അഥർവ്വം 5 [ചാണക്യൻ] 159

Views : 13767

അമ്മ പറഞ്ഞ സീത അമ്മായിയുടെ കൈപ്പുണ്യം വെറുതെ അല്ല എന്ന് അവനു മനസിലായി.

അനന്തു ഇല മടക്കി വച്ചു എണീക്കാൻ ഒരുങ്ങുമ്പോഴാണ് മാലതി ഒരു പാത്രവും കൊണ്ടു അങ്ങോട്ടേക്ക് വന്നത്.

അനന്തു അതിലേക്ക് ഉറ്റു നോക്കി.

“നിനക്ക് ഇഷ്ട്ടപെട്ട അട പ്രഥമനാ ചെക്കാ ”

മാലതി അനന്തുവിന് നേരെ പ്രഥമൻ അടങ്ങിയ പാത്രം ഉയർത്തി കാണിച്ചു.

അനന്തു കൊതിയോടെ നാവ് കൊണ്ടു ചുണ്ട് നനച്ചു.

മാലതി അവിടുള്ള ഗ്ലാസുകളിൽ എല്ലാവർക്കുമായി പായസം വിളമ്പി.

മാലതി ഗ്ലാസ് നിറച്ച് പായസം ഒഴിച്ചതും അനന്തു കൊതി സഹിക്കാനാകാതെ ഗ്ലാസ് ചുണ്ടിലേക്ക് അടുപ്പിച്ചു പായസം വലിച്ചു കുടിച്ചു.

ചൂടു പായസം നാവിലേക്ക് തെന്നിയിറങ്ങിയതും കവിളും നാവും പൊള്ളിപ്പോയ അനന്തു കഷ്ടപ്പെട്ട് അത് കുടിച്ചിറക്കി.

അന്നനാളത്തിലൂടെ ചൂട് പായസം ഇറങ്ങി പോകുന്നതിന്റെ സഞ്ചാരപദം അനന്തുവിന് തിരിച്ചറിയാൻ പറ്റി.

അമളി പറ്റിയ നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ  അവൻ മുഖം താഴ്ത്തി പായസം കുടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ശിവ ഇതൊക്കെ കണ്ട് വായ് പൊത്തി അമർത്തി ചിരിച്ചു.

അനന്തു അവളെ തുറിച്ചു നോക്കി.

ശിവ അത് കാര്യമാക്കാതെ മുഖം വെട്ടിച്ചു.

“അപ്പൊ ഞാൻ എണീക്കട്ടെ ?”

പായസം കുടിച്ചു കഴിഞ്ഞ ശേഷം മുത്തശ്ശൻ എല്ലാവരെയും നോക്കി പറഞ്ഞു.

എല്ലാവരും അദ്ധേഹത്തെ നോക്കി തലയാട്ടി.

ശങ്കരൻ ഇല മടക്കി അതിനു മുകളിൽ പായസം കുടിച്ച ഗ്ലാസ് വച്ച് പതിയെ എണീറ്റു.

വാഷ് ബേസിനിലേക്ക് പോയി കൈകഴുകിയ ശേഷം മുത്തശ്ശൻ ഉമ്മറത്തേക്ക് പോയി.

അനന്തു ഗ്ലാസിൽ അവശേഷിച്ച അവസാന തുള്ളി പായസവും വടിച്ചെടുത്ത് കൈ കഴുകാനായി എണീറ്റു.

ഇല എടുക്കാനായി അവൻ തുനിഞ്ഞെങ്കിലും സീത അമ്മായി അവനെ തുറിച്ചു നോക്കിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.

വാഷ് ബേസിനിൽ കൈ കഴുകി അനന്തു നേരെ പൂമുഖത്തേക്ക് ചെന്നു.

മുത്തശ്ശന്റെ ചാരു കസേരയ്ക്ക് താഴെ അവൻ ഇരിപ്പുറപ്പിച്ചു.

ഈ സമയം ശങ്കരൻ ചാരു കസേരയിൽ ഇരുന്നു എന്തോ ഗഹനമായ ചിന്തയിൽ ആയിരുന്നു.

അനന്തുവിന്റെ സാമീപ്യം അറിഞ്ഞതും സ്വബോധത്തിലേക്ക് വന്ന ശങ്കരൻ ചിരിച്ചു.

“ഊണ് ഇഷ്ട്ടായോ ദേവാ ”

Recent Stories

The Author

ചാണക്യൻ

32 Comments

  1. Nalla feel mashaaa oru film kannunapolla🥰🥰🥰🥰

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ😍😍😘😘

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………🤗🤗

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ💝💝

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി🤗😍💝

    1. ചാണക്യൻ

      ആശാനേ……………😘😘

      1. ചാണക്യൻ

        Akku…………….. നന്ദി💝💝

  5. 😍😍👌

    1. ചാണക്യൻ

      Sidharth c ബ്രോ………..😍😍

  6. അന്ധകാരത്തിന്റ രാജകുമാരൻ

    🥰🥰🥰🥰🥰❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..🤗🤗

  7. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..🤗💝😍😘

    1. ചാണക്യൻ

      തമ്പുരാനേ……………😘😘

  8. 💙💙💙…

    ഇജ് പൊളിക്ക് മുത്തേ 🔥🔥🔥

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്😁😘😘

  9. സൂര്യൻ

    👌

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ?🤗

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. 👍

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ😍💝💝

  10. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    💣 third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം 🤗

  11. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..💝💝

  12. 1st🖤

    1. ചാണക്യൻ

      John wick മുത്തേ………….🤗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com