അഗർത്ത 4 [ A SON RISES! ] ︋︋︋{ ✰ʂ︋︋︋︋︋เɖɦ✰ } 295

അത് അറിഞ്ഞത് പോലെ….അഗർത്തയിൽ തന്റെ സിംഹസനത്തിൽ ഇരുന്നിരുന്ന ക്വീനിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.,..,..

വീടിന് പുറത്ത് അത് കേട്ട് പുഞ്ചരിച്ച മറ്റൊരാളും ഉണ്ടായിരുന്നു…..,, അവനെ ജീവിതം മാറ്റി മറിക്കാൻ കാരണക്കാരി…,.,.,., ഇരുള്ളിൽ മറഞ്ഞിരിക്കുന്ന ആ സ്ത്രീ രൂപം….ക്വീൻ പറഞ്ഞ വ്യക്തി..,.,.,,

അവൾ മുഖത്തെ പുഞ്ചിരി മായ്ക്കാതെ ആകാശത്തേക്ക് പറന്നു ഉയർന്നു…,.,.,.,., അവളുടെ ഇരു കൈകളിലും വയലറ്റ് നിറത്തിൽ ഒരു പ്രകാശ ഗോളം ഉണ്ടായിരുന്നു..,.

മലപ്പുറം ടൗൺ

ഏറെ രാത്രി ആയിരുന്നു..,.,.,.,.,.,., റോഡുകളും കടകളും എല്ലാം വിജനമാണ്..,.,.,..,., ചില തെരുവ് നായ്ക്കൾ റോഡിലൂടെ ശബ്ദമുണ്ടാക്കി ഓടി നടക്കുന്നു…..,..,,.

സ്ട്രീറ്റ് ലൈറ്റ് ഇടക്ക് മിന്നി കത്തുന്നുണ്ട്..,.,.,..,.. ചന്ദ്രൻ നിലാവ് പരത്തി കൊണ്ട് ആകാശത്ത് നിലകൊണ്ടു….,…..

ഇടക്ക് ചീറി പായുന്ന വാഹനങ്ങളുടെ ശബ്ദമല്ലാതെ മറ്റു ശബ്ദങ്ങൾ ഒന്നുമില്ല…..നിശബ്ദ വളരെ ഭയപ്പെടുത്തുന്നത് ആയിരുന്നു…,.,.,.,.

അവിടെ വലിയ ഒരു ബിൽഡിംഗ്‌……അടുത്ത് വേറെ ചില കെട്ടിടങ്ങളും..,..,.,., അതിന്റെ ഉള്ളിലോട്ടു കയറി സ്ഥിതി ചെയുന്ന ഒരു പ്രൈവറ്റ് ബാങ്ക്..,.,..

അവിടെ കാവൽ നിൽക്കുന്ന ഒരു നാല്പത് വയസൊളം തോന്നിക്കുന്ന വ്യക്തി….,.,..,,. അയാൾ ബാങ്കിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..,.,.,..,

67 Comments

  1. കൈലാസനാഥൻ

    സിദ്ധാർത്ഥ്

    ഈ ഭാഗവും വളരെയധികം ഇഷ്ടമായിരുന്നു.
    സിദ്ധാർത്ഥിന്റെ ശക്തി അവന് തിരിച്ചറിയുവാൻ വേണ്ടി നടത്തിയ മത്സരയുദ്ധത്തിന് ശേഷം എല്ലയെ കൈകളിലേന്തി നടക്കുമ്പോൾ അമ്മേ എന്ന് വിളിച്ച് ഭയന്ന് ഒരു പെൺകുട്ടി ഓടി വരുന്നതും ഒരു സ്പിയർ പറന്നു വന്ന് ആ പെൺകുട്ടിയുടെ വയറിൽ തറഞ്ഞിരുന്ന് മരണപ്പെടുന്നതും മിത്രയൊഴികെയുള്ള സ്ത്രീ ജനങ്ങൾ യുദ്ധസജ്ജരായി പലവിധ ആയുധങ്ങൾ ധരിച്ച് നിൽക്കുന്നതും വിസ്മയകരം തന്നെയായിരുന്നു.

