അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

പല ജീവനുകൾക്കായി ഒരു ജീവൻ നഷ്ടപ്പെട്ടപ്പോൾ അവന് നഷ്ടമായത് ആദ്യ പ്രണയമായിരുന്നു. അവളെക്കാൾ ഏറെ സ്നേഹിക്കാൻ മകളെ തന്നിൽ ഏൽപ്പിച്ചപ്പോൾ തന്റെ ലക്ഷ്യവും കടമയും അവൻ മറന്നിരുന്നു. അവൾക്കായി ജീവിക്കുക എന്നൊരു ചിന്ത പക്ഷേ അതൊക്കെ തകർത്ത് കൊണ്ട് തന്റെ തന്നെ മറ്റൊരു രൂപം വന്നുകഴിഞ്ഞാൽ..?

ചിന്തകളിൽ മൂഴുകി ഇരിക്കുന്ന അവനിൽ മുന്നിൽ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നുണ്ടായിരുന്നില്ല…

എല്ലാവരും കൊട്ടാരത്തിൽ ആണ് ഇന്ദു കണ്ട ആളെ കുറിച്ചുള്ള ചർച്ചകൾ അയാളെ പോലെ ഇനി മറഞ്ഞിരിക്കുന്ന എത്ര പേരുണ്ട് എന്ന് അറിയാനുള്ള ശ്രമങ്ങൾ എല്ലാത്തിനുമുള്ള പദ്ധതികൾ ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ് അവർ…

“ നമുക്ക് ഒന്നറിയാം സിദ്ധുവിനെ തിരിച്ചു കൊണ്ട് വന്നപ്പോൾ സംഭവിച്ച എന്തോ ഒന്ന് കാരണം ആണ് മറ്റു യൂണിവേഴ്സുകളിലേക്ക് ഉള്ള വാതിലുകൾ തുറക്കപെട്ടത് അത് എന്താണെന്ന് കണ്ട് പിടിച്ചു മാറ്റം വരുത്തിയാൽ ചിലപ്പോൾ ഇനി വരാൻ പോകുന്ന അപകടങ്ങൾ നമുക്ക് തടയാൻ സാധിച്ചേക്കാം ”

എല്ല പറഞ്ഞതിനോട് അവർ എല്ലാം ശെരിയാണ് എന്ന് രീതിയിൽ തലയാട്ടി പ്രതികരിച്ചപ്പോഴും അവർക്ക് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല.

“ അല്ല വരാൻ പോകുന്ന അപകടങ്ങൾ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താ ”

മനു അവളെ നോക്കി ചോദിച്ചു…അവന്റെ അതെ സംശയം ആണ് തന്റേതും എന്ന് ഭാവത്തിൽ ഇന്ദുവിന്റെ മുഖത്തും ഒരു ചോദ്യഭാവം തെളിഞ്ഞു.

“ അത് എന്താണെന്ന് വെച്ചാൽ മറ്റു ലോകങ്ങളിലേക്ക് ഉള്ള വാതിലുകൾ തുറക്കാൻ മൂല കാരണം സിദ്ധുവാണല്ലോ അപ്പോൾ അവനുമായി ബന്ധപ്പെട്ട എന്തും ചിലപ്പോൾ അത്

വഴി നമ്മുടെ ലോകത്തേക്ക് വന്നിട്ടുണ്ടാകാം അതിന് ഏറ്റവും നല്ല ഉദാഹരണം ആണല്ലോ നമ്മൾ ഇപ്പൊ അന്വേക്ഷിക്കുന്നത്.

അങ്ങനെ ആണെങ്കിൽ പലമടങ്ങ് ശ

10 Comments

  1. Poli bro ? bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

    1. Something special ha..just wait❤️

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Comments are closed.