേട്ടാ എത്രയോ നാളുകളായി ഞാൻ കഥകൾ വായിക്കുന്നയത്‌ നിർത്തിയിട്ടു .. താങ്കളുടെ കഥയാണ് ഈ മായാ ലോകത്തേക്ക് എന്നീ പിന്നെയും എത്തിച്ചത്. വീണ്ടും വീണ്ടും അറിയുന്ദോറും വീണ്ടും ആഴങ്ങൾ ഉള്ളത് പോലെ ആണ്.

    എന്നിരുന്നലും ഒരു മനുഷ്യന് ജീവിതത്തിൽ rest എന്നാണത് അത്യാവശ്യമാണ്. ഒന്നും മോഹിക്കാതെ, ഒന്നും ആഗ്രഹിക്കാതെ കേവലം എന്നെ പോലുള്ള ഒരുപാട് ആളുകൾക്ക് താങ്കളുടെ വിലപ്പെട്ട എത്രയോ സുദിനങ്ങൾ പാഴാക്കിയിട്ടു ?? അതിനൊക്കെ ഞങ്ങൾ എങ്ങനെയാ നന്ദി പറയുക ചേട്ട???

    ആരൊഗ്യം ശ്രദ്ധിക്കണം എന്ന് മാത്രമേ ഇപ്പോൾ എനിക്കു പറയാൻ ഉള്ളു .. ദൈവത്തോട് പ്രാർത്ഥന മാത്രം… നല്ലത് ചെയ്താൽ നല്ലതെ വരൂ. ഞങ്ങളുടെ എല്ലാം പ്രാർത്ഥന കൂടേ ഉണ്ടാകും…. എന്ന് അരുൺ R❤️❤️

  2. ശ്രീരാജ്

    God bless you

  3. ഇബ്‌നു സിന,

    97786998472 ,
    97786998473 ,
    1800889470 .

    അസുഖം മാറാൻ ഈ ഇബിനു സിന സ്ഥാപനത്തിൽ
    പോയ്‌ നോക്കൂ . ഒന്നോ രണ്ടോ തവണ കൊണ്ട് അസുഖം
    പൂർണമായും മാറും . ഉറപ്പ് .

    എൻ്റെ അനുഭവം ആണ് .
    മരുന്നുകൾ ഇല്ല എന്നു തന്നെ പറയാം .

  4. ഒന്നും വരില്ല അസുഖം വേഗം സുഗമവും.റെസ്റ്റ് എടുക്കു
    ഞങ്ങൾ കാത്തിരിക്കും .തുടക്കം മുതൽ ഇതുവരെ ഞങൾ കൂടെ നിന്നില്ലേ ഇനിയും ഉണ്ടാകും. അപരാജിതൻ എന്ന കഥ 2 വർഷം കിടക്കയിൽ അനങ്ങാതെ കിടന്നപ്പോൾ കൂടെ ഉണ്ടായിരുന്നതാണ്
    അത് പൂർണമായും നിർത്താ എന്ന് പറയുമ്പോൾ ചിന്തിക്കാൻ കൂടി കഴിയുന്നില്ല.ഹർഷൻ ബ്രോ കാത്തിരിക്കാം എത്രവേണമെങ്കിലും കാത്തിരിക്കാം.അസുഖം മാറി കഥയുമായി തിരിച്ചു വരണം .വരും. എന്നും പ്രാർത്ഥന ഉണ്ടാവും

  5. Ready to wait…..with lots of prayers ….take care buddy…you will be better soon

  6. പ്രാർത്ഥനയോടെ കാത്തിരിക്കാം നല്ലത് നടക്കും എന്ന് വിശ്വസിക്കുന്നു❤️❤️❤️

  7. എല്ലാം ശെരിയാകും ഞങ്ങൾ പ്രാർത്ഥിക്കാം !!!
    സുഖമായിട്ട് വീണ്ടും എഴുതാൻ കഴിയട്ടെ !!!!

  8. കാത്തിരിക്കും അത് ഇനി എത്ര നാൾ ആയാലും ഞങ്ങൾ ഉണ്ടാവും ഇവിടെ

  9. ഇത്രയൊക്കെ ഭക്തിയും,സിദ്ധിയേയും പ്രകീര്‍ത്തിച്ചിട്ട് ഒരസുഖം വന്നപ്പോൾ ആയുർവേദം എന്ന മഹാ ജ്ഞാനത്തെ എന്തു കൊണ്ടു ഉപയോഗപ്പെടുത്തുന്നില്ല?

