? പുലയനാർക്കോട്ട ? 4 [ꫝ?????] 48

“where is my alter ego…?”

എവിടെപ്പോയോ എന്തോ…? ഇതെല്ലാം ഞാൻ കാണുന്ന വെറും സ്വപ്നം മാത്രമാണേൽ…? മഹാദേവാ, അങ്ങനെയെങ്ങാനും തന്നെ…?

“അഹ്…!”

അല്ലല്ല, ഇതൊന്നും ഞാൻ കാണുന്ന സ്വപ്നമേയല്ല. ഞാൻ മനസ്സിൽ ചിന്തിച്ച് അറിഞ്ഞിട്ടാണോ ആവോ, ആ പെണ്ണെന്റെ കഴുത്തിനെ കമ്പി ഇട്ട പല്ലാൽ ലാളിച്ചിരുന്നു.

ചില സമയങ്ങളിൽ ഞാനെന്നോട് തന്നെ പറഞ്ഞ് പോകുവാണ്., അവ ടോർച്ചർ താങ്ക മുടിയലേ സാമീന്ന്…!

ഇച്ചിരി ഉപദ്രവം ഉണ്ടെന്നേയുള്ളൂ., ആളൊരു പാവാ…! പിന്നെയീ ഉപദ്രവം പോലും സ്നേഹം കൊണ്ടല്ലേ…!

“കിടക്കുന്നില്ലേ…?”

“അഹ്…!”

“ഒന്നെഴുന്നേറ്റിരുന്നാൽ ഞാൻ ബെണ്ടൊന്ന് കുടഞ്ഞ് വിരിച്ചിട്ട് തന്നേനെ…!”

എതിർത്തൊന്നും പറയാതെ ഞാനെഴുന്നേറ്റു. നല്ല നീറ്റായി വെടുപ്പായി തന്നെ അവളാ ജോലിയും തീർത്തു…! പിന്നീട് ഒരു ചിരിയോടെ നിലത്തേക്കായി അവളും…! അപ്പോഴും ഞാനെതിർത്തില്ല എന്നത് വേറൊരു സത്യം. ഇനിയീ ജീവിതം എങ്ങോട്ട്…?

……..

ഇനിയീ ജീവിതം എങ്ങോട്ടായിരിക്കോ എന്തോ…? ഡ്യൂട്ടിയിൽ ഉള്ളൊരു ഹോസ്പിറ്റൽ ജീവനക്കാരനെയാണ് കൈ വച്ചത്. സിവനെ…! എടുത്ത് ചാടാണ്ടായിരുന്നു. അപ്പോഴും വിറക്കുന്നവളുടെ കൈകളും തേങ്ങൽ ശബ്ദവുമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്…!

“അതേ കുഴപ്പോന്നുമില്ലല്ലോ…?”

മറുപടി പറയണ്ട അവസ്ഥയല്ലല്ലോ അവളുടേത്…! അതും ഞാൻ മനസ്സിലാക്കേണ്ടതാണ്…!

“ഏയ്‌ പോട്ടേ….”

ഒന്നാശ്വസിപ്പിക്കാൻ തുടങ്ങുമ്പോഴേക്കും അത് വരെ സൈലന്റ് ആയിരുന്ന വയറ് വൈലന്റ് ആയി. അവളേം തള്ളിയെറിഞ്ഞ് ഞാനോടി., ഞങ്ങൾ vip കൾ indian ക്ലോസേറ്റ് ഉം ഉപയോഗിക്കും എന്നന്ന് എനിക്ക് മനസ്സിലായി…!

“ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ….
എന്നിൽ നിന്നും പറന്നകന്നൊരു പൈങ്കിളി മലർ തേങ്കിളി….
പൈങ്കിളി മലർ തേങ്കിളി….”

ശെരിക്കും പറഞ്ഞാൽ നാണക്കേട് പോലും മറന്ന് ഞാനാ ബാത്‌റൂമിനുള്ളിൽ സ്ഫോടനം തന്നെ നടത്തിയിരുന്നു. അത് സ്വയം കേക്കാതിരിക്കാൻ വേണ്ടിയാവാം സ്വന്തമായി പാട്ട് വരെ പാടീതും…! ഞാനാരാ മൊതല്…!

