✨️അതിരൻ ✨️{VIRUS} 273

Views : 3176

ഒരു ആക്ഷൻ ത്രില്ലർ ലവ് സ്റ്റോറി അതാണ് അതിരൻ… നിങ്ങൾക്ക് ഇഷ്ടമാവുന്നു വിശ്വസിക്കുന്നു….

    അതിരൻ

ജയിൽ അഴികളിലൂടെ അരിച്ചിറങ്ങുന്ന നിലാവെട്ടം ഉദിച്ചുനിൽക്കുന്ന പൂർണെന്തുവിന്റെ ശോഭ വിളിച്ചോതുന്നു.

അഴികളിൽ കൈ വെച്ച് നിലാവിന്റെ വശ്യസൗന്ദര്യം ആസ്വദിച്ചു കൊണ്ടു നിന്നപ്പോഴാണ് ഒരു കാൽ പെരുമാറ്റം അടുത്തേക്ക് വരുന്നത് പോലെ തോന്നിയത്….

ആരാണ് എന്ന് അറിയുവാൻ ഞാൻ തല തിരിച്ചു വരാന്തായിലേക്ക് നോക്കി…. ഒരു നിഴൽരൂപം എനിക്ക് അരികിലേക്ക് വരുന്നതുപോലെ തോന്നി…ഒരു നിമിഷം ഒന്ന് ഭയന്നുവെങ്കിലും ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് അത് ഹരീഷേട്ടനാണു എന്ന് മനസ്സിലായത്.

ഹരീഷേട്ടൻ ഇവിടത്തെ ജയിലറാണ് ആൾ കൊറച്ചു റഫ് ആൻഡ് ടഫ് നല്ല ഒന്നാന്തരം കലിപ്പൻ.എന്നോട് മാത്രം പുള്ളി കുറച്ചു സൗമ്യമായി പെരുമാറുന്നത്, അത് എല്ലാർക്കും ഒരു അത്ഭുതവുമാണ്.

“””” എന്താ മോനെ സ്വാതി മേഡത്തെ സ്വപ്നം കണ്ടിരിക്കുവാന്നോ???…. “”””

എന്റെ മുന്നിലെത്തി പുള്ളി ചിരിയോടെ എന്നോട് ചോദിച്ചു…..

അത് കേട്ടപ്പോ എന്റെ മുഖം ചുളിഞ്ഞു..

“””” അയ്യടാ സ്വപ്നം കാണാൻ പറ്റിയ ചളുക്ക്…””””

“””” എന്താടാ മേഡത്തിന് ഒരു കുറവ്.. നല്ല അഡാർ പിസ് അല്ലെ…. “”””

“””” ആഹ് ബെസ്റ്റ് എനിക്ക് അവളോട്‌ അങ്ങോട്ട് വല്ലോം തോന്നണ്ടേ….””””

“”””നിന്റെ മനസ്സിൽ ഇപ്പോഴും ആ മാലാഖയുള്ളത് കൊണ്ടുതോന്നുന്നതാണ്….ഇല്ലേ മേഡത്തെ ഇഷ്ട്ടപ്പെടാതെയിരിക്കാൻ മാത്രം കണ്ണുപൊട്ടനൊന്നുമല്ലല്ലോ നി ???…

നിന്റെ സ്ഥാനത്ത് ഞാൻ ആരുന്നേൽ അവളുടെ ഒക്കത്ത് എന്റെ വിത്തിരുന്നേനെ…..””””

“””””‘എന്നാ പോയി ട്രൈ ചെയ്യ് “”””

“””” അത് എങ്ങനെ മാഡത്തിന് നിന്നോട് മുടിഞ്ഞ പ്രേമം അല്ലെ, പിന്നെ ഞാൻ ആൾറെഡി കമ്മിറ്റെഡ് ആണ് അവൾ എങ്ങാനുമറിഞ്ഞ.. എന്നെ ജീവനോടെ ബാക്കി വെക്കില്ല”‘….

“”””എന്നാലുമേതാണ് ഈ കടുവയെ പിടിച്ച കിടുവ….. “”””

“””” അതൊക്കെ നി വഴിയേ അറിയും, നാലാം നാൾ അല്ലെ നിന്റെ റിലീസ് പുറത്ത് ഇറങ്ങിയിട്ട് എന്താ പ്ലാൻ ???””””

“”””ഒന്നും തീരുമാനിച്ചില്ല ഏട്ടാ””””

ഞാൻ മറുപടി കൊടുത്തു’.

“”””അസ്‌ലം എന്ത്യെ അവനും നാളെ പോകുന്നത് സ്വപനം കാണുവാണോ”‘””

അത് കേട്ടോപ്പോ എനിക്ക് ഒരു വല്ലയിമ തോന്നി എന്റെ മുഖം പെട്ടെന്ന് തന്നെ വാടി….

“”””എന്താടാ നിനക്ക് എന്താ പ്രശ്നം എന്നോട് പറ “”””

ഹരീഷേട്ടൻ ചോദിച്ചു.

