അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

അവൻ വന്നിറങ്ങിയ സ്ഥലം ആകെ കുഴിഞ്ഞു പോയിരുന്നു….

ആളുകളുടെ അലർച്ച അവന്റെ കാതുകളിൽ മുഴങ്ങി….

ചോരയാകെ അവിടെയാകെ ചിതറി തെറിച്ചിരുന്നു…

മൂന്നാലാളുകൾ നിലത്ത് അനക്കമില്ലാതെ കിടക്കുന്നുണ്ട്…

അവരുടെ ശരീരം ചുരുങ്ങി പോയിരുന്നു…രക്തം ഇല്ലാത്തതിനാൽ ശരീരം വെളുത്തു പോയിരുന്നു…

അവൻ എഴുന്നേറ്റ് മുന്നിലേക്ക് നോക്കി….

അവിടെ ഒരാളുടെ കഴുത്തിൽ മുഖം പൂഴ്ത്തി കൊണ്ട് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു…

കഴുത്തിലെ വേദന മൂലം അയാളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു…

മെല്ലെ അയാൾ കഴുത്തിൽ നിന്ന് തലയുയർത്തി..

“ Welcome sidharth…!! ”

ചുവന്ന തിളങ്ങുന്ന കണ്ണുകളോടെ വായയിൽ നിന്ന് ഒലിക്കുന്ന രക്തം നോട്ടി നുണഞ്ഞു കൊണ്ട് ചിരിയോടെ അവൻ സിദ്ധാർത്ഥിനെ നോക്കി പറഞ്ഞു…!!

അയാളുടെ ശരീരം നിലത്തേക്ക് ഇട്ട് അവൻ സിദ്ധാർത്ഥിന് നേരെ നടന്നു വന്നു….

വായയിൽ നിന്ന് കിനിഞ്ഞ് ഇറങ്ങുന്ന രക്തം ഞൊട്ടി നുണഞ്ഞു കൊണ്ട് അവൻ സിദ്ധുവിന് നേരെ നടന്ന അടുത്തു..

മരിച്ചു കിടക്കുന്നവരെ നോക്കും തോറും ഉള്ളിൽ ദേഷ്യം നിറഞ്ഞു വന്നു….

സിദ്ധുവിന്റെ മുഖത്തെ ഭാവം കണ്ട് അതിന്റെ അർത്ഥം മനസിലായ പോലെ സിദ്ധാർത്ഥിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു…

“ നിനക്ക് ഇവരെ കണ്ട് സഹതാപം തോന്നുന്നുണ്ടോ.. എന്തിന് ഇവർ അത് അർഹിക്കുന്നില്ല…

ഇവർ ചെയ്ത തെറ്റുകൾക്ക് മരണത്തേക്കാൾ വലിയ ശിക്ഷ ഇല്ല…”

അവൻ ഒരു ചിരിയോടെ പറഞ്ഞു…

“ ഇവർ എല്ലാവരും തെറ്റ് ചെയ്തവർ ആണോ..? ”

സിദ്ധു അവനെ നോക്കി ചോദിച്ചു….

10 Comments

  1. Poli bro ? bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

    1. Something special ha..just wait❤️

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Comments are closed.