💕Ma love💕 [Naima] 120

Views : 2404

പ്രണയം മനസ്സുകളുടെ വസന്തകാലമാണ്……സ്നേഹിക്കാൻ സ്നേഹിക്കപെടണമെന്നും ഓർമിക്കപെടണമെന്നും ഇല്ലെന്നു തെളിയിച്ച ഒന്നാണ് എന്റെ സ്നേഹം…….

ഹൃദയ ഭാരം അത്ര മാത്രം കൂടിയിരിക്കുന്നു…. ഇപ്പോ ശ്രദ്ധ തീർത്തും പ്രണയ കഥകളോടും പ്രണയഗാനങ്ങളോടും മാത്രമാണ്‌ …..

ഒരിക്കൽ കോളേജിന്റെ സ്റ്റെയർ ഇറങ്ങി വന്ന എന്നെ തട്ടി ഇട്ടു ഒരു സോറി പോലും പറയാതെ ഓടിപോയതാണ്…….ഇതെന്ത് സാധനം എന്നാനാദ്യം വിചാരിച്ചത് ….””ടീ”””എന്ന് ഉറക്കെ വിളിച്ചു നോക്കിയപ്പോ ഉണ്ടാക്കണ്ണും ഉരുട്ടി എന്നെ നോക്കി പേടിപ്പിക്കുന്നു…

ഇപ്പോ ഇവളാണോ ഞാനാണോ സീനിയർ എന്ന് വരെ ചിന്തിച്ചു പോയി… അതാണ്‌ ആദ്യത്തെ കൂടിക്കാഴ്ച….

പിന്നീട് കോളേജിൽ തന്നെ പലയിടത്തും വെച്ചു കണ്ടു മുട്ടി……എന്റെ ശ്രദ്ധ ആകർഷിക്കാൻ മാത്രം മുന്നിൽ പ്രത്യക്ഷ്യപ്പെടുന്ന പോലെ പല ഇടത്തും അവളെ കാണാൻ ഇടയായി….എന്തോ ഒരു സ്പാർക് തോന്നി ശ്രദ്ധിക്കാൻ തുടങ്ങിയതാണ്….

ഓരോ പുഞ്ചിരിയും, കൺചിമ്മിയുള്ള സംസാരവും അവളുടെ ചുവടുകൾ പോലും എന്റെ ഹൃദയതാളം തെറ്റിക്കാൻ തക്കതായിരുന്നു….

ഓരോ ദിവസവും കഴിയും തോറും ഇത് കൂടി കൂടി വന്നു ……അവൾ എന്നിലേക്കു കൂടുതൽ അടുക്കുന്നതായി തോന്നി…….പേരോ മറ്റു വിവരങ്ങളോ അറിയാതെ ഇങ്ങനെ ഒരാളെ സ്നേഹിക്കാൻ കഴിയുമോ എന്ന് പലപ്പോഴും ഞാൻ തന്നെ ചിന്തിച്ചിട്ടുണ്ട്….

അവൾ എന്നത്തെയും പോലെ  സുന്ദരി ആയി തന്നെ വന്നിട്ടുണ്ട്…… ഏതു വസ്ത്രവും അവൾക് നന്നായി യോജിക്കും …..പലപ്പോഴും അവളെ ഇങ്ങനെ നോക്കി നിന്നു പോവും…..

ഒരു ദുർബല നിമിഷത്തിൽ എന്റെ ഇഷ്ടത്തെ കുറിച്ച്  ഒരു സുഹൃത്തിനോട് പങ്ക് വെക്കേണ്ടി വന്നു…അവൻ വഴി എന്റെ ഇഷ്ടം കോളേജിൽ എല്ലാരും തന്നെ അറിഞ്ഞു… എന്നിട്ടും അവൾ മാത്രം അറിഞ്ഞില്ല….

വൈകാതെ തന്നെ അവളുടെ പേരും മറ്റു വിവരങ്ങളും അറിയാനും സാധിച്ചു…….പിന്നീട് അവളെ കുറിച്ച് കൂടുതൽ അറിയാനുള്ള വ്യഗ്രയായിരുന്നു… അപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു….

