കാലവർഷം കലിതുള്ളിപ്പെയ്ത രാവുകളിൽ അസ്ഥികളെ പോലും തകർക്കാൻ പോന്ന തണുപ്പിനെ തോൽപിക്കാൻ അവളെയും കൊണ്ട് മഴചാറ്റൽ അടിച്ചുകയറുന്ന പീടികത്തിണ്ണയിൽ ഓടിക്കയറുമ്പോൾ കൂട്ടായിരുന്നത് മണ്ണിനെ വിറകൊള്ളിച്ചെത്തിയ ഇടിമിന്നലുകൾ ആയിരുന്നു…..
എന്തിനായിരുന്നു പോലും ഞങ്ങളെ അവർ ഉപേക്ഷിച്ചു പോയത്……..
ഒരു പക്ഷെ ഏറ്റെടുക്കാൻ ആളില്ലാത്ത ദിവ്യ ഗർഭങ്ങളുടെ നാണക്കേട് പിന്തുടരാതിരിക്കാൻ ആയിരിക്കാം…… അതൊ… അരവയർ നിറക്കാൻ പാട് പെടുന്നിടത്തു ഞങ്ങൾ ഒരു അധികപ്പറ്റാണെന്ന് തിരിച്ചറിഞ്ഞതിനാലോ…….
എങ്കിലും അവർ വലിച്ചെറിഞ്ഞു പോയ അനാഥത്വം, അതെത്ര പേടിപ്പെടുത്തുന്നതായിരുന്നുവെന്നു എന്നെങ്കിലും ഒരിക്കൽ അവരെ കണ്ടാൽ പറയണമെന്നുണ്ടായിരുന്നു…..
പോകപ്പോകെ ഓർമകളുടെ കൂട്ടിൽ മറവികളുടെ കിളി തന്റെ മുട്ടയിട്ടപ്പോൾ സ്വന്തവും ബന്ധവും എല്ലാം അലിഞ്ഞു പോയിരുന്നു…..
എനിക്കവളും അവൾക്കു ഞാനും….. അനാഥരെങ്കിലും അനാഥരല്ലാത്തവർ….
പക്ഷെ…….. ഏകാന്തതയുടെ ദുഃഖത്തിൽ നിന്നെന്നെ കരകയറ്റിയവൾ ആരുടെയോ മാംസദാഹത്തിനിരയായി, തീവണ്ടികൾ ചൂളം വിളിച്ചെത്തുന്ന ഉരുക്കു പാളങ്ങളുടെ തണുപ്പറിഞ്ഞപ്പോൾ വീണ്ടും ഞാൻ അനാഥൻ ആയി മാറിയിരുന്നു………
സ്നേഹപൂർവ്വം ?????
ആകെ സങ്കടം ആയി വായിക്കണ്ടായിരുന്നു ലാസ്റ്റ് ?
യ്യോ…… അങ്ങനെ പറയല്ലേ…. ??????????
ഇതാണ് ഞാൻ വായിക്കാൻ മടിച്ചത്… ലോല ഹൃദയൻ ആയ എനിക്ക് ഇത് വിഷമം ആകും…
പക്ഷെ ഒരു കവിത പോലെ മനോഹരം തന്നെ ആയിരുന്നു…
വാക്കുകളുടെ ഒഴുക്കും ഉപയോഗവും പ്രശംസനീയം…
ഒരു അഭിപ്രായവത്യാസം ഉള്ളത് കുപ്പ തൊട്ടിയിൽ കുഞ്ഞുങ്ങളെ വലിച്ചു എറിയുന്നത് അര വയറ് നിറക്കാൻ പാട് പെടുന്നവർ അല്ല… ഒരു നേരത്തെ അന്നത്തിനു കുഞ്ഞുങ്ങളെ വിൽക്കുന്നവർ ഉണ്ട്…എന്നാലും കുപ്പതോട്ടിയിൽ കളയില്ല… കുപ്പതോട്ടിയിൽ കളയുന്നവർ സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നു, സുഖത്തിന്റെ പിന്നാലെ പായുമ്പോൾ ഒരു നിമിഷത്തെ അബത്തം കാണിക്കുന്നവർ… അവർ അവരുടെ സ്വാർത്ഥതയും സുഖവും മാത്രം ഇഷ്ടപെടുന്നു… അവരാണ്ഇങ്ങനെ ചെയ്യുന്നത് ❤️
ജീവാ…. വായിച്ചു എന്നതിൽ തന്നെ ഒത്തിരി സന്തോഷം…..
പറഞ്ഞ അഭിപ്രായ വ്യത്യാസത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ…..
ആ പറഞ്ഞത് ആ അവസ്ഥ അനുഭവിക്കുന്ന വ്യക്തിയുടെ മാനസീകവ്യാപാരം എന്ന നിലയിൽ ആണ്…. പൊതുവായി നോക്കി കണ്ടുകൊണ്ട് അല്ല…..
പൊതുവിൽ നോക്കിക്കഴിഞ്ഞാൽ താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്…..
നിറഞ്ഞ സ്നേഹത്തോടെ… ????❤❤❤??