    കാഴ്ചയിൽ തന്നെ ഭീകരരൂപിയായ ചുവന്ന രണ്ട് വട്ടക്കണ്ണുകളും നീളം കുറഞ തടിച്ച രണ്ട് കൊമ്പുകളും പടച്ചട്ടയണിഞ്ഞെ ശരീരത്തോടും കയ്യിൽ വാളേന്തിയും നീണ്ട നഖങ്ങൾ ഉള്ളതുമായ ഭീമാകാരരൂപത്തെ അസാമാന്യ വേഗത്തിൽ ചാടിയുയർന്ന് പ്രഹരിക്കുന്നു പക്ഷേ അനെ ഡെമോൺ അതിലും വേഗതയിൽ അവളെ ചുഴറ്റിയെറിയുന്നു. മറ്റു സ്ത്രീകളും കൂടി ഒരുമിച്ച് നേരിട്ടും ഉണ്ടായ മുറിവുകൾ തൽക്ഷണം ഇല്ലാതായി ഏകനായി പോരാടുന്ന ഡെമോണിൽ നിന്നും ഒരു പെൺകുട്ടിയെ സിദ്ധാർത്ഥ് സാഹസികമായി കൂരമ്പുകളിൽ നിന്നും രക്ഷിക്കുന്ന സീൻ ഉദ്യേഗജനകമായിരുന്നു. അതിന് ശേഷം സ്വയം പോരാട്ടം ഏറ്റെടുത്ത് ഡെമോണിനെ വകവരുത്തുന്നത് ഒക്കെ കൺമുന്നിൽ മിനിമ റഞ്ഞതുപോലെ തോന്നി.

    യുദ്ധശേഷം കൊട്ടാരത്തിലേക്കുള്ള യാത്രയും എല്ലയുമായുള്ള സംഭാഷണങ്ങളും പോയ വഴിയിൽ കണ്ട വെളുത്ത ശരീരത്തിൽ വയലറ്റ് കളറിലുള്ള ഒറ്റ കൊമ്പുള്ള കുതിര വർണിച്ചത് നേരിട്ടു കണ്ടതുപോലെ, മറ്റൊരു ഭീതി പടർത്തുന്ന ജീവിയെ പറ്റി പറയുന്നത് ഒക്കെ ഭാവനയിലും അപ്പുറത്തെ മായാ സൃഷ്ടി കണ്ടതുപോലെ തോന്നി. സിദ്ധാർത്ഥ് കുളിയൊക്കെ കഴിഞ്ഞ് ഉറങ്ങുമ്പോൾ മിത്ര സ്വപ്നം കാണുന്നത് ഭൂമിയിൽ നടക്കുന്ന രംഗങ്ങൾ വിവരിച്ചിരിക്കുന്നത് അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു എന്നു തന്നെ പറയാം.

    ഇതേ സമയം എല്ലാം ഉൾക്കണ്ണിൽ കാണുന്ന ക്വീൻ ഐറിസ ധ്യാനനിമഗ്നയായിരിക്കുന്നു ( സിദ്ധാർത്ഥ് തന്റെ ശക്തി നന്മക്കോ അതോ തിന്മക്കോ ഉപയോഗിക്കുക എന്ന ചിന്തയിലായിരിക്കും ) അവിടേക്ക് മിത്ര ഭയനോടിച്ചെന്ന് മാതാവിനോട് സ്വപ്നത്തെ പറ്റി പറയുന്നതും നമ്മയുടെ മുഖത്ത് ഭയാശങ്കകൾ ഉടലെടുക്കുന്നതും ഒക്കെ അനിർവചനീയം.

    മിത്ര തന്റെ സ്വപ്നത്തിൽ രണ്ട് ദിവസം മുമ്പ് അമ്മ ആ മുറിയിൽ കണ്ട ചിത്രത്തിലെ ആ രൂപങ്ങൾ തന്നെയെന്ന് സ്പഷ്ടം. അതിലെ ഭീമാകാരനായ സിംഗാസനസ്ഥനായിരിക്കുന്ന പ്രകാശം പരത്തുന്ന മൂന്നു രത്നങ്ങൾ പതിപ്പിച്ച വള ധരിച്ചവൻ സാക്ഷാൽ “God of Darkness ” ആണെന്ന് പറയുന്നു. പക്ഷേ അവന്റെ മുമ്പിൽ കറുത്ത വസ്ത്രം ധരിച്ച് മുട്ടുകുത്തി നിന്ന രൂപം സിദ്ധാർത്ഥിന്റെ മുഖച്ഛായയിൽ അതാണവർക്ക് ആശങ്കയുളവാക്കിയതും.അത്ഭുതപ്പെടുത്തുന്ന വിവരണം .