കൂട്ടുകാർ പലരും അവളോട് പോയി പറയാൻ നിർബന്ധിച്ചു….”അളിയാ വേറെ വല്ല ആണ്പിള്ളേരും അടിച്ചോണ്ട് പോവുന്നതിനു മുന്നേ പോയി ഒന്ന് പറയെടാ ” എന്ന് പലവട്ടം പറഞ്ഞു…..

പൊതുവെ പെൺകുട്ടികളോട്  സംസാരിക്കാൻ മടിയുള്ള കൂട്ടത്തിലാണ്……അങ്ങോട്ട് ചാടി കേറി സംസാരിച്ചാൽ നമ്മുടെ വിലയിടിയും എന്നൊരു തോന്നൽ പണ്ട് മുതലേ എനിക്കുണ്ട്….

അത്‌ കൊണ്ട് തന്നെ കുറച്ചു മസിൽ പിടിച്ചു നടക്കുന്ന കൂട്ടത്തിലാണ്……മസിലളിയൻ എന്ന പേരും കൂടെ കൂട്ടുകാർ ചാർത്തിയിട്ടുണ്ട്…

അവളോട് സംസാരിക്കാൻ ഉള്ള ധൈര്യം പോലും ഇല്ല എന്നതാണ് സത്യം……..എന്തോ ഒന്നു പിൻവലിക്കുന്ന പോലെ… അത്‌ കൊണ്ട് തന്നെ വീണ്ടും എന്റെ പ്രണയം മാസങ്ങളോളം ഹൃദയത്തിൽ മാത്രം ഒതുങ്ങി…..

ഇനിയും താൻ പറയാതെ ഇരുന്നാൽ അവൾ കൈ വിട്ടു പോവുമെന്ന് കൂട്ടുകാർ കാര്യമായി ഉപദേശിക്കാൻ തുടങ്ങി….

അങ്ങനെ അവളോട് ഒന്ന് പോയി സംസാരിക്കാൻ തന്നെ തീരുമാനിച്ചു…….ഇതിനോടകം എന്റെ പ്രണയം കൂടുതൽ തീവ്രമായി കൊണ്ടിരുന്നു…. അവളെ കാണാൻ കിട്ടുന്ന ഒരവസരവും പാഴാക്കാറില്ല…….

ദൂരെ നിന്നും കണ്ടാൽ പോലും  മനസ് നിറക്കുന്ന അവളുടെ ചിരി മാത്രം മതിയായിരുന്നു എന്റെ ഹൃദയം തുടിക്കാൻ….അത്രക് ഇഷ്ടം ആണ് ആത്മാവിൽ അലിഞ്ഞ ഇഷ്ടം……

എങ്ങനെ അവതരിപ്പിക്കുമെന്നറിയാതെ ആകെ കുഴഞ്ഞു…. അതിനു പറ്റിയ ഒരു സന്ദർഭം വേണം… അവളോട് നന്നായി അവതരിപ്പിക്കുകയും വേണം….

Recent Stories

The Author

Naima

19 Comments

Add a Comment
 1. Nice!!! Ithu complete ayo?

 2. എന്താണ് ഇങ്ങനെ ഒരേ ഒരു പേര്.. ma love…

  1. ഒരനുഭവ കഥയാണ് 😍😍

 3. കൊള്ളാം… Last few lines kalakki… Remembered ma college days❤️❤️

 4. ♥️♥️♥️

 5. അശ്വിനി കുമാരൻ

  💖

 6. ത്രിലോക്

  Nice 👌❤️

 7. ❬𐏓● ̶̶ ̶ᷝ ̶ᷟ༎༎꯭𝙍𝘼𝘽𝘽𝙄𝙏]༎꯭𒍬

  🖤🖤🖤…

  വായിച്ചിട്ടില്ല..

  വൈകാതെ അഭിപ്രായം അറിയിക്കാം 😇.

  αll thє вєѕt 4 чσur ѕtσrч…

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com