“””” അത് ഏട്ടാ അസ്‌ലമിക്ക നാളെ പോകുവല്ലേ, പിന്നെ ഞാൻ വീണ്ടും ഒറ്റക്ക് ഏട്ടനാണേ ജോലി തിരക്ക് അല്ലെ അതാ…… “”””

“””” ഡാ നിനക്ക് അസ്‌ലമിന്റെ കാര്യം അറിയില്ലേ അവൻ ഇവിടെ കിടക്കണ്ടവൻ അല്ല അവൻ പുറത്ത് ഉണ്ടങ്കിൽ അത് ഞങ്ങൾ എല്ലാർക്കും ഒരു ബലമാണ്. കാര്യം അവന്റെ റൂട്ട് ശരി അല്ലെങ്കിലും ഞങ്ങളെ കൊണ്ട് നിതി നേടി കൊടുക്കാൻ കഴിയാത്തവർക്ക് അവൻ നേടി കൊടുക്കും. അവന്റെ മുൻപിൽ നേരെ നിൽക്കില്ല ഒരുത്തനും മുട്ട് ഇടിക്കും എത്ര വലിയവൻ ആയാലും. ഇവിടെയിരുന്നു വെളിയിലെ കാര്യം എല്ലാം നിയന്ത്രിക്കും എങ്കിലും അവനും ഭാര്യയും പിള്ളാരും ഒക്കെ ഉള്ളത് അല്ലെ അവരെ കാണാതെ ഇരിക്കാൻ പറ്റുവോ എത്ര വലിയ ഗൂണ്ട നേതാവാന്ന് പറഞ്ഞാലും അവനും മനുഷ്യൻ അല്ലെ. നീ അത് ഒന്നും ആലോചിക്കണ്ട പോയി കിടന്ന് ഉറങ്ങാൻ നോക്ക് അവൻ നാളെ പോയാലും നാലു ദിവസം കഴിഞ്ഞ് നീ വെളിയിൽ ഇറങ്ങുമ്പോ അവനെ കാണാലോ…… “”””

അതും പറഞ്ഞു ഹരീഷേട്ടൻ പോയി.

എന്തൊക്കെ പറഞ്ഞാലും അസ്‌ലം ഇക്ക എനിക്ക് ഒരു മൂത്ത ജേഷ്ഠൻ തന്നെയാണ് പുള്ളിയെ പിരിയുന്നതിൽ ഒരു വിഷമം, ഹരീഷ് ഏട്ടൻ പറഞ്ഞത് ആണ് ശെരി ഇക്കാക്ക് എന്നും ഇവിടെ കിടക്കാൻ പറ്റുല്ലല്ലോ.

അസ്‌ലം ഇക്കാനെയും ഹരീഷ് ഏട്ടനെയും കുറിച്ച് പറഞ്ഞു ബോർ അടിപിക്കുന്നില്ല ഇത് എന്റെ കഥ ആണ് അപ്പൊ ഇനി എന്നെ പരിചയ പെടുത്താം ഒപ്പം ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് കൂടെ പറയാം .

ഞാൻ രാമചന്ദ്രന്റെയും വൈദേഹിയുടെയും ഇളയ മകൻ “””” കാർത്തിക്ക് ….. “”””എന്റെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അത് കൊണ്ടു തന്നെ അവരെ അവരുടെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു.

അച്ഛന്റെ ഫ്രണ്ട് സുധീവ് അങ്കിളാണ് അവർക്ക് വാടക വിട് എടുത്ത് കൊടുത്തതും ബിസിനസ്‌ ചെയ്യാൻ സഹായിച്ചതും. അങ്കിൾ കൊടുത്ത പൈസയും അമ്മയുടെ കുറച്ചു സ്വർണം പണയം വെച്ച് കിട്ടിയ പൈസ കൊണ്ടു ആണ് അച്ഛൻ ചെറിയ ഒരു സംരംഭം തുടങ്ങുന്നത് അത് പതിയെ വളർന്നു ഇപ്പൊ കേരളത്തിലെ ടോപ് ടെൻ ബിസിനസ്‌ ഗ്രൂപ്പിൽ ഒന്നായ RV ഗ്രൂപ്പ്‌ ഓഫ് ഇൻഡസ്ട്രിസായി നില്കുന്നു.

 

 

എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് ശ്രേയ എന്റെ ശ്രേയൂട്ടി എന്നെക്കാൾ നാലു വയസിനു മൂത്തതാണ്. ചേച്ചിയുടെ വിവഹം കഴിഞ്ഞു വിഷ്ണു അതാണ് അളിയന്റെ പേര്…. അളിയൻ എനിക്ക് ഒരു സൂഹൃത്തിനെ പോലെയാണ് . .

അച്ഛനെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പൊ അമ്പതിനോട് അടുത്ത് പ്രായം കാണും പക്ഷെ അത്രെ ഒന്നും തോന്നിക്കില്ല കൂടിപ്പോയാൽ ഒരു നാല്പത് ഒക്കെയേ പറയു… കൃത്യമായി ഡയറ്റ് ഒക്കെ നോക്കി വീട്ടിൽ തന്നെയുള്ള ജിമ്മിൽ വർക്ഔട് ഒക്കെ ചെയ്തു ഇപ്പോഴും ചെറുപ്പക്കാരനെ പോലെ ആണ് നടക്കുന്നത്.അമ്മയെ കുറിച്ച് പറയാൻ അധികമോന്നും തന്നെ ഇല്ല…. ലക്ഷ്മി ദേവി തന്നെ ആര് കണ്ടാലും നോക്കി പോകും അത്രക്ക് സൗന്ദര്യമാണ്. വയസു നാല്പത്തിയഞ്ചു കാണും എങ്കിലും ഒരു മുപ്പത്തിനാലു ഒക്കെയേ പറയു.

