അഥർവ്വം 5 [ചാണക്യൻ] 159

ശിവ ഗത്യന്തരമില്ലാതെ അവന്റെ കയ്യും പിടിച്ചു നടന്നു.

കൈവരിയിൽ പിടിച്ചുകൊണ്ടു അവർ ഓരോ സ്റ്റെപ്പും പതിയെ കയറി.

ഇടക്ക് വച്ചു മുകളിൽ നിന്നും താഴേക്ക് വരുന്നവർക്ക് മാറി കൊടുത്തു സ്ഥലം ഒരുക്കി.

ഏകദേശം 50 സ്‌റ്റെപ്സ് കയറി കഴിഞ്ഞതും അവർ ആ മൊട്ട കുന്നിന്റെ മുകളിൽ എത്തി.

ശിവ ആകെ ക്ഷീണിതയായിരുന്നു.

അവളുടെ ചെന്നിയിലൂടെ വിയർപ്പ് ഒഴുകിക്കോണ്ടിരുന്നു.

മൂക്കിൻ തുമ്പത്തും മേൽ ചുണ്ടിലും വിയർപ്പു കണങ്ങൾ പൊടിഞ്ഞു.

“ടവൽ എടുക്കായിരുന്നു മറന്നു പോയി ”

നാവ് കടിച്ചുകൊണ്ട് ശിവ കൈ കൊണ്ടു മുഖത്തെ വിയർപ്പ് കൂടകൂടെ തുടച്ചു മാറ്റിക്കൊണ്ടിരുന്നു.

അനന്തു ശിവയേയും കൊണ്ടു കുന്നിന്റെ ഉപരി തലത്തിലൂടെ പതിയെ നടന്നു.

അവിടെ ഒരു ഭാഗത്തു മരത്തിന്റെ ചുവട്ടിൽ സ്ഥാപിച്ചിട്ടുള്ള പതിയ്ക്ക് സമീപം ചിലർ തൊഴു കൈയോടെ കൂപ്പി നിൽക്കുന്നു.

മറ്റു ചിലർ ഫോട്ടോ എടുക്കുന്ന തിരക്കിലും.

അനന്തു കുന്നിനു ചരുവിൽ ഉള്ള ആൽമരത്തിനു കീഴിലേക്ക് നടന്നു.

അതിന്റെ ചവട്ടിൽ ഉള്ള കവുങ്ങ് മുറിച്ചു ചേർത്ത് കൊണ്ട് നിർമിച്ച ഇരിപ്പിടത്തിൽ ശിവയും അനന്തുവും ഇരുന്നു.

മൊട്ട കുന്നിന്റെ താഴ്‌വരയിലെ ഒരുപാട് വീടുകളും പ്രകൃതി രമണീയമായ കാഴ്ചകളും
അവർ ആവേശത്തോടെ നോക്കി നിന്നു.

അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശം പ്രകൃതിയുടെ ഹരിതാഭയ്ക്ക് അൽപം ഭംഗം വരുത്തിയപ്പോലെ അവനു തോന്നി.

ഭൂമിയിൽ ആകെ ചുവന്ന ചായം വാരി വിതറി സൂര്യൻ പുതു ചിത്രത്തിൽ അൽപം മിനുക്കു പണി നടത്തുന്നു.

ബ്രഷിൽ നിന്നും അനുസരണയില്ലാത്ത ചിതറി തെറിച്ച ചുവന്ന തുള്ളികൾ മാനത്തിൽ നിറ വ്യത്യാസം വരുത്തുന്നുന്നു.

പതിയെ അന്നത്തെ ആലേഖനത്തിനു അറുതി വരുത്തിക്കൊണ്ട് സൂര്യൻ ഉറങ്ങുവാനുള്ള ത്വരയിൽ ഭൂമിയുടെ മടിത്തട്ടിലേക്ക് തല ചായ്ച്ചുകൊണ്ടിരുന്നു.

നല്ലൊരു അസ്തമയം കണ്ട അനുഭൂതിയിൽ ശിവയും അനന്തുവും ഇരുന്നു.

അവർക്ക് അവിടുന്ന് എണീക്കാനേ തോന്നിയില്ല.

അസ്തമയം കണ്ട ശേഷം ഓരോരുത്തർ പിന്തിരിഞ്ഞു പോകുവാൻ തുടങ്ങി.

അനന്തു ആ ഗ്രാമത്തിന്റെ ഭംഗിയും നൈർമല്യവും ആവോളം ആസ്വദിക്കുകയായിരുന്നു.

ശിവയ്ക്ക് തന്റെ മനസ്സിലെ സങ്കീർണ്ണതകൾ ഒഴിഞ്ഞു മാറി.

ഉഷാറോടെ അവൾ ചാടിയെണീറ്റു.

“ഡാ പോകാം നമുക്ക് ”

“ആം പോയേക്കാം.. ”

അനന്തു വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു.

32 Comments

  1. Nalla feel mashaaa oru film kannunapolla????

  2. kuiiiii.

    1. ചാണക്യൻ

      ചെക്കാ????

  3. നിധീഷ്

    1. ചാണക്യൻ

      നിധീഷ് ബ്രോ…………??

  4. ചാണക്യൻ

    Varun………അതേ ബ്രോ……. കുറച്ചു മാറ്റങ്ങൾ വരുത്തിയാ അവിടെ ഇടുന്നെ??

    1. സൂര്യൻ

      ഏത് പേരില ഇടുന്നതു. അവിടെ select ചെയ്തു നോക്കണ്ടേ അതുകൊണ്ടാ. കഥ എല്ലാടത്തും ഒരുപോലെ അല്ലേ നല്ലത്.

      1. ചാണക്യൻ

        സൂര്യൻ ബ്രോ………..
        അവിടെ അഥർവ്വം എന്ന പേരിൽ തന്നെയാട്ടോ ഉള്ളത്……
        AUthor ന്റെ പേര് പെൻസിൽ പാർദ്ധസാരഥി???

    1. ചാണക്യൻ

      ആശാനേ……………??

      1. ചാണക്യൻ

        Akku…………….. നന്ദി??

    1. ചാണക്യൻ

      Sidharth c ബ്രോ………..??

  5. അന്ധകാരത്തിന്റ രാജകുമാരൻ

    ?????❤♥

    1. ചാണക്യൻ

      അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ………..??

  6. ❤️❤️❤️

    1. ചാണക്യൻ

      Achuz ബ്രോ…………..????

    1. ചാണക്യൻ

      തമ്പുരാനേ……………??

  7. ???…

    ഇജ് പൊളിക്ക് മുത്തേ ???

    1. ചാണക്യൻ

      BLUE ബ്രോ……… പിന്നല്ലാന്ന്???

  8. സൂര്യൻ

    ?

    1. ചാണക്യൻ

      സൂര്യൻ ബ്രോ………….. വശീകരണം 9 വന്നിരുന്നു……. വായിച്ചിനോ??

      1. സൂര്യൻ

        വായിച്ചു. അവിടെ comment ഇടാറില്ല അതുകൊണ്ടാ. ഇടയ്ക്ക് പോയി നോക്കാറുണ്ട് അടുത്തത് വന്നോന്. ഒത്തിരി ലേറ്റ് ആക്കുന്നുണ്ട്. തിരക്ക് ഇലേ വേഗം ഇട്ടാ നന്നായിരുന്നു. Flow പോക്കില്ലലോ..
        കഥ നല്ലതാ. ആ flow ൽ പോട്ട്. ?

        1. ചാണക്യൻ

          ആണോ ബ്രോ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ………
          വേറൊരു കഥ കൂടി തീർക്കാനുണ്ട്….. അത് കഴിഞ്ഞാൽ വശീകരണം എഴുതണം…..
          ഒത്തിരി സ്നേഹം മുത്തേ???

  9. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ? third

    1. ചാണക്യൻ

      കുഞ്ഞപ്പൻ പ്രഭുവേ നമോവാകം ?

  10. അല്ലൂട്ടൻ

    ❣️❣️

    1. ചാണക്യൻ

      അല്ലൂട്ടാ……………..??

    1. ചാണക്യൻ

      John wick മുത്തേ………….?

Comments are closed.