പാട്ടൊക്കെ കഴിഞ്ഞ് തിരിച്ച് ആശ്വാസത്തോടെ ഇറങ്ങുമ്പോ അവളെ അവിടെ കാണാനില്ല. മറ്റേ നൽക്കാലിയുടെ പുത്രൻ വയ്യേ വയ്യെന്നും പറഞ്ഞ് തെക്ക് വടക്ക് കിടക്കുന്നു…! അവന് നേരെ ഒരു നിറപറ സഞ്ചി നിറയെ പുച്ഛം വാരിയെറിഞ്ഞ് ഞാൻ തിരിച്ച് എന്റെ അച്ഛന്റെ അടുത്തേക്ക് പോയി. മൂപ്പരോട് മനഃപൂർവം നടന്നതൊന്നും പറഞ്ഞില്ല. ഒന്നാമതെ ആൾക്ക് വയ്യ. അതിന്റെ ഇടയിൽ കൂടെ ഇതൂടെ അറിഞ്ഞാൽ കദം ഒകയ…!

അന്നത്തെ ദിവസം ചെറിയൊരു പേടിയോടെ തന്നെയാണ് കഴിച്ച് കൂട്ടിയത്. പക്ഷെ പേടിച്ച പോലൊന്നും സംഭവിച്ചില്ല. ആ സെക്യൂരിറ്റിക്കാരനൊക്കെ എവിടെ പോയോ, എങ്ങനെ പോയോ…?

അങ്ങനെ ഒന്ന് രണ്ട് ദിവസം പോയി കിട്ടി. ഈ രണ്ട് ദിവസം മറ്റേ രണ്ട് പേരെ കാണാത്തത് ഒരു വിധത്തിൽ എനിക്ക് ആശ്വാസമായിരുന്നു…!

“അച്ഛാ…”

“മ്മ്…!”

“ഓരോ സ്കാനിനും ടെസ്റ്റിനുമൊക്കെ എഴുതി തരും., അതെല്ലാം നോക്കീട്ട് പറയും കുഴപ്പോന്നുമില്ലാന്ന്…! പിന്നെയെന്തിനാണോ ഇവിടെ തന്നെ ഇങ്ങനെ ഇട്ടേക്കണേ…?”

“അഹ് ആർക്കറിയാം…!”

“അച്ഛാ…”

“ഓ…”

“അമ്മേം ചേച്ചിയും ഇപ്പൊ വരും., അവര് വന്നിട്ട് ഞാനങ്ങ് പോവും. പിന്നെ വീട്ടിൽ ചെന്ന് കുളിച്ചിട്ടൊക്കെ വരാം…!”

“ആദ്യം നീ പോയി കിടന്നുറങ്ങ്…! എന്നിട്ട് നാളെ കഴിഞ്ഞിങ്ങ് വന്നാ മതി. എത്ര ദിവസായി ന്റെ അജുവേ നീയൊന്ന് ഉറങ്ങീട്ട്…?”

“എന്റെ അച്ഛാ, ഹോസ്പിറ്റലിൽ ദിനങ്ങളിൽ ഇതെല്ലാം സർവ്വ സാധാരണം…!”

“ഉവ്വ്…!”

“വേണൂന്റെ കൂടെയുള്ളയാള് വരണേ…!”

“വിളിച്ചല്ലോ., ഇതിനി എന്തിനാണോ…?”

കുറിച്ച് തരുന്നത് മെഡിസിന് ആവരുതേ എന്നായിരുന്നു. പിന്നെ എന്റെ പ്രാർഥനയായത് കൊണ്ട് ദൈവം അതെപ്പോ കേട്ടൂന്ന് ചോയ്ച്ചാ മതി…!

“നാലയിറ്റം ഇവിടെ തന്നെ കാണും., ഒരെണ്ണം കാരുണ്യന്ന് ആയിരിക്കും…!”

“മ്മ്…!”

അതും വെടിച്ച് ഫാർമസിയിലേക്ക് നടക്കുമ്പളായിരുന്നു അടുത്ത പ്രാർത്ഥന.. ഭഗവാനെ ഈശ്വരാ, ഇന്നവള് ഓഫായിരിക്കണേ…!