 

ഇവരുടെ രണ്ടു പേരുടെയും സൗന്ദര്യം ആണ് എനിക്ക് കിട്ടിയേക്കുന്നത് അമ്മയുടെ നിറവും അച്ഛന്റെ ശരീരപ്രകൃതിയും വീട്ടിൽ തന്നെ ജിം ഉള്ളത് കൊണ്ടു തന്നെ വർക്ക്‌ ഔട്ട്‌ ഒക്കെ ചെയ്യ്തു ബിൽഡ് ചെയ്ത ബോഡി…

കട്ട തടി എല്ലാം കൊണ്ടും ഒരു മോഡലിനെ പോലെയായിരുന്നു എന്നെ കാണാൻ.

പഠിത്തത്തിലും ബോക്സിങ്ങിലും മറ്റു അലമ്പുകൾക്കും ഞാൻ തന്നെ ആയിരുന്നു എന്റെ കൂട്ടുകാർക്ക് ഇടയിൽ മുൻപിൽ. ബി. കോം ന് യൂണിവേഴ്സിറ്റി ടോപ്പർ ആയിരുന്നു എന്നും പറഞ്ഞു ഞാൻ ഫുൾ ടൈം പഠിക്കുന്ന ബുജി ഒന്നും അല്ലായിരുന്നു. ക്യാറ്റ് എഴുതി കോഴിക്കോട് IIM ൽ എംബിഎക്ക് ചേർന്നപ്പോൾ മനസ്സിൽ അച്ഛന്റെ സഹായം ഇല്ലാതെ സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങണം എന്നതായിരുന്നു എന്റെ ആഗ്രഹം.

 

അങ്ങനെ രണ്ട് വർഷത്തെ പഠനത്തിന് ശേഷം പ്രൊജക്റ്റും എക്സാം കഴിഞ്ഞ് ഞാൻ തിരികെ എന്റെ വീട്ടിൽ എത്തി .

 

ഒരു ദിവസം സുധീവ് അങ്കിളിന്റെ മകൾ നിവ്യയെ പിക്ക് ചെയ്യുവാൻ ഞാൻ ഡിഗ്രിക്ക് പഠിച്ചിരുന്ന കോളേജിൽ പോയത്. അവിടെ എത്തി ഞാൻ പഠിച്ചിരുന്ന സമയത്തെ സ്ഥിരം കടയിൽ പോയി ഒരു കിങ്‌സ് വാങ്ങി വലിച്ചോണ്ട് നിന്നപ്പോഴാണ് ഞാൻ അവളെ കാണുന്നത്. കൂട്ടുകാരികളോട് ഒപ്പം കോളേജ് കവാടം വഴി വെളിയിലെക്ക് നടന്നു വരുന്നവൾ……

 

ചന്ദനത്തിൽ കടഞ്ഞെടുത്ത പോലെയുള്ള അവളുടെ ആ മുഖം, കട്ടിയുള്ള ഇടതുർന്ന പിരുകങ്ങൾ….. വാലിട്ട് എഴുതിയ കരിംകുവള മിഴികൾ…….,ഏതോ ശില്പി കോത്തിവെച്ച പോലെയുള്ള നാസിക……,പനിനീർ പുഷ്പം പോലെയുള്ള അദരങ്ങൾ……,അവളുടെ സൗന്ദര്യം വർണിക്കുവാൻ എനിക്ക് വാക്കുകൾ ഇല്ല എന്നതാണ് സത്യം.

 

വെള്ള അനാർക്കലിയിൽ വാനിൽ നിന്നും പറന്നിറങ്ങിയ മാലാഖയെ പോലെയാണ് എനിക്ക് തോന്നിയത്….. കണ്ട നിമിഷം മുതൽ അവൾ എന്റെയാണ് എന്ന് ഉള്ളിൽ ഇരുന്ന് ആരോ പറയുംപോലെ….. അതെ അവൾ എന്റെയാണ്….. എന്റെ മാലാഖ….

 

അവളിൽ ലയിച്ചിരുന്ന എന്റെ തോളിൽ ആരോ തട്ടി, ആരാണെന്നു നോക്കാൻ തിരിഞ്ഞ എന്റെ വയറിൽ ശക്തമായ ഒരു ഇടി കിട്ടി.

ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയതായതിനാൽ ഒന്ന് ഞെട്ടി…. പതുക്കെ മുഖം ഉയർത്തി നോക്കിയപ്പോ ദേ മുമ്പിൽ നിൽക്കുന്നു നമ്മടെ ക്രൈം പാർട്ണർ നിവ്യ …….

” എന്താടാ വലിയ എം ബി എ ക്കാരൻ ആയിട്ടും നിന്റെ വായിനോട്ടത്തിന് ഒരു കുറവും ഇല്ലല്ലോ ” അവൾ ഒരു പരിഹാസ ചിരിയോടെ ചോദിച്ചു……

 

വേദന കാരണം നല്ല തെറിയാണ് ആദ്യം വായിൽ വന്നത് എങ്കിലും അവളുടെ കൈയിലെ നീളൻ നഖങ്ങൾ കണ്ണിലുടക്കിയതും ഞാൻ അതങ്ങു വിഴുങ്ങി.

 

“””” ഡി ഇത് അങ്ങനെ അല്ല ചുമ്മാ ഓരോ പിള്ളേരെ നോക്കുമായിരുന്നെങ്കിലും ആദ്യമായി ഒരുത്തിയെ പ്രണയിക്കണമെന്ന് തോന്നിയത് ഇപ്പോഴാണ്…. “”””

 

ഞാൻ പറയുന്നത് കേട്ടു നിവ്യ കണ്ണ് മിഴിച്ചു നിൽക്കുന്നത് കണ്ട് എനിക്ക് ചിരിയാണ് വന്നത്… ഞാൻ അവളെ തട്ടി വിളിച്ചു…..

 

“””” നീ എന്താടി ഒരുമാതിരി എന്തോ പോയ അണ്ണനെ പോലെ നിൽകുന്നെ “”””

 

“””” അപ്പൊ വിശ്വമിത്രന്റെ തപസ്സ് ഇളകി അല്ലെ….. ആട്ടെ ആരാ കക്ഷി…””””

 

സ്വബോധത്തിലെത്തിയ നിവ്യ ചോദിച്ചു.

 

ഞാൻ എന്റെ മാലാഖയെ അവൾക്ക് കാട്ടികൊടുത്തു.

 

“””” എന്റെ മോനെ എന്നാ സ്ട്രക്ചർ ആണ് കൊള്ളാല്ലോ നിന്റെ സെലക്ഷൻ, പക്ഷെ ഇതിനെ എങ്ങനെ വളക്കാനാണ് നിന്റെ പ്ലാൻ…. “”””

 

അവൾ ചോദിച്ചപ്പോഴാ അതിനെ കുറിച്ച് ഞാൻ ആലോചിക്കുന്നത് തന്നെ, മനസ്സിൽ വന്നത് നിവ്യയുടെ മുഖം തന്നെയായിരുന്നു. ഞാൻ ഒരു വളിച്ച ചിരിയോടെ നിവ്യ നോക്കി.

 

“””” അത് മോന്റെ മനസ്സിൽ ഇരിക്കത്തെ ഉള്ളു നിവ്യയെ ആ പണിക്ക് കിട്ടില്ല. “”””

 

എന്റെ മനസ് വായിച്ചതു പോലെ അവൾ പറഞ്ഞു.

 

അത് പറഞ്ഞപ്പോ ഞാൻ കുറച്ചു സെന്റി ഇട്ടു നിന്ന്. അതിൽ അവൾ വീണില്ല പകരം എനിക്ക് ഇട്ട് അടുത്ത കൊട്ട് തന്നു .

 

“””” മതി മോനെ നിന്റെ അഭിനയം…….. നിന്നെ എന്നുമുതൽ കാണാൻ തുടങ്ങിയതാ ഞാൻ, എന്നാലും നീ വിചാരിച്ചില്ലേ ഞാൻ നിന്നെ സഹായിക്കില്ലന്ന് ഞാൻ ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല…… അപ്പൊ നീ എന്നെ കുറിച്ച് അങ്ങനെയാണ് അല്ലെ കരുതിയത്…. “”””

 

അത്രേം പറഞ്ഞു നമ്മുടെ നിവ്യ സെന്റി അടിച്ചു….

 

സംഭവം ഉടായിപ്പാണ് എന്ന് എനിക്ക് അറിയാം കാരണം അവളെ ഇന്നും ഇന്നലെയും ഒന്നും അല്ലല്ലോ ഞാൻ കാണാൻ തുടങ്ങിയത്.

“””” മതി മോളെ നിന്റെ അഭിനയം വാ വന്നു വണ്ടിയിൽ കയറ്……. “”””

ഞാൻ എന്റെ ബുള്ളറ്റിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു.

 

സംഗതി പൊളിഞ്ഞുന്ന് മനസിലാക്കിയ നിവ്യ ഒരു കൂസലുമില്ലാതെ വണ്ടിയിൽ കയറി.

 

ഞാൻ വണ്ടി നേരെ അവളുടെ ഫേവറൈറ്റ് കഫെയിലേക്ക് പായിച്ചു.

അവിടെ എത്തിയ അവൾ ആറ് ഏഴു ഐറ്റം ഓഡർ ചെയ്തിട്ടു എന്നോട് പറയുവാ നിനക്ക് വേണമെങ്കിൽ എന്തേലും ഓർഡർ ചെയ്യാൻ.

 

“”” ദേവിയെ ഇവളുടെ വയറ്റിൽ കോഴിയും കുഞ്ഞും വല്ലോം ഉണ്ടോ “”” ഞാൻ ആത്മാഗതം പറഞ്ഞു പക്ഷെ അത് ഇത്തിരി ഉറക്കെയായി പോയി.

