✨️ അതിരൻ ✨️6 {VIRUS} 306

Views : 2774

✨️അതിരൻ ✨️6

Author:VIRUS

️previous part

എല്ലാം കൂട്ടുകാർക്കും എന്റെ ന്യൂ ഇയർ ആശംസകൾ

 

 

ഒരു നിമിഷം അവനിൽ മിന്നിമറഞ്ഞ ഭാവം അവൾ അത് അന്ന് പാർക്കിൽ വെച്ചു കണ്ടതുപോലെയായിരുന്നു…

 

കാർ നിന്നതും കാർത്തി സീറ്റ്‌ ബെൽറ്റുരി വെളിയിലേക്കിറങ്ങി…

 

കാറിൽ നിന്ന് കാർത്തിയിറങ്ങിയതും ഹെല…ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ ഇരുന്നുപോയി…പിന്നെ എന്തോ ആലോചിച്ചുറപ്പിച്ച് മുഖത്തൊരു കുസൃതി ചിരിവരുത്തി കൊണ്ട്…ഡോർ തുറന്നിറങ്ങി…

 

കാർത്തി കയ്യ് കെട്ടി കാറിന്റെ ബൊണറ്റിൽ ചാരി എങ്ങോട്ടോ മിഴിനട്ടുനിൽപ്പയിരുന്നു..

 

ഓ നിങ്ങള് ഇങ്ങനെ ദേഷ്യം കാണിച്ചാലൊന്നും ന്റെ മനസ്സിൽ വിണ കരടുപോവില്ല…സത്യം പറഞ്ഞോ…ആരാ അവൾ…ആ മെർലിൻ …???

നിങ്ങളും അവളും തമ്മിൽ എന്താ ബന്ധം…???…എനിക്കിപ്പോ അറിയണം…

 

അവളുടെ കൊതിക്കുത്തിയതുപോലെയുള്ള ഭാവും നിൽപ്പും കണ്ടപ്പോ…ചിരിയാണ് വന്നതെങ്കിലും അത് മറച്ചുപിടിച്ചുകൊണ്ടു ഞാൻ ഗൗരവ ഭാവത്തിൽ തന്നെ നിന്നു…

 

എന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും കാണാഞ്ഞിട്ട് അവളുടെ ടെമ്പർ മുഴുവൻ തെറ്റുമെന്ന് തോന്നിപോയി..

 

മാഷേ…പറ നിങ്ങടെ ആരാ അവൾ…

 

പറഞ്ഞില്ലേ…നീയെന്ത്‌ ചെയ്യും…അത് പറഞ്ഞുതീരും മുന്നേ അവൾ എന്റെ നെഞ്ചിലേക്ക് ഇരുകൈകൊണ്ട് അടിക്കാൻ തുടങ്ങി….

 

പറ മാഷേ… പറ മാഷേ…

 

അവളുടെ ഈ ചെയ്തികൾ കണ്ടിനി പിടിച്ചു നിൽക്കാൻ പറ്റില്ലാന്നു തോന്നിയപ്പോൾ ഞാനവളുടെ ഇടുപ്പിലൂടെ കയ്യ് ചുറ്റി അവളെ വലിച്ചടിപ്പിച്ചവളുടെ കാതോരം ചുണ്ട് ചേർത്തു പറഞ്ഞു “”അടങ്ങി നിക്ക് എന്റെ പെണ്ണെ “”…

 

ഒരുനിമിഷം കാറ്റാഴിച്ചുവിട്ട ബലൂൺ പോലെയായി പെണ്ണ്…

 

പെണ്ണെ നിനക്കൊന്നും ചോയിക്കാനില്ലേ…???

 

അവളുടെയാ നിൽപ്പ് കണ്ട് ചിരിപ്പൊട്ടിയെങ്കിലും കടിച്ചുപ്പിടിച്ച് ഞാൻ എങ്ങനെയോ ചോയിച്ചു…

 

അവൾ ആരാ മാഷിന്റെ…???