അഹ് കേട്ട് കേട്ട്…!

ആ പ്രാർത്ഥനയും ദൈവം സ്വിച്ചിട്ടത് പോലെ തള്ളി…! ദേണ്ടിരിക്കുന്നു ലവള്…!

സാധാരണ കഴിക്കേണ്ട ക്രമമൊക്കെ വിശദമായി പറഞ്ഞ് തരുന്നവളായിരുന്നു. ഇപ്പൊ ആകെയൊരു മൂകത. എനിക്കും സമാധാനം. എന്നാ കൊടുങ്കാറ്റിനും മുന്നേയുള്ള ചെറിയൊരു ശാന്തത., അത് മാത്രായിരുന്നു നേരത്തെ പറഞ്ഞാ സമാധാനം…!

“ഏയ്‌…”

എല്ലാം വാങ്ങി ധൃതി പിടിച്ചോടിയതെ ഈ വിളി കേക്കാതിരിക്കാനായാ. എന്നാ കണ്ടക Saturday കൊണ്ടേ പോകൂ…!

“ഞാൻ…, ഞാൻ…”

കുന്നോളം പറയാനുണ്ടേലും മണ്ണോളം പോലും പുറത്തേക്ക് വരാത്ത അവസ്ഥ…! രണ്ട് മിനിറ്റ് കാത്തു. നടപടിയാവില്ലാന്നറിഞ്ഞപ്പോ ഞാൻ തിരികെ നടന്നൂ. എന്നാ ആദ്യ സ്പർശനം തന്നെ അവിടെ നിന്നായിരുന്നു. എന്റെ കൈയിൽ കടന്ന് പിടിച്ചവൽ മിഴികൾ നിറക്കുമ്പോ, ഞാൻ പേടിയോടെ ചുറ്റും നോക്കി. ഒന്നാമത് ഹോസ്പിറ്റൽ ആണ്., പിന്നെ അവിടുത്തെ സ്റ്റാഫാണ്, പോരാഞ്ഞൊര് പെണ്ണും. ഇടി വരുന്ന വഴിയറിയില്ല…! ഓർത്തപ്പോ തന്നെ പാതി മുക്കാ ജീവനും തോണിയിലേറി പോയി…!

“ദേ കളിക്കല്ലേ ആൾക്കാര് ശ്രദ്ധിക്കും…!”

ചുറ്റും നോക്കിയാണ് ഞാനത് പറഞ്ഞത്., എല്ലാവരേം ഉദ്ദേശിക്കുന്നില്ല, പക്ഷെ ചില തെണ്ടികളെ ഈ അവസരത്തിൽ സ്മരിച്ചില്ലേൽ ശെരിയാവില്ല…! അവന്മാര് എങ്ങാനും കഷ്ട്ടക്കാലത്തിന് ഇത് കണ്ട് കഴിഞ്ഞാൽ, പിന്നെ ആറ്റുകാൽ പൊങ്കാല അങ്ങ് കോവിലിൽ ആയിരിക്കില്ല., എന്റയീ നെഞ്ചിലായിരിക്കും…!

“ഞാൻ…, എന്റെ ജീവനാ…, thanks…! thanks…!”

കഞ്ചാവ് അടിച്ച പോലെ എന്തൊക്കെയോ പറഞ്ഞു. വീണ്ടും വിതുമ്പലിന്റെ ഗതി മാറി പന്തിയല്ലാന്ന് മനസ്സിലായപ്പോ നൈസായി വലിയമെന്ന് കരുതി…!

“അഹ് വരവ് വച്ചേക്കണ്…!”

അതും പറഞ്ഞ് വാലിന് തീ പിടിച്ചത് പോലെ പാഞ്ഞതാണ്, പക്ഷെ കൈയിലവളുടെ പിടി വീണിരുന്നു, അപ്പഴേക്കും…!

“ഇനിയെന്താ…?”

“ഞാൻ…, എനിക്ക്…”

1 Comment

Add a Comment
  1. ♥️♥️♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *