അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

“ അത് തന്നെയാണ് ഞങ്ങളുടെയും സംശയം മാം രണ്ട് ഓട്ടയിൽ നിന്ന് ബോഡിയിലെ മുഴുവൻ ബ്ലഡ്‌ വലിച്ചെടുക്കുക എന്ന് പറഞ്ഞാൽ ആദ്യമായിട്ടാണ് കേൾക്കുന്നത് കൂടുതൽ അറിയാൻ ലാബിലേക്ക് കൊണ്ട് പോകേണ്ടി വരും ”

അയാൾ പറഞ്ഞതിന് ഒന്ന് മൂളി കൊണ്ട് അവൾ രണ്ടു ബോഡിയും ഒന്ന് നീരീക്ഷിച്ചു ബ്ലഡ്‌ ലോസ് മൂലം ഇരു ബോഡിയും മെലിഞ്ഞു എല്ലുകൾ മാത്രം അവശേഷിച്ചിരുന്നുള്ളു..

“ മാം ബോഡികൾ identify ചെയ്തിട്ടുണ്ട് അഭിനാഥ്‌ ആൻഡ് അയാളുടെ ഭാര്യ സാന്ദ്ര രണ്ട് പേരും ഊട്ടിയിൽ യാത്ര പോയി വരുന്ന വഴിയായിരുന്നു ”

അവൾ ഒന്ന് മൂളി ചുറ്റും നീരീക്ഷിച്ചു കൊണ്ടിരുന്നു

അപ്പോൾ ആണ് ഫോറെൻസിക് ഉദ്യോഗസ്ഥൻ അങ്ങോട്ട് വന്നത് അയാളെ കണ്ട് അവൾ ചോദ്യഭാവേന നോക്കി..

“ മാം ഇവിരുടെ അല്ലാതെ ഒരു ഒരു ബൂട്ടിന്റെ പ്രിന്റ് കൂടെ ഞങ്ങൾക്ക് കിട്ടിയിരുന്നു അത് അപ്പോൾ തന്നെ ഫോട്ടോ എടുത്ത് അനലൈസ് ചെയ്യാൻ ഓഫീസിലേക്ക് അയക്കുകയും ചെയ്തു ഇപ്പോൾ അതിന്റെ റിസൾട്ട് വന്നിട്ടുണ്ട്..”

“ മറ്റൊരു ഫുട്പ്രിന്റ് കിട്ടിയ കാര്യം എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല? ”

അവളുടെ ചോദ്യത്തിന് ഒരു നിമിഷം അയാൾക്ക് ഉത്തരം മുട്ടി

“ സോറി മാം മറന്നു പോയതാണ് ബട്ട്‌ കിട്ടിയ വിവരം വച്ചു ഇങ്ങനെ പ്രിന്റ് ഉള്ള ഒരു ബൂട്ട് ലോകത്ത് എവിടെയുമില്ല എന്നതാണ് ”

“ What..? ” അവൾ ഞെട്ടലോടെ ചോദിച്ചു

“ ശെരിക്ക് ഉറപ്പ് വരുത്തിയിട്ട് ആണോ പറയുന്നത് ” അജയ് സംശയത്തോടെ ചോദിച്ചു

“ Yes ഉറപ്പ് വരുത്താനായി രണ്ട് വീണ്ടും പരിശോധിച്ച് എന്നാണ് അവർ പറഞ്ഞത് ഇങ്ങനെ ഒരു ഫുട്പ്രിന്റ് ലോകത്തില്ല ”

അയാൾ പറയുന്നത് കേട്ട് അവർ ആകെ പകച്ചിരുന്നു

“ കഴുത്തിൽ രണ്ട് വലിയ പാട് കിട്ടിയ തെളിവുകളിൽ ഒന്ന് ലോകത്തെ ഇല്ലാത്ത ഫുട്പ്രിന്റും ho god., what the hell is going on? ”

അവൾ അതും പറഞ്ഞു തിരിഞ്ഞതും പെട്ടന്ന് നിന്നും ആൾക്കൂട്ടത്തിൽ നിന്ന് ഇങ്ങോട്ട് തന്നെ നോക്കുക ഒരാളിൽ അവളുടെ കണ്ണുകൾ ഉടക്കി

എന്തോ തിരയുന്ന പോലെയുള്ള അയാളുടെ നോട്ടം അവളിൽ സംശയങ്ങൾ ഉണ്ടാക്കിയെടുത്തു

10 Comments

  1. Poli bro ? bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

    1. Something special ha..just wait❤️

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Comments are closed.