 

പെട്ടന്ന് സ്വബോധത്തിലേക്ക് തിരിച്ചുവന്നവൾ കള്ളപ്പരിഭവം നടിച്ചുകൊണ്ട് വീണ്ടും ചോദിച്ചു…

 

അവളെന്റെ ക്ലാസ്സ്‌മേറ്റടോ, അതിനുപരി അവളെന്റെ നല്ലൊരു ഫ്രണ്ടാ…

 

അതിനവൾ മറുപടി പറയാതെ പെരുവിരലിലൂന്നി…അവന്റെ മൂർദ്ധാവിൽ ചുംബിച്ചു…എന്നിട്ടവന്റെ കവിളിൽ ഒറ്റ കടികൊടുത്തുകൊണ്ട് അവനെ പൂണ്ടാടക്കം കെട്ടിപിടിച്ചുനിന്നു…

 

അതെ ഇങ്ങനെ നിന്നമതിയോ നമ്മുക്ക് പോണ്ടേ…???

 

കുറച്ചേരാം കൂടി ഇങ്ങനെ നിക്കാം മാഷേ….

 

ദേ ഇത് റോഡാ നീ വന്നേ…

 

മനസ്സില്ലാ മനസ്സോടെ അവനിൽ നിന്നാകന്നുമാറി ഡ്രൈവിംഗ് സീറ്റിലേക്കു നടന്നതും…

 

“”അതെ അവിടെയല്ല ഇവിടെ ഇവിടെ”” കോ ഡ്രൈവിംഗ് സീറ്റ്‌ കാട്ടിയവൻ പറഞ്ഞു….

 

ഞാനോടിച്ചോളാം…

 

വേണ്ടാ മോൾക്കിത്തിരി സ്പീഡ് കൂടുതലാ…ഞാനോടിച്ചോളാ…

 

അവൾ കോ ഡ്രൈവിങ് സീറ്റിലേക്കിരുന്നതും ഞാൻ വണ്ടി മുന്നിലേക്കെടുത്തു….

********

യൂ.എ.ഇ

 

വെയിലേറ്റ് ആവി പറക്കുന്ന മരുഭൂമിക്കു നടുവിലെ റോഡിലൂടെ…Lexus LX 570…ചീറി പാഞ്ഞുപോയിക്കൊണ്ടിരിക്കെ അതിനുള്ളിലുള്ള ഫോൺ ശബ്‌ദിച്ചു തുടങ്ങി…നൂറിന് മുകളിൽ പോയിരുന്ന വാഹനത്തിന്റെ സ്പീഡ് താഴേക്ക് കുറഞ്ഞു…അവസാനം റോഡിന്റെ ഒരത്തേക്ക് പാർക്ക്‌ ചെയ്യ്തുകൊണ്ട് കോൾ വന്ന നമ്പറിലേക്ക് അയാൾ തിരികെ വിളിച്ചു…

 

പറയടാ ജെയിംസെ അവിടെ എന്താ വിശേഷം…

 

അത് സാർ,..മെർലിനും പുതിയതായി ജോയിൻ ചെയ്ത പയ്യനും തമ്മിൽ…

 

താൻ എന്താടോ ജെയിംസെ പറയുന്നത് തന്റെ വലതുകയ്യ് മുഷ്ടി മുറുക്കികൊണ്ടായ്യാൾ ചോദിച്ചു…

 

സാർ ഞാൻ സത്യമാ പറഞ്ഞെ…മറ്റുള്ളവരെ ഒരു പരിധിക്കപ്പുറം സ്വാതന്ത്ര്യം കൊടുക്കാത്തവൾ,അവനുമാത്രം അങ്ങനെയൊന്നുമില്ലെങ്കിൽ…..

 

ആരാടോ ജെയിംസെ അവൻ…???

 

മാർക്കറ്റിംഗിൽ പുതിയതായി ജോയിൻ ചെയ്തതാ…പേര് കാർത്തിക്ക്…

 

കാർത്തിക്ക് എന്ന് കേട്ടതും അവന്റെ ഉള്ളിലൂടെയൊരു മിന്നൽ പാഞ്ഞുപോയി…

 

താൻ എന്താ പറഞ്ഞെ….???

 

അവന്റെ പേര് കാർത്തിക്ക്…

 

അവനെപറ്റിയുള്ളഡീറ്റൈൽസ് എന്തെങ്കിലും കിട്ടിയോ …???