 

അത് കേട്ടപ്പോ നിവ്യ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന ജ്വാലാമുഖിയായി മാറി. എന്നോട് ഉള്ള എല്ലാ ദേഷ്യവും അവൾ ഫുഡിന്റെ മേൽ തീർത്തു, കൂടാതെ എന്നെ കൊണ്ട് ഒന്നും കഴിപ്പിച്ചില്ല ആ ദുഷ്ട ….. ആവിശ്യം എന്റെ ആയി പോയി ഇല്ലേ കാണാരുന്നു……

 

അവിടെ നിന്നും നേരെ അവളുടെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട്. ഞാൻ വീട്ടിലേക്ക് തിരികെ പോന്നു.

 

പിറ്റേന്ന് രാവിലെ ഞാൻ നിവ്യയെ വിളിച്ചിട്ട് പിക്ക് ചെയ്യാൻ ചെല്ലാമെന്ന് പറഞ്ഞു. പക്ഷെ എന്റെ മാലാഖയെ കാണുവാനുള്ള ആശ അവൾ മുളയിലേ നുള്ളി പോരാഞ്ഞിട്ട് കോളേജിന്റെ പരിസരത്ത് കണ്ട കാല് തല്ലി ഓടിക്കും എന്നൊരു ഭീഷണിയും.

 

അവളെ എനിക്ക് പേടി ഒന്നും ഇല്ല പക്ഷെ ഒരു കാര്യം പറഞ്ഞ അത് പോലെ ചെയ്യുന്ന സ്വഭാവം ആ കുരുപ്പിന് പണ്ടേ ഉള്ളതാ……….

അവളുടെ എല്ലാം ശരിയാക്കിക്കോളാം എന്ന വാക്കിന്റെ പുറത്തു ഞാൻ അടങ്ങി ഇരുന്നു.

 

ഒരു ആഴ്ചക്ക് ശേഷം….

 

ഇന്ന് എന്റെ ഇരുപതിനാലാം പിറന്നാളാണ്. രാവിലെ തന്നെ വെള്ള ഷർട്ടും കസവു മുണ്ടും ഇട്ടിട്ട് അമ്മയോട് ഒപ്പം അമ്പലത്തിൽ പോയി…….

 

അമ്പലത്തിൽ പോയി തിരികെ വന്നപ്പോ

മുറ്റത്തു പുത്തൻ വൈറ്റ് കളർ BMW S1000 RR ഉണ്ട്,അത് കണ്ടപ്പോ തുള്ളി ചാടാനാണ് എനിക്ക് തോന്നിയത് ഞാൻ ഓടി വേഗം അതിന്റെ അടുക്കലെത്തി അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നപ്പോൾ അമ്മ ചോദിച്ചു ഇഷ്ടമായോടാ അമ്മേടെ ഗിഫ്റ്റ്.

 

എനിക്ക് എന്ത് പറയണമെന്ന് അറിയില്ലാരുന്നു ഞാൻ അമ്മക്ക് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു.

 

അപ്പൊ തന്നെ അച്ഛൻ വിളിച്ചു…..

 

“”””‘ മോനെ എങ്ങനെ ഉണ്ട് പുതിയ ബൈക്ക് “”””

 

“””” അച്ഛ… സൂപ്പർ… ഇനി അച്ഛന്റെ ഗിഫ്റ്റ് എപ്പോ കിട്ടും…… “”””

 

“””””നീ ഒരു 4 മണി ആവുമ്പോഴേക്കും കമ്പനിയിലേക്ക് വാ നിനക്കുള്ള ഗിഫ്റ്റ് തരാം “”””

 

“””” കറക്റ്റ് ടൈമിൽ ഞാൻ എത്തിയിരിക്കും “”””

 

“””” ആഹ് കമ്പനിയിലേക്ക് വരുമ്പോ അതിന്റെതായ വേഷത്തിൽ വന്നോണം ഇല്ലേ ഗിഫ്റ്റിന് പകരം വേറെ വല്ലോം കിട്ടും…. “”””

 

“”””ഓ ഉത്തരവ് പോലെ രാജാവേ….””””

 

“””” ഡാ… ഡാ നീ എന്റെ കൈയിൽ നിന്നും വാങ്ങും “”””

 

“””” ഇതൊക്കെ ഒരു തമാശ അല്ലെ അച്ഛാ””””

 

“”””എനിക്ക് കുറച്ചു പണിയുണ്ട് നീ കൃത്യസമയത്ത് ഇങ്ങു എത്തിക്കോണം””””

 

“”എത്തിയേക്കാവെ “”

——————————————————–

“”””സർ, ആ ക്യാബിന്റെ പണി എല്ലാം കഴിഞ്ഞു….. സർ വന്നു ഒന്ന് നോക്കിയാരുന്നു എങ്കിൽ….””””

 

“””” ദാ വരുന്നു…മനു …..””””

 

രാമചന്ദ്രനും ….പിഎ മനുവും കൂടി….കാർത്തിക്കിനു വേണ്ടി ഒരുക്കിയ പുതിയ ക്യാബിനിലേക്ക് പോയി.

