അനാഥൻ [ ചെമ്പരത്തി ] 564

Views : 3946

‍‍അനാഥൻ |

anadhan- | Author : ചെമ്പരത്തി

 

കൂട്ടുകാരെ….. ഇത് ഒരു പ്രൊജക്ടിനു വേണ്ടി പ്രിയ സ്നേഹിതർ… പ്രവാസി, യാഷ്, പ്രണയരാജ എന്നിവരുടെ ആവശ്യപ്രകാരം ഒരു മണിക്കൂർ കൊണ്ട് തട്ടിക്കൂട്ടിയതാണ്…… തെറ്റുകൾ ഉണ്ടാകാം…. ക്ഷമിക്കുക…. വായിച്ചു അഭിപ്രായങ്ങൾ പറയുക…..

അറിയുമായിരുന്നില്ല എനിക്കൊരിക്കലും……. അച്ഛനാരാണെന്ന്……. കാരണം എനിക്കറിയാത്ത അച്ഛനെ ചൂണ്ടിക്കാണിച്ചു തരണമെന്ന് ആവശ്യപ്പെടാൻ, എന്റെ ഓർമ്മയിൽ എനിക്ക് ഒരു അമ്മയും ഉണ്ടായിരുന്നില്ല….

നഗരത്തിരക്കിൽ നിന്നും ഇത്തിരി മാറി നഗരത്തിന്റെ മാലിന്യം മുഴുവൻ പേറുന്ന കുപ്പത്തൊട്ടിയിലെ ചവറു കൂനക്കിടയിൽ നിന്നെന്നെ കിട്ടുമ്പോൾ പൊക്കിൾ കൊടിയിൽ നിന്നൂറിയ രക്തം പോലും കട്ടപിടിച്ചിരുന്നില്ലെന്നാരോ പറഞ്ഞതോർക്കുന്നുണ്ടിപ്പോൾ……..

പ്രസവ ശേഷിപ്പുകളുടെ മണം മാറാത്ത ദേഹത്ത് കരുണ കാണിക്കാൻ, എനിക്ക് കൂട്ടിരുന്ന പുളിയനുറുമ്പുകൾക്ക് മടിയായിരുന്നത്രെ…..

അന്നൊരിക്കൽ അമ്മതൻ മാറിലെ മധുരമേറുന്ന പാൽത്തുള്ളികൾ നുണയുന്ന കുഞ്ഞിനെക്കണ്ടു നോക്കിനിന്നത് തെറ്റായിരുന്നുവെന്നു, എന്റെ കവിളിനെ ചതച്ച തഴമ്പ് നിറഞ്ഞ കൈകൾ പറഞ്ഞപ്പോൾ വേദനിച്ചത് എന്റെ കുഞ്ഞു ഹൃദയം മാത്രമായിരുന്നോ……??
അല്ല…….

എനിക്കുമൊരു അമ്മയുടെ നെഞ്ചിലാ ചൂടിലമർന്ന്  നിൽക്കുവാനൊരിക്കലും കഴിഞ്ഞില്ലല്ലോ എന്ന നെഞ്ചുലക്കുന്ന നൊമ്പരം മാത്രമായിരുന്നു കൂട്ടായി ഉണ്ടായിരുന്നത്….

വീണ്ടുമെന്നെ കിട്ടിയ ആ ചവറു കൂനക്കരികിലേക്ക് പിച്ച വച്ചു നടന്നത് ഇനിയുമവിടെ ആരെങ്കിലും കിടപ്പുണ്ടാവുമോ എന്നറിയാൻ ആയിരുന്നില്ല…..

പകരം, ആരെങ്കിലും തീർക്കാതെ വലിച്ച് എറിഞ്ഞിട്ട് പോയ ചോറ് പൊതിയിലെ വറ്റുകൾക്ക് എന്റെ കത്തിയെരിയുന്ന വയറിന്റെ നൊമ്പരം ശമിപ്പിക്കാൻ കഴിയുമെന്നോർത്തിട്ടായിരുന്നു…..