    സിദ്ധാർത്ഥിനെ തന്റെ നാട്ടിലേക്ക് യാത്രയാക്കുമ്പോൾ അവിടുത്തെ ജനത്തിന് പ്രത്യേകിച്ചും എല്ലയ്ക്ക് ഉണ്ടാകുന്ന വികാരവിക്ഷോപങ്ങളും മിത്രയുടെ താല്പര്യമില്ലായ്മയും ഒക്കെ നായിരുന്നു. മിത്രയുടെ മായാജാലത്താൽ നാട്ടിൽ എത്തിക്കുന്നതും അവളുടെ തെറ്റിദ്ധാരണകൾ മാറിയതും പ്രണയബദ്ധരാകുന്ന തലത്തിലേക്കെത്തുന്നതും ഒക്കെ രസകരവും ആനന്ദകരവുമായിരുന്നു.

    സിദ്ധാർത്ഥ് തന്റെ സ്വഭവനത്തിലെത്തുന്നതും ബന്ധുക്കളും നാട്ടുകാരും ഒക്കെ ആകുലപ്പെട്ടതും അവന്റെ കള്ളം പലരും വിശ്വാസിക്കുന്നതും അച്ഛനും അമ്മയോടും സഹോദരിയോടും മാത്രം സത്യം പറയുന്നതും പെങ്ങൾ സന്തോഷവതിയായി പ്രകടിപ്പിക്കുന്ന ചേഷ്ടകൾ ഒക്കെ നന്നായിരുന്നു. നന്മകൾക്ക് മാത്രം തന്റെ ശക്തി ഉപയോഗിക്കാവൂ എന്ന പിതാവിന്റെ ഉപദേശം ശിരസാവഹിക്കാമെന്ന ഉറപ്പ് ക്വീൻ എറീസയിലും അവനെ ഈ നിലയിലാക്കിയ രൂപവും കേട്ട് സന്തോഷവതികളാകുന്നതും വിസ്മയകരം എന്ന് മാത്രം പറയുന്നു. ആ രൂപം മിത്ര അയിരിക്കാം എന്ന് അനുമാനിക്കുന്നു.

    മലപ്പുറത്ത് ബാങ്ക് സുരക്ഷകൻ കാണുന്ന രൂപങ്ങൾ, അവസാനം ഒരു പൂച്ചപ്പെണ്ണ് അത് കണ്ട് നിൽക്കുന്ന സിദ്ധാർത്ഥിന്റെ വീട്ടിന് മുകളിലെ ചുവന്ന ഗോളങ്ങൾ കൈകളിലേന്തിയ സ്ത്രീരൂപം ഇവർ ആരൊക്കെ ? വീടിന് മുകളിലെ രൂപം മിത്രയോ , എല്ലയോ, സേയയോ അതോ മറ്റാരെങ്കിലുമോ ? അടുത്ത ഭാഗത്തറിയാം. വിസ്മയകരവും മായാതെ മനസ്സിൽ ഉറപ്പിച്ചു നിർത്തുന്ന രീതിയിലുള്ള എഴുത്തിന് അഭിനന്ദനങ്ങൾ.