  10. അടിപൊളിയായി
    തുടരുക അതുപോലെ ആരോഗ്യം സംരക്ഷിക്കുക. ♥️♥️♥️♥️♥️

  11. Please take care of your health. Also finish this story , please hope to get good results in both we are all with you also in prayer

  12. പ്രിയ ഹർഷൻ, ഈ കഥയുടെ തുടക്കം മുതൽ ഉള്ള വായനക്കാരൻ ആണ്. ഹർഷൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് ആദ്യം ഈ കഥ പബ്ലിഷ് ചെയ്തിരുന്നത് ആഴ്ചയിൽ ഒന്നല്ല 5 ദിവസത്തിൽ ഒന്നാണ് പിന്നെയാണ് അത് ആഴ്ചയിൽ ഒന്നായത്… അന്ന് മുതൽ ഈ കഥയ്ക്ക് വേണ്ടി കാത്തിരുന്നവൻ ആണ് ഞാൻ. ഇതിന്റെ അവസാനം എന്താകും എങ്ങനെയാകും എന്ന് അറിയാൻ എനിക്ക് നല്ല താല്പര്യവും ഉണ്ട്. കഥ തൽക്കാലത്തേയ്ക്ക് നിർത്തുന്നു എന്ന് പറഞ്ഞതിൽ സന്തോഷവും ഇപ്പോൾ ഉണ്ടായിരിക്കുന്ന അസുഖം പൂർണ്ണമായും മാറിയില്ല എങ്കിൽ എന്ന് പറഞ്ഞതിൽ വിഷമവും ഉണ്ട്. അസുഖം പൂർണ്ണമായും ഭേദം ആകും.. ഈ കഥയുടെ അവസാനം വരെ എഴുതുകയും ചെയ്യും ഉറപ്പാണ് എനിക്ക്… എല്ലാം നല്ലതിനാണെന്ന് മാത്രം വിശ്വസിക്കുക… കാത്തിരിക്കാം അപരാജിതന്റെ ബാക്കി ഭാഗത്തിന് വേണ്ടി.. ഒരു വർഷം കാത്തിരുന്നില്ലേ ഇനിയും രണ്ടോ മൂന്നോ നാലോ വർഷം വേണമെങ്കിലും കാത്തിരിക്കും ഞാൻ…. പെട്ടെന്ന് അസുഖം പൂർണ്ണമായും ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു…..

  13. Take care of your health and take rest. get well soon dear. We will wait for your healthy comeback. No matter how long it takes…

  14. എനിക്കും ഉണ്ടായിരുന്നു . കൈ പൊക്കാൻ പറ്റുന്നില്ലായിരുന്നു . തരിപ്പ് കഴുത്തു വേദന ഒക്കെ . 2 മാസം ഫ്യ്സിൊതെരപ്യ് , പ്രത്യേകിച്ച് കഴുത്തിന് ബെൽറ്റ് ഇട്ടു വലിക്കുന്ന ഒരു ഐറ്റം , കഴുത്തിൽ നെക്ക് സപ്പോർട്ട് ബെൽറ്റ് ഇട്ടു ആയിരുന്നു എപ്പോളും മൊബൈൽ ഉയർത്തി പിടിച്ചു ഉപയോഗിച്ച് ലാപ്ടോപ്പ് മോണിറ്റർ വെച്ചു മോണിറ്ററിന്റെ താഴെ ബുക്ക്സ് വെച്ചു ഉയർത്തി കഴുത്തു ലെവലിൽ ആക്കി . പിന്നെ കഴുത്തിന് സ്ഥിരം exercise . 3-4 മോന്തസിൽ നല്ല ചേഞ്ച് വന്നു . exercise പ്രധാനം മുടക്കരുത് . പിന്നെ ബെൽറ്റ് ഉപയോഗവും കുറെ നാളേക്ക് വേണം . പിൽലോ മെഡിക്കേറ്റഡ് കിട്ടും നെക്ക് ഭാഗത്തു സപ്പോർട്ട് ഉള്ളത് . അതുപയോഗിക്കു

  15. ഡിക്രൂ

    അപരിചിതൻ പാതി വഴിയിൽ നിർത്തുക എന്ന് കേൾക്കുന്നത് വിഷമം ആണ് എന്നിരുന്നാലും നിങ്ങളുടെ ആരോഗ്യം നോക്കി പറ്റുമെങ്കിൽ മത്രം തുടരുക, ഹർഷൻ ചേട്ടാ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം… എന്ന് സ്നേഹത്തോടെ

  16. ഹർഷാ അവസാനത്തെ പേജ്
    വല്ലാത്ത വിഷമം ആണുണ്ടാക്കിയത്
    ഇത്രയും ത്രസിപ്പിച്ച, ആവേശത്തോടെ കാത്തിരുന്ന വീണ്ടും വീണ്ടും വായിച്ച കഥ വേറെ ഇല്ല
    പക്ഷെ എല്ലാത്തിനും മുകളിൽ നിങ്ങളുട ആരോഗ്യമാണ് പ്രധാനം
    എപ്പോഴും പ്രാർത്ഥനകളിൽ നിങ്ങളുമുണ്ടാകും
    ബേധമാകട്ടെ എന്ന പ്രാർത്ഥനയോടെ പ്രതീക്ഷയോടെ

    ആശാൻ

  17. ഹൗഔ….തിരുവിലയാടൽ ഇനിയും തുടരണം. ചേട്ടൻറെ അസുഖം ഒക്കെ പെട്ടെന്ന് മാറട്ടെ. എന്റെ പൊന്നു ചേട്ടാ നിർത്തുവാ എന്നു മാത്രം പറയരുത് സഹിക്കാൻ പറ്റത്തില്ല. ഞാൻ വന്ന് എഴുതി തരാം. എനിക്ക് ഒന്നും തരണ്ട. sreeramkh1234@gmail.com ഇതാണ് mail id. ഒന്നു മെസ്സേജ് മാത്രം മതി.