 

സാർ അത് അങ്ങനെ ഈസിയായി നടക്കുന്ന കാര്യമല്ല, ഒന്നാമതെ ശ്രീനാഥാണ് മാർക്കറ്റിംഗ് ഹെഡ് അവനെ അറിയാലോ അവൻ അങ്ങനെ മെരുങ്ങുന്ന ഐറ്റമല്ല,അവന്റെ കയ്യിൽ നിന്നൊരു ഡീറ്റൈൽസും കിട്ടില്ല പിന്നെ ഇവിടെ എംപ്ലോയീ ഡീറ്റെയിൽസ് എല്ലാം വളരെ കോൺഫിഡൻഷ്യലായി ആണ് സൂക്ഷിക്കാർ മാഡത്തിന്റെ കൈയിൽ നിന്ന് അതുകിട്ടുക എന്നത് നടക്കാത്ത കാര്യമാ…

 

ഐ നോ , ഞാൻ ജേക്കബ് അച്ചായനെ അങ്ങോട്ട് അയക്കാം…താൻ അവരെ നന്നായി വാച്ച് ചെയ്യ് എന്തുണ്ടായാലും എന്നെ അറിയിക്കണം….

 

ശെരി സാർ, ഉറപ്പായും ചെയ്തിരിക്കും..

 

ഫോൺ വെച്ചതും…അയാൾ തന്റെ ഫോണിൽ മറ്റൊരു നമ്പർ ഡയൽ ചെയ്യ്തു…

 

ഹലോ അച്ചായാ…

 

എനിക്കൊന്നുകാണണം…

**********

നിലാവിൽ കുളിച്ചുനിൽക്കുന്ന രാത്രി, ആകാശത്ത് കണ്ണുച്ചിമ്മി തിളങ്ങുന്ന നക്ഷത്രങ്ങളെ നോക്കിയിരിക്കവേ…ഹെലൻ ആവി പറക്കുന്ന രണ്ടുക്കപ്പ് കോഫിയുമായി ബാൽക്കണിയിലേക്ക് വന്നു…

 

ന്താ മാഷേ, വല്ല കവിതയും എഴുതാനുള്ള പ്ലാനുണ്ടോ…

 

ഏയ്യ് ഞാൻ വെറുതെ…

 

ഹ്മ്മ് ഈ കോഫി കുടിക്ക് അവൾ എനിക്കുനേരെ നീട്ടിയ കോഫി വാങ്ങി ചുണ്ടോട് ചേർത്തൊരു സിപ്പെടുത്തതും എന്റെ ഫോൺ റിങ് ചെയ്തതും ഒരേനേരത്തായിരുന്നു…

 

ഡിസ്പ്ലേയിൽ തെളിഞ്ഞ നമ്പർ പരിചയം തോന്നിയില്ല, എന്നാലും ഞാൻ അറ്റാൻഡ് ചെയ്യ്തു….

 

ഹലോ…

 

ഹലോ,ശ്രീനാഥാണ്

 

പറ ശ്രീ ന്താണ്….

 

ഞാനൊരു നൈറ്റ്‌ ഡ്രൈവിന് ഇറങ്ങിതാ.. അപ്പൊ  തന്നെയും കൂട്ടാമെന്നു കരുതി വിളിച്ചതാ…

പോരുന്നോ….???

 

അത് ശ്രീ ഞാൻ…

 

താല്പര്യമില്ലേ കാർത്തി…???

 

അതല്ല,

 

പിന്നെ എന്താണ്…അവളോട് ചോദിക്കണോ…???

 

ഏഹ്, ആരോട്..???

 

നിന്റെ തൊട്ടടുത്ത് ഇരിക്കുന്നില്ലേ അവളോട് തന്നെ….

 

കാർത്തി വേഗം ചുറ്റും നോക്കി…

 

അവിടെ എങ്ങുമല്ല മോനെ റോഡിലോട്ട്…

 

കാർത്തി റോഡിലോട്ട് നോക്കിയതും വൈറ്റ് ടാറ്റാ സഫാരിയിൽ ചാരി ചിരിച്ചു നിൽക്കുന്ന ശ്രീയെ കണ്ടു…

 

രണ്ടുപേരും ഇങ്ങു വന്നേ…എന്ന് പറഞ്ഞുകൊണ്ട് ശ്രീ കോൾ അവസാനിപ്പിച്ചു….