Hello ചെമ്പരത്തി,
.ആദ്യം തന്നെ ഈ ചെറുകഥ വായിക്കാതെ വിട്ടു പോയ ആ നിമിഷത്തെ ഓർത്തു ഞാൻ ക്ഷമ ചോദിക്കുന്നു.
വളരെ കുറച്ചു വാക്കുകൾ കൊണ്ട് എഴുതി ഒരുപക്ഷെ 6,7 പേജ് കൊണ്ട് എഴുതി
വിവരിക്കുന്നതിന്നേക്കാൾ നല്ലത് ഇത് പോലെ അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്തു വായനക്കാരനെ മനസ്സിലാക്കാൻ സാധിപ്പിച്ച ചെമ്പരതിക്ക് എന്റെ വക അഭിനന്ദനങൾ.
.Super ചെമ്പരുത്തി.
(ഇതു ഒരിക്കലും മറ്റുള്ള എഴുത്തുകാരുടെ സൃഷ്ടികളെ ആക്ഷേപിച്ചദോ അവഗണിച്ചാദോ അല്ല മറ്റുള്ള സൃഷ്ടിയിൽ നിന്നും വ്യത്യസ്ത അനുഭവം വായനക്കാരൻ എന്നാ രീതിയിൽ തോന്നിയത് കൊണ്ടാണ്. ഇതു പോലെ വേറെയും ചെറു കഥകൾ കാണും ഇതു എന്റെ ആദ്യത്തെ അനുഭവം ആണ്.)
ക്ഷമ ചോദിക്കേണ്ട ഒരാവശ്യവും ഇല്ല മാൻ….
ഞാനും കൂടുതൽ വായിക്കുന്നത് ചെറു കഥകൾ അല്ല…..അതു മറ്റുള്ളവരോട് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല…. ???
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി ഏറെ സന്തോഷം….. ???????❤❤❤
Kollam powli?
സ്നേഹം മാൻ ??❤❤❤???
ടോ…. വട്ടാ…,
പൊളി…
ഒരു രക്ഷയും ഇല്ല…
നന്നായി ഫീൽ ചെയ്‌തു….
വാക്കുകൾ കൊണ്ട് മനംകവർന്നു….
പൊതുവെ ഞാൻ ഇങ്ങനത്തെ സാധനങ്ങൾ ഒന്നും വായിക്കാറില്ല. അറിയാതെ വായിച്ചു പോയതാ. വായിച്ചില്ലായിരുന്നു എങ്കിൽ നഷ്ടമായിപോയേനെ.
സ്നേഹം മാത്രം ?
സ്നേഹത്തോടെ
കിംഗ് ലയർ
ന്റെ പൊന്നു പ്രാന്താ………
ഒരായിരം സ്നേഹം മാത്രമേ തിരിച്ചു തരാൻ ഉള്ളൂ…❤❤❤?????❤❤❤❤❤
പിന്നെ….ഹാപ്പി എഴുതണം എന്നു വിചാരിച്ചാലും എഴുതിക്കഴിയുമ്പോൾ ഇമ്മാതിരി ഐറ്റം മാത്രമേ ചെറിയ എഴുത്തിൽ വരുന്നുള്ളൂ….?????
Valare churungiya varikal kond manass kavarnnu. Innathe samuhathil namuk chutum nadakunna karyangal aan itoke. . Anadarude jeevitam kuranja vakkukalil kude paranju.avarude kashtapdum yadhanayum ellam.❤️❤️❤️orupadishtayi❤️
സ്നേഹം മാൻ ????❤❤❤❤❤❤❤❤????
ചെമ്പു…
ഒരു കവിത പോലെ മനോഹരം.,.,
കുറഞ്ഞ വാക്കുകളിൽ ആളുകളുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന എഴുത്ത്.,.,
സ്നേഹം.,.,
??
ഒരായിരം സ്നേഹം തമ്പൂസെ…..?????❤❤❤❤❤???
ചെമ്പൂ
നീ എന്നെ കരയിച്ചു.. ഇന്നിനി എനിക്കുറക്കം വരില്ല. ഇതെഴുതുമ്പോളും കണ്ണുകൾ തുളുമ്പുവാ..
ഒന്നും എഴുതാൻ പറ്റുന്നില്ല..ഹർഷേട്ടൻ പറഞ്ഞപോലെ
സങ്കടപെടുത്തിയതിനെ ഇഷ്ടമായി എന്ന് പറയാൻ മനസനുവദിക്കുന്നില്ല….
ഒത്തിരി ഒത്തിരി സ്നേഹം ഡോക്ടറെ…..നിങ്ങളുടെ ഒക്കെ ഈ സ്നേഹത്തിനു തിരിച്ചു തരാൻ എന്റെ കയ്യിലൊന്നുമില്ല….. ???????ഇതല്ലാതെ…… ❤❤❤❤❤❤
എന്തുപറയണം പറയാൻ ഉള്ളത് എങ്ങനെ പറയണം എന്ന് അറിയില്ല. സാദാരണ മെസേജിൽ അയക്കുന്ന ❤ ഈ ഒരു ചിഹ്നം ഞാൻ അധികം ഉപയോഗിക്കാറില്ല ഒരുപാട് ഇഷ്ടം ഉള്ളപ്പോൾ മാത്രം ഇതിന് തരാൻ എന്റെ കയ്യിൽ ഇത് മാത്രം ഒള്ളു ❤❤❤❤❤?