 

“””” എല്ലാം ഓക്കേയാണ്… മനു… വൈകിട്ടത്തെ പാർട്ടിയുടെ കാര്യം എല്ലാം ഓക്കേ അല്ലെ…..””””

 

“””” അതെ സർ, എല്ലാം സർ പറഞ്ഞത് പോലെ തന്നെ ചെയ്യ്തിട്ടുണ്ട്….. “”””

 

“””” വൈകിട്ട്… കമ്പനിയുടെ മുഴുവൻ ചാർജും അവനെ ഏല്പിക്കും വരെ എനിക്കൊരു മനസമാധാനവുമില്ല മനു…… “”””

 

“””” സർ ഇത് കാർത്തിക്ക് സാറിനു അറിയാമോ….””””

 

“””” ഇല്ല… ഇത് അവനൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു മനു “”””

 

——————————————————–

ഫോൺ വെച്ച ശേഷം ഞാൻ അവിടുന്ന് നേരെ പോയി……. ബ്രേക്ക്ഫാസ്റ്റ് നല്ല ചൂട് ദോശയും ചട്ട്ണിയും…… ഒരു ഗ്ലാസ്‌ ചായയും തട്ടി…… ഫോൺ എടുത്ത് റൂമിൽ ചെന്നു വാട്സാപ്പിൽ വന്ന വിഷസ്സിനു റിപ്ലൈ കൊടുത്ത് കൊണ്ട് ഇരുന്നപ്പോഴാണ് പെട്ടന്ന് സ്‌ക്രീനിൽ നിവ്യ കാളിങ് എന്ന് എഴുതി വന്നത് ഞാൻ ഒരു നിമിഷം പോലും പഴക്കാതെ അത് എടുത്തു.

 

 

“””” ഡാ നീ ഒരു 3 മണിക്ക് പാർക്കിലോട്ടു വാ ഒരു അത്യാവശ്യമുണ്ട്…… “”””

 

ഇത്രേം പറഞ്ഞു അവൾ ഫോൺ വച്ചു….. എന്നെ കൊണ്ട് ഒരു വാക്ക് പോലും മറുപടി പറയുവാൻ അവൾ സമ്മതിച്ചില്ല….. തിരിച്ചു വിളിച്ചെങ്കിലും അവൾ ഫോൺ എടുത്തതുമില്ല ….

 

 

കേട്ടപാതി കേൾക്കാത്ത പാതി മുണ്ട് മാറി അലമാരിയിൽ നിന്നും യുഎസ് പോളോയുടെ ഒരു ബ്ലാക്ക് പാന്റും ന്യക്കിന്റെ വൈറ്റ് ഷൂസും ഇട്ട് പുതിയ ബൈക്കിന്റെ ചാവിയും എടുത്ത് നിവ്യയുടെ വീട്ടിലേക്ക് പോകാൻ റൂമിൽ നിന്നും താഴേക്ക് ഇറങ്ങി.

 

 

“””” എവിടാ തെണ്ടാൻ പോകുവാട നല്ലയൊരു ദിവസമായിട്ട് …… “”””

 

നല്ല പരിചയം ഉള്ള ശബ്ദം…….ഞാൻ തിരിഞ്ഞ് നോക്കി….

 

“””” ഡി ചേച്ചി നീ വന്നോ “””””

 

ഞാൻ ഓടി ചെന്ന് അവളെ കെട്ടിപിടിച്ചു………

 

“””” വിഷ്ണു വന്നില്ലേ ഡി……..””””

 

“””” ഡാ…… “”””

 

അവൾ എന്നെ തല്ലാൻ കൈ ഓങ്ങി……..

 

“””” അല്ല അളിയൻ വന്നില്ലേ എന്നാ ചോദിച്ചേ നീ ഒന്ന് ക്ഷമി …….””””

 

“””” അല്ല ഊരുതെണ്ടി എങ്ങോട്ടോ പോകാൻ ഇറങ്ങിയേ …….””””

ചേച്ചി ചോദിച്ചു.

 

“””” അത് പാർക്ക്‌ വരെ ഇപ്പൊ വരാം ഒരു 5 മിനിറ്റ്….. “”””

 

“””” വേഗം പോയിട്ട് വായോ നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്……..”””

 

“””” ശെരി ചേച്ചി ഞാൻ വേഗം വരവേ…….””””

“””” ഡാ “”””

 

പെട്ടന്ന് ഒരു വിളി കേട്ടിട്ടാണ് ഞാൻ തിരിഞ്ഞ് നോക്കിയത്.

 

ദേ … നിൽക്കുന്നു എന്റെ മാതശ്രി…..

“”””‘ നീ എവിടെ പോകുന്നു “”””

 

“””” ഇപ്പോ വരാം അമ്മേ….””””

 

“”””പറ്റില്ല… ഇപ്പോ എങ്ങും പോവാൻ പറ്റില്ല “””””

 

“””” അമ്മ പ്ലീസ് ഒരു ഹാഫ് ആൻ ഹൗർ ഞാൻ ഇങ്ങു എത്തും …..””””