 

ഹെല വന്നേ…

 

എങ്ങോട്ട്…

 

വാ ശ്രീ വെളിയിൽ വന്നു നിക്കുന്നു…

 

********

 

ഗേറ്റ്  കടന്ന്  അവർ വെളിയിൽ വന്നതും….

 

താൻ എന്താടോ കാർത്തി പന്തം കണ്ട പെരുച്ചാഴിയെ പോലെ…..ബി കൂൾ മാൻ

 

എനിക്ക് എല്ലാം അറിയാം…ദേ ഇവളില്ലെ ഇവളെന്റെ ബെസ്റ്റിയാ അതുകൊണ്ടല്ലേ എന്നെ ആ കമ്പനിയിൽ എടുത്തത്…

 

നിന്ന് വാചകം അടിക്കാതെ അകത്തോട്ടു വാടാ.. ശ്രീ…

 

ഇല്ലാ ഹെല.. ഞാൻ വേറൊരു കാര്യത്തിനായി ഇറങ്ങിയതാ അപ്പൊ ജസ്റ്റ്‌ ഒന്നു നിർത്തിന്നെ ഉള്ളു…

 

ഡാ വന്നൊരു ചായകുടിച്ചിട്ട് പോടാ…

 

അടുത്തവെട്ടം ആവാല്ലോ…പിന്നെ കാർത്തി രാവിലെ ഒരു 5:30 ആവുമ്പേഴേക്കും ഒറങ്ങിനിക്കുട്ടോ ഒരിടം വരെ പോവണം, ഫോർമൽ ഡ്രസ്സ്‌ ഒന്നും വേണ്ടാട്ടോ ഒരു ഷോർട്ട്സും ടീഷർടും മതി…

 

എങ്ങോട്ടാ ശ്രീ…

 

അത് താൻ രാവിലെ അറിഞ്ഞ മതി അല്ലെ ഹെല…

 

അവൾ മറുപടിയായി ഒന്നു പുഞ്ചിരിച്ചു…

 

സഫാരി അകന്നുപോയതും…

 

എവിടക്കാ ഹെല ശ്രീ എന്നെ വിളിച്ചത്…

 

രാവിലെ അറിയില്ലേ മാഷേ അതുവരെയൊന്നു വെയിറ്റ് ചെയ്യുന്നേ…

അതോ പേടിയാണോ മാഷിന്..???

 

അതിന് അവനൊരു ചിരി ചിരിച്ചു അതിലുണ്ടായിരുന്നു അവന്റെ മറുപടി.

*****

വെളുപ്പിന് അഞ്ചുമണിക്ക് തന്നെ കർത്തി റെഡിയായി നിന്നു.. ശ്രീ വന്നതും അവർ ഒരുമിച്ചു അവിടുന്നിറങ്ങി…എവിടെകാന്നോ എന്തിനാണോ എന്നറിയാതെ കാറിലിരിക്കുമ്പോഴും അവനിൽ ഒരു തരിമ്പ് ഭയം ഉടലെടുത്തില്ല….

 

അരമണിക്കൂർ കഴിഞ്ഞുകാണും സഫാരിയൊരു ബിൽഡിംങ്ങിന് മുന്നിൽ അതിൽ സ്ഥാപിച്ച ബോർഡ്‌ വായിച്ചതും കാർത്തിക്ക് ഒരു നിമിഷം എന്തുചെയ്യണമെന്ന് അറിയാതെ നിന്നു…

 

SJ MMA ACADEMY AND FITNESS CENTER

 

കഴിഞ്ഞ അഞ്ചു വർഷമായി താൻ ഉപേക്ഷിച്ച അതെ കാര്യത്തിലേക്ക് വീണ്ടും തന്നെ ആരോ വലിച്ചാടുപ്പിക്കുമ്പോലെയാ അവനുതോന്നിയത്. ലഹരിപോലെ രക്തത്തിൽ അലിഞ്ഞു ചേർന്നത് തന്നെ വിട്ടു പോവില്ലന്ന് അവൻ ഊട്ടിയുറപ്പിച്ചു…

