അതെ നിമിഷം കാലുയർത്തി മുന്നിൽ തന്നെയടിക്കാനാഞ്ഞ കങ്കാണികളിൽ ഒരുത്തന്റെ വയറിൽ ചവിട്ടി തെറിപ്പിച്ചു.
നിലത്തുവീണു വയർപൊത്തിപിടിച്ച അയാൾ മലവിസർജ്ജനം നടത്തി ബോധം നഷ്ടമായി.
ആദി, കങ്കാണികൾക്ക് പിന്നിലായി നിൽക്കുന്ന തിമ്മയ്യനെ നോക്കി ചിരിച്ചു.
കോലച്ചോറുകൊടുക്കുന്നവന്റെ എരണംകെട്ടചിരി.
“ബ്ധൂം,,,,,,,” എന്നൊരു ശബ്ദമുയർന്നു കേട്ടു.
ആദി നേരെ പിന്നിലേക്ക് കരണം മറിഞ്ഞു ഇരുകൈകളും കുത്തി പിന്നിലേക്ക് കാൽ നീട്ടിപിടിച്ചു വീണു.
വീണപ്പോൾ അവ൯ മുഖമുയർത്തി നോക്കി.
അകലെ മുഷ്ടിചുരുട്ടി കാൽ ഉയർത്തി അവനെ നോക്കിചിരിക്കുന്ന മലയാടരിലെ ബോക്സർ ചാമിയാ൪.
“വാഹ്,,,മാർവാലസ് ” ഒരു ചിരിയോടെയവൻ മുന്നിൽ കൈ കുത്തി മേലേക്കുയർന്നു മണ്ണിൽ കാൽ കുത്തി നിന്നു.
ചാമിയാർ കാൽ നിലത്തു വെക്കാതെ അതെ നിൽപ്പ് തുടർന്നു.
അയാൾ പിന്നിലേക്ക് നോക്കി.
അന്നേരം മൂന്നു പേർ കൂടെ കരണം മറിഞ്ഞയാൾക്ക് അരികിൽ നിരനിരയായി കൈകൾ മുഷ്ടിചുരുട്ടി സംഘട്ടനത്തിനു തയ്യാറായി.
അലറിചിരിച്ചു കൊണ്ടവൻ ചാമിയാർക്ക് നേരെ പാഞ്ഞു മുന്നിലായി നിന്നു.
അവർക്കു പിന്നിൽ നിൽക്കുന്ന തിമ്മയ്യനെ നോക്കി ഒന്നുകൂടെ ചിരിച്ചു.
അതെ സമയം
അതിവേഗം ചാമിയാ൪ കാൽ മണ്ണിൽ കുത്തി ഉയർന്നു പൊങ്ങി ഇടംകാൽ വട്ടത്തിൽ വീശി ആദിയുടെ വലത്തെ ചെവിയുടെ ഭാഗത്തായി പ്രഹരിച്ചു. അവൻ നേരെ നിലത്തെക്ക് വീണു ബാലൻസ് ചെയ്ത സമയം ചാമിയാരുടെ കൂട്ടത്തിലുള്ള ഒരുവൻ അവനെ പിന്നിൽ നിന്നും പിടിച്ചു മേലേക്കുയർത്തി നിലത്തേക്കിട്ടു ആഞ്ഞു ചവിട്ടി.
അത് കണ്ടു കുട്ടിശങ്കര൯ അലറിവിളിച്ചു കരഞ്ഞു.
അതിവേഗം
ആദി , ഇടം കൈ മണ്ണിൽ കുത്തി ശക്തിയിൽ തിരിഞ്ഞു പൊങ്ങി , തന്നെ പ്രഹരിച്ചവന്റെ കരണം കാലിനാൽ അടിച്ചു തകർത്തു.
പ്രഹരത്തിന്റെ ശക്തിയിൽ അയാൾ പിന്നിലേക്ക് ഉയർന്നു പൊങ്ങി , കിണറിന്റെ കൈവരിയിൽ പോയിടിച്ചു കിണറിലേക്ക് വീണുപോയി.
“വാഹ് ,,നൈസ് ,,,” ആദി അത് കണ്ടു സ്വയം പുകഴ്ത്തി.
