അപരാജിതൻ 40 5052

Views : 253243

അർദ്ധരാത്രി

ശ്മശാനഭൂമിയിൽ

ലോപമുദ്ര തന്റെ പൂർവ്വജന്മപിതാവായ വൃദ്ധന്റെ മടിയിൽ ശിരസ് വെച്ച് പാദങ്ങൾ ഈ ജന്മത്തിലെ പിതാവായ കാളിചരണിന്റെ മടിയിലും വെച്ച് ഉറങ്ങാതെ കിടക്കുകയായിരുന്നു.അവളുടെ ശിരസിൽ അവളുടെ അപ്പയായ വൃദ്ധൻ വാൽസല്യത്തോടെ തലോടുന്ന വേളയിൽ ബാബയായ കാളിചരൺ അവളുടെ പാദങ്ങളിൽ മെല്ലെ തലോടി.

ലോപമുദ്ര ചുടലയെ നോക്കികിടക്കുകയായിരുന്നു.

അന്നേരം,

അവൾക്കരികിലായി ഇരുന്ന ചുടല അവളെയൊന്നു നോക്കി  അവളുടെ ദുഗ്ഗിയിൽ താളമിട്ടു

“രംഗനായകിയാകും ലോപമുദ്രയാകിയ എൻ ശക്തീ,,”

അവൾ മുഖമുയർത്തി ചുടലയെ നോക്കി

“എന്നാ നൻപാ ” മന്ദഹാസത്തോടെ അവൾ ബംഗാളിചുവയോടെ  ചോദിച്ചു.

“ഒന്നുമില്ല,,,ശക്തീ,,,എന്തിനാ നീ വീണ്ടും പിറന്നത് എന്ന് നിനക്കറിയില്ലേ?” ചുടല ചോദിച്ചു.

മറുപടിയായി അവൾ പുഞ്ചിരിച്ചു.

“കാലങ്ങൾക്ക് പിൻപ്  ഭാർഗ്ഗവയില്ലത്തെ പേച്ച് വരാത്ത ശ്രീനിവാസനാരായണൻ എവിടേ എത്തിപ്പെട്ടോ, അവിടെ വയറ്റുകണ്ണിയായ അചലയും എത്തിപ്പെട്ടു,

അന്ന് പേമാരി പെയ്ത രാത്രി പൂങ്കൊടിയാകിയ  ലക്ഷ്മിയ്ക്ക് പിറപ്പേകി അവർ എരന്തു പോയാച്ച്.

അതുക്കപ്പുറം ,

കാലങ്കൾക്കിപ്പുറം ശ്രീനിവാസനാരായണ൯ ഗൗരിലക്ഷ്മിയെ തിരുമണം സെയ്താർ,,,”

ചുടല വീണ്ടും ലോപമുദ്രയുടെ മുഖത്തേക്ക് നോക്കി.

“ആ അമ്മയുടെ ഉദരത്തിൽ നീ പിറന്നു അഞ്ചു വട്ടം , അഞ്ചു വട്ടവും നീ ഇല്ലാതെയായി,”

ലോപമുദ്ര  പുഞ്ചിരിയോടെ ശിരസ് കുലുക്കി.

“അഞ്ചു ഭൂതങ്ങളെ കലിയ്ക്ക് ഇല്ലാതെയാക്കാം, പക്ഷെ അഞ്ചു ഭൂതങ്ങൾക്കുമപ്പുറം ആറാമത് ഒരറിവുണ്ട്, ആ അറിവിനെയില്ലാതെയാക്കാൻ ഒരു കലിക്കും ,,,,,,”

ചുടല മുടികുലുക്കി അട്ടഹസിച്ചു “ഹ ഹ ഹ ഹ …”

“മുടിയാത്,,,,,,,ആറാമറിവിനെ സാവടിക്കറുതുക്ക്‌ അന്ത കലിയ്ക്കും മുടിയാത്”

ചുടല കൈകൾ പിന്നിലേക്ക് വെച്ച് ചാഞ്ഞു.

“ആ അറിവ് താൻ  അവൻ,,,എൻ സങ്കരൻ,,,പാതി വൈഷ്‌ണവനും പാതി ശൈവനും അവൻ പിറക്കണം എന്ന് അവരുടെ തീരുമാനം, ബ്രാഹ്മണപയ്യനും ക്ഷത്രിയപ്പൊണ്ണിനും പിറന്ത ചണ്ടാലൻ,,,ഹ ഹ ഹ ,,,” ചുടല ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു.

അവനെ ഒരു ഒരു ഒരു കലിക്കും കൊല്ല മുടിയാത്”

ചുടല ഉറക്കെ പൊട്ടിച്ചിരിച്ചു.

Recent Stories

The Author

6 Comments

  1. °~💞അശ്വിൻ💞~°

    ❤️❤️🔥🔥❤️❤️

  2. മരണം പാർവ്വതിക്ക് അതും ശങ്കരൻ ഉള്ളപ്പോൾ that’s impossible 😼❤️

  3. അപ്പോൾ എല്ലാത്തിനും തീരുമാനമായി 😔

  4. 😘😘❤❤🔥🔥🔥🔥

  5. കൊള്ളാം കിടു part രഹസ്യങ്ങൾ എല്ലാം ഓരോന്ന് അറിയുമ്പോൾ ഞെട്ടി പണ്ടാരം അടങ്ങേ

    ലോപ അപ്പുവിന്റെ ചേച്ചി ആണ് അറിഞ്ഞപ്പോൾ ഉള്ള കിളികൾ എല്ലാം പോയി

    അത് പോലെ പാറുവിന് ആണ് ആ ചന്ദനമുട്ടി ഉള്ളത് എന്ന് അറിഞ്ഞപ്പോൾ തൃപ്തി aayi എന്തായാലും അവളെ കൊല്ലാൻ വീടില്ല എന്ന് സത്യം ചെയ്തിട്ടുണ്ട് ഞങളുടെ അമ്മയുടെ പേരിൽ എന്ന് ലോപ പറയുന്നത് 🔥🔥🔥 ആയിരുന്നു

    ലോപ 5വട്ടം ജനിച്ചു മരിച്ചു എന്ന് പറഞ്ഞപ്പോൾ കൂടുതൽ ഞെട്ടി അപ്പോൾ കലിക്കു അപൂനെ ഒന്നും ചെയാൻ പറ്റില്ല അല്ലെ സന്തോഷം aayi

    ചുടല പറയുന്ന സീൻ ഒക്കെ ചുമ്മ 🔥🔥

    ബ്രഹ്മന പയ്യനും ക്ഷത്രിയ പോണ്ണിനും പിറന്നവൻ 🔥🔥🔥

    Nxt വായിക്കട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com