 

 

കാർത്തി വാ…

 

ചലനമില്ലാതെ നിന്ന കാർത്തിയെ നോക്കി ശ്രീ വിളിച്ചു…

 

ശ്രീയുമായി ഉള്ളിലേക്ക് കയറിയ കാർത്തി കാണുന്നത് ഒരുവശത്ത്‌ M.M.A പ്രാക്ടീസ് ചെയ്യുന്നവരെയും മറുഭാഗത്തു വർക്ഔട് ചെയ്യുന്നവരായുമാണ്, ഇരുഭാഗവും ട്രാൻസ്‌പേരെന്റ്റ് ഗ്ലാസ്സുകൊണ്ടു വേർപെടുത്തിയിരിക്കുന്നു….

 

കാർത്തിയുടെ കണ്ണുകൾ അപ്പോഴും MMA പ്രാക്ടീസ് ചെയ്യുന്ന ഭാഗത്തായിരുന്നു….

 

കാർത്തി ഇതാണ് വിഷ്ണു…ലോബിയിലിരുന്ന ആളെ ചൂണ്ടി ശ്രീ പറഞ്ഞു…

 

വിഷ്ണു മാസ്റ്റർ ഇല്ലേ…ശ്രീ അത് ചോദിച്ചതും വിഷ്ണുവിനു മുന്നിലെ ലാൻഡ്‍ഫോൺ ശബ്‌ദിച്ചതും ഒരേനേരത്തായിരുന്നു…

 

ഒരു മിനിറ്റ് ശ്രീ…എന്നു പറഞ്ഞുകൊണ്ട് വിഷ്ണു ഫോൺ എടുത്തു…

 

മ്മ്…

 

മ്മ്…

 

ശെരി..

 

ഫോണിലൂടെ തനിക്കുകിട്ടിയ നിർദ്ദേശങ്ങൾ മൂളികേട്ടുകൊണ്ട്  വിഷ്ണു ഫോൺ വെച്ചു…

 

എന്താ ശ്രീ ചോദിച്ചത്..???

 

മാസ്റ്റർ ഇല്ലേ..??

 

ഇല്ലാ മാസ്റ്റർ നാട്ടിൽ പോയിരിക്കയാണ്‌…നന്ദു സാർ ഉണ്ട്…

 

ഇതാരാ ശ്രീ ന്യൂ അഡ്മിഷൻ ആണോ..??

 

അതെ…പേര് കാർത്തിക്ക്…

 

ഹലോ കാർത്തിക്ക് വെൽക്കം ടു ഔർ അക്കാദമി..

 

ഇതാ ശ്രീ ഇതൊന്നു ഫിൽ ചെയ്യ് ഞാനിപ്പോ വരാം…

 

വിഷ്ണു നൽകിയ അപ്ലിക്കേഷൻ ഫോം ശ്രീ ഫിൽ ചെയ്തുകഴിഞ്ഞപ്പോഴേക്കും വിഷ്ണു ഒരു കുഞ്ഞി ബാഗുമായി വന്നു.. ശ്രീ തന്റെ പേഴ്സിൽ നിന്ന് കാർഡു നൽകി പേയ്‌മെന്റ് ചെയ്തപ്പോൾ പകരം വിഷ്ണു ആ ബാഗ് കാർത്തിക്ക് നൽകി..

******

ശ്രീ കാർത്തിക്കുമായി അകത്തേക്ക് ചെന്നപ്പോ തന്നെ കുറച്ചു സ്റ്റുഡന്റസിനെ ട്രെയിൻ ചെയ്യിപ്പിക്കുന്ന ഒരാളെ കണ്ടു..

 

നന്ദു..

 

അല്ല ആരിത്.. ശ്രീയോ…ആരാ കൂടെ..???

 

ഹലോ സാർ,ഞാൻ കാർത്തിക്ക്…കാർത്തിക്ക് നന്ദുവിന് ഷേക്ക്‌ ഹാൻഡ് നൽകികൊണ്ടുപ്പറഞ്ഞു..

