അകലെ 11 {Rambo} 1753

അധികം നീണ്ടുപോവാനൊന്നും കാവ്യ സമ്മതിച്ചില്ല…അതുവഴിയെ വന്ന അവള് കണ്ടയുടനെ ഞങ്ങളെ പിരിച്ചോണ്ട് പോയി..
അപ്പുറത്തുണ്ടായിരുന്ന ഒരു ഏച്ചിയും ഏട്ടനും ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു..
അത് കണ്ടപ്പോ എനിക്കും പിന്നവിടെ നിൽക്കാൻ തോന്നീല…വിഗ്ഗുന്റെ അടുക്കേ വെച്ചുപിടിച്ചു വേഗം..!!

ഏതായാലും ആ ദിവസം പിന്നൊന്നും നടന്നീല…ഏകദേശം നാലുമണിയോടെയാണ് എല്ലാം തീർത്ത് ഞങ്ങളിറങ്ങിയെ…അവിടുന്ന് പിന്നെ ജ്യോതിമിസ്സിന്റെ ഫ്ലാറ്റിലും ഒന്ന് കേറി…

 

പോയപ്പോ വല്യൊരു ബോമ്പിട്ടുകൊണ്ടാണ് ഞങ്ങളെ വരവേറ്റത്…
മിസ്സ്‌ പ്രെഗ്നന്റ് ആയിരുന്നു ന്ന്…!!!

 

പിന്നെ ചെക്കന്മാരെയൊക്കെ വിളിച്ചു എല്ലാത്തിന്റെയും കയ്യീന്ന് കുറച്ച് പൈസേംഒപ്പിച് ഒരു കേക്കും പിന്നെ രാത്രിയിലേക്കുള്ള ഫുഡ്ഡും ഓർഡറാക്കി…

അന്ന് അവിടെ അടിച്ചുപൊളിച്ചു…കുഞ്ഞീടെ വീട്ടീന്ന് വിളിച്ചപ്പോഴാണ് ഞങ്ങളവിടുന്നിറങ്ങിയെ…..
അങ്ങനെ എല്ലാത്തിനേം വീട്ടിലും വിട്ട് കുഞ്ഞിടെ വീടിന്റെ മുന്നിലെത്തി…

 

ഇറങ്ങാൻ ഓള് ഇച്ചിരി മടിച്ചപ്പോ ഞാൻ കരുതി ഇന്നെന്തേലും നടക്കുമെന്ന്…!!

പക്ഷെ ഒന്നും ണ്ടായീല…കൊതിപ്പിച്ചു പന്നി കടന്നുകളഞ്ഞു..!!!

 

കുണുങ്ങി കുണുങ്ങി ഉള്ള ഓട്ടവും കണ്ട് ഞാനവിടെ തന്നെ നിന്നു…വയസ്സ് എന്റെ ഏട്ടത്തിയേക്കാളുണ്ടെലും സ്വഭാവം ഒരു പത്തു വയസ്സുകാരീടെ ആണ്…!!!

ഹാ..അങ്ങനെ വീട്ടിലെത്തി…പിന്നെ റാംപ് വാക്ക് ആയിരുന്നു അവിടെ..എടുത്ത എല്ലാ കൂട്ട് ഡ്രെസ്സും എന്നെക്കൊണ്ടിടിപ്പിച്ച് നോക്കുവായിരുന്നു അമ്മച്ചീടെ മെയിൻ പണി..

 

അമ്മകുട്ടിക്ക് എടുത്ത സാരിയും അച്ഛന്റെ മുണ്ടും ഷർട്ടും ഒക്കെ എല്ലാർക്കും ഇഷ്ടായി..
നല്ല സെലക്ഷനാണെന്നൊക്കെ എന്നോട് പറയുന്നുണ്ട്…പക്ഷെ മൊത്തം ഓളുടെ പണിയാന്ന് എനിക്ക് മാത്രല്ലേ അറിയൂ…!!

84 Comments

  1. ?

    ❤️❤️❤️❤️❤️

  2. ഇന്ന് നട്ടപ്പാതിരക്ക് വരും..?!!!

  3. എന്തായി ബ്രോ.എഴുത്തു മുറ പോലെ നടക്കുന്നില്ലേ…..
    സെഡാക്കല്ലേ റാംബോ ബ്രോ.?

    1. ആകെ സീൻ ആണ്…
      മുന്നോട്ട് പോകാൻ ഒരു ത്രെഡ് പോലും കിട്ടണില്ല??

      1. Time eduth melle madhii Bro…
        Kittum kittaathe evde povaaana..?

  4. Powli teacher thekkuvuooo? maade chekkane

    1. ???

      ഏയ്..ടീച്ചർ അങ്ങനെ ചെയ്യുവോ…?

  5. റാംബോ,
    നീയും സൈക്കോ ബാധ കയറിയോ? കഥ മർമ്മ പ്രധാനമായ സ്ഥലത്ത് കൊണ്ട് പോയി നിർത്തി ആകെ ടെൻഷനടിപ്പിച്ചല്ലോ?
    ഞങ്ങടെ മിസ്സിനെ മിസ് ആക്കരുത്, നന്നായി എഴുതി, പെട്ടന്ന് തീർന്നു പോയി, അടുത്ത ഭാഗം വേഗം തന്നെ ആകട്ടെ…

    1. ???

      ചെറിയൊരു ട്വിസ്റ് കെടക്കട്ടെ ന്ന് കരുതിയതാണ് ചേച്ചി..

      പെട്ടെന്നുതന്നെ തരാം ഞാൻ..

      സ്നേഹത്തോടെ?

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

    1. പിള്ളേച്ചോ….???

      ഇങ്ങളെന്നെ കൊല്ലുവോ??

  7. മല്ലു റീഡർ

    ,???

    1. നന്ദി സഹോ..??

    2. ♨♨ അർജുനൻ പിള്ള ♨♨

      കഥ അടിപൊളി ആയിട്ടുണ്ട് ??. പേജ് കുറഞ്ഞു പോയി ?. അടുത്ത ഭാഗം ഉടൻ കാണുമോ???

Comments are closed.