ഒരു മൺസൂൺകാലത്തെ ചുവന്ന തെരുവ്. [𝓐𝓼𝓱𝔀𝓲𝓷𝓲 𝓚𝓾𝓶𝓪𝓪𝓻𝓪𝓷] 59

റിക്ഷക്കാരൻ കൈചൂണ്ടി ആ തെരുവിൽ ദൂരെയുള്ള വീട് കാണിച്ചു കൊടുത്തു. അവൻ കൊടുത്ത പൈസയും വാങ്ങി റിക്ഷക്കാരനും പോയി.

നേരം ഇരുട്ടി തുടങ്ങിയിരുന്നു…

തന്റെ കൈയിലുള്ള കടലാസ്സിലെ മേൽവിലാസമുള്ള വീട് ലക്ഷ്യമാക്കി അവൻ ആ ചുവന്ന തെരുവിലൂടെ നടന്നു.

വെളുത്ത മുല്ലപ്പൂവ് ചൂടി ചുണ്ടിൽ ചായം തേച്ച സുന്ദരികൾ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു…

അവൻ പണ്ടെങ്ങോ വായിച്ച ഒരു കഥ ഓർത്തു… അതിൽ പറയുന്ന ചുവന്ന തെരുവ് ഇതാണോ…?

പ്രായത്തേക്കാൾ കവിഞ്ഞ ശരീരമുള്ള പെൺകുട്ടികൾ ഓടികളിക്കുന്നു. അവരുടെ മുഖത്തെ നിഷ്കളങ്കത മാറിയിട്ടില്ല. അവരിലും താൻ വായിച്ച കഥയിലെ സ്ത്രീ കഥാപാത്രങ്ങളുണ്ടാകുമെന്ന് അവൻ ചിന്തിച്ചു.

റിക്ഷക്കാരൻ കാണിച്ച വീടിനു മുന്നിൽ അവൻ നിന്നു. ഇനിയെന്ത് എന്നറിയാതെ കുറച്ച് സമയം നിന്ന അവനെ, വഴിയെ പോകുന്നവർ ശ്രദ്ധിക്കാൻ തുടങ്ങി. ചിലർ ചിരിക്കുന്നു. മറ്റു ചിലരാകട്ടെ അറപ്പോടെ നോക്കിയശേഷം മുഖം വെട്ടിച്ചു തിരിച്ചു നടക്കുന്നു…

ആ വീടിനു മുന്നിൽ നിന്ന യുവതികൾ അവനെ സ്വാഗതം ചെയ്തു. ആ കഥയിലെ നായികയെ പോലെ തോന്നിക്കുന്ന വെളുത്ത സുന്ദരിയായ ഒരു യുവതി അവനെയും കൂട്ടി ആ വീടിനകത്ത് കൊണ്ട് പോയി..

അകത്ത്, നെറ്റിയിൽ കനത്ത ചുവന്ന പൊട്ടും, മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി പട്ടുസാരിയണിഞ്ഞ സ്ത്രീ ചാരുകസേരയിൽ ചാരികിടക്കുന്നു.

അവരുടെയടുത്ത് ഒരു കൊമ്പൻ മീശക്കാരനും. അവരെ കണ്ടതും താൻ വായിച്ച കഥയിലെ വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയെയും അവരുടെ അംഗരക്ഷകനെയും അവൻ ഓർത്തു..

അതെ…! ആ കഥയിലെ സ്ഥലം ഇത് തന്നെയാണെന്ന് അവൻ ഉറപ്പിച്ചു..

ആ ഹാളിൽ ചെറിയ പെൺകുട്ടികൾ മുതൽ യുവതികളും സ്ത്രീകളും നടത്തിപ്പുകാരിയുടെനിർദ്ദേശപ്രകാരം അവനുമുന്നിൽ നിരന്നുനിന്നു.

ആ നടത്തിപ്പുകാരി, അവരിലാരെ വേണമെന്ന് അവനോട് ചോദിച്ചു.

20 Comments

Add a Comment
  1. ഗൊള്ളാം കുട്ടാ….❤️😘

  2. ഗൊള്ളാം മോനൂ….❤️😘

    1. അശ്വിനി കുമാരൻ

      😊❤️

  3. Super aayittund
    Njan audio book aakikkotte

    1. അശ്വിനി കുമാരൻ

      ❤️
      Ok 👍🏻

  4. ത്രിലോക്

    നീയൊക്കെ ഇവിടെ ഉണ്ടോ…??

    1. അശ്വിനി കുമാരൻ

      ഉണ്ട്..? എന്താടാ…? ?

    1. അശ്വിനി കുമാരൻ

      ?❤️

  5. ശാലിനി സിദ്ധാർത്ഥം എവിടെ…

    1. അശ്വിനി കുമാരൻ

      തരാം ബ്രോ.. ഇപ്പോൾ എഴുത്ത് പൂർണമായും നിലച്ച മട്ടാണ് അതൊന്നു എഴുതിതീർക്കണമെങ്കിൽ വളരെ സമയമെടുക്കും. ??

      1. പതിയെ ആയാലും തന്നാൽ മതി.. ❤

        1. അശ്വിനി കുമാരൻ

          ഉറപ്പായും തരും ബ്രോ… ??✨️

  6. Thanks. Can’t say any thing.

    1. അശ്വിനി കുമാരൻ

      Thanks ❤️

  7. ജിബ്രീൽ

    Deeply Touched ?

    1. അശ്വിനി കുമാരൻ

      ❤️✨️

  8. കഥാനായകൻ

    ❣️

    1. അശ്വിനി കുമാരൻ

      ❤️ തേങ്ക്സ് ?

Leave a Reply

Your email address will not be published. Required fields are marked *