ആദി ഓടിപ്പോയി ജീപ്പ് എടുത്ത് വന്നു.
“സുമേശാ,,ഒരു പണിയുണ്ടടാ”
“നമ്മുടെ ടീമിനെ വിളിക്കണോ അപ്പുവേട്ടാ,,”
“വേണ്ടെടാ,,,അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല ,, ഉടനെയെത്തണം ,,സമയമൊട്ടുമില്ല ”
“എവിടെയാ അപ്പുവണ്ണ ?”
“കമ്മോർവാഡയിലേക്ക് ”
“ഉവ്വ് ,,,നമ്മളൊരിക്കൽ പോയ സ്ഥലം ,,”
“ഹ്മ്മ് ,,,” ആദി ഗിയർ മാറ്റി.
ആദി ജീപ്പ് അതിവേഗം ഓടിച്ചു കൊണ്ടുപോയി.
@@@@@
അരുണേശ്വരത്ത്
പോലീസ് സ്റ്റേഷന്റെ പരിസരത്ത് നിന്നും
ഡോക്ടർ ഗോപിയുടെ കാർ പുറത്തേക്കിറങ്ങി.
പിൻസീറ്റിൽ ബോധമറ്റ നിലയിൽ ദേവർമ്മടത്തെ മല്ലികയുമുണ്ടായിരുന്നു.
നെറ്റിയിൽ മുറിവും കവിളിൽ അടികൊണ്ടു തിണർത്ത പാടുമുണ്ടായിരുന്നു.
ഇടക്കവർ “ഇന്ദൂ ,,,മോളെ ,,”എന്ന് പാതിബോധത്തിൽ പുലമ്പുന്നുണ്ടായിരുന്നു.
ഗോപി വേഗം തന്നെ കാർ വൈശാലിയിലെ ഹോസ്പിറ്റലിലേക്ക് ഓടിച്ചു പോയി.
@@@@@
സംഭവിച്ചത്:
കുറച്ചു നേരം മുൻപ്
ഇന്ദുവും മല്ലികയും കൂടെ അവളുടെ അച്ഛൻ കുടുംബത്തിൽ നിന്നും അവളുടെ സ്കൂട്ടിയിൽ അരുണേശ്വരം വഴി വന്നപ്പോൾ എതിരെ തന്റെ ജീപ്പുമായി മാവീരനും സംഘവും വന്നു. അന്നേരം ചന്തയിൽ നടന്ന സംഭവങ്ങളൊന്നും തന്നെ മാവീരൻ അറിഞ്ഞിരുന്നില്ല. എതിരെ സ്കൂടിയിൽ എന്നും തന്നെ മോഹിപ്പിക്കുന്നവൾ വരുന്നത് കണ്ടു മാവീരൻ അവരെ തടഞ്ഞു.
ഉന്തും തള്ളും ബഹളവുമായി, തന്നെ മോശമായി തൊടാൻ ശ്രമിച്ച മാവീരനെ ഇന്ദുലേഖ തല്ലി. ആ ദേഷ്യത്തിൽ, മാവീരനും കൂട്ടരും ഇന്ദുവിനെ വലിച്ചിഴച്ചു ജീപ്പിൽ കയറ്റി, ഇന്ദുവിന്റെ അമ്മയായ മല്ലിക , അവരെ തടയാൻ ശ്രമിച്ചപ്പോൾ അവരെ തല്ലി റോഡിലേക്ക് ഇട്ടു ചവിട്ടി, വീഴ്ചയിൽ അവരുടെ നെറ്റി കല്ലിലിടിച്ചു മുറിഞ്ഞു, മവീരന്റെ സിൽബന്ധി മല്ലികയുടെ മൊബൈലും വലിച്ചെറിഞ്ഞു കളഞ്ഞു, ആരെയും വിളിക്കാനാകാതെ അലമുറയിട്ട് മല്ലിക റോഡിൽ മാറത്തലച്ചു കരയുന്ന നേരം
എന്തോ ഭാഗ്യത്തിന് ഡോക്ടർ ഗോപി തന്റെ സുഹൃത്തിനെ കണ്ടു കാറിൽ വരുന്ന വഴി വിജനമായ വീഥിയിൽ മല്ലികയെ കണ്ടു.
കാർ നിർത്തി വിവരം തിരക്കി, അവർ കരഞ്ഞു നിലവിളിച്ചു നടന്ന സംഭവങ്ങൾ പറഞ്ഞു.
കൊണ്ടുപോയത് മാവീരനാണ്, തന്റെ മകളെ അവനും കൂട്ടരും ഇല്ലാതെയാക്കും എന്ന് പറഞ്ഞവർ തളർന്നു വീണു.
അവരെ കാറിൽ കൊണ്ടുപോയി ഇരുത്തി ഡോക്ടർ ഗോപീകൃഷ്ണൻ , മല്ലികയുടെ സഹോദരങ്ങളെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുവെങ്കിലും എല്ലാവരും നെറ്റവർക്ക് പരിധിക്കു പുറത്തെന്ന് കേട്ടു.
സ്ത്രീകൾ മാത്രമുള്ള ദേവർമഠത്തിലേക്ക് വിളിച്ചു പറയാൻ സാധിക്കാത്ത അവസ്ഥ. ഉടനെ തന്നെ ഡോക്ടർ ഗോപി, മല്ലികയെയും കൂട്ടി അടുത്തുള്ള അരുണേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ ചെന്നപ്പോൾ, എസ് ഐ ഗുണശേഖരൻ മാവീരന് എതിരെയുള്ള പരാതി സ്വീകരിച്ചുമില്ല, മാവീരൻ സുഖം തീർത്തിട്ട് മകളെ ഇത്തിരി ഉടവുകൾ തട്ടിച്ചാണെങ്കിലും വീട്ടിലാക്കി തരുമെന്ന് പറയുകയും മകൾ നഷ്ടപ്പെട്ടു വിഷമത്തിൽ ഇരിക്കുന്ന മല്ലികയെ വളരെ മോശമായി കമന്റ് ചെയുകയുമുണ്ടായി.
Uff adipoli ?
Angana oruratharde padanam thudangi kaynju?
Adutha samharathin aay waiting ?❤️
ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക് എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട് കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..
Dear harshan bro..
ella partukalum vaayichu..
thankkal paranja pole ellam connect cheythu ezhuthiyathu outstanding
ippol kurekoodi clear aayi kaaryangal
very engaging athukondu pettannu theernnu poya oru feel.
maveeranumayulla thiruvilayaadal koodi tharaamayirunnu.
ini kaathirippaanu.. bro timeduth ezhuthoo. e
thra aayalum ee kadha manassil ninnum povilla..
thanks and lots of love
Ann
Dear Harshan,
What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.
Well done brother a d keep writing.✌️
Ithinokke ent paranja prashamsikkukaa enn ariyillaaa…
Vaaakukal kittunnumillaaa….
Adutha bhaagathinaayi kaathu nilkkunnu❣️??
Bro pettanu thanne backi koode idan sremikanne
Waiting
Broooo
Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan
Super aayitund
Wonder full harshetta????????
Super aayitund marana mass ?????
Polichadukki ????????????appol goodnight ????????????????????????????
Appol adutha partn iam waiting ?????????????????????
ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
തിരുവിളയടൽ ആരാന്ഭം ?