അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

അവൾ നോക്കുന്നത് കണ്ടിട്ട് അജയുടെ ശ്രദ്ധ അങ്ങോട്ട് പോയി സൂക്ഷ്മമായി എല്ലായിടവും കണ്ണ് കൊണ്ട് പരിശോധിക്കുന്ന അവനെ അജയ്ക്കും സംശയം വന്നു

“മേഡം അയാൾ…? ”

അജയ് ഒരു ചോദ്യഭാവത്തിൽ ചോദിച്ചു അത് കേട്ട് അവളൊന്ന് മൂളി കൊണ്ട് പറഞ്ഞു

“ കണ്ടിട്ട് എന്തോ വശപ്പിശക് അവനെ ഇങ്ങോട്ട് വിളി ”

അത് കേട്ടതും അജയ് അവന് അടുത്തേക്ക് നടന്നു പോലീസ് വരുന്നത് കണ്ടതും അവന്റെ ശ്രദ്ധ അജയിലേക്ക് ആയി

അതെ സമയം ദേവഗംഗ തന്റെ കാറിന് അരികിലേക്ക് മാറിയിരുന്നു ആൽക്കൂട്ടത്തിൽ നിന്ന്

അജയ്ക്ക് ഒപ്പം വരുന്നവനെ അവൾ ശ്രദ്ധിച്ചോന്ന് നോക്കി

ഉറച്ച ശരീരവും നീണ്ടു വളർന്ന മുടിയും ഒരു ബ്ലാക്ക് ഷർട്ടും പാന്റ്സും നടത്തത്തിൽ തന്നെ ഒരു ഗംഭീര്യം..

അവളുടെ മുന്നിൽ അവൻ വന്നു നിന്നതും അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി ഒരു ഭാവവും ഇല്ലാത്ത മുഖം കണ്ട് അവൾക്ക് അത്ഭുതം തോന്നി

“എന്താ നിന്റെ പേര്? ”

“ സിദ്ധാർഥ് ”

അവളുടെ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു

“ എല്ലായിടത്തും ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു എന്തോ തിരയുന്ന പോലെ അത് കൊണ്ട വിളിപ്പിച്ചത് എന്തെങ്കിലും കളഞ്ഞു പോയോ നിന്റെ…”

അവളുടെ ചോദ്യം കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി

“ എന്ത് കളഞ്ഞു പോകാൻ, മാം ഞാൻ ഇത് ചെയ്തു എന്നാണോ പറയുന്നത് ”

അവൻ ചെറിയ ദേഷ്യം കലർന്ന ഭാവത്തോടെ ചോദിച്ചു

“ അങ്ങനെ ഞാൻ പറഞ്ഞില്ലാലോ സംശയം തോന്നിയിട്ട് വിളിപ്പിച്ചതാണ് അല്ലാതെ ഒന്നുമില്ല., സത്യത്തിൽ എന്തായിരുന്നു നീ തിരഞ്ഞിരുന്നത്? ”

അവൾ വീണ്ടും അവനോടായി ചോദിച്ചു

“ ഹ്മ്മ്.. ഞാനും തെളിവുകൾ അന്വേക്ഷിക്കുകയായിരുന്നു ”

“ എന്തിന്?.. അത് ഞങ്ങളുടെ ജോലിയാണ് ഇതിൽ നിന്റെ നേട്ടം എന്താ? ”

“ നിങ്ങളെക്കാൾ അവനെ പിടിക്കേണ്ടത് എന്റെ ആവശ്യം ആണെന്ന് കുട്ടിക്കോ..! ”

“ അവനോ..?. പ്രതി അവനാണോ അവളാണോ എന്ന് നിനക്ക്

10 Comments

  1. Poli bro ? bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

    1. Something special ha..just wait❤️

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Comments are closed.