  18. നിർത്തരുത് എന്ന ഒരു അഭ്യർത്ഥന മാത്രമേ ഉള്ളു

  19. Dear Harsha,

    This part, as usual, also so great.
    But very sorry to hear about yr pain and can imagine the sufferings yu have undergone. Take care and continue treatment.
    But I’m sure you cannot restrain from its completiom. Mahadevan, the Great Aadhi Yogi will bless you.

  20. എൻ്റെ പൊന്നു ഹർഷാ.rest എടുത്താൽ വേഗത്തിൽ മാറുന്ന ഒരു അസുഖം ആണ് ഇത്.. കഴുത്തിന് ഒരു തരത്തിലും strain കൊടുക്കല്ല്.. കുനിഞ്ഞ് ഇരിക്കുകയോ മറ്റോ, pinne മരുന്നുകളും ഫിസിയോയും കൃത്യമായി ചെയ്യണം. അസുഖം നല്ലപോലെ ഭേദം ആയിട്ട് മാത്രം എഴുത്ത് തുടങ്ങിയാൽ മതി. അതും പറഞ്ഞ് കൊടുത്ത് എഴുതിച്ചാൽ മതി. ആരും ഇല്ലെ ഞാൻ വരാം.. പൈസ ഒന്നും തരണ്ട.

    ഈ കഥയ്ക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കാം. അസുഖം ഒക്കെ മാറിയട്ടു മാത്രം എഴുത്ത് തുടങ്ങിയാൽ മതി.

    ഹർഷൻ നിങ്ങ നമ്മുടെ ഒരു ഫാമിലി മെമ്പർ ആണ്.. so എന്തേലും ആവിശ്യം ഉണ്ടേൽ. ചോദിക്കാൻ madikkallu..

    ഇനി Ente പ്രാർഥനയിൽ താങ്കള് എന്നും ഉണ്ടാവും.. ഇത് rest എടുത്ത് കഴുത്തിന് ഫിസിയോ ചെയ്താല് set ആവാൻ ഉള്ളതെ ഉള്ളൂ.. tension ഒന്നും അടിക്കേണ്ട.. rest എടുക്കുക..

    Love dear brother.. take care .. Umma കഥയല്ല കഥാകാരൻ ആണ് ഞങ്ങൾക്ക് വലുത്.

  21. എൻ്റെ പൊന്നു ഹർഷാ.rest എടുത്താൽ വേഗത്തിൽ മാറുന്ന ഒരു അസുഖം ആണ് ഇത്.. കഴുത്തിന് ഒരു തരത്തിലും strain കൊടുക്കല്ല്.. കുനിഞ്ഞ് ഇരിക്കുകയോ മറ്റോ, pinne മരുന്നുകളും ഫിസിയോയും കൃത്യമായി ചെയ്യണം. അസുഖം നല്ലപോലെ ഭേദം ആയിട്ട് മാത്രം എഴുത്ത് തുടങ്ങിയാൽ മതി. അതും പറഞ്ഞ് കൊടുത്ത് എഴുതിച്ചാൽ മതി. ആരും ഇല്ലെ ഞാൻ വരാം.. പൈസ ഒന്നും തരണ്ട.

    ഈ കഥയ്ക്ക് വേണ്ടി എത്ര വേണേലും കാത്തിരിക്കാം. അസുഖം ഒക്കെ മാറിയട്ടു മാത്രം എഴുത്ത് തുടങ്ങിയാൽ മതി.

    ഹർഷൻ നിങ്ങ നമ്മുടെ ഒരു ഫാമിലി മെമ്പർ ആണ്.. so എന്തേലും ആവിശ്യം ഉണ്ടേൽ. ചോദിക്കാൻ madikkallu..

    ഇനി Ente പ്രാർഥനയിൽ താങ്കള് എന്നും ഉണ്ടാവും.. ഇത് rest എടുത്ത് കഴുത്തിന് ഫിസിയോ ചെയ്താല് set ആവാൻ ഉള്ളതെ ഉള്ളൂ.. tension ഒന്നും അടിക്കേണ്ട.. rest എടുക്കുക..

    Love dear brother.. take care .. Umma

  22. Dona MK LOVER 4 EVER

    Harshapeeee….

    Ninakkuvendi ethraperado prarthikkunne dont worry ellam sheriyakum ne tension adikathe samayameduthu ezhuthiyal mathi tto athu iniyippo varshangaleduthalum ithu poorthiyakkanam kaathirunnu vayicholam….

    NB ithintedelu konaparanju varan kure fubdakalundakum mind aakanda tto…Chokkadu malakatheetu nammalu peedichitilla pinnalle randu my%@$$ kathiyal athre ollu…we always include you in our prayers get well soon brother…take care and also take rest well.

Comments are closed.