നിഴൽ[വേടൻ] 103

Views : 3439

നിഴൽ (വേടൻ )

 

 

മഴയുള്ള രാത്രിയിൽ മുറിയിലെ ജനാലയിലൂടെ അകത്തേക്ക് ഇറച്ചിറങ്ങുന്ന മിന്നലിന്റെ വെളിച്ചത്തിൽ ആ മുറിയാകെ ഇടക്കിടെ പ്രകാശം പരന്നൊണ്ടെ ഇരുന്നു..

മാധവികുട്ടിയമ്മയുടെ പുസ്തകവും കൈയിൽ വെച്ച് ആ എമർജൻസി ലൈറ്റ്റിന്റെ വെളിച്ചത്തിൽ അക്ഷരങ്ങൾ വിശകലനം ചെയുമ്പോൾ ഒരു മുരടനക്കം…

വെട്ടിവീണ ഇടിയുടെ ആരംബത്തിൽ ആ രൂപം എന്റെ നേർക്കായി അടുത്തത് ഞാൻ അറിഞ്ഞു.. എന്തോ വന്നെന്നെ കെട്ടി പുണരുന്നതും വീട്ടിവിറക്കുന്നതും ഞാനറിഞ്ഞു..

 

” എന്റെ ആരു…”

അവൾ എന്റെ ജീവന്റെ പാതിയായിട്ട് ഇന്നേക്ക് രണ്ടു കൊല്ലം പിന്നിട്ടിരിക്കുന്നു, അമ്മയും മറ്റും പറയണത് എനിക്കായി കാത്തുവച്ചത് പോലെ ഒന്നാണ് ഇവൾ എന്നാണ്…

അപ്പോൾ ഗംഗയോ അവളെ ഞാൻ സ്നേഹിച്ചിരുന്നോ..,

..അവളും എന്റെ എല്ലാമെല്ലാമാല്ലായിരുന്നോ…???

 

എന്തായാലും അന്നവൾ എന്നോട് പറഞ്ഞ അവസാന വാക്കുകൾ…

“” ദൈവമായി വിധിച്ചത് നടക്കട്ടെ എന്ന് എല്ലാരും പറഞ്ഞപ്പോ ആ ദൈവത്തിന് പോലും വേണ്ടാത്ത ഈ പാഴ്ജന്മത്തെ ആരും കണ്ടില്ലേട്ടാ….. “”

 

ആ മിഴികൾ ഈറനണിയുണ്ടോ… ആ ശബ്ദം ഇടറിയിരുന്നോ,എന്റെ മുന്നിലെ ബെഞ്ചിൽ തലകുനിച്ചു ഇരിക്കുന്നവളോട് എന്ത് പറയണമെന്നോ എങ്ങനെ അശ്വസിപ്പിക്കണമെന്നോ എനിക്കറിയില്ലയിരുന്നു..

അവൾ വീണ്ടും ഒരു നെടുവീർപ്പോടെ തുടർന്നു

 

“” ഓരോ തവണ ഞാൻ തറവാട്ടിൽ വരുമ്പോളും എന്തോരം സന്തോഷിക്കുമെനറിയുമോ, ഏട്ടനെ ഒരു നോക്ക് കാണാൻ,, വട്ട് പിടിപ്പിക്കാൻ……
ഇഷ്ട്ടോള്ളോണ്ടാ ഞാൻ അങ്ങനെയൊക്കെ… പിന്നീട് ഏട്ടന്റെ മനസിലും ഞാൻ ഇല്ലന്ന് അറിഞ്ഞപ്പോ…

വരില്ല ഞാൻ…. എനിക്ക് പറ്റില്ല ഏട്ടൻ വേറെ ഒരാളുടെ കൈപിടിക്കണത്… ആ താലി വേറെയൊരാളുടെ ആകുന്നത് കാണാനുള്ള ത്രാണിയില്ലേട്ടാ,,

 

 

 

 

ഏട്ടൻ നോക്കണ്ട,, അവിവേകം ഒന്നും ഈ പെണ്ണ് കാണിക്കില്ല… ഏതേലും ഒരുത്തന്റ മുന്നിൽ തല നീട്ടി കൊടുത്തല്ലേ പറ്റു.. ”

.

വാക്കുകൾ എടുത്തെടുത്തു പറയുന്നതിൽ ഉണ്ടായിരുന്നു അവൾ എന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്ന്…
അതായിരുന്നു അവളുടെ അവസാന മറുപടി… എന്നാലും അവൾ വാക്ക് പാലിച്ചു വന്നില്ല ഒരുനോക്ക് കാണാൻ കൂടെ കിട്ടില്ല.. ആ മണ്ഡപത്തിൽ ആരുന്റെ കൈ പിടിക്കുമ്പോളും എന്റെ കണ്ണുകൾ അവളെ തിരയുണ്ടായിരുന്നു.. എന്നാൽ അവൾ എനിക്ക് തന്ന ഒരു വാക്ക് ….!!

അതവൾ പാലിച്ചില്ല…..

 

വീട്ടുകാരുടെ നിർബന്ധത്തിൽ ഏതോ ബാംഗ്ലൂർരിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ന് വിവാഹം ചെയ്ത് കൊടുത്ത്തെ ഞാൻ അറിഞ്ഞുള്ളു… വരരുതെന്ന് അവൾ പറഞ്ഞത് കൊണ്ട് ഞാൻ ചെന്നും ഇല്ല.ചെന്നാലും അവൾ കാണാൻ കുട്ടാക്കില്ല. നാലു മാസങ്ങൾ കഴിഞ്ഞു അമ്മായി ന്റെ അമ്മയോട് പറയുന്നത് കേട്ട് അവിടെ അവളെ എന്നും അവൻ തല്ലും അടിക്കും എന്നൊക്കെ… വരാൻ പറഞ്ഞാൽ അവൾ അതിനും കുട്ടക്കില്ല എന്ന്,, അവർ ചെന്നപ്പോ അവൾ അവരെ നിർബതിച്ചു പറഞ്ഞയച്ചെന്ന്,, എല്ലാം ഞാൻ കാരണമാണോ എന്നോട് ഉള്ള വാശിക്ക് അവൾ എല്ലാം സ്വയം ഏറ്റുവാങ്ങുന്നതാണോ.. ആ ഒരു സന്ദർഭത്തിൽ അവളെ കാണാൻ ചെന്നപ്പോ ഒന്ന് കാണാൻ കൂടെ കുട്ടക്കില്ല, നിരാശയായിരുന്നു അന്നും ഭലം.

Recent Stories

The Author

വേടൻ

5 Comments

Add a Comment
  1. ♥️♥️♥️♥️

  2. °~💞അശ്വിൻ💞~°

    ❤️❤️❤️

  3. ചേട്ടായി അല്ലെ മിഴി എഴുതുന്നത് അതിന്റെ അപ്ഡേറ്സ് ഒന്നും തരാത്തതെന്താ

    1. ഞാൻ അല്ല ബ്രോ അത് രാമൻ ആണ് ❤️❤️

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com