അപരാജിതൻ -48 5671

അയാളുടെ തോൾ എല്ലിൽ സാരമായി പൊട്ടലേറ്റിരുന്നു.

“അടിക്കെടാ” ആദി വീണ്ടുമലറി.

കുട്ടിശങ്കരൻ കൂടമുയർത്തി അയാളുടെ കൈമുട്ടിൽ ആഞ്ഞടിച്ചു .

മുട്ടൊടിഞ്ഞു കൈ സാരമായി വളഞ്ഞു.

അയാൾ അലറിഅലറിക്കരഞ്ഞു.

“എനിക്ക് കൈ വേദനിക്കുന്നു അപ്പുവേട്ടാ ” അവൻ ഒടിഞ്ഞ കൈ തടവി പറഞ്ഞു .

“ആണോ ,,എന്നാൽ അതിങ്ങോട്ട് താ ,,”

അവനെ ചുമലിൽ ഇരുത്തികൊണ്ടു ആദി ആ കൂടം വാങ്ങി

യാതൊരു ദാക്ഷിണ്യവും കാണിക്കാതെ ഒരു മിനിറ്റിനുള്ളിൽ അയാളുടെ കൈയും കാലും പല പല കഷണങ്ങളായി ഒടിച്ചു നുറുക്കി.

അപ്പോളേക്കും തിമ്മയ്യന്റെ ബോധം പോയിരുന്നു.

അവൻ ചുമലിൽ ഇരുന്ന ശങ്കരനെ താഴെയിറക്കി.

ഗോപുരത്തിലെ ഘടികാരസൂചി പന്ത്രണ്ടിൽ എത്തി ഒപ്പം പന്ത്രണ്ട് മണികളും അടിച്ചു.

തന്റെ തലയ്ക്ക് മുകളിലുള്ള സൂര്യനെ മുഖമുയർത്തി ഒരുവട്ടം ആദി നോക്കി.

@@@@@@

“മുതലാളി ,,,,,,” എന്ന വിളികേട്ട് ആദി തിരിഞ്ഞു നോക്കി.

ചായക്കടക്കാരൻ ഭാസ്‌കൻ കൈയിൽ കുപ്പി ഗ്ളാസുകളും കെറ്റിലിൽ ചായയും കൊണ്ട് വന്നിരിക്കുന്നു.

അയാളുടെ പണിക്കാർ രണ്ടു ബെഞ്ചുകൾ അവിടെ നിരത്തിയിട്ടു.

“മന്നിക്കണം ,, ചിരട്ടകൾ ഞാൻ അടുപ്പിലാക്കി , ഇനി ഒരു തെറ്റും ചെയ്യില്ല പറയില്ല” കാതിൽ തൊട്ടയാൾ മാപ്പു പറഞ്ഞു.

ഉറക്കെയുറേക്ക ആദി പൊട്ടിചിരിച്ചു.

“അങ്ങനെയായാൽ തനിക്ക് കൊള്ളാം ”

ശിവശൈലത്തെ ഗ്രാമീണരെ അവൻ ബെഞ്ചിൽ ഇരുത്തി

മുത്തശ്ശനെ കസേരയിലും

ഭാസ്കരൻ കുപ്പിഗ്ലാസിൽ ചായ പകർന്നു ശിവശൈലത്തുള്ളവർക്ക് നൽകി.

വർഷങ്ങൾക്ക് ഇപ്പുറം ചന്ദ്രവല്ലി ചന്തയിൽ ശിവശൈലത്തുള്ളവർക്ക് മനുഷ്യരെന്ന പദവി ലഭ്യമായി.

അവർക്ക് ഇപ്പോളും തിരിച്ചറിയാൻ സാധിക്കാത്ത രുദ്രതേജനായ , ശിവശൈല സർക്കാരായ , അറിവഴകനായ ആദിശങ്കരനിലൂടെ.

പരദേശിയിൽ വയറ്റിലുണ്ടായതിൽ ഭ്രഷ്ട് നടത്തി പുറത്താക്കിയ അചലയുടെ കൊച്ചുമകനിലൂടെ.

Updated: January 13, 2023 — 12:14 am

37 Comments

  1. Uff adipoli ?
    Angana oruratharde padanam thudangi kaynju?
    Adutha samharathin aay waiting ?❤️

  2. ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക്‌ എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട്‌ കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..

  3. Dear harshan bro..
    ella partukalum vaayichu..
    thankkal paranja pole ellam connect cheythu ezhuthiyathu outstanding
    ippol kurekoodi clear aayi kaaryangal
    very engaging athukondu pettannu theernnu poya oru feel.
    maveeranumayulla thiruvilayaadal koodi tharaamayirunnu.
    ini kaathirippaanu.. bro timeduth ezhuthoo. e
    thra aayalum ee kadha manassil ninnum povilla..
    thanks and lots of love

    Ann

  4. Dear Harshan,

    What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.

    Well done brother a d keep writing.✌️

  5. Ithinokke ent paranja prashamsikkukaa enn ariyillaaa…
    Vaaakukal kittunnumillaaa….
    Adutha bhaagathinaayi kaathu nilkkunnu❣️??

  6. Bro pettanu thanne backi koode idan sremikanne

  7. Broooo
    Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan

  8. Muhammed suhail n c

    Super aayitund

  9. Muhammed suhail n c

    Wonder full harshetta????????
    Super aayitund marana mass ?????
    Polichadukki ????????????appol goodnight ????????????????????????????
    Appol adutha partn iam waiting ?????????????????????

  10. ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്‌‌ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി

  11. തിരുവിളയടൽ ആരാന്ഭം ?

Comments are closed.