അഗർത്ത 2 [ THE WORLDS ] S2 (𝘴𝓲ᦔꫝ) 120

Views : 9022

രുന്നു ആ സമയമാണ് ഒരു പോലീസ് കാർ അവിടേക്ക് വന്നത്

അതിൽ നിന്ന് ഇറങ്ങി വന്ന ആളെ കണ്ടതും അജയ് ഓടി ചെന്ന് സെല്യൂട് ചെയ്തു..“ഗുഡ് മോർണിംഗ് മാം ”

“ കണ്ടിട്ട് അത്ര ഗുഡ് മോർണിംഗ് ആണെന്ന് തോന്നുന്നില്ലല്ലോ അജയ് ”

Acp ദേവഗംഗ അവനോടായി പറഞ്ഞു. അങ്ങനെ ഒരു മറുപടി പ്രതീക്ഷക്കാത്തത് കൊണ്ട് മുഖത്തെ ജാള്യത മറച്ചു അവൻ കാര്യത്തിലേക്ക് കടന്നു

“ ശെരിയാണ് മാം ഇതുപോലെ ഒരു കൊലപാതകം ഇത് ആദ്യമായാണ് ശരീരത്തിലെ ബ്ലഡ്‌ എല്ലാം വലിച്ചെടുത്ത പോലെയാണ് കിടക്കുന്നത് ”

ബോഡികൾക്ക് അരികിലേക്ക് നടക്കുമ്പോൾ അജയ് അവളോടായി പറഞ്ഞു

“ അത് കേട്ടത് കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത് പ്രത്യേക തരം കേസ് ആണെന്ന് പറഞ്ഞത് കൊണ്ട്..എന്തെങ്കിലും തെളിവുകൾ കിട്ടിയോ? ”

“ ഇതുവരെ ഒന്നുമില്ല മാം.. ഇതുപോലെ ആക്രമിക്കുന്ന മൃഗം ഉണ്ടോ എന്ന് തന്നെ സംശയം ആണ് മൃഗത്തിന്റെ എന്ന് സംശയിപ്പിക്കുന്ന ഒരു കാൽപാടുകളും തന്നെ ഈ പരിസരത്ത് നിന്ന് കണ്ടെത്താൻ ആയിട്ടില്ല..! ”

അവൻ പറഞ്ഞു തീർന്നതും ഫോറെൻസിക് ഉദ്യോഗസ്ഥർ അവർക്ക് അടുത്തേക്ക് വന്നു

“ Anything? ”

അവരെ കണ്ടപാടെ അവൾ ചോദിച്ചു..

“ മാം ശരീരത്തിൽ ഭലപ്രയോഗത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല ചുറ്റും അങ്ങനെ തന്നെ ആണ് മൃഗങ്ങളുടെ എന്ന് സംശയിക്കുന്ന കാൽപാടുകളും ഇല്ല ഒരു തെളിവും ഇല്ലാതെയുള്ള murder! ”

“ ഇത് murder ആണെന്ന് പറയാൻ കാരണം? ”

അജയ് അയാളോട് ചോദിച്ചു..

“ രണ്ട് ബോഡിയിലും കോമൺ ആയിട്ടുള്ളത് കഴുത്തിലെ ആഴമേറിയ പാടുകൾ ആണ്

അതിലൂടെയാണ് ശരീരത്തിലെ ബ്ലഡ്‌ എല്ലാം വലിച്ചു എടുത്തത് എന്നാണ് സംശയം ”

“ പക്ഷേ അത് എങ്ങനെ സാധിക്കും? ”

Recent Stories

10 Comments

Add a Comment
  1. Poli bro 💥 bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com