    1. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം….. ഭാഗങ്ങൾ എടുത്ത് പറഞ്ഞത് അഭിപ്രായം പറയുന്നതിൽ നന്ദി…… ❤❤❤സ്നേഹം ബ്രോ…

  2. സിദ്ധു..❤
    അന്ന് വായിച്ച നിർത്തിയതായിരുന്നു… പിന്നെ ഓരോ തിരക്ക് കാരണവും പിന്നെ ee genre ഉള്ള കഥകൾ വായിക്കാൻ എനിക്ക് പ്രതേക intrst വേണം, അത്കൊണ്ടുമാണ് ബാക്കി വായിക്കാൻ ഇത്രെയും late ആയത്.. ?.. ബാക്കി കഥകൾ ഒക്കെ വായിക്കുമ്പോളും മനസ്സിൽ ഉണ്ട് സിദ്ധുന്റെ കഥ ഇണ്ടല്ലോ, വായിച്ചില്ലെല്ലോ, ഞാൻ വായിച്ചില്ലെങ്കിൽ അവനു വിഷമം ആയാലോ എന്നൊക്കെ.. ???..

    എപ്പോഴും പോലെ തന്നെ വളരെ മികച്ച രീതിയിൽ മുൾമുനയിൽ നിർത്തി കൊണ്ട് തന്നെ മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്..
    ഇഷ്ടായി ഈ ഭാഗവും ❤
    പിന്നെ അവസാനം കൊണ്ട് നിർത്തിയത് ഒരു പ്രതേക രൂപത്തെ പറ്റി പറഞ്ഞിട്ടാണ്ണെല്ലോ…. എന്തോ എനിക്ക് നിയോഗം pole തോനുന്നു.. May b നീ അത് വായിച്ചു ഇഷ്ടപെട്ടത് കൊണ്ട് നിന്റെ മനസ്സിൽ ഉണ്ടായത് കൊണ്ടാവും, അതിലെ ഫാമിലിയർ creature നെ nee കൊണ്ട് വന്നത്…
    എന്നതായാലും തുടർന്ന് വായിക്കട്ടെ.. എന്നിട്ട് പറയാം..
    സ്നേഹത്തോടെ
    Shana..

    1. സംഗതി ഇത്തയുടെ വിവരം പിന്നേ ഇല്ലാതിരുന്നപ്പോൾ കരുതി കഥ ഇഷ്ട്ടപെടാത്തോണ്ട് നിർത്തിയിട്ട് ഉണ്ടാകുമെന്ന്….. ? ആകെ കുറച്ചു പേരെ വായിക്കുന്നുള്ളു…. അതിൽ കുറച്ചു പേരെ കമെന്റ് ഇടുന്നുള്ളു… കാണാത്തപ്പോൾ വിഷമായി??

      സംഗതി cat വുമൺ ഉദ്ദേശിച്ചു എഴുതിയത്… പക്ഷേ നിയോഗം മനസ്സിൽ വന്നപ്പോൾ ആ രൂപമായി…. അതിനെ കുറിച്ച് മുന്നോട്ട് വായിക്കുമ്പോൾ മനസിലാകും…. ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഇത്ത.. ❤❤സ്നേഹം…..

  3. ആ കൊമ്പുള്ള വെളുത്ത കുതിര unicorn അല്ലെ…? എല്ല കണ്ട സ്വപ്നം എന്റെ കിളി പറത്തി… സിദ്ധാർഥ് എങ്ങനെ അന്ധകാരത്തിന്റെ ദൈവത്തിനടുത്തെത്തി.. ?
    മിത്രയുടെ സീൻസ് നല്ലതായിരുന്നു… ആക്ച്വലി ആരാ നായിക…? ?
    ആ മറഞ്ഞു നിൽക്കുന്ന സ്ത്രീരൂപം.. പിന്നെ പൂച്ചയുടെ തലയുള്ള രൂപം ആരാ…? അടിപൊളി പാർട്ട്‌…. ❤

    1. യെസ് യൂണി‌കോൺ തന്നെയാണ്….. സിദ്ധാർഥ് എങ്ങനെ എത്തി വരും സീണുകളിൽ അറിയാം….

      ഉത്തരങ്ങൾ വൈകാതെ ലഭിക്കും….. ❤

  4. Adutha part yenu varum bro

    1. Phone കേടു വന്നു ബ്രോ അത് കൊണ്ടാണ് ലേറ്റ് ആകുന്നത് നെക്സ്റ്റ് month തരാൻ ശ്രമിക്കാം….

  5. പട്ടാമ്പിക്കാരൻ

    ♥️♥️♥️♥️♥️

Comments are closed.