ഹൃദയം നിറഞ്ഞ സ്നേഹം മാൻ ❤❤❤❤❤❤
? ഈ ഒരു തൊഴുകൈ തരാൻ മാത്രമെ പറ്റു .?
തിരിച്ചും ഹൃദയം നിറഞ്ഞൊരു തൊഴുകൈ മാത്രം…. ?????????❤
സങ്കടപെടുത്തിയതിനെ ഇഷ്ടമായി എന്ന് പറയാൻ മനസനുവദിക്കുന്നില്ല..
ഹർഷേട്ടാ….. ചിലതിങ്ങനെ ആണ്…ആത്മാവിനെ പോലും കുത്തി നോവിച്ചു കൊണ്ടിരിക്കും.. ????
ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ❤❤❤???
കണ്ണ് നിറഞ്ഞുപോയി.. എന്നാ ഫീലാ നൻപാ.. End തെരുവിൽ ഏരിയപ്പെട്ടവരുടെ ദയനീയ സ്ഥിതി തുറന്നു കാണിച്ചു.. അവർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ….
ഒരു ഓർമപ്പെടുത്തൽ ആയിരുന്നു നിന്റെ കൊച്ചു കഥ . ചുരുങ്ങിയ വാക്കുകളിൽ ഒരു വലിയ സത്യം… ???????.
ജോർജേട്ടാ….. ഹൃദയം നിറഞ്ഞ സ്നേഹം…. എന്താണ് മറുപടി പറയേണ്ടതെന്നു എനിക്കറിയില്ല…. ???????കൂപ്പുകൈ മാത്രം….. ❤❤
ഒന്നും പറയാനില്ല..
പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്നൊരു ഭയം ❤❤❤
നൗഫുക്കാ…… മനസ്സിൽ തോന്നുന്നത് എന്തോ അത് പറയുക ശരിയാണെന്നു തോന്നിയാൽ… സ്നേഹത്തോടെ?????❤❤❤??
?????????
സ്നേഹം മാൻ… ????❤❤❤??
ഒരു പേജിൽ തീർത്ത\വിരിഞ്ഞ വിസ്മയം❣️❣️❣️എഴുത്തിൻ്റെ ഭംഗി അപാരം?ഒരു പേജിൽ തന്നെ ചിന്തിപ്പിക്കുകയും,ദുഃഖിപ്പിക്കുകയും ചെയ്തു,അതോടൊപ്പം അനാഥത്വം പേറുന്നവരുടെ നിസ്സഹായാസ്ഥയും, ദയനീയതയും,അവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു,എന്നെല്ലാം പറഞ്ഞു………..❣️❣️❣️❣️❣️
ആർക്കും വേണ്ടാതായവർ അല്ലെ അനാഥർ…….ചിലപ്പോൾ ആരും ഇല്ലാതെ അനാഥരായവർ….മറ്റു ചിലപ്പോൾ എല്ലാവരും ഉണ്ടായിട്ടും അനാഥരായവർ…….
സ്നേഹത്തോടെ ????❤❤❤❤???
Karayapichu kalanjhallo penne ?
?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?????❤❤❤
?????
?♂️?♂️?♂️?♂️?♂️?♂️?♂️❤❤❤????
ചെമ്പു… ❤
ഒരു പേജിൽ തീർത്ത വിസ്മയം… ?
നിന്റെ എഴുതിന്റെ ഭംഗി നന്നായിട്ട് എടുത്തു കാണിക്കുന്നു… ❤️
കാപ്പി പൂത്തെ വഴിയേ… Evide… അത് പോയി eythikood.. ??
ഒത്തിരി സ്നേഹം ഷാനൂസേ…….
സത്യം പറഞ്ഞാൽ കാപ്പി പൂത്ത വഴിയെ…. കംപ്ലീറ്റ് ആയിട്ടില്ല ?????? എങ്കിലും വരൂ ട്ടോ ചിലപ്പോൾ ഷെഡ്യൂൾ ചെയ്തതിനും നേരത്തെ…… ????❤❤❤❤?????????????❤❤❤❤❤?
Nice ?
But sed aakki
താങ്ക്സ് മാൻ… ?????❤❤❤❤❤???????❤❤❤??
This was just ???.
എന്നാലുവെന്റെ മനുഷ്യാ… ഇന്നലെ ഇങ്ങനൊരു തീം കിട്ടീട്ട് എത്ര പെട്ടന്ന അത് devalop ചെയ്ത് ഒരു കഥയാക്കിയേ. ?.
ഒന്നും പറയാനില്ല
അതൊക്കെ ഒരു ഓളത്തിൽ അങ്ങ് പോയതല്ലേ ??????? സ്നേഹം മാൻ ??????❤❤❤❤????
Tough and sad….
Sorry for my first comment……p