 

നന്ദു…അങ്ങനെ വിളിച്ചമതി…എന്നാൽ താൻ ഹാൻഡ് വ്രാപ്പു ചുറ്റി വാ…

 

ഹാൻഡ് വ്രാപ്പു ചുറ്റി കാർത്തിക്ക് എത്തിയതും…

 

വരുൺ…

 

നന്ദു വിളിച്ചതും ഇത്തിരി ദൂരയായി നിന്ന വരുൺ അവർക്കരികിലേക്ക് എത്തി..

 

എന്താ മാസ്റ്റർ…

 

വരുൺ ഇനി മുതൽ കാർത്തിക്ക് ആയിരിക്കും തന്റെ ട്രെയിനിങ് പാർട്ണർ…

 

എന്നാൽ ആ വാക്കുകൾ അവിടെനിന്നവരിൽ പലർക്കും ഉൾകൊള്ളാനായില്ല, കാരണം അക്കാദമിയിലെ ഏറ്റവും മികച്ച ഫൈറ്ററിൽ ഒരാളാണ് വരുൺ അവനോടൊപ്പം ഇന്ന്‌ കയറിവന്നവനെ ട്രെയിനിങ് പാർട്ണർ ആകുമ്പോ അങ്ങനെ തോന്നിയില്ലങ്കിലെ അത്ഭുതമുള്ളു…

 

മാസ്റ്റർ അപ്പൊ.. സ്റ്റീഫൻ…???

 

അവൻ വരുമ്പോഴല്ലേ…അതാപ്പോ നോക്കാം…വരുണിന് എന്തെങ്കിലും പറയാനുണ്ടോ…

 

അത് മാസ്റ്റർ…അവനെന്തോ പറയാൻ വരും മുന്നേ നന്ദു അവനെ വിലക്കികൊണ്ട് പറയാൻ തുടങ്ങി…

 

വരുൺ നിയാ റെയിലിൽ തുക്കിയിരിക്കുന്ന പാഞ്ചിങ് ബാഗ് ഇവിടേക്ക് കൊണ്ടുവന്നെ…

 

പഞ്ചിങ് ബാഗ് കാർത്തിക്കിന് അഭിമുഖമായി കൊണ്ടുവന്നു…

 

കാർത്തിക്ക് ടേക്ക് പൊസിഷൻ…നന്ദു പറഞ്ഞതും

 

അവൻ ഇടത് കാൽ മുന്നോട്ട് വെച്ച് വലതുകാൽ പിന്നിലേക്ക് വെച്ച് കാൽ പത്തി 45 ഡിഗ്രി ചരിച്ചുവെച്ചു കൈകൾ ഉയർത്തി ഗാർഡ് പിടിച്ച് ഫൈറ്റിങ് സ്റ്റാൻസിൽ നിന്നു….

 

Jab-Cross-Left Uppercut-Cross…and spining kick ഉടനടി നന്ദുവിൽ അടുത്ത നിർദ്ദേശമെത്തി…

നാലു പഞ്ചസ്സും ഒരു കിക്കും അടങ്ങിയ ഒരു കോമ്പിനേഷൻ…

 

കണ്ണുച്ചിമ്മിതുറക്കും വേഗത്തിൽ കാർത്തിയുടെ ഉരുക്ക് കൈകളുടെ തന്ധനം പഞ്ചിങ് ഏറ്റുവാങ്ങി…അവസാനമായി അസാമാന്യവേഗത്തിൽ  വെട്ടിതിരിഞ്ഞു പിൻ കാൽ കൊണ്ട് ഒരു ഉഗ്രൻ കിക്ക് …പഞ്ചിങ്

ബാഗ് റെയിലിലൂടെ ദൂരേക്ക് തെറിച്ചു.. നീങ്ങി…

 

അവന്റെ വേഗതയും,പവറും, ഫ്ളക്സ്ബിൾറ്റിയും കണ്ട് അടുത്തുനിന്നവരോക്കെ എന്തുപറയണമെന്ന് അറിയാതെ നിന്നു.

