ഈ സമയം അങ്ങ് കിഴക്ക് ഭാഗത്തു നിന്നും പറന്നു വന്ന ഒരു കഴുകൻ അനന്തു ഇരുന്ന ആൽമരത്തിനു തലയ്ക്കൽ അന്തരീക്ഷത്തിലൂടെ വലം വച്ചു ചിറകിട്ടടിച്ചു പറന്നു.
കഴുത്ത് ചരിച്ചു താഴേക്ക് നോക്കിയ കഴുകൻ എന്തോ കണ്ടതും ശബ്ദമുണ്ടാക്കിക്കൊണ്ട് പതിയെ മരത്തിന്റെ ശിഖരത്തിലേക്ക് പറന്നു വന്നിരുന്നു.
പൊടുന്നനെ അതു രൂപാന്തരം പ്രാപിക്കുവാൻ തുടങ്ങി.
പതിയെ അതിന്റെ കണ്ണുകൾ രക്ത വർണ്ണമായി മാറി.
കൊക്കും നഖങ്ങളും ബ്ലേഡ് പോലെ നീണ്ടു വന്നു.
ഉടലും ചിറകുകളും സാവധാനം വികസിച്ചു വന്ന് അതു ഒരു വലിപ്പമൊത്ത പക്ഷിയായി മാറി.
ആരും കണ്ടാൽ ഭയക്കുന്ന വന്യമായ രൂപം അതു കൈ വരിച്ചു.
മരത്തിന്റെ ശിഖരത്തിൽ ഇരുന്ന് അതു അനന്തുവിനെ തന്നെ ഉറ്റു നോക്കി.
തന്റെ ഇരയെ കണ്ട സന്തോഷത്തിൽ ആ ഭീമാകാരനായ കഴുകൻ തന്റെ കൊക്കുകൾ ശിഖരത്തിൽ ഉരച്ചു മൂർച്ചയുണ്ടെന്നു ഉറപ്പു വരുത്തി.
“എന്നാൽ പോകാം. ”
അനന്തു പതിയെ ഇരിപ്പിടത്തിൽ നിന്നും എണീറ്റു.
അവൻ അവസാനമായി ഒന്നു കൂടി വിദൂരതയിലേക്ക് നോക്കികൊണ്ട് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു.
ഈ സമയം കഴുകന്റെ കണ്ണുകൾ വെട്ടി തിളങ്ങി.
അതു തന്റെ ഇരയെ പിടിക്കാനുള്ള വ്യഗ്രതയിൽ പുറകിലേക്ക് ആഞ്ഞു മുന്നോട്ടേക്ക് ചാട്ടുളി പോലെ കുതിക്കാനായി ആഞ്ഞു.
അപ്പൊ ആൽമരത്തിനു പുറകിലുള്ള പതിയിൽ പൊടുന്നനെ ഒരു കുലുക്കമുണ്ടായി.
അതിൽ നിന്നും ഉത്ഭവിച്ച തരംഗങ്ങൾ പ്രകമ്പനത്തോടെ മണ്ണിലൂടെ ചലിച്ചുകൊണ്ട് ആൽമരത്തിനു കീഴെയെത്തി.
ആൽമരത്തിനു ചുവട്ടിൽ എത്തിയതും തരംഗങ്ങൾ വൃക്ഷത്തിന്റെ ശരീരത്തിലൂടെ മുകളിലേക്ക് പടർന്നു കയറി.
എല്ലാ ശിഖരങ്ങളിലേക്കും ദ്രുതഗതിയിൽ അത് പ്രവഹിക്കപെട്ടു.
ശിഖരങ്ങളിലൂടെ സഞ്ചരിച്ച തരംഗങ്ങൾ സ്ഫുരിച്ചതും കഴുകൻ ദൂരേക്ക് ഞൊടിയിടയിൽ തെറിച്ചു വീണു.
കാലിനു സാരമായി പൊള്ളലേറ്റ കഴുകൻ പ്രാണരക്ഷാർത്ഥം കരഞ്ഞുകൊണ്ട് ഉരുണ്ടു പിരണ്ടെണീറ്റു.
പതിയെ വേച്ചു നടന്ന ഭീമാകാരനായ ആ പക്ഷി സാവധാനം യഥാ രൂപം സ്വീകരിച്ച് കിഴക്ക് ദിക്ക് ലക്ഷ്യമാക്കി വിവശതയോടെ പറന്നു.
ഈ സമയം അനന്തുവും ശിവയും സ്‌റ്റെപ്സ് ഇറങ്ങി കുന്നിനു താഴേക്ക് എത്തിയിരുന്നു.
അവർ ബുള്ളറ്റ് നിർത്തി വച്ചിരിക്കുന്നതിനു സമീപത്തേക്ക് പോയി.
ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിച്ചു.
കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു.
(തുടരും)
Nalla feel mashaaa oru film kannunapolla????
kuiiiii.
ചെക്കാ????
❤
നിധീഷ് ബ്രോ…………??
Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??
ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.
സൂര്യൻ ബ്രോ………..
അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???
??????
ആശാനേ……………??
Good
Akku…………….. നന്ദി??
???
Sidharth c ബ്രോ………..??
?????❤♥
അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??
❤️❤️❤️
Achuz ബ്രോ…………..????
???
തമ്പുരാനേ……………??
???…
ഇജ് പൊളിക്ക് മുത്തേ ???
BLUE ബ്രോ……… പിന്നല്ലാന്ന്???
?
സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??
വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
കഥ നല്ലതാ. ആ flow ൽ പോട്ട്. ?
ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
ഒത്തിരി സ്നേഹം മുത്തേ???
? third
കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?
❣️❣️
അല്ലൂട്ടാ……………..??
1st?
John wick മുത്തേ………….?