 

“””” നിന്നോട് പറഞ്ഞത് കേട്ടമതി കേറി പോടാ മുകളിൽ. “”””

 

അമ്മയെ എതിർത്ത് ഞാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ല….. അതുകൊണ്ട് അമ്മ കാണാതെ നിവ്യ പറഞ്ഞ സമയത്ത് പോകാം എന്ന് മനസ്സിൽ ഉറപ്പിച്ചു… നേരെ ന്റെ മുറിയിലോട്ട് പോയി.

 

എങ്ങനെ എങ്കിലും 3 മണി ആയാൽ മതി എന്നായിരുന്നു മനസ്സിൽ…

 

ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നിട്ട് ഒന്നും കഴിക്കാൻ പറ്റിയില്ല… എന്തിനാ അവൾ കാണാൻ വിളിച്ചത് എന്ന് മാത്രമായിരുന്നു….അത് കൊണ്ട് തന്നെ എന്തേലും കഴിച്ച് എന്ന് വരുത്തി ഞാൻ മുകളിലേക്ക് പോയി.

 

ഞാൻ റൂമിൽ ചെന്നു വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ നടന്നുകൊണ്ടിരിന്നു.

അപ്പോഴാണ് അളിയൻ അങ്ങോട്ട് വന്നത്

 

“”””കാർത്തി എന്താടാ… എന്തേലും പ്രശ്നം ഉണ്ടോ…. “””””

 

“””” ഒന്നുമില്ല അളിയാ “”””

 

“””” എന്നാലും എന്തൊ ഉണ്ടല്ലോ നീ കാര്യം പറയടാ “”””

 

ഞാൻ അതുവരെ നടന്ന കാര്യങ്ങൾ എല്ലാം അളിയനോട് പറഞ്ഞു.

 

“””” ഡാ പക്ഷെ നിന്നോട് പപ്പ ഓഫീസിൽ ചെല്ലാൻ പറഞ്ഞില്ലേ അപ്പൊ നീ പോയ എങ്ങനെ ശെരിയാവും “”””

 

“””” അത് 4 മണിക്ക് അല്ലെ..ഞാൻ 3:45 ആവുമ്പോഴേക്കും അങ്ങ് വന്നോളാം അളിയൻ എന്റെ ഒഫീഷ്യൽ ഡ്രെസ്സും എടുത്തു കൊണ്ട് അവിടെ വെയിറ്റ് ചെയ്യണം “”””

 

“””” ശെരി പക്ഷെ അമ്മ കണ്ടാൽ നിനക്ക് പോകാൻ പറ്റില്ല… അപ്പോഴോ …???””””

 

“”””അത് ഞാൻ നോക്കിക്കോളാം അളിയൻ ഞാൻ പറഞ്ഞത് ചെയ്‌താൽ മാത്രം മതി “”””

 

“””” പോയിട്ട് വേഗം വന്ന മതി “”””

 

കൃത്യം 2:50 ആയപ്പോ തന്നെ ഞാൻ അമ്മയും ചേച്ചിയും കാണാതെ….. വീട്ടീന്ന് വെളിയിൽ ഇറങ്ങി… വേഗം പുതിയ ബൈക്കും എടുത്ത് പാർക്കിലോട്ട് വെച്ച് പിടിച്ചു…….

 

പാർക്കിലെത്തി വണ്ടി പാർക്ക്‌ ചെയ്തു ഞാൻ നേരെ അകത്തോട്ട് പോയി. അവിടെ മര ചുവട്ടിലും ബെഞ്ചുകളിലും കുറുകി കൊണ്ട് ഇരിക്കുന്ന പ്രണയ ജോടികൾ………..

ഞാൻ ഫോൺ എടുത്ത് നിവ്യയെ വിളിച്ചു……… താങ്കൾ വിളിക്കുന്ന സബ്സ്ക്രൈബ്ർ ഇപ്പോൾ സ്വിച്ചഡ് ഓഫ്‌ ആണ്………. അവൾക്ക് എന്തെങ്കിലും പറ്റിക്കാണുവോ ഞാൻ അവിടെ മുഴുവൻ അവളെ തിരയുവാൻ തുടങ്ങി…….

 

പാർക്കിന്റെ ഒഴിഞ്ഞ കോണിൽ ഒരു പെൺകുട്ടി ഇരിക്കുന്നത് കണ്ടു മുഖം വ്യക്തമല്ല അവൾ എനിക്ക് എതിർവശമായിയാണ് ഇരിക്കുന്നത്.

 

കണ്ടിട്ട് നല്ല പരിചയം ഞാൻ അങ്ങോട്ട് നടക്കാൻ തുടങ്ങി……

 

എവിടുന്നോ വന്ന ഒരു ഒരുത്തൻ അവളെ ശല്ല്യം ചെയ്യാൻ തുടങ്ങി…..

 

ഞാൻ എന്റെ നടത്തതിന്റെ വേഗത കൂട്ടി. അവൻ അവളുടെ കൈയിൽ കയറി പിടിച്ചു. അവൾ അവന്റെ കൈ തട്ടി മാറ്റാൻ നോക്കുന്നുണ്ട് എന്നാൽ അവൻ കൈയിൽ കുറച്ചുകൂടി മുറുകെ പിടിച്ചു.

