പ്രണയവർണ്ണങ്ങൾ – [ലച്ചു] 47

Views : 3205

വഴി തടഞ്ഞു നിൽക്കാതെ മുന്നിൽ നിന്ന് മാറിക്കെ നീ ഉറക്കെ പറഞ്ഞു അവനെ തള്ളി മാറ്റി കൊണ്ട് ഇളകി തുടങ്ങിയ ട്രെയിനിലെ ഏതെങ്കിലും കമ്പാർട്ട്മെന്റിൽ കയറിപ്പറ്റാനായി അവൾ ഫ്ലാറ്റ് ഫോമിൽ കൂടെ സ്പീഡിൽ ഓടി.

 

 

എന്തെങ്കിലും കമ്പർട്ട്മെന്റിന്റെ ഡോറിന്റെ അരികിൽ ഉള്ള കമ്പിയിൽ പിടിച്ചു കയറാനായി അവൾ കൈകൾ നീട്ടി കൊണ്ടു വണ്ടിയുടെ അരികിലൂടെ ഓടി.

 

അപ്പോഴേക്കും ട്രെയിൻ പതിയെ സ്പീഡ് കൂടി മുൻപോട്ടു പോവാൻ തുടങ്ങിയിരുന്നു.

 

 

പെട്ടന്ന് ഒരു കമ്പർട്ട്മെന്റിൽ നിന്ന് ഒരു സിൽവർ ചങ്ങല അണിഞ്ഞ ഒരു കൈ അവൾക്ക് നേരെ നീണ്ടു .

 

അവളെ തടഞ്ഞു നിർത്തിയവനും അവളുടെ പിറകെയായി ഓടി വരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. അതൊന്നും അവൾ മൈൻഡ് ചെയ്യാതെ അവൾ തനിക്ക് നേരെ നീട്ടിയ ആ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട്  ആ ട്രെയിനിലേക്ക് ചാടി കയറി.

 

 

അവൾ ട്രെയിനിൽ നിന്നും ആശ്വാസത്തോടെ  കിതച്ചു കൊണ്ടു നിന്നു. തന്നെ ട്രെയിനിൽ കയറി പറ്റാൻ സഹായിച്ചവനോട് നന്ദി പറയാൻ ആയി തിരിഞ്ഞപ്പോൾ ആണ്  അവൻ തന്റെ പിറകെയായി ഓടി വരുന്നവനെ കയറ്റാൻ ആയി കൈ നീട്ടുന്നത് കണ്ടത്.

 

 

അവൾ വേഗത്തിൽ അവന്റെ കൈയിൽ പിടിച്ചു പിറകോട്ടു വലിച്ചു കൊണ്ട് അവന് നേർക്ക് കൈ കൂപ്പി.

 

 

പ്ലീസ് സാർ,ദയവു ചെയ്തു അവനെ ഈ ട്രെയിനിലേക്ക് പിടിച്ചു കയറ്റല്ലേ.

 

 

ങേ ….. അതെന്താ അദ്ദേഹം താങ്കളുടെ കൂടെ ഉള്ള ആളല്ലേ

 

 

എനിക്ക് അവനെ അറിയില്ല എന്നൊരു പച്ചകള്ളം അവന്റെ മുഖത്ത് നോക്കി ഒരു മടിയും കൂടാതെ പറഞ്ഞു

 

പിന്നെ അവൻ ഒന്നും ചോദിച്ചില്ല.

 

അവൾ ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി .അലസമായി പാറി പറക്കുന്ന  മുടി  ഒതുക്കി വെക്കുകയാണ് അവൻ. വെള്ളാരം കല്ല് പോലെ തിളങ്ങുന്ന  കണ്ണുകൾ, കട്ടി മീശ, രണ്ടു ദിവസം ആയി ഡ്രിം ചെയ്യാതിരുന്ന പോലെ കുറ്റി താടി.ഒത്ത പൊക്കവും വണ്ണവും ഉള്ള ആരോഗ്യ ദൃഢകാർത്താനായ ഒരു യുവാവ്.

 

 

കാണാൻ നല്ല ലുക്ക്‌ ഒക്കെ ഉള്ളത് കൊണ്ടു ഇവനെയും വായ് നോക്കി കുറെ സമയം ഇരിക്കാമല്ലോ ചിന്തിച്ചു തന്റെ ബാക്ക് ബാഗ് ഊരി കൊണ്ടു പറഞ്ഞു ഇനി കുറച്ചു നാളേക്ക് അവന്റെ ശല്യം ഉണ്ടാവില്ലല്ലോ…. രക്ഷപെട്ടു.

 

മലയാളി ആണോ……അവൻ ആരെയോ തിരയുന്ന പോലെ ട്രെയിനിൽ നിന്നും പുറത്തേക്ക് തലയിട്ടുകൊണ്ട് ചോദിച്ചു.

 

 

Recent Stories

The Author

Divya

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com