അഥർവ്വം 5 [ചാണക്യൻ] 159

അതുകണ്ട് മാലതിയുടെയും സീതയുടെയും കണ്ണുകൾ ഈറനണിഞ്ഞു.

മുത്തശ്ശൻ പൂമുഖത്തുള്ള ചാരു കസേരയിലേക്ക് പതിയെ അമർന്നിരുന്നു.

“ഈ വണ്ടി മുത്തശ്ശൻ മോന് സമ്മാനായിട്ട് തന്നല്ലേ, ഒരിക്കലും വിട്ടുകളയല്ലേ ഇവനെ. ദേവന്റെ ജീവൻ ആയിരുന്നു ഇവൻ.”

മുത്തശ്ശി ബുള്ളറ്റിന്റെ പെട്രോൾ ടാങ്കിൽ പതിയെ കൈ വച്ചു തഴുകികൊണ്ട് പറഞ്ഞു.

“എനിക്ക് അറിയാം മുത്തശ്ശി ഞാൻ പൊന്നുപോലെ നോക്കിക്കോളാം ഇവനെ…പേടിക്കണ്ട”

അനന്തു മുത്തശ്ശിയെ സമാധാനിപ്പിച്ചു.

ഷൈല വന്നു മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

ശിവയും മാലതിയും സീതയും അനന്തുവിന് ചുറ്റുമായി വന്നു നിന്നു.

“എടാ ഏട്ടാ കോളടിച്ചല്ലോ ”

ശിവ അവന്റെ കയ്യിൽ പിടിച്ചു തൂങ്ങി.

“പൊന്നുമോളെ നിന്റെ സ്നേഹ പ്രകടനം എനിക്ക് മനസ്സിലായിട്ടോ..നിനക്ക് ഇതിൽ കറങ്ങാൻ പോകാൻ അല്ലെ ? ”

അനന്തു സംശയത്തോടെ അവളോട് ചോദിച്ചു.

“മനസ്സിലായി അല്ലെ ? ”

ശിവ വളിച്ച ചിരി അവനു കൈമാറി.

“പിന്നല്ലാതെ കൊല്ലം കുറേ ആയില്ലേ നമ്മൾ കാണാൻ തുടങ്ങിയിട്ട് ”

“ഒന്ന് പോയിട്ട് വാ അനന്തൂട്ടാ ശിവ മോളുടെ ആഗ്രഹമല്ലേ? ”

സീത ശിവയുടെ പക്ഷം പിടിച്ചു.

“എണ്ണ കുറവാണ് അമ്മായി. വൈകുന്നേരം ബലരാമൻ അമ്മാവൻ എണ്ണ കൊണ്ടുത്തരാമെന്നു പറഞ്ഞിട്ടുണ്ട്. അതു കിട്ടിയിട്ട് ഇവളെയും കൊണ്ട് റൈഡിനു പോകാം”

“അതാണ്‌ എന്റെ ഏട്ടൻ ഉമ്മാ ”

ശിവ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.

“അമ്മ എന്താ ഒന്നും മിണ്ടാത്തെ ? ”

എന്തോ ആലോചനയിൽ മുഴുകിയിരുന്ന മാലതി അതു കേട്ട് ഞെട്ടി.

“ഒന്നുമില്ലടാ ഞാൻ ദേവേട്ടനെ കുറിച്ച് ഓർക്കുവായിരുന്നു. ”

മാലതി നെടുവീർപ്പെട്ടു.

32 Comments

  1. Nalla feel mashaaa oru film kannunapolla????

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ????

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………??

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???

    1. ചാണക്യൻ

      ആശാനേ……………??

      1. ചാണക്യൻ

        Akku…………….. നന്ദി??

    1. ചാണക്യൻ

      Sidharth c ബ്രോ………..??

  5. അന്ധകാരത്തിന്റ രാജകുമാരൻ

    ?????❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??

  6. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..????

    1. ചാണക്യൻ

      തമ്പുരാനേ……………??

  7. ???…

    ഇജ് പൊളിക്ക് മുത്തേ ???

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്???

  8. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. ?

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ???

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ? third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?

  10. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..??

    1. ചാണക്യൻ

      John wick മുത്തേ………….?

Comments are closed.