 

അവൾ സഹായത്തിനായി വിളിച്ചു കൂവുന്നുണ്ട്…… ഇനിയും വൈകിയ ശെരി ആവില്ല പിന്നെ ഒന്നും നോക്കിയില്ല ഓടി ചെന്ന് അവന്റെ നെഞ്ച് നോക്കിയൊരു ചവിട്ട് അങ്ങ് കൊടുത്ത്. അവൻ മലക്കം മറിഞ്ഞു ഒരു പത്തടി ദൂരേക്ക് തെറിച്ചുവീണു.

 

അവൾക്ക് വല്ലോം പറ്റിയോ എന്ന് ചോദിക്കാൻ ഞാൻ തിരിഞ്ഞു പക്ഷെ എനിക്ക് അത് മുഴുവിക്കാൻ പറ്റിയില്ല അവളുടെ മുഖം കണ്ടപ്പോ തന്നെ എന്റെ പകുതി ബോധം പോയി…… എന്റെ മാലാഖ…….. എന്തോ അവളുടെ കണ്ണുകളിൽ ആ സമയം വല്ലാത്ത ഒരു തിളക്കം എനിക്ക് കാണുവാൻ സാധിച്ചു.

 

തുടരും..

കൃത്യം പത്തുദിവസം കഴിയുമ്പോൾ അടുത്ത ഭാഗം വരും നിങ്ങൾക്ക് ഇഷ്ടയാൽ മാത്രം…

 

 

Recent Stories

The Author

39 Comments

Add a Comment
 1. ത്രിലോക്

  ഹായ് virus നല്ല തുടക്കം…. Keep going✌️✌️

 2. ❤❤❤❤❤

 3. പുതിയത് തുടങ്ങിയോ 🙄

  അറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല 🥲

  1. 🦋 നിതീഷേട്ടൻ 🦋

   നീ പോടാ ചെറുക്ക 😅🤭🤭🤭🤭🤭

 4. വിരഹ കാമുകൻ 💘💘💘

  Starting pwoli❤💙❤

 5. കൊള്ളാം.. നന്നായിട്ടുണ്ട്.. ❤❤❤❤

 6. തുടക്കം തന്നെ സൂപ്പർ ബ്രോ ബാക്കി ആയി കാത്തിരിക്കുന്നു ബ്രോ.

  1. താങ്ക്സ് ബ്രോ 😘😘😘

 7. ❤️💝♥️

   1. ️ഭദ്രദീപം ️ bakki ille

 8. Bro
  നല്ല തുടക്കം
  ഈ ഭാഗം നന്നായിട്ടുണ്ട് 💙

  വെയിറ്റ് for next part ❤

 9. നല്ല കഥയാണ് ബട്ട് അഭിപ്രായങ്ങൾ ഒരുപാടു വന്നാൽ കഥ വരാൻ വൈകും അതി സൈറ്റ് ന്റെ പ്രത്യേകത ആണ്

  1. 😂😂😂 i like that one, thanks broi 😘

 10. Interesting ☺️ good work
  Pakshe engum thodeeppiykkaatha suspense 😃

  1. Suspense ellathe nthu gum, kathakkoru gum okke vende

 11. 🦋 നിതീഷേട്ടൻ 🦋

  Thudakkam nannayittund 💕💕, ennalum engane jayilil ethi 🤔 twist undakum lle 😌😌😌😌. Aa malakhade perenthaa?

  Pinne bhadhra dheepam ennu varum, onnu ormippichennu mathram 😁

  1. ട്വിസ്റ്റ്‌ ഒന്നുമില്ലാത്ത സാധാ ഒരു കഥയാ 🫣
   മാലാഖയെ കുറിച്ച് അടുത്തതിൽ അറിയാം..
   ഭദ്രദീപം വൈകും അത് പൊളിച്ചു എഴുതണം. പിന്നെ കുറച്ചു റിസർച്ച് ഉണ്ട്

   1. 🦋 നിതീഷേട്ടൻ 🦋

    Bro yude soukaryam pole thannal mathi, story upeshikaruth

   2. 😍😍😍🔥🔥🔥👍👍👍👌👌👌

    1. താങ്ക്സ് ബ്രോ 😘😘😘

 12. Thudakkam power aayittond bro keep going

  1. താങ്ക്സ് ഡാ 😘

 13. Continue 🥰💛

 14. ഇത് ഇവിടെ മു൩് ഇട്ടിട്ടുണ്ടൊ?

  1. ഇവിടെ ഇട്ടിട്ടില്ല 🙄, വേറെ ഒരിടത് ഇട്ട് കോപ്പി റൈറ്റ് അക്കിട്ടുണ്ട് 🥲…

 15. ഇത് എവിടോ വായിച്ച പോലെ ഒരു ഓർമ….

  1. ഇതു വേറെ എവിടെയാ വായിച്ചേ ഒന്ന് ഓർത്തു നോക്ക്, rakshasaraman ന്റെ പ്രൊഫൈൽ ആണേൽ അത് ഞാനാണ്…

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com