ഇടക്കെപ്പോഴോ ആരോ വാങ്ങിത്തന്ന ഒരു പൊതിച്ചോറിന് അവകാശിയായി എന്നെപ്പോലെ തന്നെ വെള്ളാരം കണ്ണുള്ള ഒരു കുഞ്ഞു മാലാഖയെ കൂടി കിട്ടിയപ്പോൾ അനാഥനായ എനിക്ക്, ഒരു കൂടപ്പിറപ്പിനെ കിട്ടിയ സന്തോഷം ആയിരുന്നു……. ഇനി മേലിൽ ഞങ്ങൾ അനാഥരല്ല എന്ന് എന്റെ കുഞ്ഞു ഹൃദയം ആർപ്പിട്ടു…..

പിന്നെ അവളെയും കൊണ്ട് ഒരു പിടി അന്നത്തിനായി കണ്ണുമുന്നിൽ കണ്ടവരോടെല്ലാം കൈ നീട്ടിയപ്പോൾ നീട്ടിത്തുപ്പിയവരും, ആർക്കും വേണ്ടാത്ത നാണയങ്ങൾ വലിച്ചെറിഞ്ഞു തന്നവരും, സഹതാപത്തോടെ മിഴിയെറിഞ്ഞവരും എല്ലാം ആദ്യമൊക്കെ അത്ഭുതം ആയിരുന്നെങ്കിൽ പോകപ്പോകെ അതൊരു ദിനചര്യ ആയിമാറിയിരുന്നു….

Recent Stories

87 Comments

  1. സ്നേഹം മാത്രം

    ആകെ സങ്കടം ആയി വായിക്കണ്ടായിരുന്നു ലാസ്റ്റ് 🥺

    1. ❦︎❀ചെമ്പരത്തി ❀❦︎

      യ്യോ…… അങ്ങനെ പറയല്ലേ…. 😍😍😍😍😍😍😍😍🌺🌺

  2. ഇതാണ് ഞാൻ വായിക്കാൻ മടിച്ചത്… ലോല ഹൃദയൻ ആയ എനിക്ക് ഇത്‌ വിഷമം ആകും…

    പക്ഷെ ഒരു കവിത പോലെ മനോഹരം തന്നെ ആയിരുന്നു…

    വാക്കുകളുടെ ഒഴുക്കും ഉപയോഗവും പ്രശംസനീയം…

    ഒരു അഭിപ്രായവത്യാസം ഉള്ളത് കുപ്പ തൊട്ടിയിൽ കുഞ്ഞുങ്ങളെ വലിച്ചു എറിയുന്നത് അര വയറ് നിറക്കാൻ പാട് പെടുന്നവർ അല്ല… ഒരു നേരത്തെ അന്നത്തിനു കുഞ്ഞുങ്ങളെ വിൽക്കുന്നവർ ഉണ്ട്…എന്നാലും കുപ്പതോട്ടിയിൽ കളയില്ല… കുപ്പതോട്ടിയിൽ കളയുന്നവർ സമ്പന്നതയുടെ മടിത്തട്ടിൽ വളർന്നു, സുഖത്തിന്റെ പിന്നാലെ പായുമ്പോൾ ഒരു നിമിഷത്തെ അബത്തം കാണിക്കുന്നവർ… അവർ അവരുടെ സ്വാർത്ഥതയും സുഖവും മാത്രം ഇഷ്ടപെടുന്നു… അവരാണ്ഇങ്ങനെ ചെയ്യുന്നത് ❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ജീവാ…. വായിച്ചു എന്നതിൽ തന്നെ ഒത്തിരി സന്തോഷം…..

      പറഞ്ഞ അഭിപ്രായ വ്യത്യാസത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ…..

      ആ പറഞ്ഞത് ആ അവസ്ഥ അനുഭവിക്കുന്ന വ്യക്തിയുടെ മാനസീകവ്യാപാരം എന്ന നിലയിൽ ആണ്…. പൊതുവായി നോക്കി കണ്ടുകൊണ്ട് അല്ല…..

      പൊതുവിൽ നോക്കിക്കഴിഞ്ഞാൽ താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്…..