 

വരുണിന്.. കാർത്തിയെ തന്റെ ട്രെയിങ് പാർട്ണർ ആക്കാൻ ഇനിയൊരു സംശയത്തിന്റെയും ആവശ്യമില്ലയിരുന്നു

 

മാസ്റ്റർ, ഈ ചേട്ടൻ ഒരു കിടിലൻ ഫൈറ്റർ ആണെന്ന് എങ്ങനെ മനസ്സിലായി..???

 

കൂട്ടത്തിൽ ഏറ്റവും ചെറിയവൻ ഹരി ആയിരുന്നു ചോദ്യം ഉന്നയിച്ചത്…

 

ഒന്ന് ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു തുടങ്ങി…അവൻ എനിക്ക് കയ്യ് തന്നോപ്പോൾ ഞാനവന്റെ knuckles കണ്ടിരുന്നു…അവക്ക് ഒരു ഇരുത്തം വന്ന പോരാളിയുടെ കഥ തന്ന പറയുവാൻ ഉണ്ടായിരുന്നു…പിന്നെ അവന്റെ സ്റ്റാൻസ്സിൽ നിന്ന് അവൻ ഒരു ബോക്സ്ർ ആണെന്ന് മനസ്സിലായി…എന്നാൽ എന്നെ ഞെട്ടിച്ചത് മുയി തായി സ്റ്റൈൽ സ്പിന്നിംഗ് കിക്കായിരുന്നു…അതെന്റെ ഊഹം മാത്രമായിരുന്നു..

 

കാർത്തിയോട് വല്ലാത്തൊരു ആരാധന തോന്നിയവർക്ക്, അതെസമയം ഒരു ചില്ലുഭിത്തിക്കപ്പുറം അവന്റെ ഓരോ ചാലങ്ങളും സൂക്ഷ്മമായി വിക്ഷിക്കുന്ന കണ്ണുകളെ കാർത്തിക്ക് അറിയാതെപോയി..

 

************

തിരുവനന്തപുരം

 

പോലീസ് ഹെഡ്ക്വാട്ടേഴ്‌സിൽ ഡിജിപി ക്കുമുന്നിൽ ഇരിക്കുകയാണ് സ്വാതി…

 

സീ മിസ്സ്‌ സ്വാതി…ഇപ്പൊ ഇങ്ങനെയൊരു തീരുമാനം എടുക്കുവാൻ മാത്രം എന്താ ഉണ്ടായത്..

 

സാർ, ഞാൻ ലോങ്ങ്‌ ലീവിനാണ് അപ്ലൈ ചെയ്യ്തത്, അല്ലാതെ സാറിന്റെ കയ്യിൽ ഇരിക്കുന്നത് എന്റെ രാജിയല്ല..

 

പിന്നെ കുറച്ചുകാലമായി…മനസ്സിനെ അലട്ടുന്ന,  തീർക്കാതെ മാറ്റിവെച്ച ഒരു കണക്കുണ്ട്, അതിന്റെ കൂട്ടലും കിഴിക്കലും ഒക്കെ ഇപ്പൊ കഴിഞ്ഞു ഇനി അതിനുള്ള മാർക്കും സമ്മാനവും കൊടുക്കാനുള്ള സമയമാണ് …

 

എസ്ക്യൂസ്‌, എനിക്കൊന്നും മനസ്സിലായില്ല സ്വാതി…

 

സാറിന് മനസ്സിലാവാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ, ശെരി സാർ ഞാൻ ഇറങ്ങുവാണ്…അദ്ദേഹത്തിനു സല്യൂട്ട് നൽകികൊണ്ടവൾ വെളിയിലേക്കിറങ്ങി….

 

വ്യക്തമായ കണക്കുട്ടലുമായാണ് സ്വാതി ആ റൂമിന് വെളിയിലേക്കിറങ്ങിയത്, എന്തോ ആലോചിച്ചു മുന്നോട്ട് നടന്ന അവൾ തനിക്കെതിരെ നടന്നുവന്ന si പാർവതിയെ കണ്ടില്ല…അവർ തമ്മിൽ കൂട്ടിയിച്ച് വീഴാൻ പോയെങ്കിലും വീഴാതെ എവിടെയോ താങ്ങി നിന്നു.. പക്ഷെ അതുവരെ  ആരുമറിയാതെയവൾ സൂക്ഷിച്ച രഹസ്യങ്ങളിൽ ഒന്ന് വെളിവായത് അവൾ അറിഞ്ഞില്ല…

 

സോറി മേഡം..

