അഗർത്ത 2 [ THE WORLDS ] S2 (??ᦔꫝ) 121

ഇതിന് കാരണം എന്താണെന്ന് അറിയില്ലെങ്കിലും തന്നെ കാത്തിരിക്കുന്നത് നല്ലതൊന്നും ആവില്ലെന്ന് അവന് മനസ്സിലായി…

കാർമേഘങ്ങൾ ഇരുണ്ടു കൂടുന്നു റോഡുകളിൽ വാഹനങ്ങളാൽ തിരക്ക് നിറയുന്നുണ്ട്

വഴിയാത്രക്കാർ റോഡ് മുറിച്ചു കടക്കാൻ പാട് പെടുന്നു

സ്കൂൾ കുട്ടികൾ കൈകളിൽ കുട മുറുക്കി പിടിച്ചു കൊണ്ട് നടക്കുന്നു

ശബ്ദ കോലാഹലം നിറഞ്ഞ മലപ്പുറം ടൗണിന് മുകളിലൂടെ അവൻ ദൂരേക്ക് പറന്നു…

അവൻ പറക്കുന്നതിന്റെ ഫോഴ്സിന്റെ ശബ്ദം കേട്ട് ആളുകൾ മുകളിലേക്ക് നോക്കുന്നുണ്ട്

ചിലർ കൈ ചൂണ്ടി കൂടെയുള്ളവരോട് എന്തൊക്കെയോ പറയുന്നു…

കുറച്ചു മുന്നോട്ട് ചെന്നപ്പോൾ ആളുകളുടെ ബഹളവും അലർച്ചയും അവന്റെ കാതുകളിൽ മുഴങ്ങി…

താഴെ ഗ്രൗണ്ടിലായി കൂടി നിൽക്കുന്ന ആൾകൂട്ടം അവന്റെ ശ്രദ്ധയിൽ പെട്ടു..

ഉള്ളിൽ തോന്നുന്ന ശക്തമായ ഫീലിംഗ് താൻ തേടി വന്നത് ഇവിടെയുണ്ടെന്ന് അവന് മനസിലായി….

താഴേക്ക് നോക്കി അവൻ വായുവിൽ അങ്ങനെ നിന്നു അവിടെയാകെ നീരീക്ഷിച്ചു കൊണ്ട്…

ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ദൂരേക്ക് തെറിച്ചു പോകുന്നത് കണ്ടതും അവൻ കൂടുതൽ ശ്രദ്ധ നൽകി..

ആ സമയം അവൻ കാതുകളിൽ ആ വാക്കുകൾ ഒരു മുഴക്കം പോലെ കേട്ടത്…

“ you came sidharth..!!

ഒരു നിമിഷം അവനൊന്ന് ഞെട്ടി പോയി…തന്നെ അറിയുന്ന ഒരാൾ ആ ആൾക്കൂട്ടത്തിൽ ഉണ്ടെന്ന് അവന് മനസിലായി…

ആളുകളുടെ അലർച്ച കൂടുതൽ ആയതും അവൻ അതിവേഗം താഴേക്ക് കുതിച്ചു…

വലിയൊരു ശബ്ദത്തോടെ നിലത്ത് ഇറങ്ങി….

പൊടിപടലം അന്തരീക്ഷത്തിൽ ആകെ നിറഞ്ഞു…

10 Comments

  1. Poli bro ? bakki poratta

  2. നിധീഷ്

    ഈ കഥ ഒന്നും മനസിലായില്ല…. ഇതിന് മുൻപത്തെ പാർട്ടൊന്നും ഓർമയിലെ ഇല്ല…

  3. We are expecting something more special. Thanks for coming again.

    1. Something special ha..just wait❤️

  4. സൂര്യൻ

    എന്തുവാടെ ഇത്. വായിച്ചവരിൽ ആരെങ്കിലും ജീവിച്ച് ഇരിപ്പുണ്ടൊ ആവൊ?

    1. അത് എന്തെ അങ്ങനെ ചോദിച്ചേ..?

  5. വിശാഖ്

    Missing anu… Kooduthal lag adipikathe part tharane♥️♥️♥️♥️

    1. ശ്രമിക്കാം ബ്രോ.. ❤️

Comments are closed.