      നിറഞ്ഞ സ്നേഹത്തോടെ… 🌺🌺🌺🌺❤❤❤😍😍

  3. Hello ചെമ്പരത്തി,

    .ആദ്യം തന്നെ ഈ ചെറുകഥ വായിക്കാതെ വിട്ടു പോയ ആ നിമിഷത്തെ ഓർത്തു ഞാൻ ക്ഷമ ചോദിക്കുന്നു.

    വളരെ കുറച്ചു വാക്കുകൾ കൊണ്ട് എഴുതി ഒരുപക്ഷെ 6,7 പേജ് കൊണ്ട് എഴുതി
    വിവരിക്കുന്നതിന്നേക്കാൾ നല്ലത് ഇത്‌ പോലെ അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർത്തു വായനക്കാരനെ മനസ്സിലാക്കാൻ സാധിപ്പിച്ച ചെമ്പരതിക്ക് എന്റെ വക അഭിനന്ദനങൾ.

    .Super ചെമ്പരുത്തി.

    (ഇതു ഒരിക്കലും മറ്റുള്ള എഴുത്തുകാരുടെ സൃഷ്ടികളെ ആക്ഷേപിച്ചദോ അവഗണിച്ചാദോ അല്ല മറ്റുള്ള സൃഷ്ടിയിൽ നിന്നും വ്യത്യസ്ത അനുഭവം വായനക്കാരൻ എന്നാ രീതിയിൽ തോന്നിയത് കൊണ്ടാണ്. ഇതു പോലെ വേറെയും ചെറു കഥകൾ കാണും ഇതു എന്റെ ആദ്യത്തെ അനുഭവം ആണ്.)

    1. ❦︎❀ചെമ്പരത്തി ❀❦︎

      ക്ഷമ ചോദിക്കേണ്ട ഒരാവശ്യവും ഇല്ല മാൻ….

      ഞാനും കൂടുതൽ വായിക്കുന്നത് ചെറു കഥകൾ അല്ല…..അതു മറ്റുള്ളവരോട് ഇഷ്ടക്കേട് ഉണ്ടായിട്ടല്ല…. 😊😊😊

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി ഏറെ സന്തോഷം….. 😍😍😍🌺🌺🌺🌺❤❤❤

  4. Kollam powli💋

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം മാൻ 🌺🌺❤❤❤😍😍😍

  5. ടോ…. വട്ടാ…,

    പൊളി…
    ഒരു രക്ഷയും ഇല്ല…
    നന്നായി ഫീൽ ചെയ്‌തു….
    വാക്കുകൾ കൊണ്ട് മനംകവർന്നു….
    പൊതുവെ ഞാൻ ഇങ്ങനത്തെ സാധനങ്ങൾ ഒന്നും വായിക്കാറില്ല. അറിയാതെ വായിച്ചു പോയതാ. വായിച്ചില്ലായിരുന്നു എങ്കിൽ നഷ്ടമായിപോയേനെ.

    സ്നേഹം മാത്രം 💞

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. ❦︎❀ചെമ്പരത്തി ❀❦︎

      ന്റെ പൊന്നു പ്രാന്താ………

      ഒരായിരം സ്നേഹം മാത്രമേ തിരിച്ചു തരാൻ ഉള്ളൂ…❤❤❤😍😍😍😍😍❤❤❤❤❤
      പിന്നെ….ഹാപ്പി എഴുതണം എന്നു വിചാരിച്ചാലും എഴുതിക്കഴിയുമ്പോൾ ഇമ്മാതിരി ഐറ്റം മാത്രമേ ചെറിയ എഴുത്തിൽ വരുന്നുള്ളൂ….😔😔😔😔😔

  6. മോനുട്ടൻ

    Valare churungiya varikal kond manass kavarnnu. Innathe samuhathil namuk chutum nadakunna karyangal aan itoke. . Anadarude jeevitam kuranja vakkukalil kude paranju.avarude kashtapdum yadhanayum ellam.❤️❤️❤️orupadishtayi❤️

