ഭ്രാന്തി [ Shahana Shanu.] 115

             “ഭ്രാന്തി”

            [ Shahana Shanu.]

 

 

ഏതോ പാപിയാം മാതാവിൻ ഉദരത്തിൽ നിന്നും പിറന്നവൾ തെരുവിലേക്കായ്. ആരോരും ഇല്ലാതെ ആശ്രയം ഇല്ലാതെ അവൾ വളർന്നതോ എച്ചിൽ കൂമ്പാരമിൽ. ജഡകെട്ടിയ കാർക്കൂന്തലും മുഷിഞ്ഞു കീറിയ സാരിയും കറുത്തുന്തിയ പല്ലുകളും ആയ അവളെ നാട്ടുകാർ ഭ്രാന്തിയായി മുദ്രകുത്തി.

 

ഒന്നിലും യാതൊരു പരിഭവവുമില്ലാതെ അവൾ കാണുന്നവർക്ക് മുന്നിൽ കൈനീട്ടി പഷിയടക്കുവാനായ്. പലരും അവളുടെ വിശപ്പിന്റെ വിളി കണ്ടില്ലെന്നു നടിച്ചു. ചിലർ അവളെ തെരുവ് നായയെപ്പോൽ ആട്ടിയോടിച്ചു. അവസാനം ആശ്രയം ഹോട്ടലുകളുടെ എച്ചിൽ കൂനകളായിരുന്നു. അതിൽ നിന്നും കിട്ടുന്ന എല്ലിൻ കഷ്ണങ്ങൾ പോലുമവൾ കടിച്ചു വലിച്ചു. വേനലിൽ തളർന്ന അവൾ ദാഹജലത്തിനായ് പലരോടും കേണു. കിട്ടിയതോ കാർക്കിച്ചു തുപ്പലും. പിന്നെയവൾ ദാഹമകറ്റിയത് ഓടയിലെ മലിനജലത്താലും. എന്നാലും, അവൾക്കാരോടും പരിഭവമില്ല. കാരണം, അതിനു പോലും യോഗമില്ലാത്ത ഒരു ഭ്രാന്തി. ആർക്കോ എപ്പോഴോ തോന്നിയ രതിവികാരത്തിൽ നിന്നും മൊട്ടിട്ട വെറുമൊരു ഭ്രൂണം.

Updated: May 14, 2023 — 11:18 pm

8 Comments

 1. Shanu Good ?. Waiting for Good story.

  1. Thanks??

 2. നിധീഷ്

  ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

 3. Shahana, kurach sweet aayitt ulla story ezhuthu.

  1. ശ്രമിക്കാം ?

 4. ഇരിഞ്ഞാലക്കുടക്കാരൻ

  ??

Comments are closed.