 

സോറിയൊന്നും പറയണ്ടാഡോ.. എന്റെ മിസ്റ്റേക്കാണ്…ഞാനാണ് സോറി പറയേണ്ടത്…

 

പക്ഷെ തിരിച്ചെന്തോ പറയാൻ വന്ന പാർവതിയുടെ കണ്ണുകൾ സ്വാതിയുടെ ബ്ലൗസ്സിൽ നിന്ന് വെളിയിലേക്ക് ചാടിയ സ്വർണ മാലയിലും അതിൽ കോർത്ത തങ്കതാലിയിലുമുടക്കി നിന്നു…

 

പാർവതിയുടെ നോട്ടത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ സ്വാതി താലിമാല തിരികെ ഒളിപ്പിക്കാതെ…എല്ലാവരും കാണും വിധം നേരെയാക്കിയിട്ട് അവിടെ നിന്ന് യാതൊരു കൂസലുമില്ലാതെ മുന്നോട്ട് നടന്നുനീങ്ങി…

 

തുടരും…

എഴുതിതീരണ്ടേ…ഒരുപാട് തിരക്കുകൾക്കിടക്ക് കിട്ടുന്ന ഇത്തിരി സമയം… അടുത്ത മാസം അടുത്ത പാർട്ട്‌ തരാ ഡേറ്റ് ചോദിക്കരുത് ഞാൻ തരും…

Recent Stories

The Author

17 Comments

Add a Comment
  1. December 30 n ittitt adutha month next part tharam enno. Next ennu parayamallo . 😁 . Nice try. Continue . 🤍🙌

    1. Thanks brother… Next part ഉടനെ വരും പാർട്ടിന്റെ ഏൻഡ് പോർഷൻ എഴുതുവാണ്… 😍😍😍

  2. 🦋 നിതീഷേട്ടൻ 🦋

    💕💕💕💕

  3. Bro

    സോറി man കഥ വായിക്കാൻ വൈകി 🙂

    ഈ പാർട്ടും നന്നായിട്ടുണ്ട് 💙

    സസ്‌പെൻസും ഫ്ലാഷ്ബാക്കും ആണല്ലോ മെയിൻ അത് കൊണ്ട് അതിലേക്ക് കടക്കുന്നില്ല 😁

    എന്നാലും ഒര് കാര്യം അറിഞ്ഞാൽ കൊള്ളാം
    ഇവിടെ ഉള്ള എതിരാളികൾ ഒന്നും പോരാത്തത് കൊണ്ടാണ
    അങ് ദുഭായിന്നു ആളെ ഇറക്കുന്നത് 🤔
    😂😂

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

    സ്നേഹത്തോടെ MI ❤❤❤

    1. സോറി ഒന്നും വേണ്ടാ, കഥ വായിച്ചല്ലോ അതുമതി… വില്ലന്മാരുടെ എണ്ണംകൂടിയാൽ അല്ലെ ഒരു ഇതുവരുള്ളൂ… 🙈

  4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    കഥ പൊളിച്ചു. കുറേ സസ്പെൻസും ഫ്ലാഷ് ബാക്കുകളും ഉണ്ടല്ലോ.ഇതുവരെ വളരെ intresting ആണ് ട്ടോ🥰
    Waiting for next part ♥️

    1. Thanks daa…. Adutha part njan ezhuthatte… 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

  5. പാതിവഴിക്ക് നിർത്തി പോകരുത്…

    1. No… never…complete akkum vere ethelum conplete avaan undel athum varum kurachu time tharanaam… 😘😘😘

  6. Nalloru part..kure kure twist and suspense ittuvechittund..take your time and give us another super part❤️❤️❤️❤️❤️

    1. Denku denku… 😘😘😘

      Kettiya kettokke azhikkan samayamayi thudangi bro…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com