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം മാൻ 🌺🌺🌺🌺❤❤❤❤❤❤❤❤😍😍😍😍

  7. ചെമ്പു…
    ഒരു കവിത പോലെ മനോഹരം.,.,
    കുറഞ്ഞ വാക്കുകളിൽ ആളുകളുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന എഴുത്ത്.,.,
    സ്നേഹം.,.,
    💕💕

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒരായിരം സ്നേഹം തമ്പൂസെ…..😍😍😍😍😍❤❤❤❤❤🌺🌺🌺

  8. ചെമ്പൂ
    നീ എന്നെ കരയിച്ചു.. ഇന്നിനി എനിക്കുറക്കം വരില്ല. ഇതെഴുതുമ്പോളും കണ്ണുകൾ തുളുമ്പുവാ..
    ഒന്നും എഴുതാൻ പറ്റുന്നില്ല..ഹർഷേട്ടൻ പറഞ്ഞപോലെ
    സങ്കടപെടുത്തിയതിനെ ഇഷ്ടമായി എന്ന് പറയാൻ മനസനുവദിക്കുന്നില്ല….

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒത്തിരി ഒത്തിരി സ്നേഹം ഡോക്ടറെ…..നിങ്ങളുടെ ഒക്കെ ഈ സ്നേഹത്തിനു തിരിച്ചു തരാൻ എന്റെ കയ്യിലൊന്നുമില്ല….. 🙏🙏🙏🙏🙏🙏🙏ഇതല്ലാതെ…… ❤❤❤❤❤❤

  9. എന്തുപറയണം പറയാൻ ഉള്ളത് എങ്ങനെ പറയണം എന്ന് അറിയില്ല. സാദാരണ മെസേജിൽ അയക്കുന്ന ❤ ഈ ഒരു ചിഹ്നം ഞാൻ അധികം ഉപയോഗിക്കാറില്ല ഒരുപാട് ഇഷ്ടം ഉള്ളപ്പോൾ മാത്രം ഇതിന് തരാൻ എന്റെ കയ്യിൽ ഇത് മാത്രം ഒള്ളു ❤❤❤❤❤😍

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഹൃദയം നിറഞ്ഞ സ്നേഹം മാൻ ❤❤❤❤❤❤

  10. 🙏 ഈ ഒരു തൊഴുകൈ തരാൻ മാത്രമെ പറ്റു .😭

    1. ❦︎❀ചെമ്പരത്തി ❀❦︎

      തിരിച്ചും ഹൃദയം നിറഞ്ഞൊരു തൊഴുകൈ മാത്രം…. 🙏🙏🙏🙏🙏🙏🙏🙏🙏❤

  11. സങ്കടപെടുത്തിയതിനെ ഇഷ്ടമായി എന്ന് പറയാൻ മനസനുവദിക്കുന്നില്ല..

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഹർഷേട്ടാ….. ചിലതിങ്ങനെ ആണ്…ആത്മാവിനെ പോലും കുത്തി നോവിച്ചു കൊണ്ടിരിക്കും.. 😥😥😥😥
      ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ❤❤❤🌺🌺🌺

  12. കണ്ണ് നിറഞ്ഞുപോയി.. എന്നാ ഫീലാ നൻപാ.. End തെരുവിൽ ഏരിയപ്പെട്ടവരുടെ ദയനീയ സ്ഥിതി തുറന്നു കാണിച്ചു.. അവർക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ….
    ഒരു ഓർമപ്പെടുത്തൽ ആയിരുന്നു നിന്റെ കൊച്ചു കഥ . ചുരുങ്ങിയ വാക്കുകളിൽ ഒരു വലിയ സത്യം… 🙏🙏🙏🙏🙏🙏🙏.

    1. ❦︎❀ചെമ്പരത്തി ❀❦︎

      ജോർജേട്ടാ….. ഹൃദയം നിറഞ്ഞ സ്നേഹം…. എന്താണ് മറുപടി പറയേണ്ടതെന്നു എനിക്കറിയില്ല…. 🙏🙏🙏🙏🙏🙏🙏കൂപ്പുകൈ മാത്രം….. ❤❤

  13. ഒന്നും പറയാനില്ല..

    പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്നൊരു ഭയം ❤❤❤

    1. ❦︎❀ചെമ്പരത്തി ❀❦︎

      നൗഫുക്കാ…… മനസ്സിൽ തോന്നുന്നത് എന്തോ അത് പറയുക ശരിയാണെന്നു തോന്നിയാൽ… സ്നേഹത്തോടെ🌺🌺🌺🌺🌺❤❤❤😍😍

  14. 💖💖💖💖💖💖💖💖💖

    1. ❦︎❀ചെമ്പരത്തി ❀❦︎

      സ്നേഹം മാൻ… 😍😍😍😍❤❤❤🌺🌺

  15. ഒരു പേജിൽ തീർത്ത\വിരിഞ്ഞ വിസ്മയം❣️❣️❣️എഴുത്തിൻ്റെ ഭംഗി അപാരം🔥ഒരു പേജിൽ തന്നെ ചിന്തിപ്പിക്കുകയും,ദുഃഖിപ്പിക്കുകയും ചെയ്തു,അതോടൊപ്പം അനാഥത്വം പേറുന്നവരുടെ നിസ്സഹായാസ്ഥയും, ദയനീയതയും,അവരെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു,എന്നെല്ലാം പറഞ്ഞു………..❣️❣️❣️❣️❣️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ആർക്കും വേണ്ടാതായവർ അല്ലെ അനാഥർ…….ചിലപ്പോൾ ആരും ഇല്ലാതെ അനാഥരായവർ….മറ്റു ചിലപ്പോൾ എല്ലാവരും ഉണ്ടായിട്ടും അനാഥരായവർ…….

      സ്നേഹത്തോടെ 🌺🌺🌺🌺❤❤❤❤😍😍😍

  16. Karayapichu kalanjhallo penne 😐

    1. ❦︎❀ചെമ്പരത്തി ❀❦︎

      🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😍😍😍😍😍❤❤❤

  17. 😢😢😢😢😢

    1. ❦︎❀ചെമ്പരത്തി ❀❦︎

      🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️❤❤❤😍😍🌺🌺

  18. ചെമ്പു… ❤

    ഒരു പേജിൽ തീർത്ത വിസ്മയം… 💯
    നിന്റെ എഴുതിന്റെ ഭംഗി നന്നായിട്ട് എടുത്തു കാണിക്കുന്നു… ❤️

    കാപ്പി പൂത്തെ വഴിയേ… Evide… അത് പോയി eythikood.. 🤞🏻

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഒത്തിരി സ്നേഹം ഷാനൂസേ…….

      സത്യം പറഞ്ഞാൽ കാപ്പി പൂത്ത വഴിയെ…. കംപ്ലീറ്റ് ആയിട്ടില്ല 😂😂😂😂😂😂 എങ്കിലും വരൂ ട്ടോ ചിലപ്പോൾ ഷെഡ്യൂൾ ചെയ്തതിനും നേരത്തെ…… 🌺🌺🌺🌺❤❤❤❤😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤🌺

  19. Nice 🤗
    But sed aakki

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്സ് മാൻ… 🌺🌺🌺🌺🌺❤❤❤❤❤😍😍😍😍😍😍😍❤❤❤🌺🌺

  20. This was just 🔥🔥🔥.

    എന്നാലുവെന്റെ മനുഷ്യാ… ഇന്നലെ ഇങ്ങനൊരു തീം കിട്ടീട്ട് എത്ര പെട്ടന്ന അത് devalop ചെയ്ത് ഒരു കഥയാക്കിയേ. 😍.

    ഒന്നും പറയാനില്ല

    1. ❦︎❀ചെമ്പരത്തി ❀❦︎

      അതൊക്കെ ഒരു ഓളത്തിൽ അങ്ങ് പോയതല്ലേ 😂😂😂😂😂😂😂 സ്നേഹം മാൻ 🌺🌺🌺🌺🌺🌺❤❤❤❤😍😍😍😍

  21. Tough and sad….
    Sorry for my first comment……p

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com