അവന്റെ തല നോക്കി ചവിട്ടാ൯ കാലൂന്നിപൊങ്ങിയ ചാമിയാരുടെ കാൽ അവന്റെ നേരെ വരുന്ന സമയം കൈ ക്രോസ്സ് ചെയ്തു തടഞ്ഞു ശക്തിയിൽ കൈ മേൽപ്പോട്ടുയർത്തി ചാമിയാരെ മുകളിലേക്ക് പൊക്കി,.
അതെ സമയം അതുകണ്ടു നിന്ന മറ്റൊരുവന്റെ നെഞ്ചിൽ ചവിട്ടി മേലേക്കുയർന്നു വായുവിൽ പൊങ്ങി നിന്ന ചാമിയാരുടെ വയറിൽ ആഞ്ഞു ചവിട്ടി തെറിപ്പിച്ചു.
ചാമിയാർ അതിവേഗതയിൽ പിന്നിലേക്ക് തെറിച്ചു , കിണറിന്റെ കൈവരിയിൽ ഇടിച്ചു, ഇടിച്ചതിന്റെ ആയത്തിൽ കൈവരി തകർന്നു ചാമിയാർ കിണറിലേക്ക് വീണു.
“കൂൾ ,,,,,,,,,”വിരൽ വലിച്ചുകൊണ്ട് അവൻ, അത് നോക്കി നിന്ന ചാമിയാരുടെ കൂട്ടാളിയുടെ പിന്നിലൂടെ ചുറ്റിപിടിച്ചു മേലേക്കുയർത്തി മണ്ണിലേക്കിട്ട് നെഞ്ച് നോക്കി ചവിട്ടി.
“ആ,,,” എന്നലറി അയാളവിടെ കിടന്നു പിടഞ്ഞു.
Uff adipoli ?
Angana oruratharde padanam thudangi kaynju?
Adutha samharathin aay waiting ?❤️
ബ്രോ… സൂപ്പർ…. ഒന്നും പറയാനില്ല….. അടുത്ത ബ്രേക്ക് എടുക്കുന്നതിനു മുൻപേ ആ മാവീരനെ തട്ടുന്ന പാർട്ട് കൂടി തരാമോ? നമ്മുടെ പാവം ഇന്ദുക്കുട്ടി ഒത്തിരിക്കാലം അവരുടെ പിടിയിൽ കഴിയാതിരിക്കാനാ… പിന്നെ ബ്രോ സാവകാശം ബാക്കി പാർട്സ് തന്നാൽ മതി. ഇങ്ങനെ ടെൻഷൻ അടിപ്പിക്കുന്ന രീതിയിൽ നിർത്തരുതേ…..
Dear harshan bro..
ella partukalum vaayichu..
thankkal paranja pole ellam connect cheythu ezhuthiyathu outstanding
ippol kurekoodi clear aayi kaaryangal
very engaging athukondu pettannu theernnu poya oru feel.
maveeranumayulla thiruvilayaadal koodi tharaamayirunnu.
ini kaathirippaanu.. bro timeduth ezhuthoo. e
thra aayalum ee kadha manassil ninnum povilla..
thanks and lots of love
Ann
Dear Harshan,
What else can I say besides that you are brilliant and that the wait for your story was worthwhile? I hope the remaining chapters of this story—despite the fact that they are difficult to write—will be released soon. We won’t mind waiting, and you are free to take as long as you like to finish this tale and nobody has the right to question that.
Well done brother a d keep writing.✌️
Ithinokke ent paranja prashamsikkukaa enn ariyillaaa…
Vaaakukal kittunnumillaaa….
Adutha bhaagathinaayi kaathu nilkkunnu❣️??
Bro pettanu thanne backi koode idan sremikanne
Waiting
Broooo
Thank u kaathiripnte sugham adh vere thanneya ippo vayichu theerne ullu hats off you maaan
Super aayitund
Wonder full harshetta????????
Super aayitund marana mass ?????
Polichadukki ????????????appol goodnight ????????????????????????????
Appol adutha partn iam waiting ?????????????????????
ഇന്നലെ തുടങ്ങിയതാ സമയം എടുത്തു വായിച്ചു എന്റെ പൊന്നോ ഹെവി. Fight scene ലാസ്റ്റ് ആയതു മാത്രം എനിക്ക് ഇഷ്ട പെറ്റില്ലട്ടോ ഇടക്ക് ഓരോന്ന് വെക്കാം eeee.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി
തിരുവിളയടൽ ആരാന്ഭം ?